നിര്‍മ്മാതാക്കള്‍

മേനോന്‍ കെ.എന്‍


തിരുവോണം സിനിടോണ്‍, രചന, അര്‍ച്ചന കോളനി, അകത്തേത്തറ പി.ഒ., പാലക്കാട്-678 008. ഫോണ്‍: 0491-255483, 94474 35367 കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്.


കല്ലിയൂര്‍ ശശി


കെ.എസ്.ടാക്കീസ്, സൗഭാഗ്യ, ടി.സി.41/1741, കടിയപട്ടണം ലൈന്‍, മണക്കാട്, തിരുവനന്തപുരം-9. ഫോണ്‍: 94479 66066, 0471-2453888. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്.


കേശവന്‍ . കെ. പി.


വലക്കാരന്‍ തുടങ്ങിയ ആദ്യകാല മലയാള ചിത്രങ്ങളില്‍ അഭിനയിച്ചു. തമിഴ് നടന്‍. അന്തരിച്ചു.


കൃഷ്ണന്‍ വി.എസ്


ശ്രീചക്ര ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡ്, ശങ്കര കോംപ്ലക്സ്, കുന്നംകുളം റോഡ്, കേച്ചേരി-680 501. ഫോണ്‍: 94475 21030. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്.


കൃഷ്ണരാജ് സി


കിട്ടു അമ്മിണി ആര്‍ട്സ്, ദ്വാരക തിയേറ്റര്‍ ബില്‍ഡിംഗ്, കൊയിലാണ്ടി, കോഴിക്കോട്.
ഫോണ്‍: 94471 20494 കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്.


കുമാരന്‍ കെ.പി.


ഫാര്‍സൈറ്റ് മീഡിയ പ്രൈവറ്റ് ലിമിറ്റഡ്, ഭൂമിക, കവലൂര്‍ ലൈന്‍, വട്ടിയൂര്‍ക്കാവ് പി.ഒ., തിരുവനന്തപുരം-13. ഫോണ്‍: 0471-2369541. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്.


കുഞ്ചാക്കോ


ആദ്യകാലത്ത് കെ ആന്റ് കെ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ വി കോശിയുമായി ചേര്‍ന്ന് ചിത്രങ്ങള്‍ നിര്‍മ്മിച്ച കുഞ്ചാക്കോ 1947ല്‍ ഉദയാ സ്റ്റുഡിയോ സ്ഥാപിച്ചു. വെള്ളിനക്ഷത്രം, നല്ലതങ്ക, ജീവിതനൌക, വിശപ്പിന്റെ വിളി എന്നീ ചിത്രങ്ങള്‍. ഇതില്‍ നാലു ഭാഷകളില്‍ നിര്‍മ്മിച്ച ജീവിതനൌക 250 ദിവസം പ്രദര്‍ശിപ്പിച്ചു. 'അച്ഛന്‍' എന്ന ചിത്രത്തിന്റെ നിര്‍മ്മാണവേളയിലാണ് കോശിയും കുഞ്ചാക്കോയും പിരിഞ്ഞത്. പിന്നീട് കോശി ഫിലിംകോയുടെ ബാനറിലും കുഞ്ചാക്കോ ഉദയായുടെ പേരിലും ചിത്രനിര്‍മ്മാണം തുടങ്ങി.

