നടി

ജലജ


1978-ല്‍ എന്‍ ശങ്കരന്‍ നായര്‍ സംവിധാനം ചെയ്ത ഈ ഗാനം മറക്കുമോ എന്ന ചിത്രത്തോടെ ജലജ ശ്രദ്ധിക്കപ്പെട്ടു. തുടര്‍ന്ന് തമ്പ്, വേനല്‍ , ശാലിനി എന്റെ കൂട്ടുകാരി, മര്‍മ്മരം, രാധയെന്ന പെണ്‍കുട്ടി, ഇതിഹാസം, യവനിക, പടയോട്ടം തുടങ്ങി ഒട്ടേറെ ചിത്രങ്ങളില്‍ അഭിനയിച്ചു. ശാരദ കഴിഞ്ഞാല്‍ മലയാളത്തിലെ ദുഃഖപുത്രി ജലജയായിരുന്നു. ഓരോ കഥാപാത്രങ്ങള്‍ക്കും വ്യത്യസ്തഭാവം നല്‍കി അഭിനയിക്കാനുള്ള കഴിവ് ദൈവം ജലജയ്ക്ക് കനിഞ്ഞു നല്‍കിയിരുന്നു.

ലെനിന്‍ രാജേന്ദ്രന്റെ വേനലിലെ അഭിനയത്തിന് 1981 ല്‍ മികച്ചനടിക്കുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചു. അടൂരിന്റെ എലിപ്പത്തായത്തിലെ ശ്രീദേവി എന്ന കഥാപാത്രത്തെ അനശ്വരമാക്കാന്‍ ജലജയ്ക്ക് കഴിഞ്ഞു. മലയാള സിനിമയില്‍ നിലനിന്ന സൗന്ദര്യസങ്കല്പത്തെ പൊളിച്ചുമാറ്റാന്‍ ജലജ എന്ന നടിക്കു സാധിച്ചു. പലപ്പോഴും
സംവിധായകരെപ്പോലും അത്ഭുതപ്പെടുത്തുന്നതരത്തില്‍ അവര്‍ കഥാപാത്രവുമായി ഇഴുകിച്ചേരുമായിരുന്നു. എം.എ ബിരുദധാരി.

ഇരുന്നൂറിലധികം സിനിമകളില്‍ സ്ത്രീത്വത്തിന്റെ വിവിധ ഭാവങ്ങള്‍ക്ക് മാറ്റുരച്ച കുട്ടനാട് സ്വദേശി ജലജ ഇന്ന് സന്തുഷ്ടമായ ഒരു കുടുംബജീവിതം നയിക്കുന്നു.


ജമീല മാലിക്


റാഗിംഗ്, ആദ്യത്തെ കഥ, ഏണിപ്പടികള്‍ , രാജഹംസം തുടങ്ങി ഇരുപതോളം ചിത്രങ്ങളില്‍ അഭിനയിച്ചു. പൂനാ ഫിലിം ഇന്‍സ്റ്റിട്യൂട്ടില്‍നിന്ന് അഭിനയത്തില്‍ ഡിപ്ലോമ. ആകാശവാണിക്കായി ഇപ്പോള്‍ നാടകങ്ങള്‍ എഴുതുന്നു.


ജാനകി വി.എന്‍


ഏക മലയാള ചിത്രം ചന്ദ്രിക. തുടര്‍ന്ന് തമിഴ് സിനിമാ വേദിയിലെത്തി. അന്നത്തെ നായകന്‍ എം.ജി.ആര്‍ വിവാഹം കഴിച്ചതോടെ രംഗം വിട്ടു. തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന എം.ജി.ആറിന്റെ ഭാര്യ. സ്വദേശം വൈക്കം.


ജനി


പ്ലോട്ട് നം.50, സ്റ്റേജ് 2, ജെ.പി.നഗര്‍ ആര്‍.എസ്.പി.ഒ., തിരുവല്ല. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്


ജയഭാരതി


Jayabharathi

മുത്തയ്യയുടെ ബല്ലാത്ത പഹയന്‍ ആയിരുന്നു ജയഭാരതിയുടെ ആദ്യചിത്രമെങ്കിലും ആദ്യം റിലീസായ ചിത്രം ശശികുമാറിന്റെ പെണ്‍മക്കളാണ്. മലയാളി ശാലീനതയുടെ മാതൃകാരൂപമായി മാറിയ ഇവര്‍ തുടര്‍ന്ന് പകല്‍ക്കിനാവ്, സിന്ദൂരച്ചെപ്പ്, മരം, സുജാത, വാടകയ്ക്കൊരു ഹൃദയം, ഒരു സുന്ദരിയുടെ കഥ, രതിനിര്‍വ്വേദം, ഭൂമിദേവി പുഷ്പിണിയായി, ഗുരുവായൂര്‍ കേശവന്‍, മൂന്നാംപക്കം, ധ്വനി തുടങ്ങി നാനൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ചു. ചെറുപ്പത്തിലേ നൃത്തം അഭ്യസിച്ചിരുന്ന ജയഭാരതി നല്ലൊരു നര്‍ത്തകികൂടിയാണ്.

1972ലും 73ലും മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചു. ടി.വി പരമ്പരകളിലും സജീവമായിരുന്നു.

ശിവശങ്കരന്‍നായരുടെയും ശാരദയുടെയും മകളായി 1952ല്‍ കോയമ്പത്തൂരില്‍ ജനനം. യഥാര്‍ത്ഥപേര് ഭാരതി. മകന്‍: മോഹന്‍.


ജയചിത്ര


എവിടെയോ ഒരു ശത്രു തുടങ്ങി ഏതാനും ചിത്രങ്ങളില്‍ അഭിനയിച്ചു .തമിഴ് തെലുങ്ക് നടി.


ജയലളിത


ഇതൊരു തുടക്കം മാത്രം, ഉപ്പ് തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു. തമിഴ് തെലുങ്ക് നടി. എം.ജി.ആറിന്റെ നായികയായി അഭിനയിച്ചു. പിന്നീട് രാഷ്ട്രീയത്തിലേക്കിറങ്ങി .തമിഴ് നാട് മുഖ്യമന്ത്രിയായിരുന്നു.


ജയമാലിനി


ശ്രീമാന്‍ ശ്രീമതി, പൂച്ചസന്യാസി എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. ഇരുനൂറിലധികം ചിത്രങ്ങളില്‍ നൃത്തം ചെയ്തു. തമിഴ് തെലുങ്ക് ചിത്രങ്ങളിലും നര്‍ത്തകിയായിരുന്നു. ആന്ധ്രാ സ്വദേശിനി.


ജയന്തി


ഒരിടത്തൊരു ഫയല്‍വാന്‍ , കടമ്പ എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു . നര്‍ത്തകി, തമിഴ്, തെലുങ്ക് നടി,


ജയപ്രദ


ഇനിയും കഥ തുടരും എന്ന ചിത്രത്തില്‍ അഭിനയിച്ച ഹിന്ദിനായികമാരില്‍ പ്രശസ്തയായ ജയപ്രദ നീണ്ട ഒരിടവേളക്കു ശേഷം ദേവദൂതന്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം വീണ്ടും മലയാളസിനിമാ ലോകത്തെത്തി. പിന്നീട് ബ്ലെസിയുടെ പ്രണയം എന്ന ചിത്രത്തില്‍ മോഹന്‍ലാലിനും അനുപംഖേറിനുമൊപ്പം അഭിനയിച്ചു.20 News Items found. Page 1 of 2