സംവിധായകര്‍

ജഗതി ശ്രീകുമാര്‍


അന്നക്കുട്ടീ കോടമ്പാക്കം വിളിക്കുന്നു, കല്ല്യാണ ഉണ്ണികള്‍ എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തു. മലയാള സിനിമയിലെ ചിരിമുഴക്കമായ ജഗതിയുടെ ആദ്യചിത്രം കെ എസ് സേതുമാധവന്റെ കന്യാകുമാരി (1974)യാണ്. 1975- ല്‍ പ്രദര്‍ശനത്തിനെത്തിയ ചട്ടമ്പിക്കല്ല്യാണിയിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. ഉള്‍ക്കടല്‍ സര്‍വ്വകലാശാല, അന്നക്കുട്ടീ കോടമ്പാക്കം വിളിക്കുന്നു, താളവട്ടം, തൂവാനത്തുമ്പികള്‍ , പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍ , പൊന്മുട്ടയിടുന്ന താറാവ്, കിലുക്കം, തോവാളപ്പൂക്കള്‍ , മലപ്പുറം ഹാജി മഹാനായ ജോജി, മിന്നാരം, ഫ്രണ്ട്സ്, നരസിംഹം, മഴ, രാവണപ്രഭു തുടങ്ങി എഴുനൂറിലധികം ചിത്രങ്ങളില്‍ ഹാസ്യതാരവും നായകനും സ്വഭാവനടനുമായി സമാനതകളില്ലാത്ത അഭിനയമാണ് കാഴ്ചവച്ചിരിക്കുന്നത്.

1991-ല്‍ അപൂര്‍വ്വം ചിലര്‍ , കിലുക്കം എന്നീ ചിത്രങ്ങളിലെ അഭിനയത്തിനും 2002-ല്‍ നിഴല്‍ക്കുത്തിലെയും മീശമാധവനിലെയും അഭിനയത്തിനും മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ് ലഭിച്ചു. ഹുക്കാ ഹുവാ മിക്കാഡോ എന്ന സീരിയല്‍ നിര്‍മിച്ച് അഭിനയിച്ചു.

പ്രശസ്ത സാഹിത്യകാരനും തിരക്കഥാകൃത്തുമായിരുന്ന ജഗതി എന്‍ കെ ആചാരിയുടെയും പ്രസന്നയുടെയും മകനായി 1951-ല്‍ ജനിച്ചു. ചെല്ലപ്പേര് അമ്പിളി. വിദ്യാഭ്യാസകാലത്ത് കലാരംഗത്ത് സജീവമായിരുന്നു. യുവജനോത്സവങ്ങളിലും ഇന്‍റര്‍ കോളേജ് യൂത്ത് ഫെസ്റ്റിവലുകളിലും പങ്കെടുത്തിട്ടുണ്ട്. തിരുവനന്തപുരം മോഡല്‍ സ്കൂളിലെ വിദ്യാഭ്യാസത്തിനുശേഷം മാര്‍ ഇവാനിയോസ് കോളേജില്‍നിന്ന് ബിരുദവും നേടി. കുറച്ചുനാള്‍ മെഡിക്കല്‍ റെപ്രസന്‍റേറ്റീവായി ജോലിചെയ്തു. ഭാര്യ: ശോഭ. മക്കള്‍ : രാജ്കുമാര്‍ ,പാര്‍വ്വതി. രാജ്കുമാര്‍ ബാലചന്ദ്രമേനോന്റെ ഏപ്രില്‍ 19 എന്ന ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.