അച്ഛന്‍, അവന്‍ വരുന്നു, കിടപ്പാടം എന്നിവ അക്കാലത്ത് ഉദയായുടെ ബാനറില്‍ നിര്‍മ്മിച്ച ചിത്രങ്ങളാണ്. കിടപ്പാടത്തിന്റെ പരാജയത്തോടെ പൂട്ടിയ ഉദയാ കുഞ്ചാക്കോയുടെ സുഹൃത്തും മന്ത്രിയുമായ കെ വി തോമസ്സിന്റെ സഹായത്താലാണ് വീണ്ടും തുറന്നത്.
1960ല്‍ ഉമ്മ എന്ന ചിത്രം സംവിധാനംചെയ്ത് കുഞ്ചാക്കോ സംവിധാനരംഗത്ത് വന്നു. പല തിയറ്ററുകളിലും ആഴ്ചകളോളം ഓടിയ ഈ ചിത്രം വഴിത്തിരിവായി. അതേ വര്‍ഷംതന്നെ നീലി സാലിയും സീതയും സംവിധാനംചെയ്ത് ഹാട്രിക് വിജയം നേടി. പുരാണ ചിത്രങ്ങള്‍, വടക്കന്‍പാട്ട് ചിത്രങ്ങള്‍, തമാശ ചിത്രങ്ങള്‍ തുടങ്ങി ധാരാളം ചിത്രങ്ങള്‍ സംവിധാനംചെയ്തു.
ഭാര്യ, ഉണ്ണിയാര്‍ച്ച, പാലാട്ടുകോമന്‍, കടലമ്മ, ശകുന്തള, ഇണപ്രാവുകള്‍, റബേക്ക, പഴശ്ശിരാജ, തിലോത്തമ, അനാര്‍ക്കലി, മൈനത്തരുവി കൊലക്കേസ്, ഒതേനന്റെ മകന്‍, ആരോമലുണ്ണി, തുമ്പോലാര്‍ച്ച, നീലപ്പൊന്മാന്‍, പൊന്നാപുരം കോട്ട, കണ്ണപ്പനുണ്ണി തുടങ്ങി 39 ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്.
കുഞ്ചാക്കോ നിര്‍മ്മിച്ച മറ്റു സംവിധായകരുടെ ചിത്രങ്ങളും ശ്രദ്ധേയമാണ്. എം കൃഷ്ണന്‍നായര്‍ (അഗ്നി മൃഗം, താര, ജ്വാല, കാട്ടുതുളസി), എ വിന്‍സന്റ് (ഗന്ധര്‍വ്വക്ഷേത്രം), തോപ്പില്‍ ഭാസി (ഒരു സുന്ദരിയുടെ കഥ, നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി), കെ രഘുനാഥ് (ലോറാ നീയെവിടെ).
ഉദയായുടെ 75- ചിത്രമായ കണ്ണപ്പനുണ്ണിയാണ് കുഞ്ചാക്കോ അവസാനം സംവിധാനം ചെയ്തത്. കഥ തിരഞ്ഞെടുക്കുന്നതുമുതല്‍ ഗാനം, റിക്കോര്‍ഡിംഗ്, എഡിറ്റിംഗ് തുടങ്ങി നിര്‍മ്മാണത്തിന്റെ വിവിധ ഘട്ടങ്ങളില്‍ കുഞ്ചാക്കോ ശ്രദ്ധപുലര്‍ത്തിയിരുന്നു. മല്ലനും മാതേവനും എന്ന ചിത്രത്തിന്റെ ഗാനങ്ങള്‍ റിക്കോര്‍ഡ് ചെയ്യാന്‍ കെ രാഘവനുമൊത്ത് മദ്രാസില്‍ പോകുമ്പോഴാണ് ഹൃദ്രോഗംമൂലം അന്തരിച്ചത്.
മാണിചാക്കോയുടെയും ഏലിയാമ്മയുടെയും മകനായി 1912ല്‍ പുളിങ്കുന്നില്‍ ജനിചചു. ഇന്റര്‍മീഡിയറ്റ് പാസായശേഷം ആലപ്പുഴയിലെത്തി. ഭാര്യ: അന്നമ്മ ചാക്കോ. ബോബന്‍ കുഞ്ചാക്കോ ഉള്‍പ്പെടെ നാലു മക്കള്‍. ഉദയായുടെ നെടുംതൂണായിരുന്ന അപ്പച്ചന്‍ കുഞ്ചാക്കോയുടെ സഹോദരനാണ്. കുഞ്ചാക്കോയുടെ മരണശേഷം ഉദയായില്‍നിന്ന് പിരിഞ്ഞ് നവോദയ സ്റ്റുഡിയോ ആരംഭിച്ചു.7 News Items found. Page 1 of 1