സംഗീത സംവിധാനം

ജാസി ഗിഫ്റ്റ്


എ.പി.13/210, ഇരുമ്പ, അരുവിക്കര പി.ഒ., തിരുവനന്തപുരം. ഫോണ്‍ : 0472-2887289, 94470 06919. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്


ജയവിജയന്‍


'ഭൂമിയിലെ മാലാഖ'യിലെ 'മുണ്ടോപ്പാടത്ത്...' എന്ന ഗാനത്തിനു സംഗീതം നല്‍കിക്കൊണ്ടാണ് ആദ്യമായി ചലച്ചിത്രരംഗത്തേയ്ക്കു വന്നത്. തുടര്‍ന്ന് 'നിറകുടം', 'ഉത്രാടരാത്രി', 'സ്നേഹം' തുടങ്ങിയ ചിത്രങ്ങള്‍ക്ക് സംഗീത സംവിധാനം നിര്‍വ്വഹിച്ചു.

1934 ഡിസംബറില്‍ വൈദികാചാര്യ കെ. ഗോപാലന്‍ തന്ത്രിയുടെയും പി.കെ. നാരായണി അമ്മയുടെയും മക്കളായി ഇരട്ട പിറന്ന സഹോദരന്മാരാണ് ജയനും വിജയനും. ആറാമത്തെ വയസ്സില്‍ കോട്ടയം രാധാകൃഷ്ണസ്വാമിയുടെ കീഴില്‍ സംഗീതം അഭ്യസിച്ചു. ഉപരിപഠനം ചെമ്പൈ വൈദ്യനാഥഭാഗവതരുടെയും ഡോ. ബാലമുരളീകൃഷ്ണയുടെയും മേല്‍ നോട്ടത്തില്‍ സാധിതമാക്കി. ഇവരിലൊരാളായ വിജയന്‍ 1989-ല്‍ നിര്യാതനായി. വിജയന്റെ ഭാര്യ രാജമ്മ, മക്കള്‍ മനു, മഞ്ജു എന്നിവര്‍ . ജയന്റെ ഭാര്യ സരോജിനി, മക്കള്‍ മനോജ്, ബിജു.
മേല്‍വിലാസം : ജയവിജയ, 'ശ്രുതി', എന്‍ എസ്.എച്ച്.എം. (പി.ഒ.) കോട്ടയം.


ജയചന്ദ്രന്‍ എം


ജയനിലയം, പൂജപ്പുര.പി.ഒ, തിരുവനന്തപുരം-695 012. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്


ജയരാമയ്യര്‍ റ്റി.കെ.


'ജ്ഞാനാംബിക' എന്ന ചിത്രത്തിന് പുത്തന്‍കാവ് മാത്തന്‍ തരകന്റെ രചനകള്‍ക്ക് സംഗീത സംവിധാനം ചെയ്തു. പ്രഗത്ഭ വയലിനിസ്റ്റായിരുന്നു. തൃശ്ശിനാപ്പിള്ളി ആള്‍ ഇന്ത്യാ റേഡിയോയിലെ സംഗീത നിര്‍മ്മാതാവായി. അതിനു ശേഷം ഡല്‍ഹി കേന്ദ്രത്തില്‍ സുപ്രധാന സംഗീത നിര്‍മ്മാതാവായി വിരമിച്ചു.


ജീവന്‍ പ്രകാശ്'


ജീവന്‍ പ്രകാശ് സംഗീതസംവിധാനം നിര്‍വ്വഹിച്ച മലയാള ചിത്രമാണ് 1990-ല്‍ പുറത്തിറങ്ങിയ ' ശേഷം സ്ക്രീനില്‍ '


ജെറി അമല്‍ദേവ്


1980ലെ സൂപ്പര്‍ഹിറ്റ് ചിത്രമായ മഞ്ഞില്‍വിരിഞ്ഞ പൂക്കളിലൂടെയാണ് ജറി അമല്‍ ദേവ് സിനിമയിലെത്തിയത്. ഫാസില്‍ സംവിധാനം ചെയ്ത ഈ നവോദയാ ചിത്രം മികച്ച സംഗീതസംവിധായകനുള്ള സംസ്ഥാന അവാര്‍ഡ് നേടിക്കൊടുത്തു. തുടര്‍ന്ന് നിത്യഹരിതങ്ങളായ ഒട്ടേറെ ഗാനങ്ങള്‍ക്ക് അദ്ദേഹം സംഗീതം പകര്‍ന്നു.

കൊച്ചിയില്‍ വി സി ജോസഫിന്റെയും എം ഡി മേരിയുടെയും മകനായി 1939ലാണ് ജറി അമല്‍ ദേവ് ജനിച്ചു. ഫിലോസഫിയില്‍ ബിരുദം നേടി. അച്ചന്‍പട്ടത്തിനായി ഇന്‍ഡോറിലും പൂനെയിലും പഠിച്ചു. പ്രമുഖ ചലച്ചിത്ര സംഗീതജ്ഞനായ നൌഷാദ് അലിയുടെകൂടെ മുംബൈയില്‍ കുറച്ചുനാള്‍ കഴിഞ്ഞു.

