നിര്‍മ്മാതാക്കള്‍

ലാല്‍


ഹിറ്റ്ലര്‍ എന്ന ചിത്രം നിര്‍മ്മിച്ചു. മയാള സിനിമാചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രങ്ങളിലൊന്നായ തെങ്കാശിപ്പട്ടണത്തിന്റെ നിര്‍മ്മാതാവും വിതരണക്കാരനുംകൂടിയാണ്. ലാല്‍ ക്രിയേഷന്‍സിന്റെ ബാനറിലാണ് ഈ ചിത്രം നിര്‍മ്മിച്ചത്. മലയാള സിനിമയില്‍ തുടര്‍ച്ചയായി മെഗാഹിറ്റുകള്‍ സമ്മാനിച്ച സംവിധായക ജോഡി സിദ്ധിഖ് ലാലിലെ ലാല്‍ മമ്മൂട്ടിയുടെയും അന്‍സാറിന്റെയും സഹായത്തോടെയാണ് സിനിമയിലെത്തിയത്. മലയാളത്തില്‍ ഹാസ്യതരംഗത്തിന് തുടക്കമിട്ടത് ഈ സംവിധായക ജോഡിയാണ്. പുല്ലേപ്പടിക്കാരന്‍ സിദ്ദിഖുമായുള്ള ചങ്ങാത്തമാണ് കലാജീവിതത്തിലേക്ക് നയിച്ചത്. ലാലും കൂട്ടരും അവതരിപ്പിച്ച രമണന്റെ മരണം എന്ന ഹാസ്യനാടകവുമായി ബന്ധപ്പെട്ടാണ് സിദ്ദുഖുമായി പരിചയപ്പെടുന്നത്. ഈ ബന്ധം ലാലിനെ കലാഭവന്‍ ആബേലച്ചന്റെ അരികിലെത്തിച്ചു. അവിടെനിന്ന് പിരിഞ്ഞ് ലാലും സിദ്ദിഖും പുതിയ ട്രൂപ്പ് ഉണ്ടാക്കി.

നാടോടിക്കാറ്റിന്റെ കഥയുമായാണ് സിനിമയില്‍ ഇരുവരുടെയും തുടക്കം. 1988-ല്‍ നോക്കത്താദൂരത്ത് കണ്ണുംനട്ട് എന്ന ചിത്രത്തില്‍ ഫാസിലിന്റെ സഹസംവിധായകനായി. സിദ്ദിഖും ലാലും ചേര്‍ന്ന് കഥയും സംവിധാനവും ചെയ്ത റാംജി റാവു സ്പീക്കിംഗ് ആയിരുന്നു സ്വതന്ത്രസംവിധായകരെന്ന നിലയിലെ ആദ്യചിത്രം. വന്‍ വിജയമായിത്തീര്‍ന്ന അത് ഒരു പുതിയ ഹാസ്യതരംഗത്തിന് തുടക്കംകുറിച്ചു. തുടര്‍ന്ന് ഇന്‍ ഹരിഹര്‍ നഗര്‍ , ഗോഡ് ഫാദര്‍ , വിയ്റ്റ്നാം കോളനി, കാബൂളിവാല എന്നിങ്ങനെ തുടര്‍ച്ചയായി അഞ്ച് മെഗാഹിറ്റുകള്‍ സിദ്ദിഖുമായി ചേര്‍ന്നൊരുക്കി. ജനപ്രീതി നേടിയ കലാമൂല്യമുള്ള ചിത്രത്തിനുള്ള 1991-ലെ സംസ്ഥാന അവാര്‍ഡ് ഗോഡ് ഫാദര്‍ കരസ്ഥമാക്കി.
ജയരാജിന്റെ കളിയാട്ടം എന്ന ചിത്രത്തില്‍ പനിയന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് നടനായ ലാല്‍ ചന്ദ്രനുദിക്കുന്ന ദിക്ക്, അരയന്നങ്ങളുടെ വീട്, കന്മദം, ദയ, ഓര്‍മ്മച്ചെപ്പ്, പഞ്ചാബി ഹൗസ്, ഈ നാട് ഇന്നലെവരെ, തെങ്കാശിപ്പട്ടണം, മഴ, വണ്‍മാന്‍ഷോ, കല്യാണരാമന്‍ , ശിങ്കാരിബോലോന, അന്യര്‍ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു. കൊച്ചിയില്‍ ചേരാനല്ലൂരില്‍ സംഗീതാദ്ധ്യാപകനായ എ എം പോളിന്റെയും ഫിലോമിനയുടെയും മകനായി 1958-ലാണ് ലാല്‍ ജനിച്ചത്. ഭാര്യ : നാന്‍സി. മക്കള്‍ : ജീന്‍ , മോനിക്ക.


