നടന്‍

കെ.ആര്‍ .രാമസ്വാമി


കാഞ്ചന എന്ന ചിത്രത്തില്‍ അഭിനയിച്ചു. തമിഴില്‍ ഗായകനും നടനും നിര്‍മ്മാതാവും ആയി അറിയപ്പെട്ടു.


കെ പി ഉമ്മര്‍


1956ല്‍ പുറത്തിറങ്ങിയ രാരിച്ചന്‍ എന്ന പൌരന്‍ ആണ് ഉമ്മറിന്റെ ആദ്യ ചിത്രം. ഈ ചിത്രത്തിനുശേഷം നാടകരംഗത്ത് ശ്രദ്ധകേന്ദ്രീകരിച്ചു. 1960ല്‍ വീണ്ടും സിനിമയിലെത്തി. ഉദയായുടെ 'ഉമ്മ'യില്‍ ശ്രദ്ധേയമായ വേഷം അവതരിപ്പിച്ചാണ് സിനിമയില്‍ സജീവമായത്. സ്നേഹജാന്‍ എന്ന കഥാപാത്രത്തെയാണ് ഉമ്മയില്‍ അവതരിപ്പിച്ചത്. തുടര്‍ന്ന് മുറപ്പെണ്ണ്, പാടുന്ന പുഴ, ഒരു പെണ്ണിന്റെ കഥ, തേനരുവി, തുറുപ്പുഗുലാന്‍, യക്ഷഗാനം, നാണയം തുടങ്ങി 376 ചിത്രങ്ങളില്‍ അഭിനയിച്ചു.

കോഴിക്കോട്ട് ടി മുഹമ്മദ്കോയ-ബീവി ദമ്പതികളുടെ മകനായി 1926ല്‍ ജനിച്ചു. അമച്വര്‍ നാടകങ്ങളിലൂടെ അഭിനയരംഗത്തെത്തി. കെപിഎസിയിലൂടെ പ്രൊഫഷണല്‍ നാടകരംഗത്ത് പ്രശസ്തനായി. 2001 ഒക്ടോബര്‍ 29ന് അന്തരിച്ചു. ഭാര്യ: ബീച്ചാമി. മക്കള്‍: റഷീദ്, മുഹമ്മദ് അഷ്റഫ്, മറിയംബീ.


കെ. പി. എ. സി. പ്രേമചന്ദ്രന്‍


തോപ്പില്‍ ഭാസിയുടെ എന്റെ നീലാകാശത്തിലൂടെയാണ് കെ പി എ സി പ്രേമചന്ദ്രന്‍ സിനിമയിലെത്തിയത്. അച്ഛനില്‍നിന്ന് പകര്‍ന്നുകിട്ടിയ അഭിനയപാരമ്പര്യവുമായാണ് അദ്ദേഹം ചലച്ചിത്രരംഗത്തെത്തിയത്. തുടര്‍ന്ന് ഇരുട്ടിന്റെ ആത്മാവ്, വാഴ്വേമായം, പരിണയം, പാഥേയം, ദ്വീപ്, പൊന്തന്മാട തുടങ്ങി സിബിമലയിലിന്റെ എന്റെ വീട് അപ്പൂന്റേയും വരെ മുപ്പതിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചു. എങ്കിലും നാടകമായിരുന്നു അദ്ദേഹത്തിന്റെ തട്ടകം.

1965ല്‍ സ്കൂള്‍ വാര്‍ഷികത്തിന് യാഗശാല എന്ന നാടകത്തില്‍ അഭിനയിച്ചാണ് തുടക്കം. 1967ല്‍ തേജോവധം എന്ന നാടകത്തിലൂടെ പ്രൊഫഷണല്‍ നാടകരംഗത്തെത്തി. ജി ശങ്കരപ്പിള്ളയുടെ നാടകക്കളരിയിലൂടെയാണ് അഭിനയത്തിന്റെ വ്യത്യസ്ത തലങ്ങളിലേക്ക് വന്നത്. തുടര്‍ന്ന് കെപിഎസി നാടകസമിതിയിലെത്തി. എന്‍ എന്‍ പിള്ളയുടെ മന്വന്തരങ്ങള്‍, കെപിഎസിയുടെ ഭഗവാന്‍ കാലുമാറുന്നു എന്നീ നാടകങ്ങളില്‍ ഗംഭീര പ്രകടനങ്ങള്‍ കാഴ്ചവച്ചു. സഹസ്രയോഗം, സൂത്രധാരന്‍, ഒഥല്ലോ എന്നീ നാടകങ്ങളിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് നേടി. അശ്വമേധം, മുടിയനായപുത്രന്‍ തുടങ്ങിയ നാടകങ്ങളും ശ്രദ്ധേയമായിരുന്നു.