അമേരിക്കയില്‍ 'ലാ'യിലെ സേവര്‍ യൂണിവേഴ്സിറ്റിയില്‍നിന്ന് ബാച്ചിലര്‍ ഓഫ് മ്യൂസിക് ബിരുദം നേടി. ന്യൂയോര്‍ക്കിലെ ഈത്താക്കായിലെ കോര്‍ണല്‍ യൂണിവേഴ്സിറ്റിയില്‍നിന്ന് ഫൈന്‍ ആര്‍ട്സ് ഇന്‍ മ്യൂസിക് കമ്പോസിഷന്‍ ആന്റ് മ്യൂസിക്കോളജിയില്‍ മാസ്റ്റര്‍ ബിരുദം ലഭിച്ചു. തുടര്‍ന്ന് ന്യൂയോര്‍ക്കിലെ ഫ്ളഷിങ്ങിലുള്ള ക്വീന്‍സ് കോളേജില്‍ മ്യൂസിക്ക് ഇന്‍സ്ട്രക്ടറായി.

'ആയിരം കണ്ണുമായ്.....', 'കണ്ണോട് കണ്ണോരം....' ,'ആളൊരുങ്ങി അരങ്ങൊരുങ്ങി.....' തുടങ്ങി ശ്രദ്ധേയങ്ങളായ ഗാനങ്ങള്‍ ജെറിയുടേതായി ഉണ്ട്. 1990-ല്‍ അപരാഹ്നത്തിന്റെ സംഗീതത്തിന് സംസ്ഥാനപുരസ്ക്കാരം വീണ്ടും ലഭിച്ചു. മേല്‍വിലാസം : ജെറി അമല്‍ദേവ്, 5, അയ്യാസ്വാമി നഗര്‍ , ഈസ്റ്റ് അംബരം, മദ്രാസ് 600 059


ജിതിന്‍ ശ്യാം


' തണല്‍ ' എന്ന ചിത്രത്തിനുവേണ്ടിയാണ് ആദ്യം മലയാളരംഗത്തേക്കുവന്നത്. തുടര്‍ന്നു ' വിസ', ' പൊന്മുടി' തുടങ്ങിയ ചിത്രങ്ങള്‍ക്കും സംഗീതം നല്‍കി. ആലപ്പുഴ സ്വദേശിയായ അദ്ദേഹം വളരെക്കാലമായി ബോംബെയില്‍ താമസിച്ച് സംഗീത രംഗത്ത് പ്രവര്‍ത്തിക്കുന്നു.


ജ്ഞാനാമണി


തമിഴിലും മലയാളത്തിലുമായി നിര്‍മ്മിച്ച പ്രസന്ന എന്ന ചിത്രത്തിനുവേണ്ടി സംഗീതം നല്‍കിയത് ജ്ഞാനാമണിയാണ്. തമിഴിലും മലയാളത്തിലുമായി പല ചിത്രങ്ങള്‍ക്ക് സംഗീതസംവിധാനം നിര്‍വ്വഹിച്ചു.


ജോബ്


മലയാളത്തിലെ എക്കാലത്തെയും ഹിറ്റായ അല്ലിയാമ്പല്‍ക്കടവിലന്നരയ്ക്കുവെള്ളം... എന്ന ഗാനത്തിന് സംഗീതം നിര്‍വഹിച്ച ജോബ് ഒരാള്‍കൂടി കള്ളനായി എന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ഈണമിട്ടാണ് സിനിമയിലെത്തിയത്. '65ല്‍ റിലീസായ റോസിയിലെ ഗാനങ്ങളിലൂടെ ശ്രദ്ധേയനായി. ഇതിലാണ് അല്ലിയാമ്പല്‍ക്കടവിലന്ന് എന്ന ഗാനം ഉള്ളത്. തൊമ്മന്റെ മക്കളാണ് മറ്റൊരു ചിത്രം. മൊത്തം അഞ്ച് സിനിമകളില്‍ ഇരുപതോളം ഗാനങ്ങള്‍ക്ക് സംഗീതം നല്‍കി.

എറണാകുളത്ത് വര്‍ഗ്ഗീസ് കിണറ്റിന്‍കരയുടെയും അന്നയുടെയും മകനായി 1929ല്‍ ജനിച്ചു. എം എസ് രാജഗോപാലന്‍ ഭാഗവതര്‍, വി കെ രാഘവമേനോന്‍, എം ആര്‍ ശിവരാമന്‍നായര്‍ എന്നിവരായിരുന്നു കര്‍ണ്ണാടകസംഗീതത്തിലെ ഗുരുക്കള്‍. ജിതേന്ദ്ര പ്രതാപില്‍നിന്ന് ഹിന്ദുസ്ഥാനി സംഗീതം അഭ്യസിച്ചു. നാടകങ്ങള്‍ക്ക് സംഗീതം നല്‍കിക്കൊണ്ടായിരുന്നു തുടക്കം. എറണാകുളത്തെ ആസാദ് ആര്‍ട്സ് ക്ളബുമായുള്ള ബന്ധമാണ് ജോബിനെ നാടകങ്ങളിലെത്തിച്ചത്. 1955ല്‍ ഭാരമുള്ള കുരിശുകള്‍ എന്ന നാടകത്തിലെ ഗാനങ്ങള്‍ക്ക് ഈണമിട്ട് പ്രശസ്തനായി. 2003 ഒക്ടോബറില്‍ അന്തരിച്ചു. ഭാര്യ: ഗ്രേസ്. മക്കള്‍: അജയ്, ജെയ്സണ്‍.