ലക്ഷ്മി


ബന്ധം എന്ന ചിത്രം നിര്‍മ്മിച്ചു. ചട്ടക്കാരി, മിസി, പ്രയാണം, ചട്ടമ്പിക്കല്യാണി, ഗാനം, ഇനിയും പുഴയൊഴുകും തുടങ്ങി നൂറ്റമ്പതിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചു . ഒരു തമിഴ് ചിത്രം സംവിധാനം ചെയ്തു. കന്നട തെലുങ്ക് തമിഴ് നടി. 1974 ല്‍ സ്റ്റേറ്റ് അവാര്‍ഡ്. നടന്‍ മോഹന്റെ ഭാര്യയായിരുന്നു. മകള്‍ : നടിയായ ഐശ്വര്യ.


ലിസ്സി പ്രിയദര്‍ശന്‍


കല്യാണി ഫിലിം സൊസൈറ്റി എന്നപേരില്‍ സിനിമാ നിര്‍മ്മാണക്കമ്പനി നടത്തുന്നു. പ്രശസ്ത സംവിധായകന്‍ പ്രിയദര്‍ശന്റെ ഭാര്യ. ഇത്തിരിനേരം ഒത്തിരി കാര്യം. അയനം, മുത്താരംകുന്ന് പി.ഒ., പറന്ന് പറന്ന് പറന്ന് ചിത്രം, പ്രശ്നം ഗുരുതരം, കളിയില്‍ അല്പം കാര്യം, പപ്പന്‍ പ്രിയപ്പെട്ട പപ്പന്‍ , മനു അങ്കിള്‍ , ഒരു സി.ബി.ഐ. ഡയറിക്കുറിപ്പ്, വടക്കുനോക്കിയന്ത്രം, ദൗത്യം, ചരിത്രം, അടിക്കുറിപ്പ്, നായര്‍സാബ്, മിണ്ടാപൂച്ചയ്ക്കു കല്ല്യാണം, താളവട്ടം, ബോയിംങ് ബോയിംങ് , കുട്ടേട്ടന്‍ തുടങ്ങി നിരവധി മലയാള ചിത്രങ്ങളിലും തമിഴ് തെലുങ്ക് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. വിവാഹം കഴിഞ്ഞതോടെ അഭിനയം നിര്‍ത്തി കുടുംബിനിയായി ലക്ഷ്മി എന്നു പേരുമാറ്റി. രണ്ടു മക്കള്‍ കല്ല്യാണി, സിദ്ധാര്‍ത്ഥ് . എറണാകുളം പൂക്കാട്ടുപടി സ്വദേശി. ഭര്‍ത്താവിനോടും മക്കളോടുമൊപ്പം ചെന്നെയില്‍ സ്ഥിരതാമസം. കല്യാണി ഫിലിം സൊസൈറ്റി, 6, വീരഭദ്രന്‍ സ്ട്രീറ്റ്, നുങ്കമ്പാക്കം, ചെന്നൈ-600 034. ഫോണ്‍: 8271702, 8218104. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്.3 News Items found. Page 1 of 1