ജെയിംസ് ജോസഫ്


ഗാലക്സി, ധ്രുവം ആര്‍ക്കെയിഡ്സ്, തിരുവല്ലം, തിരുവനന്തപുരം-695 027
ഫോണ്‍ : 0471-238029. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്


ജനാര്‍ദ്ദനന്‍ എസ്. (ഡോ)


ടി.സി. 16/32, ജഗതി, തിരുവനന്തപുരം-695 014 ഫോണ്‍ : 0471-2472626. കൂടുതല്‍
വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്


ജയരാജ്


ഭരതന്‍ സംവിധാനംചെയ്ത 'ചിലമ്പി'ലൂടെ അസിസ്റ്റന്റായി സിനിമയിലെത്തിയ ജയരാജ് വൈശാലി വരെയുള്ള ഭരതന്‍ ചിത്രങ്ങളുടെ സംവിധാനസഹായിയായി. ആദ്യം സംവിധാനംചെയ്ത ചിത്രം 'വിദ്യാരംഭം'. ജോണിവാക്കര്‍, കുടുംബസമേതം, പൈതൃകം, സോപനം, ഹൈവേ, തുമ്പോളിക്കടപ്പുറം, അറേബ്യ, ദേശാടനം, കളിയാട്ടം, കരുണം, ശാന്തം, തിളക്കം, ഫോര്‍ ദി പീപ്പിള്‍ തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനംചെയ്തു.

'ദേശാടന'മാണ് ജയരാജിനെ ശ്രദ്ധേയനാക്കിയത്. 'കുടുംബസമേതം' 1992ലെ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള സംസ്ഥാന അവാര്‍ഡ് കരസ്ഥമാക്കി. 'ദേശാടന'ത്തിലൂടെ 1996ലെ മികച്ച സംവിധായകനുള്ള സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ് ജയരാജിന് ലഭിച്ചു. ഈ ചിത്രം വേറെയും നിരവധി അവാര്‍ഡുകള്‍ നേടി. 1999ലെ മികച്ച ചിത്രം ജയരാജിന്റെ 'കരുണ'മായിരുന്നു. 1997ല്‍ കളിയാട്ടം എന്ന ചിത്രത്തിലൂടെ മികച്ച സംവിധായകനുള്ള ദേശീയ അവാര്‍ഡും 2000ല്‍ ശാന്തത്തിലൂടെ ഏറ്റവും നല്ല സംവിധായകനുള്ള ദേശീയ അവാര്‍ഡും ജയരാജിന് ലഭിച്ചു. വൃദ്ധദമ്പതികളുടെ കഥ പറയുന്ന കരുണവും മകന്‍ നഷ്ടപ്പെട്ട അമ്മയുടെ വേദന തുറന്നുകാട്ടുന്ന ശാന്തവും മലയാള സിനിമാപ്രേമികളെ ഏറെ ആകര്‍ഷിച്ച ചിത്രങ്ങളാണ്.

കോട്ടയത്ത് മേച്ചേരില്‍ രാജശേഖരന്‍നായരുടെയും സാവിത്രിയുടെയും മകനായി 1964ല്‍ ജനിച്ചു. മുട്ടമ്പലം ഗവ. എല്‍പിഎസിലും കോട്ടയം എംഡി സെമിനാരിയിലും സ്കൂള്‍വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. കോട്ടയം സിഎസ്എം കോളേജില്‍നിന്ന് ബിരുദംനേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയേഴ്സില്‍നിന്ന് എഞ്ചിനീയറിംഗില്‍ ഡിപ്ളോമയെടുത്തു. കോസ്റ്റ്യൂമര്‍ സബിത ഭാര്യയും ധനു മകളുമാണ്.


ജയസൂര്യ വൈ എസ്


യവനിക, എസ്.എല്‍.പുരം.പി.ഒ., ആലപ്പി-688 523. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്


ജേസി


ആദ്യം സംവിധാനം ചെയ്ത ചിത്രം ശാപമോക്ഷം തുടര്‍ന്ന് അശ്വതി, അഗ്നിപുഷ്പം, അവള്‍ വിശ്വസ്തയായിരുന്നു, ആരും അന്യരല്ല, തുറമുഖം, രക്തമില്ലാത്ത മനുഷ്യന്‍ , നിഴല്‍ മൂടിയ നിറങ്ങള്‍ , വീടൊരു സ്വര്‍ഗ്ഗം, താറാവ്, ഒരിക്കല്‍ ഒരിടത്ത്, അടുക്കാന്‍ എന്തെളുപ്പം തുടങ്ങി ഇരുപത്തിമൂന്നോളം ചിത്രങ്ങള്‍ സംവിധാനം ചെയ്തു. ഏഴു രാത്രികള്‍ , മാന്‍പേട തുടങ്ങി എട്ടോളം ചിത്രങ്ങളില്‍ അഭിനയിച്ചു. കാളിദാസ കലാകേന്ദ്രത്തിലെ നടനായിരുന്നു. സംവിധായകന്‍ , തിരക്കഥാകൃത്ത് എന്നീ നിലകളില്‍ പ്രശസ്തന്‍ . സ്വദേശം എറണാകുളം, വിവാഹിതന്‍ .


