ഗായകന്‍

എല്‍ .പി. ആര്‍ വര്‍മ്മ


'അവന്‍ വരുന്നു' എന്ന ചിത്രത്തില്‍ അഭയദേവിന്റെ വരികള്‍ക്ക് വി.ദക്ഷിണാമൂര്‍ത്തി ഈണം നല്‍കിയ ഗാനം പാടി ചലച്ചിത്ര പിന്നണി ഗായകരിലൊരാളായി.സാഹിത്യനഭോമണ്ഡലത്തിലെ നക്ഷത്രമണികളായ വലിയ കോയിത്തമ്പുരാന്റെയും എ.ആര്‍ രാജരാജവര്‍മ്മയുടെയും കുടുംബമായ ചങ്ങനാശ്ശേരി ലക്ഷ്മിപുരം കൊട്ടാരത്തിലെ മംഗലഭായിത്തമ്പുരാട്ടിയുടെയും വടക്കാഞ്ചേരി വാസുദേവന്‍ നമ്പൂതിരിപ്പാടിന്റെയും മകനായി 1927-ലാണ് എല്‍ പി ആര്‍ വര്‍മ്മ ജനിച്ചത്. ശരിക്കുള്ള പേര് രവിവര്‍മ്മ. അച്ഛനമ്മമാര്‍ സംഗീതത്തില്‍ പാണ്ഡിത്യമുള്ളവരായിരുന്നു. മാവേലിക്കരയിലെ ഒരു പ്രത്യേക സ്കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം. ചങ്ങനാശ്ശേരി എന്‍എസ്എസ് ഹൈസ്കൂളിലായിരുന്നു പിന്നീടുള്ള വിദ്യാഭ്യാസം. കാട്ടുവെള്ളിയില്‍ വീരമണി ഭാഗവതരാണ് സംഗീതം പഠിപ്പിച്ചത്. ഹരികേശനല്ലൂര്‍ മുത്തയ്യ ഭാഗവതര്‍ , ശെമ്മാങ്കുടി ശ്രീനിവാസയ്യര്‍ , മധുര കേശവഭാഗവതര്‍ , എം എ കല്യാണി, കൃഷ്ണഭാഗവതര്‍ , സി എസ് കൃഷ്ണയ്യര്‍ , കുമാരസ്വാമി അയ്യര്‍ , സീതാറാം അയ്യര്‍ , ടി കെ ജയരാമയ്യര്‍ എന്നിവരായിരുന്നു സംഗീതത്തിലെ മറ്റു ഗുരുനാഥന്മാര്‍ . ഇരുപതാമത്തെ വയസ്സിലായിരുന്നു ആദ്യ കച്ചേരി. സ്വാതിതിരുനാള്‍ അക്കാഡമിയില്‍ നിന്ന് 'ഗായക' പാസ്സായി. സംഗീതത്തില്‍ പ്രാവീണ്യം നേടി. ചില ചിത്രങ്ങളില്‍ പാടി.
1960-ല്‍ റിലീസായ 'സ്ത്രീഹൃദയ'ത്തിന് സംഗീതം നല്‍കിയാണ് എല്‍ പി ആര്‍ വര്‍മ്മ സംഗീതസംവിധാന മേഖലയിലെത്തിയത്. തുടര്‍ന്ന് ആറ് ചിത്രങ്ങള്‍ക്ക് സംഗീതം നല്‍കി. കെ പി എ സി, കേരള തിയറ്റേഴ്സ് എന്നീ നാടക സമിതികളുടെ സംഗീതസംവിധായകനായി. 'കായലിനക്കരെ പോകാനെനിക്കൊരു..., 'മാനത്തെ മഴവില്ലിന്നേഴുനിറം...., 'ഉപാസന ഇതു ധന്യമാമൊരുപാസന... തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രശസ്ത ഗാനങ്ങളാണ്. മേജര്‍ നായര്‍ എന്ന ചിത്രത്തിലെ വൈശാഖ പൗര്‍ണ്ണമി രാവില്‍‍ .... എന്ന ഗാനം ആലപിച്ച് പിന്നണിഗായകന്‍ ജയചന്ദ്രനെ സിനിമയില്‍ കൊണ്ടുവന്നതും വര്‍മ്മയാണ്.

2003 ജൂലൈ ആറിന് അന്തരിച്ചു. ഭാര്യ: മായാറാണി. മക്കള്‍ ‍: പ്രേംകുമാര്‍വര്‍മ്മ, ഗോദാവര്‍മ്മ, രാജ്കുമാര്‍ വര്‍മ്മ, ബീനാവര്‍മ്മ.


ലളിത ലെനിന്‍


ടി.സി.27/444/2, മയൂരം, തിരുവനന്തപുരം-695 037. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്


ലോകനാഥന്‍ ട്രിച്ചി


ദക്ഷിണാമൂര്‍ത്തിയുടെ സംഗീതത്തില്‍ അദ്ദേഹം 'ജീവിതനൗക'യില്‍ 'ഘോരാന്ധകാരമായ...' എന്നു തുടങ്ങുന്ന ഗാനം ആലപിച്ചു. തമിഴ് ചലച്ചിത്രലോകത്ത് വളരെ പ്രസിദ്ധനായിരുന്നു ട്രിച്ചി ലോകനാഥന്‍ . ഉച്ചാരണത്തില്‍ അല്പം തമിഴ് ചുവകലര്‍ന്നിരുന്നതുകൊണ്ടാകാം പിന്നീടദ്ദേഹത്തിന് മലയാളത്തില്‍ സന്ദര്‍ഭങ്ങള്‍ കിട്ടികാണുന്നില്ല. പരേതനായ അദ്ദേഹത്തിന്റെ മക്കള്‍ ഇന്നും തമിഴ് നാട്ടില്‍ പ്രശസ്തഗായകരാണ്.3 News Items found. Page 1 of 1