സംവിധായകര്‍

കെ.ജി.വിജയകുമാര്‍


പേരയില്‍ ചാവടി, കുന്നുംപുറം, ഇടപ്പള്ളി നോര്‍ത്ത്, കൊച്ചി. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്.


കെ.രഘുനാഥ്


ജനനി, കാരക്കാമണ്ഡപം, നേമം.പി.ഒ., തിരുവനന്തപുരം-695 020. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്.


കെ.എസ്. ശിവചന്ദ്രന്‍


വിലാസം : ടി.സി.52/679, എസ്റ്റേറ്റ് പി.ഒ., പാപ്പനംകോട്, തിരുവനന്തപുരം-695 019. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്


കെ ജി ജോര്‍ജ്ജ്


തിരക്കഥാകൃത്തായാണ് കെ ജി ജോര്‍ജ്ജ് സിനിമയിലെത്തിയത്. രാമുകാര്യാട്ട് സംവിധാനംചെയ്ത നെല്ലായിരുന്നു ചിത്രം. സ്വപ്നാടനം സംവിധാനംചെയ്ത് സ്വതന്ത്ര സംവിധായകനായി. സാമൂഹിക-രാഷ്ട്രീയ സ്ഥിതിവിശേഷങ്ങളാണ് കൂടുതലും കൈകാര്യം ചെയ്തിട്ടുള്ളത്. ഓണപ്പുടവ, രാപ്പാടികളുടെ ഗാഥ, മണ്ണ്, ഇനി അവള്‍ ഉറങ്ങട്ടെ, ഉള്‍ക്കടല്‍, മേള, കോലങ്ങള്‍, യവനിക, ലേഖയുടെ മരണം ഒരു ഫ്ളാഷ്ബാക്ക്, ആദാമിന്റെ വാരിയെല്ല്, പഞ്ചവടിപ്പാലം, ഇരകള്‍, കടയ്ക്കുപിന്നില്‍, മറ്റൊരാള്‍, ഇലവങ്കോട് ദേശം തുടങ്ങി ഇരുപതോളം ചിത്രങ്ങള്‍ ജോര്‍ജ്ജ് സംവിധാനം ചെയ്തു.

കൊമേഴ്സ്യല്‍ സിനിമയും ആര്‍ട്ട് സിനിമയും ഒരുപോലെ കൈകാര്യം ചെയ്ത സംവിധായകനാണ് ജോര്‍ജ്ജ്. 1975ല്‍ സ്വപ്നാടനം മികച്ച പ്രാദേശിക ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് നേടി. 1982ല്‍ യവനിക, 1983ല്‍ ആദാമിന്റെ വാരിയെല്ല്, 1985ല്‍ ഇരകള്‍ എന്നീ ചിത്രങ്ങള്‍ക്ക് സംസ്ഥാന അവാര്‍ഡ് ലഭിച്ചു. അന്താരാഷ്ട്ര ചലച്ചിത്രമേളകളില്‍ കെ ജി ജോര്‍ജ്ജിന്റെ നിരവധി ചിത്രങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 1988ല്‍ മലയാള സിനിമയുടെ അമ്പതാം വാര്‍ഷികത്തില്‍ ഫ്രാന്‍സിലെ എയ്മെംസില്‍ നടന്ന മലയാള സിനിമയുടെ ആദയത്തെ യൂറോപ്യന്‍ അവലോകനത്തില്‍ ജോര്‍ജ്ജിന്റെ 'കോലങ്ങള്‍' പ്രദര്‍ശിപ്പിച്ചു. ഒരു നല്ല എഴുത്തുകാരനും ചിത്രകാരനുമാണ് ജോര്‍ജ്ജ്. സ്വന്തം ചിത്രങ്ങള്‍ക്ക് ടൈറ്റില്‍സും പോസ്റ്ററും അദ്ദേഹം ഡിസൈന്‍ ചെയ്തിട്ടുണ്ട്.

തിരുവല്ലയില്‍ കെ ജി സാമുവലിന്റെയും അന്നമ്മയുടെയും മകനായി 1945ല്‍ ജനിച്ചു. യഥാര്‍ത്ഥ പേര് കുളക്കാട്ടില്‍ ഗീവര്‍ഗ്ഗീസ് ജോര്‍ജ്ജ്. സാം സഹോദരനാണ്. തിരുവല്ല എസ് ഇ സെമിനാരിയില്‍ സ്കൂള്‍ വിദ്യാഭ്യാസം. എന്‍എസ്എസ് കോളേജില്‍നിന്ന് പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം നേടി. സംവിധാനത്തില്‍ ഡിപ്ളോമ എടുത്തു. മൂന്നുവര്‍ഷത്തോളം രാമുകാര്യാട്ടിന്റെ സഹായിയായി. മാക്ട ചെയര്‍മാന്‍, നാഷണല്‍ ജൂറി അംഗം, കെഎസ്എഫ്ഡിസി ചെയര്‍മാന്‍ തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്. പാപ്പുക്കുട്ടി ഭാഗവതരുടെ മകളും ഗായികയും നടിയുമായ സല്‍മയാണ് ഭാര്യ. മക്കള്‍: അരുണ്‍ ജോര്‍ജ്ജ്, താര ജോര്‍ജ്ജ്.


