ഗായിക

എല്‍ ആര്‍ അഞ്ജലി


എല്‍ ആര്‍ അഞ്ജലി മലയാളത്തില്‍ ആദ്യമായി സുബൈദ എന്ന ചിത്രത്തില്‍ 'ഒരു കുടുക്കാ പൊന്നുതരാം....'എന്ന ഗാനം സഹോദരി എല്‍ ആര്‍ ഈശ്വരിയോടൊപ്പം പാടി. പിന്നീടും ചില ചിത്രങ്ങളില്‍ പാടുകയുണ്ടായി.


എല്‍ .ആര്‍ .ഈശ്വരി


ബാബുരാജ് സംഗീതം നല്‍കിയ 'കുട്ടിക്കുപ്പായം' എന്ന ചിത്രത്തിലെ 'ഒരു കൊട്ടാപ്പൊന്നുണ്ടല്ലൊ....' എന്ന ഗാനമാണ് എല്‍ .ആര്‍ .ഈശ്വരിയുടെ മലയാളത്തിലെ ആദ്യ ഗാനം. മലയാളത്തില്‍ മാദകഗാനങ്ങളും നാടന്‍പാട്ടുകളും അവയുടേതായ രസഭാവങ്ങളോടെ പാടി മനുഷ്യമനസ്സുകളില്‍ എത്തിച്ചു. ഇന്ത്യയിലെ ഗായികമാരില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നവരാണ് എല്‍ ആര്‍ ഈശ്വരി.

1959-ല്‍ ' നല്ലയിടത്തു സംബന്ധം' എന്ന തമിഴ് ചിത്രത്തില്‍ എം.എസ്. വിശ്വനാഥന്റെ സംഗീത സംവിധാനത്തില്‍ ഒരു ഗാനം ആലപിച്ചുകൊണ്ട് സിനിമാരംഗത്തു വന്നു. 1963 ല്‍ റെക്കോഡ് ചെയത് 1967 ല്‍ റിലീസ് ചെയ്ത ബാബുരാജ് സംഗീതം നല്‍കിയ 'കുട്ടിക്കുപ്പായം' എന്ന ചിത്രത്തിലെ 'ഒരു കൊട്ടാപ്പൊന്നുണ്ടല്ലൊ....' എന്ന ഗാനം മലയാളത്തില്‍ ഒരു പുതിയ ഗാനരീതിയുടെ ഇളക്കങ്ങള്‍ സൃഷ്ടിച്ചു. ദേവരാജന്‍ , ദക്ഷിണാമൂര്‍ത്തി, കെ.രാഘവന്‍ തുടങ്ങി മലയാളത്തിലെയും എം.എസ്. വിശ്വനാഥന്‍ , കെ.വി. മഹാദേവന്‍ തുടങ്ങിയ മറ്റുഭാഷകളിലേയും സംഗീത സംവിധായകര്‍ക്കുവേണ്ടി പല ഭാഷകളിലും പാടി. പല പുരസ്കാരങ്ങള്‍ നേടി. തമിഴില്‍ ആറുതവണയും തെലുങ്കില്‍ ആറുതവണയും കന്നടത്തില്‍ നാലുതവണയും സ്റ്റേറ്റ് അവാര്‍ഡുകള്‍ ലഭിക്കുകയുണ്ടായി. അമേരിക്ക, സിംഗപ്പൂര്‍ , മലേഷ്യ തുടങ്ങി പല സ്ഥലങ്ങളിലും ഗാനപര്യടനം നടത്തിയിട്ടുണ്ട്. മദ്രാസില്‍ സ്ഥിരമായി താമസിക്കുന്നു. അവിവാഹിത. മേല്‍വിലാസം എല്‍ .ആര്‍ .ഈശ്വരി, നമ്പര്‍ 1, ശാരദാംബാര്‍ സ്ട്രീറ്റ്, ഗോകുലം കോളനി, മദ്രാസ് 17


ലൈലാ റസാക്ക്


'മുത്തായ മുത്താണ് .....' എന്ന ഗാനമാണ് 'ദ്രോഹി' എന്ന ചിത്രത്തില്‍ ലൈലാ റസാക്ക് പാടിയത്. രചന മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ , സംഗീതം എ.റ്റി. ഉമ്മര്‍ . 1982 ല്‍ റിലീസ് ചെയ്തു.