ജോണ്‍ എബ്രഹാം


വ്യവസ്ഥാപിത സിനിമാസങ്കല്‍പങ്ങളോട് കലഹിക്കുകയും ജനകീയ സിനിമക്കു വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്ത ജോണ്‍ എബ്രഹാം 1969ല്‍ ഇറങ്ങിയ ഉസ്കി റൊട്ടി എന്ന ചിത്രത്തില്‍ മാണി കൌളിന്റെ സഹായിയായി സിനിമാരംഗത്തെത്തി. കേരളത്തില്‍ ചിത്രീകരിച്ച റിലീസാവാത്ത ചില ഹിന്ദി ഫീച്ചര്‍ ഫിലിമുകളുടെ നിര്‍മ്മാണത്തില്‍ പങ്കാളിയായി. 1967ല്‍ പുറത്തിറങ്ങിയ 'വിദ്യാര്‍ഥികളേ ഇതിലേ ഇതിലേ' ആണ് ജോണിന്റെ ആദ്യ ചിത്രം.

1977ല്‍ റിലീസായ 'അഗ്രഹാരത്തില്‍ കഴുത' എന്ന തമിഴ് ചിത്രത്തിലൂടെയാണ് ജോണ്‍ എബ്രഹാം അന്താരാഷ്ട്ര തലത്തില്‍ പ്രശസ്തനായത്. 1984ല്‍ സ്ഥാപിച്ച ഒഡീസ കളക്ടീവ് എന്ന സംഘടനയില്‍ ജോണ്‍ പ്രവര്‍ത്തിച്ചു. അതേ വര്‍ഷംതന്നെ ഈ സംഘടന ഫോര്‍ട്ട് കൊച്ചിയില്‍ 'നായകളി' എന്ന തെരുവുനാടകം അവതരിപ്പിച്ച് രംഗപ്രവേശം ചെയ്തു. ഒഡീസ ചാര്‍ളി ചാപ്ളിന്റെ 'ദി കിഡ്സ്' എന്ന ചിത്രം പ്രദര്‍ശിപ്പിച്ച് 'അമ്മ അറിയാന്‍' എന്ന ചിത്രത്തിനുള്ള ധനം ശേഖരിച്ചു. സാമൂഹ്യ ജീവിതവുമായി വലിയ അകലം സൂക്ഷിച്ച ഒരു ഏകാകിയായിരുന്നു ജോണ്‍ എബ്രഹാം. അദ്ദേഹത്തിന്റെ എല്ലാ ചിത്രങ്ങളും ജനകീയ സിനിമകളായിരുന്നു. സ്വന്തമായി സംവിധാനംചെയ്ത എല്ലാ ചിത്രങ്ങള്‍ക്കും അദ്ദേഹം തന്നെയാണ് തിരക്കഥ എഴുതിയിരുന്നത്.

ചിത്രങ്ങള്‍: 1967- കൊയ്ന നഗര്‍ (ഡോക്യുമെന്ററി), 1969- പ്രിയ (ഹ്രസ്വചിത്രം), ഹെഡ്സ് ആന്റ് സ്ട്രിംഗ്സ്, 1971- വിദ്യാര്‍ഥികളേ ഇതിലേ ഇതിലേ. 1977- അഗ്രഹാരത്തില്‍ കഴുത, 1979- ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങള്‍, 1986- അമ്മ അറിയാന്‍. അഗ്രഹാരത്തിലെ കഴുതയും അമ്മ അറിയാനും മികച്ച ചിത്രങ്ങള്‍ക്കുള്ള ദേശീയ അവാര്‍ഡ്‌ നേടി, ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങള്‍ സംസ്‌ഥാന അവാര്‍ഡും.

