നടന്‍

ലാല്‍


ജയരാജിന്റെ കളിയാട്ടം എന്ന ചിത്രത്തില്‍ പനിയന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് നടനായ ലാല്‍ ചന്ദ്രനുദിക്കുന്ന ദിക്ക്, അരയന്നങ്ങളുടെ വീട്, കന്മദം, ദയ, ഓര്‍മ്മച്ചെപ്പ്, പഞ്ചാബി ഹൗസ്, ഈ നാട് ഇന്നലെവരെ, തെങ്കാശിപ്പട്ടണം, മഴ, വണ്‍മാന്‍ഷോ, കല്യാണരാമന്‍ , ശിങ്കാരിബോലോന, അന്യര്‍ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു. മലയാള സിനിമയില്‍ തുടര്‍ച്ചയായി മെഗാഹിറ്റുകള്‍ സമ്മാനിച്ച സംവിധായക ജോഡി സിദ്ധിഖ് ലാലിലെ ലാല്‍ മമ്മൂട്ടിയുടെയും അന്‍സാറിന്റെയും സഹായത്തോടെയാണ് സിനിമയിലെത്തിയത്. മലയാളത്തില്‍ ഹാസ്യതരംഗത്തിന് തുടക്കമിട്ടത് ഈ സംവിധായക ജോഡിയാണ്. പുല്ലേപ്പടിക്കാരന്‍ സിദ്ദിഖുമായുള്ള ചങ്ങാത്തമാണ് കലാജീവിതത്തിലേക്ക് നയിച്ചത്. ലാലും കൂട്ടരും അവതരിപ്പിച്ച രമണന്റെ മരണം എന്ന ഹാസ്യനാടകവുമായി ബന്ധപ്പെട്ടാണ് സിദ്ദുഖുമായി പരിചയപ്പെടുന്നത്. ഈ ബന്ധം ലാലിനെ കലാഭവന്‍ ആബേലച്ചന്റെ അരികിലെത്തിച്ചു. അവിടെനിന്ന് പിരിഞ്ഞ് ലാലും സിദ്ദിഖും പുതിയ ട്രൂപ്പ് ഉണ്ടാക്കി.

നാടോടിക്കാറ്റിന്റെ കഥയുമായാണ് സിനിമയില്‍ ഇരുവരുടെയും തുടക്കം. 1988-ല്‍ നോക്കത്താദൂരത്ത് കണ്ണുംനട്ട് എന്ന ചിത്രത്തില്‍ ഫാസിലിന്റെ സഹസംവിധായകനായി. സിദ്ദിഖും ലാലും ചേര്‍ന്ന് കഥയും സംവിധാനവും ചെയ്ത റാംജി റാവു സ്പീക്കിംഗ് ആയിരുന്നു സ്വതന്ത്രസംവിധായകരെന്ന നിലയിലെ ആദ്യചിത്രം. വന്‍ വിജയമായിത്തീര്‍ന്ന അത് ഒരു പുതിയ ഹാസ്യതരംഗത്തിന് തുടക്കംകുറിച്ചു. തുടര്‍ന്ന് ഇന്‍ ഹരിഹര്‍ നഗര്‍ , ഗോഡ് ഫാദര്‍ , വിയ്റ്റ്നാം കോളനി, കാബൂളിവാല എന്നിങ്ങനെ തുടര്‍ച്ചയായി അഞ്ച് മെഗാഹിറ്റുകള്‍ സിദ്ദിഖുമായി ചേര്‍ന്നൊരുക്കി. ജനപ്രീതി നേടിയ കലാമൂല്യമുള്ള ചിത്രത്തിനുള്ള 1991-ലെ സംസ്ഥാന അവാര്‍ഡ് ഗോഡ് ഫാദര്‍ കരസ്ഥമാക്കി. ഹിറ്റ്ലര്‍ എന്ന ചിത്രം നിര്‍മ്മിച്ചു. മയാള സിനിമാചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രങ്ങളിലൊന്നായ തെങ്കാശിപ്പട്ടണത്തിന്റെ നിര്‍മ്മാതാവും വിതരണക്കാരനുംകൂടിയാണ്. ലാല്‍ ക്രിയേഷന്‍സിന്റെ ബാനറിലാണ് ഈ ചിത്രം നിര്‍മ്മിച്ചത്.

കൊച്ചിയില്‍ ചേരാനല്ലൂരില്‍ സംഗീതാദ്ധ്യാപകനായ എ എം പോളിന്റെയും ഫിലോമിനയുടെയും മകനായി 1958-ലാണ് ലാല്‍ ജനിച്ചത്. ഭാര്യ : നാന്‍സി. മക്കള്‍ : ജീന്‍ , മോനിക്ക.