ലക്ഷ്മി വി. തിരുവനന്തപുരം


1952-ല്‍ ' അച്ഛന്‍ ' എന്ന ചിത്രത്തില്‍ ലക്ഷ്മി ആദ്യമായി പാടിയ 'അമ്പിളിയമ്മാവാ തിരിഞ്ഞു നിന്നന്‍പിനോടൊന്നു ചൊല്ല്....' എന്ന ഗാനം വളരെ പ്രസിദ്ധമായി. മലയാളവര്‍ഷം 1107-മാണ്ട് ധനുമാസം 13-ന് ആലപ്പുഴ മുല്ലക്കല്‍ വീരമണി അയ്യരുടേയും സീതാലക്ഷ്മിയുടേയും മകളായി ജനിച്ചു. അച്ഛന്റെ പ്രോത്സാഹനത്താല്‍ പത്താം വയസ്സില്‍ ഗുരു സൂര്യനാരായണ ഭാഗവതരുടെ ശിക്ഷണത്തില്‍ സംഗീതം അഭ്യസിച്ചു. ചെറുപ്പത്തില്‍ തന്നെ റേഡിയോയില്‍ പരിപാടികള്‍ക്കു പോകുമായിരുന്നു. 1953-ല്‍ തിരുവനന്തപുരത്ത് തമിഴ് സ്കൂളില്‍ സംഗീതാദ്ധ്യാപികയായി. അതില്‍ പിന്നീട് മെരിലാന്‍ഡ് സ്റ്റുഡിയോയില്‍ സംഘഗാനങ്ങളില്‍ പങ്കെടുത്തുവെങ്കിലും വ്യക്തിഗത ഗാനങ്ങളൊന്നും ആലപിയ്ക്കാനുള്ള സന്ദര്‍ഭം കിട്ടിയിട്ടില്ല. ഭര്‍ത്താവ് നാരായണസ്വാമി മക്കള്‍ ശാന്തി, സുരേഷ്, ഉഷ. വിലാസം : വി. ലക്ഷ്മി, റ്റി.സി. 41/67, ഇടച്ചേരിക്കോട്ടത്തെരുവ്, തിരുവനന്തപുരം.


ലളിതാ രാജപ്പന്‍


'ധര്‍മ്മക്ഷേത്രേ, കുരുക്ഷേത്രേ' എന്ന ചിത്രത്തില്‍ 'കുടവേണോ....' എന്നു തുടങ്ങുന്ന ഗാനം ലളിതാരാജപ്പന്‍ , പട്ടണക്കാട് പുരുഷോത്തമനോടൊപ്പം പാടി.


ലളിതാ തമ്പി


തിരുവനന്തപുരത്ത് വേളി പഞ്ചായത്തില്‍ പരമേശ്വരന്‍ തമ്പിയുടെയും രമാഭായിയുടെയും മകളായി ജനിച്ചു. പതിനഞ്ചാമത്തെ വയസ്സില്‍ സ്വാതിതിരുനാള്‍ അക്കാദമിയില്‍ ചേര്‍ന്ന് ഗാനഭൂഷണം പാസ്സായി.'കാലം മാറുന്നു' എന്ന ചിത്രത്തില്‍ ഒ. എന്‍ .വി. കുറുപ്പിന്റെ രചനയായ 'അമ്പിളിമുത്തച്ഛന്‍ ..' എന്ന ഗാനം ജി.ദേവരാജന്റെ സംഗീത സംവിധാനത്തില്‍ പാടി. അതിനുമുമ്പ് 'പ്രത്യാശ', 'കെടാവിളക്ക്' എന്നീ ചിത്രങ്ങളില്‍ പാടിയെങ്കിലും അവ പുറത്തുവന്നില്ല. പിന്നീട് 'അവരുണരുന്നു' തുടങ്ങിയ ചില ചിത്രങ്ങളില്‍ കൂടി പാടുകയുണ്ടായി. പ്രസിദ്ധ സംഗീതവിദ്വാനായ ചേര്‍ത്തല ഗോപാലന്‍നായര്‍ വിവാഹം കഴിച്ചു. മൂന്നുമക്കള്‍ ശ്രീലത, ശ്രീറാം, ശ്യാമകൃഷ്ണ. മേല്‍വിലാസം ലളിതാ തമ്പി, രാഗം, തൈക്കാട് പി.ഒ., തിരുവനന്തപുരം


ലതാ മങ്കേഷ്കര്‍


Lata Mangeshkar

ഇരുപതു ഭാഷകളിലായി മുപ്പതിനായിരത്തിലേറെ ഗാനങ്ങള്‍ പാടിയ ഭാരതത്തിന്റെ വാനമ്പാടി ലതാമങ്കേഷ്കര്‍ നെല്ല് എന്ന ചിത്രത്തിലെ സൂപ്പര്‍ഹിറ്റ് ഗാനമായ കദളീ ചെങ്കദളി പാടിയാണ് മലയാളത്തിലെത്തിയത്. ബംഗാള്‍, അസം, ഗോവ, ഗുജറാത്ത്, മഹാരാഷ്ട്ര, കേരളം എന്നിവിടങ്ങളിലെല്ലാം നാടന്‍സംഗീതത്തിന്റെ മാധുര്യം കൊണ്ടുവന്നത് ലതയാണ്. ആരി ആ നന്ദിയാ, മധുമതയിലെ ആജാരേ പര്‍ദേശി, പരഖിലെ ഓ സജ്നാ തുടങ്ങിയ സൂപ്പര്‍ഹിറ്റ് ഗാനങ്ങള്‍ പാടിയിട്ടുണ്ട്. എട്ട് ചിത്രങ്ങളില്‍ അഭിനയിക്കുകയും അഞ്ച് ചിത്രങ്ങള്‍ക്ക് സംഗീതം നല്‍കുകയും മൂന്ന് ചിത്രങ്ങള്‍ നിര്‍മ്മിക്കുകയും ചെയ്തു. 1969ല്‍ പത്മഭൂഷണും '99ല്‍ പത്മവിഭൂഷണും ലഭിച്ചു. ന്യൂയോര്‍ക്ക് യൂണിവേഴ്സിറ്റി ഉള്‍പ്പെടെ ആറ് സര്‍വകലാശാലകള്‍ ഹോണററി ഡോക്ടറേറ്റ് നല്‍കി. ഭാരതരത്നം പുരസ്കാരവും നേടി.

മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നടനും സംഗീതജ്ഞനുമായ പണ്ഡിറ്റ് ദീനാനാഥ് മങ്കേഷ്കറിന്റെയും ശുദ്ധമതിയുടെയും മകളായി 1929ല്‍ ജനിച്ചു. യഥാര്‍ത്ഥ പേര് ഹേമ. അച്ഛന്‍ വിളിച്ചിരുന്നത് ഹേമ എന്നാണ്. സ്കൂളില്‍ പഠിച്ചിട്ടില്ല. അച്ഛനില്‍നിന്ന് സംഗീതം അഭ്യസിച്ചു. പതിനൊന്നാം വയസ്സില്‍ നാരദന്റെ വേഷം അഭിനയിച്ച് നാടകരംഗത്തെത്തി. 1935ല്‍ ലത അഭിനയിച്ചിരുന്ന മെല്‍വന്തര സംഗീതനാടക മണ്ഡലം അടച്ചുപൂട്ടി. 1994ല്‍ അച്ഛന്‍ മരിച്ചു.

അച്ഛന്‍ മരിച്ച എട്ടാം ദിവസം 'പഹിലി മംഗളാഗൌര്‍' എന്ന മറാത്തി സിനിമയില്‍ അഭിനയിക്കാന്‍ അവസരമ ലഭിച്ചു. കിട്ടിഹാസന്‍ എന്ന ചിത്രത്തില്‍ ഒരു പാട്ട് റെക്കോഡ് ചെയ്തെങ്കിലും ആ ഗാനം ഉപയോഗിച്ചില്ല. 'പഹിലി ഗംഗളാ ഗൌറാ'ണ് ആദ്യം പാടി റിലീസായ ചിത്രം. തുടര്‍ന്ന് വിനായകറാവുവിന്റെ കമ്പനിയില്‍ ജോലിക്ക് ചേര്‍ന്നു. മൂന്ന് അനുജത്തിമാരും അമ്മയും ഉള്‍പ്പെടുന്ന കുടുംബത്തിന്റെ ചുമതല ലതയ്ക്കായിരുന്നു. 'ഗജഭൌ' എന്ന ചിത്രത്തിലാണ് ആദ്യമായി ഹിന്ദിയില്‍ പാടിയത്. ഈ ചിത്രത്തില്‍ അഭിനയിക്കുകയും ചെയ്തു. അമാനത് അലിഖാന്റെ കീഴില്‍ കൂടുതല്‍ സംഗീതം അഭ്യസിച്ചു. ഉസ്താദ് അമാനത് ഖാന്‍ ദേവസ്വാലേ, പണ്ഡിറ്റ് തുളസീദാസ് ശര്‍മ്മ എന്നിവരുടെ ശിക്ഷണത്തിലും പഠിച്ചു. 1945ല്‍ നൂര്‍ജഹാനോടൊപ്പം ലതയും അനുജത്തി ആശാ ബോസ്ലെയും അഭിനയിച്ചു. ലത രണ്ടുപേര്‍ക്കുവേണ്ടിയും പാടിയിട്ടുണ്ട്. നൌഷാദിന്റെ അന്ദാസിനുവേണ്ടി പാടിയതോടെയാണ് ലത ശ്രദ്ധേയയായത്.


ലതാ ദേവി


'ചട്ടമ്പിക്കല്യാണി' എന്ന ചിത്രത്തില്‍ 'കണ്ണില്‍ എലിവാണം....' എന്ന ഗാനം ജയചന്ദ്രന്‍ , ബ്രഹ്മാനന്ദന്‍ എന്നിവരോടൊപ്പം പാടി ലതാദേവി പിന്നണിഗായികയായി.


ലതമാലതി


1978-ല്‍ പുറത്തിറങ്ങിയ 'പ്രിയദര്‍ശിനി' എന്ന ചിത്രത്തില്‍ 'ശുദ്ധമദ്ദളം....' എന്ന ഗാനം ആലപിച്ച ലതയും മാലതിയും സഹോദരിമാരാണ്. മദ്രാസില്‍ സ്ഥിരതാമസമാക്കിയ തിരുവനന്തപുരം സ്വദേശിനികളാണ്.


ലത പാറശ്ശാല


ആരോടും പറയരുത് ആദ്യഗാനം 'സിന്ദൂരസന്ധ്യയില്‍ .....''ആരോടും പറയരുത്' എന്ന ചിത്രത്തില്‍ യേശുദാസിനോടൊപ്പം 'സിന്ദൂരസന്ധ്യയില്‍ ..' എന്ന ഗാനം ലത പാറശ്ശാല പാടി.16 News Items found. Page 1 of 2