കൈലാസ്നാഥ്


ഇത് നല്ല തമാശ എന്ന ചിത്രം സംവിധാനം ചെയ്തു. സംഗമം തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു. തമിഴ് നടന്‍ . മദ്രാസ് ഫിലിം ഇന്‍സ്റ്റിട്യൂട്ടില്‍ നിന്ന് ഡിപ്ലോമ.


കൈതപ്രം ദാമോദരന്‍ നമ്പൂതിരി


ഗാനരചയിതാവ്, സംഗീതസംവിധായകന്‍ , തിരക്കഥാകൃത്ത്, നടന്‍ എന്നീ നിലകളില്‍ അറിയപ്പെട്ടിരുന്ന കൈതപ്രം മഴവില്ലിനറ്റം വരെ എന്ന സിനിമ സംവിധാനം ചെയ്ത് സംവിധായകന്‍ എന്ന നിലയിലും അറിയപ്പെട്ടു. അദ്ദേഹം എഴുതിയ മഴവില്ലിനറ്റം വരെ എന്ന കവിതയില്‍നിന്നാണ് ഈ സിനിമയുടെ പിറവി. കവി തന്നെ സംവിധായകനുമായി. ക്രിക്കറ്റിന് പ്രാധാന്യം നല്‍കുന്ന ആദ്യസിനിമയെന്ന പ്രത്യേകതയും കൈതപ്രത്തിന്റെ ഈ ചിത്രത്തിനുണ്ട്. ഈ സിനിമയ്ക്ക് സംഗീതസംവിധാനം ചെയ്തിരിക്കുന്നത് അദ്ദേഹത്തിന്റെ മകനും ഗായകനുമായ ദീപാങ്കുരനാണ്.

ഫാസില്‍ സംവിധാനം ചെയ്ത എന്നെന്നും കണ്ണേട്ടന്റെ എന്ന ചിത്രത്തിന് ഗാനങ്ങളെഴുതിയാണ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി ചലച്ചിത്രരംഗത്ത് വന്നത്. 'കുടുംബപുരാണ'ത്തോടെ തിരക്കുള്ള ഗാനരചയിതാവായി. 'സോപാന'ത്തിലൂടെ തിരക്കഥാകൃത്തായി. ആര്യന്‍, ഹിസ് ഹൈനസ് അബ്ദുള്ള, സ്വാതിതിരുനാള്‍, ഭരതം തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു. 1993ല്‍ പൈതൃകത്തിലെ ഗാനങ്ങള്‍ക്കും 1996ല്‍ അഴകിയ രാവണനിലെ ഗാനങള്‍ക്കും മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന ബഹുമതി ലഭിച്ചു. 1996ല്‍ ദേശാടനത്തിലൂടെ സംഗീതസംവിധായകനായി. 1997ല്‍ കാരുണ്യത്തിലെ ഗാനങ്ങള്‍ക്ക് മികച്ച സംഗീതസംവിധായകനുള്ള അവാര്‍ഡ് ലഭിച്ചു.

പയ്യന്നൂര്‍ കണ്ണാടി ഇല്ലത്ത് കേശവന്‍ നമ്പൂതിരിയുടെയും അദിതി അന്തര്‍ജനത്തിന്റെയും മകനായി 1950ല്‍ ജനിച്ചു. സ്കൂള്‍ വിദ്യാഭ്യാസത്തിനുശേഷം പഴശ്ശിത്തമ്പുരാന്‍, കെ പി പണിക്കര്‍, പൂഞ്ഞാര്‍ കോവിലകത്തെ ഭവാനിത്തമ്പുരാട്ടി, എസ് വി എസ് നാരായണന്‍ എന്നിവരുടെ ശിക്ഷണത്തില്‍ സംഗീതം അഭ്യസിച്ചു. 'തിരുവരങ്ങി'ലെയും 'നാട്യഗൃഹ'ത്തിലെയും നടനും ഗായകനുമായി. ഇതിനിടെ ടെലികമ്യൂണിക്കേഷനില്‍ ഡിപ്ളോമ നേടി. 1980ല്‍ തിരുവനന്തപുരം 'മാതൃഭൂമി'യില്‍ പ്രൂഫ് റീഡറായി.

