തിരക്കഥാകൃത്ത്

ജയചന്ദ്രന്‍ ബി


മാതൃഭൂമി ഡെയിലി, തിരുവനന്തപുരം. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്


ജോണ്‍ പോള്‍


ആദ്യം തിരക്കഥയെഴുതിയ 'ചാമരം' എന്ന ചിത്രത്തിലൂടെയാണ് ജോണ്‍പോള്‍-ഭരതന്‍ കൂട്ടുകെട്ട് ആരംഭിക്കുന്നത്. മര്‍മ്മരം, പാളങ്ങള്‍, ഓര്‍മ്മയ്ക്കായ്, കാതോടുകാതോരം, യാത്ര തുടങ്ങി നിരവധി ചിത്രങ്ങള്‍ക്ക് തിരക്കഥയെഴുതി. മധ്യവര്‍ത്തി സിനിമകളിലെ ശക്തമായ സാന്നിദ്ധ്യമായിരുന്ന ജോണ്‍ പോള്‍ ഐ വി ശശി സംവിധാനംചെയ്ത 'ഞാന്‍ ഞാന്‍ മാത്രം' എന്ന ചിത്രത്തിന് കഥയെഴുതിയാണ് സിനിമാരംഗത്ത് എത്തുന്നത്. എറണാകുളം ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിലൂടെ സിനിമാ പ്രവര്‍ത്തകരുമായുണ്ടായിരുന്ന സൌഹൃദമാണ് ജോണ്‍പോളിനെ സിനിമയിലെത്തിച്ചത്.

എറണാകുളത്ത് പി വി പൌലോസിന്റെയും റബേക്കയുടെയും മകനായി 1950-ല്‍ ജനിച്ചു. കഥാകൃത്തും പത്രപ്രവര്‍ത്തകനുമായിരുന്നു. ഭാര്യ: ഐഷാ എലിസബത്ത്. മകള്‍: നിഷാജോണ്‍.2 News Items found. Page 1 of 1