കേരള തിയറ്റേഴ്സ്, കോഴിക്കോട് സ്റ്റേജ് ഇന്ത്യ, വടകര വരദ, അങ്കമാലി മാനിഷാദ, പ്രതിഭ, തൃശൂര്‍ യമുന സമിതികളിലും അഭിനയിച്ചു. ടെലിവിഷന്‍ പരമ്പരകളിലും ശ്രദ്ധേയനായിരുന്നു.

മുല്ലമംഗലം തറവാട്ടില്‍ പ്രേംജിയുടെയും ആര്യാ അന്തര്‍ജനത്തിന്റെയും മകനായി 1951ല്‍ ജനിച്ചു. 2003 മാര്‍ച്ച് 25ന് അന്തരിച്ചു. ഭാര്യ: ശാന്ത. മകന്‍: നവീന്‍.


കെ. പി. എ. സി. സണ്ണി


ശങ്കരന്‍നായര്‍ സംവിധാനംചെയ്ത മധുവിധുവാണ് സണ്ണിയുടെ ആദ്യ ചിത്രം. തുടര്‍ന്ന് സുബ്രഹ്മണ്യം സംവിധാനംചെയ്ത കൊച്ചനിയത്തിയിലും അഭിനയിച്ചു. നീലക്കണ്ണുകള്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചതോടെ നാടകാഭിനയം മതിയാക്കി. മനസാ വാചാ കര്‍മ്മണാ, അങ്ങാടി, നായാട്ട്, പഞ്ചമി തുടങ്ങി മുന്നൂറോളം ചിത്രങ്ങളില്‍ അഭിനയിച്ചു. ആറ്റിങ്ങല്‍ ദേശാഭിമാനി, കെപിഎസി, നാഷണല്‍, നളന്ദ, വയലാര്‍ നാടകവേദി തുടങ്ങിയ സമിതികളിലും പ്രവര്‍ത്തിച്ചു.

ചവറയില്‍ ജേക്കബിന്റെ മകനായി 1934ല്‍ ജനിച്ചു. ചവറ ഇംഗ്ളീഷ് മീഡിയം ഹൈസ്കൂള്‍, ഫാത്തിമ മാതാ കോളേജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. സ്കൂളില്‍ പഠിക്കുമ്പോഴേ നാടകങ്ങളില്‍ അഭിനയിക്കുമായിരുന്നു. സ്നേഹം അനശ്വരമാണ് എന്ന നാടകം എഴുതി സ്കൂളില്‍ പ്രശസ്തനായി. ഒരു നല്ല ഗായകന്‍കൂടിയായിരുന്നു. കോളേജില്‍ ആര്‍ട്സ് ക്ളബ് സെക്രട്ടറിയായിരുന്നു. കലാനിലയത്തിലും പ്രവര്‍ത്തിച്ചു. 1964ല്‍ സംസ്ഥാന ചെറുകിട വ്യവസായ വികസന കോര്‍പ്പറേഷനില്‍ അക്കൌണ്ടന്റായി. ജോലിത്തിരക്കിനിടയിലും അഭിനയിക്കാന്‍ സണ്ണി സമയം കണ്ടെത്തിയിരുന്നു. 2006ല്‍ അന്തരിച്ചു. ഭാര്യ: മേഴ്സി. മക്കള്‍: ദീപ, രൂപ.


കടുവാക്കുളം ആന്‍റണി


ഭക്തകുചേല ആദ്യചിത്രം. നാല് പതിറ്റാണ്ടോളം ചലച്ചിത്രരംഗത്ത് നിന്നു. നാടകനടന്‍. സ്വദേശം കോട്ടയം.


കൈലാസനാഥ്


സംഗമം തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു. ഇത് നല്ല തമാശ എന്ന ചിത്രം സംവിധാനം ചെയ്തു. തമിഴ് നടന്‍ . മദ്രാസ് ഫിലിം ഇന്‍സ്റ്റിട്യൂട്ടില്‍ നിന്ന് ഡിപ്ലോമ.