1937ല്‍ ചങ്ങനാശ്ശേരിയിലാണ് ജോണ്‍ എബ്രഹാം ജനിച്ചത്. ധനതത്വശാസ്ത്രത്തില്‍ ബിരുദമെടുത്തു. വിദ്യാഭ്യാസകാലം മുത്തച്ഛന്റെകൂടെയായിരുന്നു. അദ്ദേഹമാണ് ആദ്യമായി ജോണിന്റെ കൈകളില്‍ ക്യാമറ നല്‍കിയത്. ബെല്ലാരിയില്‍ ഇന്‍ഷുറന്‍സ് ഏജന്റായി ജോലിനോക്കി. അതിനുശേഷം ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേര്‍ന്ന് സംവിധാനം പഠിച്ചു. 1987 മേയ്‌ 31 നു കോഴിക്കോട്‌ പണിതീരാത്ത ഒരു കെട്ടിടത്തിനു മുകളില്‍ നടന്ന സുഹൃദ്‌ സംഗമത്തിനിടെ താഴേക്കു വീണായിരുന്നു ജോണിന്റെ മരണം. മരണശേഷം ഇദ്ദേഹത്തെ 'മലയാള സിനിമയുടെ ഇതിഹാസ പുരുഷന്‍' എന്ന് പല പ്രഗത്ഭരും വാഴ്ത്തി. മരണശേഷം ഇദ്ദേഹത്തെ 'മലയാള സിനിമയുടെ ഇതിഹാസ പുരുഷന്‍' എന്ന് പല പ്രഗത്ഭരും വാഴ്ത്തി.


ജോണ്‍ ശങ്കരമംഗലം


തൈപ്പറമ്പില്‍ ഹൗസ്, ഇരവിപേരൂര്‍ പി.ഒ., - 689 542. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്.


ജോണി ആന്റണി


1991-ല്‍ ചാഞ്ചാട്ടം എന്ന ചിത്രത്തിലൂടെ സംവിധായകന്‍ തുളസീദാസിന്റെ അസിസ്റ്റന്റായാണ് സിനിമയിലെത്തിയത് തുടര്‍ന്ന് താഹ, കമല്‍ , ജോസ് തോമസ് എന്നിവരുടെ അസിസ്റ്റന്റ് ഡയറക്ടറായി. ഏഴരപൊന്നാന, പൂച്ചയ്ക്കാരുമണികെട്ടും, തിരുമനസ്സ്, മാണിക്യചെമ്പഴുക്ക, ഉദയപുരം സുല്‍ത്താന്‍ , ഈ പറക്കുംതളിക, സുന്ദരപുരുഷന്‍ തുടങ്ങിയ ചിത്രങ്ങളി‍ല്‍ അസിസ്റ്റന്റ് ഡയറക്ടറായിരുന്ന ജോണി ആന്റണി 2003-ല്‍ ദിലീപിനെ നായകനാക്കി സി.ഐ.ഡി മൂസ എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായി മാറി. തുടര്‍ന്ന് കൊച്ചി രാജാവ്, തുറുപ്പുഗുലാന്‍ , ഇന്‍സ്പെക്ടര്‍ ഗരുഡ്, സൈക്കിള്‍ , ഈ പട്ടണത്തില്‍ ഭൂതം തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്തു.

കോട്ടയം ചങ്ങനാശ്ശേരിയില്‍ ജനിച്ചു. സെന്റ് ജോണ്‍സ് ഹൈസ്കൂള്‍ , നെടുങ്കുന്നം, എന്‍ എസ് എസ് കോളേജ് ചങ്ങനാശ്ശേരി എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.


ജോമോന്‍


ലിനറ്റ് ഹോം, ബി.സി.റോഡ്, ചെറുവന്നൂര്‍ , ഫറോക്ക് , കോഴിക്കോട്.17 News Items found. Page 1 of 2