ക്രിട്ടിക്സ് അവാര്‍ഡ് ഉള്‍പ്പെടെ പല അവാര്‍ഡുകളും നേടി. ഭാര്യ ദേവി, രണ്ടു മക്കള്‍ ദീപാങ്കുരനും, ദേവദര്‍ശനും രണ്ടുപേരും ഗായകരാണ്. മേല്‍വിലാസം - കൈതപ്രം ദാമോദരന്‍ നമ്പൂതിരി, കൈരളി, തിരുവണ്ണൂര്‍ , കോഴിക്കോട്.ഭാര്യ: ദേവി. മക്കള്‍: ദീപു, ദര്‍ശന്‍.


കലാധരന്‍


ടി.സി.31/1477, ശാസ്തമംഗലം, തിരുവനന്തപുരം-695 010. ഫോണ്‍ : 0471-2722614, 94470 20855. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്


കമല്‍


പടിയന്‍ സംവിധാനംച്െത ത്രാസം എന്ന ചിത്രത്തിന് സ്ക്രിപ്റ്റ് എഴുതിയാണ് കമല്‍ സിനിമയുമായി ബന്ധപ്പെട്ടത്. തുടര്‍ന്ന് സേതുമാധവന്‍, ഭരതന്‍, പി എന്‍ മേനോന്‍ തുടങ്ങിയവരുടെ അസിസ്റ്റന്റായി. 1986ല്‍ റിലീസായ മിഴിനീര്‍പ്പൂവുകളാണ് ആദ്യമായി സംവിധാനം ചെയ്തത്.

വിഷ്ണുലോകം, ഓര്‍ക്കാപ്പുറത്ത്, ഉണ്ണികൃഷ്ണന്റെ ആദ്യത്തെ ക്രിസ്മസ്, പൂക്കാലം വരവായി, ശുഭയാത്ര, എന്നോടിഷ്ടം കൂടാമോ, ഉള്ളടക്കം, പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍, ഉണ്ണികളേ ഒരു കഥ പറയാം, കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍താടികള്‍, പ്രാദേശിക വാര്‍ത്തകള്‍, തൂവല്‍ സ്പര്‍ശം, ആയുഷ്കാലം, ഗസല്‍, മഴയെത്തുംമുമ്പേ, അഴകിയ രാവണന്‍, ഈ പുഴയും കടന്ന്, കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത്, അയാള്‍ കഥ എഴുതുകയാണ്, മധുരനൊമ്പരക്കാറ്റ്, നമ്മള്‍, ഗ്രാമഫോണ്‍, സ്വപ്നക്കൂട്, മഞ്ഞുപോലൊരു പെണ്‍കുട്ടി, കറുത്തപക്ഷികള്‍, രാപ്പകല്‍ , പച്ചക്കുതിര, ഗോള്‍ , മിന്നാമിന്നിക്കൂട്ടം, ആഗതന്‍ , ഗദ്ദാമ തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്തു.

ജനപ്രീതിയും കലാമേന്മയുമുള്ള ചിത്രമായി മഴയെത്തുംമുമ്പേ 1995ല്‍ തെരഞ്ഞെടുക്കപ്പെട്ടു. 1991ല്‍ ഉള്ളടക്കത്തിനും 2000ല്‍ മേഘമല്‍ഹാറിനും മികച്ച സംവിധായകനുള്ള അവാര്‍ഡ് നേടി. പെരുമഴക്കാലം, കറുത്തപക്ഷികള്‍ എന്നിവയ്ക്ക് നാഷണല്‍ അവാര്‍ഡ് ലഭിച്ചു. ഗദ്ദാമയിലെ അഭിനയത്തിന് കാവ്യാമാധവന് 2010-ലെ മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചു.

കൊടുങ്ങല്ലൂര്‍ കണ്ടേത്തുവീട്ടില്‍ അബ്ദുള്‍ മജീദിന്റെയും സുലേഖയുടെയും മകനായി 1957ല്‍ ജനിച്ചു. യഥാര്‍ത്ഥ പേര് കമലുദ്ദീന്‍. കൊടുങ്ങല്ലൂര്‍ മതിലകം സെന്റ് ജോസഫ് സ്കൂളില്‍ സ്കൂള്‍ വിദ്യാഭ്യാസവും ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജില്‍നിന്ന് ബിരുദവും നേടി. ഭാര്യ: സബൂറ. രണ്ടു മക്കള്‍.


കരീം


ഫോണ്‍ : 0484-2542570, 94479 19838. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്


കേയന്‍


ഫോണ്‍ : 0484-2809110, 99951 78301. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്16 News Items found. Page 1 of 2