കൈനക്കരി തങ്കരാജ്


കൈനഗിരി, ചാന്നാത്തോപ്പ്, കൊല്ലം. ഫോണ്‍: 0474-2711671, 9847207037. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്


കലാഭവന്‍ മണി


Kalabhavan Mani

മലയാള സിനിമയില്‍ ഹാസ്യത്തിന് പുതിയ മാനം നല്‍കിയ മണി ആര്‍ കെ ശെല്‍വമണിയുടെ വിജയകാന്ത് ചിത്രമായ ക്യാപ്റ്റന്‍ പ്രഭാകറില്‍ മുഖംകാണിച്ചു കൊണ്ടായിരുന്നു ആഭ്രപാളിയിലേക്കെത്തിയത്. ജി എസ് വിജയന്‍ സംവിധാനംചെയ്ത ദൂരദര്‍ശന്‍ പരമ്പരയായ പര്‍ണ്ണശാലയിലാണ് ആദ്യം അഭിനയിച്ചത്. തുടര്‍ന്ന് സമുദായത്തില്‍ വേഷമിട്ടു. 1996ല്‍ റിലീസായ സല്ലാപത്തിലൂടെ ശ്രദ്ധേയനായി. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തിലെ അഭിനയത്തിന് പ്രത്യേക ദേശീയ പുരസ്കാരം നേടി. കരുമാടിക്കുട്ടന്‍ മറ്റൊരു പ്രധാന ചിത്രം. വാഞ്ചിനാഥന്‍, മറുമലര്‍ച്ചി, ജെമിനി എന്നീ ചിത്രങ്ങളിലൂടെ തമിഴകത്തും ശ്രദ്ധേയനായി.

ജയരാജിന്റെ അസോസിയേറ്റ് ഹക്കീമിന്റെ ദ ഗാര്‍ഡിലാണ് ആദ്യമായി നായകനായത്. ഇതില്‍ മണി മാത്രമേ അഭിനയിച്ചിട്ടുള്ളൂ. മൈഡിയര്‍ കരടി, ദ പോര്‍ട്ടര്‍, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, കരുമാടിക്കുട്ടന്‍, ആകാശത്തിലെ പറവകള്‍, വാല്‍ക്കണ്ണാടി, മത്സരം, ബെന്‍ ജോണ്‍സണ്‍, റെഡ്സല്യൂട്ട്, രക്ഷകന്‍, എബ്രഹാം ലിങ്കണ്‍, ലോകനാഥന്‍ ഐഎഎസ് തുടങ്ങിയവയാണ് മണി നായകനായ മറ്റു ചിത്രങ്ങള്‍.

കിരീടമില്ലാത്ത രാജാക്കന്മാര്‍, എസ്ക്യൂസ്മി ഏതു കോളേജിലാ, കോട്ടപ്പുറത്തെ കൂട്ടുകുടുംബം, ദ ഗുഡ് ബോയ്സ്, ഇന്‍ഡിപെന്‍ഡന്‍സ്, ജയിംസ്ബോണ്ട്, പഞ്ചപാണ്ഡവര്‍, ഇവള്‍ ദ്രൌപദി, ഫോര്‍ട്ട് കൊച്ചി എന്നീ ചിത്രങ്ങളില്‍ നായകതുല്യമായ കഥാപാത്രങ്ങളെയാണ് അവതരിപ്പിച്ചത്. നിരവധി ഓഡിയോ-വീഡിയോ കാസറ്റുകളില്‍ നാടന്‍പാട്ടുകളും പാരഡി ഗാനങ്ങളും ആലപിച്ചിട്ടുണ്ട്. കരുമാടിക്കുട്ടന്‍, ആകാശത്തിലെ പറവകള്‍, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, കണ്ണെഴുതി പൊട്ടുംതൊട്ട്, കഥാനായകന്‍, കൊട്ടാരംവീട്ടിലെ അപ്പൂട്ടന്‍, സമ്മാനം, ദ ഗാര്‍ഡ് എന്നീ ചിത്രങ്ങളില്‍ ഗായകനായി. ഈ ചിത്രങ്ങളെല്ലാം ശ്രദ്ധിക്കപ്പെട്ടു.

