സംഗീത സംവിധാനം

എല്‍ . വൈദ്യനാഥന്‍


'ശോഭ് രാജ്' എന്ന ചിത്രത്തിന് സംഗീതം നല്‍കിക്കൊണ്ട് മലയാള ചലച്ചിത്ര രംഗത്തെത്തി. ശാസ്ത്രീയ സംഗീത വയലിന്‍ സഹോദരങ്ങളായ എല്‍ വൈദ്യനാഥന്‍ , എല്‍ .ശങ്കര്‍ , എല്‍ സുബ്രഹ്മണ്യന്മാരില്‍ മൂത്തയാളാണ് വൈദ്യനാഥന്‍ . ആലപ്പുഴയില്‍ പൈതൃകബന്ധമുള്ള അവര്‍ വളരെ ചെറിയ വയസ്സില്‍ തന്നെ പ്രഗത്ഭരായി, പ്രശസ്തരായി. ജി. ദേവരാജന്‍ , ആര്‍ .കെ. ശേഖര്‍ , ബാബുരാജ് എന്നിവരുടെ സംഗീതത്തില്‍ വൈദ്യനാഥന്‍ വയലിന്‍ വായിച്ചിട്ടുണ്ട്. പശ്ചാത്തലസംഗീതം കൊണ്ട് പ്രസിദ്ധമായ 'മാല്‍ഗുഡി ഡേയ്സ്' എന്ന സീരിയലിന്റെ സംഗീത സംവിധായകന്‍ എല്‍ വൈദ്യനാഥാണ്.1 News Items found. Page 1 of 1