ജോണ്‍സണ്‍


Johnson

ഭരതന്‍ സംവിധാനം ചെയ്ത 'ആരവം' എന്ന ചിത്രത്തിന് പശ്ചാത്തല സംഗീതം നിര്‍വ്വഹിച്ചുകൊണ്ടാണ് സ്വതന്ത്രസംഗീതസംവിധായകനായി ജോണ്‍സണ്‍ കടന്നുവന്നതെങ്കിലും ഗാനങ്ങള്‍ക്ക് സംഗീതം നല്‍കാന്‍ ക്ഷണിക്കപ്പെടുന്ന ആദ്യചിത്രം 1981-ല്‍ പുറത്തുവന്ന, ആന്റണി ഈസ്റ്റുമാന്‍ സംവിധാനം ചെയ്ത 'ഇണയെത്തേടി' എന്ന ചിത്രമാണ് ആര്‍ .കെ. ദാമോദരന്‍ എഴുതി ജയചന്ദ്രന്‍ ആലപിച്ച 'വിപിനവാടിക' എന്നു തുടങ്ങുന്ന ഗാനമാണ് ആദ്യം ചിട്ടപ്പെടുത്തിയത്. തുടര്‍ന്ന് 75 ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചു.

1953 മാര്‍ച്ച് 26-ന് തൃശൂരില്‍ ആന്റണിയുടേയും മേരിയുടേയും മകനായി ജനിച്ചു. തൃശൂര്‍ സെന്റ് തോമസ് കോളേജില്‍ നിന്നും ബി.കോം. ബിരുദം നേടിയ ജോണ്‍സണ്‍ ചെറുപ്പം മുതല്‍ സംഗീതത്തില്‍ അഭിരുചി കാട്ടിയിരുന്നു. മിക്കവാറും എല്ലാ സംഗീതോപകരണങ്ങളും കൈകാര്യം ചെയ്യാന്‍ അറിയാവുന്ന ജോണ്‍സണെ കണ്ടെത്തിയതും പ്രോത്സാഹനം നല്‍കിയതും ജി. ദേവരാജനാണ്. പി. മാധുരിയുടെ ഗാനമേളകളില്‍ വാദ്യോപകരണങ്ങള്‍ കൈകാര്യം ചെയ്തിരുന്ന ജോണ്‍സണ്‍ മദ്രാസിലേക്ക് ക്ഷണിക്കപ്പെടുകയും അവിടെ വയലിനും കീബോര്‍ഡും വായിക്കുന്നതിന് അവസരം ഉണ്ടാക്കിക്കൊടുക്കുകയും പിന്നീട് തന്റെ സംഗീതസഹായിയായി പ്രവര്‍ത്തിക്കുവാന്‍ അനുവദിക്കുകയും ചെയ്തു ദേവരാജന്‍ .ദേവരാജനെക്കൂടാതെ എം.കെ. അര്‍ജ്ജുനന്‍ , എ.ടി. ഉമ്മര്‍ എന്നീ സംഗീത സംവിധായകരോടൊപ്പവും സഹകരിച്ചുപ്രവര്‍ത്തിച്ചിട്ടുണ്ട്.

1982-ല്‍ 'ഓര്‍മ്മയ്ക്കായി' എന്ന ചിത്രത്തിലെ സംഗീതത്തിന് കേരള സംസ്ഥാന പുരസ്ക്കാരവും 1983-ല്‍ 'കൂടെവിടെ' എന്ന ചിത്രത്തിന് ക്രിട്ടിക്സ് അവാര്‍ഡും. വീണ്ടും 1989-ല്‍ മഴവില്‍ക്കാവടി, വടക്കുനോക്കിയന്ത്രം എന്നീ ചിത്രങ്ങള്‍ക്ക് സംസ്ഥാനപുരസ്ക്കാരവും 1989-ല്‍ 'പൊന്മുട്ടയിടുന്ന താറാവി'നു വേണ്ടി ക്രിട്ടിക്സ് അവാര്‍ഡും ജോണ്‍സണ്‍ കരസ്ഥമാക്കുകയുണ്ടായി. മേല്‍വിലാസം : ജോണ്‍സണ്‍ ( സംഗീതസംവിധായകന്‍ ‍), 10, 6വേ ക്രോസ് സ്ട്രീറ്റ്, ട്രസ്റ്റ്പുരം, മദ്രാസ് 24.16 News Items found. Page 1 of 2