ചാലക്കുടി കുനിശ്ശേരി രാമന്റെയും അമ്മിണിയുടെയും മകനായി 1971ല്‍ ജനിച്ചു. ചാലക്കുടി ഹൈസ്കൂളില്‍ പത്താംക്ളാസ് പൂര്‍ത്തിയാക്കി. മിമിക്രിയുമായി കലാഭവനിലെത്തി. ഭാര്യ: നിമ്മി. ഒരു മകള്‍.

ക്യാപ്റ്റന്‍ പ്രഭാകരന്‍ (തമിഴ്), സമുദായം, അക്ഷരം, സല്ലാപം, കാതില്‍ ഒരു കിന്നാരം, ദില്ലിവാല രാജകുമാരന്‍, മാന്ത്രികക്കുതിര, കല്യാണസൌഗന്ധികം, ഉദ്യാനപാലകന്‍, സാമൂഹ്യപാഠം, മന്നാഡിയാര്‍ പെണ്ണിന് ചെങ്കോട്ടച്ചെക്കന്‍, കോട്ടപ്പുറത്തെ കൂട്ടുകുടുംബം, മന്ത്രമോതിരം, മൈഡിയര്‍ കുട്ടിച്ചാത്തന്‍, ഭൂതക്കണ്ണാടി, കുടമാറ്റം, ഉല്ലാസപ്പൂങ്കാറ്റ്, കഥാനായകന്‍, കാരുണ്യം, സമ്മാനം, ഭാരതീയം, ആറാം തമ്പുരാന്‍, മറുമലര്‍ച്ചി (തമിഴ്), മീനത്തില്‍ താലികെട്ട്, കൈക്കുടന്ന നിലാവ്, ഒരു മറവത്തൂര്‍ കനവ്, സമ്മര്‍ ഇന്‍ ബത്ലഹേം, ചിത്രശലഭം, അച്ചാമ്മക്കുട്ടിയുടെ അച്ചായന്‍, കൊട്ടാരം വീട്ടിലെ അപ്പൂട്ടന്‍, കാറ്റത്തൊരു പെണ്‍പൂവ്, ദ ഗാര്‍ഡ്, ആകാശഗംഗ, പ്രണയനിലാവ്, സാഫല്യം, കണ്ണെഴുതി പൊട്ടുംതൊട്ട്, ഇന്‍ഡിപെന്‍ഡന്‍സ്, മൈഡിയര്‍ കരടി, ക്യാപ്റ്റന്‍, ക്രൈം ഫയല്‍, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, നരസിംഹം, വല്യേട്ടന്‍, റാപ്പിഡ് ആക്ഷന്‍ ഫോഴ്സ്, ദാദാ സാഹിബ്, വഞ്ചിനാഥന്‍ (തമിഴ്), ദോസ്ത്, കരുമാടിക്കുട്ടന്‍, ആകാശത്തിലെ പറവകള്‍, ഈ നാട് ഇന്നലെവരെ, വാല്‍ക്കണ്ണാടി, സേതുരാമയ്യര്‍ സിബിഐ, ജേ ജേ, യൂത്ത്, ഛോട്ടാമുംബയ്, തത്തിത്താവുത് മനസ്സ് (തമിഴ്) , മായാബസ്സാര്‍ , രക്ഷകന്‍ , പായുംപുലി, ചാക്കോ രണ്ടാമന്‍ , ട്വന്റി ട്വന്റി , ചേകവര്‍ , ശിക്കാര്‍ , ഒരു സ്മോള്‍ ഫാമിലി തുടങ്ങിയവയാണ് മണിയുടെ പ്രധാന ചിത്രങ്ങള്‍.


കലാഭവന്‍ റഹ്മാന്‍


എ-2, ഫെഡറല്‍ അപ്പാര്‍ട്ടുമെന്റ്, തൈക്കാട്ടുകര, ആലുവ-6. ഫോണ്‍: 0484-2621922, 9847269123. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്


കലാഭവന്‍ സാജന്‍


ധന്യ മെഡിക്കല്‍സ്, പൂന്തുറ, അമ്പലത്തറ, തിരുവനന്തപുരം. ഫോണ്‍: 0471-2471304
കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്63 News Items found. Page 1 of 7