ഗായകന്‍

ജെ.എം.രാജു


രാജു ആദ്യമായി പാടുന്നത് 'നാടന്‍ പെണ്ണ്.....' എന്ന ചിത്രത്തിലാണ്. ജയചന്ദ്രനോടൊത്ത് 'നാടന്‍ പ്രേമം....' എന്ന യുഗ്മഗാനം. പിന്നീട് പതിനഞ്ചുവര്‍ഷം കഴിഞ്ഞാണ് ' തുറന്നജയില്‍ 'എന്ന ചിത്രത്തിനുവേണ്ടി പാടുന്നത്. ഇതിനിടയ്ക്ക് റേഡിയോ സിലോണിന്റെ ക്രിസ്റ്റ് ആര്‍ട്സ് വിഭാഗത്തില്‍ മലയാള വിഭാഗത്തിന്റെ നിര്‍മ്മാതാവായി ജോലി നോക്കി. ഇപ്പോള്‍ സംഗീതസംവിധായകനാണ്. 'ഏകാനുഗരാന്ത് ' എന്ന കൊങ്ങിണി പടവും 'ഉള്ളം ഒരു ഊഞ്ചല്‍ ' എന്ന തമിഴ് പടവും ചെയ്തു. സ്വന്തം റെക്കോഡിംഗ് കമ്പനിയും കാസറ്റ് കമ്പനിയും ഉണ്ട്. ഗാനമേള പരിപാടികളുമായി വിദേശരാജ്യം ഉള്‍പ്പെടെ പല സ്ഥലങ്ങളും സന്ദര്‍ശിച്ചു. പ്രസിദ്ധ ഗായികയായ ലതയാണ് ഭാര്യ. രണ്ടു കുട്ടികള്‍ . മേല്‍വിലാസം ജെ.എം. രാജു, 12, ടെന്ത് അവന്യൂ, അശോക് നഗര്‍ , മദ്രാസ്.


ജയരാജ് സി.ആര്‍


കിരണ്‍ സംവിധാനം ചെയ്ത കുടുംബശ്രീട്രാവല്‍സ് എന്ന ചിത്രത്തില്‍ വയലാര്‍ ശരത്ചന്ദ്രവര്‍മ്മ എഴുതി ബിജിപാല്‍ ഈണം നല്‍കിയ തപ്പും തകിലടി പെരുകും എന്നുതുടങ്ങുന്ന സൂപ്പര്‍ഹിറ്റ് ഗാനം വിജയ് യേശുദാസ്, ഗണേഷ് എന്നിവര്‍ക്കൊപ്പം ആലപിച്ചുകൊണ്ട് സിനിമാപിന്നണി ഗാനരംഗത്ത് അരങ്ങേറ്റം കുറിച്ച ഗായകനാണ് സി.ആര്‍ ജയരാജ്. നിരവധി ആല്‍ബങ്ങളിലും മൊഴിമാറ്റ ചിത്രങ്ങളിലും ഗാനം ആലപിച്ചിട്ടുണ്ട്. ആകാശവാണിയുടെ തൃശൂര്‍ , കൊച്ചി നിലയങ്ങളില്‍ ലളിതഗാനം ബി ഹൈ ഗ്രേഡ് ആര്‍ട്ടിസ്റ്റാണ്.

രാധാകൃഷ്ണപണിക്കരുടെയും നളിനിയുടെയും പുത്രനായ സി.ആര്‍ ജയരാജ് എറണാകുളം ആലുവ സ്വദേശിയാണ്.


ജയവിജയന്‍


ജയവിജയന്മാര്‍ കേരളത്തിലെ ശാസ്ത്രീയ സംഗീതത്തിലേയും ചലച്ചിത്രവിഭാഗത്തിലേയും ഇരട്ടകളാണ്. 'ശബരിമല ശ്രീധര്‍മ്മശാസ്താ'വില്‍ ദക്ഷിണാമൂര്‍ത്തിയുടെ സംഗീതത്തില്‍ 'ശരണം ശരണം' എന്ന ഗാനം പാടി ചലച്ചിത്രഗാനരംഗത്തേയ്ക്ക് പ്രവേശിച്ചു. പിന്നീട് സംഗീത സംവിധായകരുമായി ഇതില്‍ വിജയന്‍ അന്തരിച്ചു.


ജോണ്‍സണ്‍


'ഒഴിവുകാലം' എന്ന ചിത്രത്തിനുവേണ്ടി അദ്ദേഹത്തിന്റെ തന്നെ സംഗീതത്തില്‍ ഒരു നാഗപ്പാട്ട് ഭരതനോടൊപ്പം ജോണ്‍സണ്‍ പാടി.


ജോമോന്‍


1980-ല്‍ 'ലൈഫ് ഈസ് ജസ്റ്റ് ലൈക്ക് എ ഫ്ളവര്‍ ...' എന്ന ആംഗ്ലേയഗാനം 'അങ്ങാടി' എന്ന ചിത്രത്തില്‍ എസ്. ജാനകിയും ചേര്‍ന്ന് ജോമോന്‍ പാടി.


ജോസ് പ്രകാശ്


തിക്കുറിശ്ശിയുടെ 'ശരിയോ തെറ്റോ' എന്ന ചിത്രത്തിലെ 'താരമേ താണു വരൂ....' എന്ന ഗാനം പാടി ജോസ് പ്രകാശ് ചലച്ചിത്ര ഗാനരംഗത്തെത്തി. ജോസ് പ്രകാശ് ഒരു ഗായകനായിരുന്നു എന്ന് ഇന്ന് പറഞ്ഞാല്‍ ആരും വിശ്വസിക്കുകയില്ല. എന്നാല്‍ സംഗീതം മുറപ്രകാരം പഠിക്കാത്ത ജോസ് പ്രകാശ് കുറച്ചധികം ചിത്രങ്ങളില്‍ പാടി എന്നുള്ളത് ഒരു യാഥാര്‍ത്ഥ്യം മാത്രമാണ്. 1952-ല്‍ പാടി റെക്കോഡു ചെയ്തെങ്കിലും 1953-ലാണ് 'ശരിയോ തെറ്റോ' റിലീസായത്. ജോസ് പ്രകാശ് പാടി പുറത്തിറങ്ങിയ ആദ്യചിത്രം. 'വിശപ്പിന്റെ വിളിയാണ്' . കുറച്ചു ഗാനങ്ങള്‍ പാടിയതിനുശേഷം അഭിനയരംഗത്ത് ശ്രദ്ധ കേന്ദ്രീകരിച്ചതോടെ അദ്ദേഹം ഗാനാലാപനരംഗം വിട്ടു. ഇന്ന് അദ്ദേഹം നല്ലൊരുനടനാണ്. മേല്‍വിലാസം : ജോസ് പ്രകാശ്, പ്രാകാശ് ഭവന്‍ , രവിപുരം, കൊച്ചി -16


ജൂനിയര്‍ മെഹ്ബൂബ്


'ചഞ്ചല' എന്ന ചിത്രത്തില്‍ 'കല്യാണരാവിലെന്‍ ....' എന്ന ഗാനം പാടിക്കൊണ്ട് ജൂനിയര്‍ മെഹ്ബൂബ് സിനിമാ പിന്നണിരംഗത്തെത്ത് പ്രത്യക്ഷപ്പെട്ടു. അതേ ചിത്രത്തിലെ 'ഋതുകന്യകളേ...' എന്ന ഗാനവും പാടി.7 News Items found. Page 1 of 1