നിര്‍മ്മാതാക്കള്‍

ജെ സി ഡാനിയല്‍മലയാള സിനിമയുടെ പിതാവ് എന്നറിയപ്പെടുന്ന ജെ സി ഡാനിയല്‍ സിനിമയുണ്ടായി മുപ്പതാം വര്‍ഷം ഒരു മലയാള സിനിമ എടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. സംവിധായകനും തിരക്കഥാകൃത്തും എഡിറ്ററും ഛായാഗ്രാഹകനും നടനും നിര്‍മ്മാതാവുമായ ഈ ബഹുമുഖപ്രതിഭയ്ക്ക് പല തടസ്സങ്ങളും നേരിടേണ്ടിവന്നു. നാലുലക്ഷം രൂപയ്ക്ക് സ്വന്തം പേരിലുള്ള സ്ഥലം വിറ്റുകിട്ടിയ പണംകൊണ്ട് 1926ല്‍ തിരുവനന്തപുരം പട്ടത്ത് ദ ട്രാവന്‍കൂര്‍ നാഷണല്‍ പിക്ചേഴ്സ് എന്ന പേരില്‍ ഫിലിം സ്റ്റുഡിയോ സ്ഥാപിച്ചു. അവിടെയാണ് 'വിഗതകുമാരന്‍' എന്ന ആ്യ മലയാള സിനിമ നിര്‍മ്മിച്ചത്. 1928ല്‍ റിലീസായ വിഗതകുമാരന്‍ 1929ലെ പബ്ളിക് മിറര്‍ സമ്മാനം നേടി. സാമൂഹിക വിഷയം പ്രമേയമാക്കിയ വിഗതകുമാരന്‍ മറ്റ് ഇന്ത്യന്‍ ഭാഷാ ചിത്രങ്ങളില്‍നിന്ന് വിഭിന്നമായിരുന്നു.
1893ല്‍ നാഗര്‍കോവിലിലെ അഗസ്തീശ്വരത്ത് ജനിച്ചു. തിരുവനന്തപുരം മഹാരാജാസ് കോളേജില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ആയോധനകലയില്‍ നിപുണനായിരുന്ന അദ്ദേഹം 22- വയസ്സില്‍ 'ഇന്ത്യന്‍ ആര്‍ട്ട് ഓഫ് ഫെന്‍സിംഗ് ആന്റ് സോര്‍ഡ് പ്ളേ' എന്ന പുസ്തകം ഇംഗ്ളീഷില്‍ പ്രസിദ്ധീകരിച്ചു.

എല്ലാ കലകളിലും നിപുണനായിരുന്ന അദ്ദേഹം 1975 മേയില്‍ അന്തരിച്ചു. ആ പ്രതിഭയെ അംഗീകരിച്ച് സംസ്ഥാന സര്‍ക്കാര്‍ അദ്ദേഹത്തെ മലയാള സിനിമയുടെ പിതാവായി ആദരിച്ചു. അദ്ദേഹത്തിന്റെ ഓര്‍മ്മയ്ക്കായി മലയാള സിനിമയിലെ സമഗ്രസംഭാവനകള്‍ നല്‍കുന്ന വ്യക്തിക്ക് 1992 മുതല്‍ ജെ സി ഡാനിയല്‍ അവാര്‍ഡും ഏര്‍പ്പെടുത്തി.

1992- ടി ഇ വാസുദേവന്‍, 1993- തിക്കുറിശ്ശി സുകുമാരന്‍നായര്‍, 1994- പി ഭാസ്ക്കരന്‍, 1995- അഭയദേവ്, 1996- എ വിന്‍സന്റ്, 1997- കെ രാഘവന്‍, 1998- വി ദക്ഷിണാമൂര്‍ത്തി, 1999- ജി ദേവരാജന്‍, 2000- കൃഷ്ണന്‍നായര്‍ എന്നിവര്‍ക്ക് ഈ അവാര്‍ഡ് ലഭിച്ചു.


ജെയിന്‍ പള്ളത്തേട്ട്


തിരുനക്കര ഫിലിംസ്, ടെമ്പിള്‍ റോഡ്, പള്ളത്തേട്ടു ഹൗസ്, കോട്ടയം -1. ഫോണ്‍: 0481-2567472, 2581185. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്.


ജലീല്‍ കെ.എ (മിലാന്‍ ജലീല്‍)


ഗാലക്സി മള്‍ട്ടി മീഡിയ, 59/550, ഒന്നാംനില, ശ്രീപദം, എല്‍.ജേക്കബ് റോഡ്, കൊച്ചി. ഫോണ്‍: 0484-2353034. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്.


ജോയ് തോമസ്


1969ല്‍ കോട്ടയം ഡിന്നി ഫിലിംസ് റെപ്രസെന്റേറ്റീവായി സിനിമയിലെത്തിയ ജോയ് തോമസ് 1981ല്‍ ജൂബിലി പിക്ചേഴ്സ് എന്ന ഫിലിം ഡിസ്ട്രിബ്യൂഷന്‍ കമ്പനി ആരംഭിച്ചു. 1983ല്‍ സിനിമാ നിര്‍മ്മാണരംഗത്ത് എത്തി. ആ രാത്രി, സന്ദര്‍ഭം, കഥ ഇതുവരെ, ശ്യാമ, വാത്സല്യം, പവിത്രം, ഉപ്പ്, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം തുടങ്ങിയവ ജൂബിലിയുടെ ബാനറില്‍ നിര്‍മ്മിച്ചവയാണ്. 1988ല്‍ റിലീസായ മനു അങ്കിള്‍ എന്ന ചിത്രത്തിന് ആ വര്‍ഷത്തെ നല്ല കുട്ടികളുടെ ചിത്രത്തിനുള്ള അവാര്‍ഡും ഉപ്പ്, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം എന്നിവയ്ക്ക് പനോരമ സെലക്ഷനും ലഭിച്ചു.
കോട്ടയം ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്‍ സ്ഥാപകാംഗമാണ്. ഇപ്പോള്‍ ഓള്‍ കേരള ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ്, കേരള ഫിലിം അസോസിയേഷന്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എന്നീ സ്ഥാനങ്ങള്‍ വഹിക്കുന്നു. ബാംഗ്ളൂരിലെ ജൂബിലി പ്രൊഡക്ഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ്, മദ്രാസിലെ ജൂബിലി സിനി യൂണിറ്റ് എന്നീ സ്ഥാപനങ്ങള്‍ ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ളതാണ്.

കോട്ടയത്ത് തോമസ്-അന്നമ്മ ദമ്പതികളുടെ മകനായി 1950ല്‍ ജനിച്ചു. കോട്ടയം എസ്എച്ച് മൌണ്ട് സ്കൂള്‍, ബസേലിയസ് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ഭാര്യ: ലൈല. മക്കള്‍: ജെലീറ്റ, ജെറീന, ജെലീന.4 News Items found. Page 1 of 1