ലാല്‍ മാത്ര


ഫോണ്‍: 98473 69136, 9349934340 കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്


ലാലു അലക്സ്


1981 -ല്‍ തൃഷ്ണ എന്ന ചിത്രത്തിലൂടെ സിനിമാരംഗത്തെത്തി തുടര്‍ന്ന് അഹിംസ , ജോണ്‍ ജാഫര്‍ ജനാര്‍ദ്ദനന്‍ , ഇത്തിരി നേരം ഒത്തിരി കാര്യം, ഈ നാട് , ഇനിയെങ്കിലും, അടുക്കാന്‍ എന്തെളുപ്പം, കഥയ്ക്കുപിന്നില്‍ , ഇന്നല്ലെങ്കില്‍ നാളെ, പ്രശ്നം ഗുരുതരം കാര്യം നിസ്സാരം, ഭൂകമ്പം, ബെല്‍റ്റ് മത്തായി, ആ രാത്രി, തത്തമ്മേ പൂച്ച പൂച്ച, സ്വന്തമെവിടെ ബന്ധമെവിടെ, മനസ്സേ നിനക്കു മംഗളം, കൂട്ടിനിളം കിളി, കാണാമറയത്ത്, ഇണക്കിളി, അതിരാത്രം, ആള്‍ക്കൂട്ടത്തില്‍ തനിയേ, അമ്പട ഞാനേ, മുഹൂര്‍ത്തം 11.30 ന്, ഒരു നോക്കു കാണാന്‍ , ഈ ലോകം ഇവിടെ കുറേ മനുഷ്യര്‍ , ആ നേരം അല്പദൂരം, കരിമ്പിന്‍ പൂവിനക്കരേ, കണ്ടു കണ്ടറിഞ്ഞു, ഒപ്പം ഒപ്പത്തിനൊപ്പം, എന്റെ എന്റേതു മാത്രം, ശ്യാമ, സ്നേഹമുള്ള സിംഹം, അടുക്കാന്‍ എന്തെളുപ്പം, ന്യായവിധി, വീണ്ടും, ജനുവരി ഒരോര്‍മ്മ, ഒരു സിന്ദൂരപൊട്ടിന്റെ ഓര്‍മ്മയ്ക്ക്, ഇത്രയും കാലം, നൊമ്പരത്തിപ്പൂവ്, ആണ്‍കിളിയുടെ താരാട്ട്, സൈമണ്‍ പീറ്റര്‍ നിനക്കുവേണ്ടി, മൂന്നാംമുറ, വിചാരണ, മിന്നാരം, വിഷ്ണു, ഒരാള്‍ മാത്രം, നിറം, കൊച്ചു കൊച്ചു സന്തോഷങ്ങള്‍ , ഫാന്റം, കല്യാണരാമന്‍ , പുലിവാല്‍ കല്യാണം, ക്രോണിക് ബാച്ചിലര്‍ , മഞ്ഞു പോലൊരു പെണ്‍കുട്ടി , സസ്നേഹം സുമിത്ര, സല്‍പ്പേര് രാമന്‍ കുട്ടി, സത്യം, രക്ഷകന്‍ , നസ്രാണി, ചോക്ലേറ്റ്, ട്വന്റി-ട്വന്റി, സുല്‍ത്താന്‍ ,ഇവിടം സ്വര്‍ഗ്ഗമാണ്, ലൗ ഇന്‍ സിംഗപ്പൂര്‍ , പഴശ്ശി രാജ, എയ്ഞ്ചല്‍ ജോണ്‍ , മമ്മി ആന്റ് മി , ശിക്കാര്‍തുടങ്ങിയ അനേകം ചിത്രങ്ങളില്‍ സഹനടനായി അഭിനയിച്ചു.

1953 മാര്‍ച്ച് 25-ന് മൂവാറ്റുപുഴ താലൂക്കിലെ പിറവത്ത് ജനിച്ചു. 2004 - ല്‍ സംസ്ഥാന സര്‍ക്കാരിന്റെ മികച്ച സഹനടനുള്ള അവാര്‍ഡ് ലഭിച്ചു (ചിത്രം - മഞ്ഞുപോലൊരു പെണ്‍കുട്ടി ). ഇവിടം സ്വര്‍ഗ്ഗമാണ് എന്ന ചിത്രത്തിന് മികച്ച വില്ലനുള്ള 2009-ലെ ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡും, അമൃത-മാതൃഭൂമി ഫിലിം അവാര്‍ഡും ലഭിച്ചു.3 News Items found. Page 1 of 1