തിരക്കഥാകൃത്ത്

ലാല്‍


വെട്ടിലക്കാരന്‍, പടമുഗള്‍, കൊച്ചി-682 034. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്


ലെനിന്‍ രാജേന്ദ്രന്‍


29, പണ്ഡിറ്റ് കോളനി, കവടിയാര്‍ പി.ഒ. തിരുവനന്തപുരം-3. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്


ലോഹിതദാസ്


തിരക്കഥാകൃത്ത്, സംവിധായകന്‍ എന്ന നീലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ലോഹിതദാസ്, സിബി മലയില്‍ സംവിധാനംചെയ്ത തനിയാവര്‍ത്തനം എന്ന ചിത്രത്തില്‍ തിരക്കഥ എഴുതിയാണ് സിനിമയില്‍ പ്രവേശിച്ചത്. കിരീടം, ചെങ്കോല്‍ , കന്മദം, വീണ്ടും ചില വീട്ടുകാര്യങ്ങള്‍ , സല്ലാപം, മൃഗയ തുടങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ ഉള്‍പ്പെടെ ഏകദേശം അമ്പതോളം സിനിമകള്‍ക്ക് തിരക്കഥ എഴുതിയിട്ടുണ്ട്.

ആദ്യം സംവിധാനംചെയ്ത ചിത്രം 'ഭൂതക്കണ്ണാടി' . തുടര്‍ന്ന് അരയന്നങ്ങളുടെ വീട്,കാരുണ്യം, ജോക്കര്‍ , കന്മദം, സൂത്രധാരന്‍ ഓര്‍മ്മച്ചെപ്പ്, കസ്തൂരിമാന്‍ എന്നീ ചിത്രങ്ങള്‍ സംവിധാനംചെയ്തു. ഭൂതക്കണ്ണാടിയുടെ സംവിധാനത്തിന് നവാഗത സംവിധായകനുള്ള ദേശീയ അവാര്‍ഡ് നേടി. 1997-ലെ മികച്ച ചിത്രത്തിനുള്ള സംസ്ഥാന അവാര്‍ഡും
'ഭൂതക്കണ്ണാടി' നേടി. മികച്ച തിരക്കഥാകൃത്തിനുള്ള അവാര്‍ഡും ഈ ചിത്രത്തിലൂടെ ലോഹിതദാസ് കരസ്ഥമാക്കി.

കരുണാകരന്റെയും മായിയമ്മയുടെയും മകനായി 1955-ല്‍ ജനിച്ചു. എറണാകുളം മഹാരാജാസ് കോളേജില്‍ വിദ്യാഭ്യാസം. വീണ്ടും ചിലവീട്ടുകാര്യങ്ങള്‍ , ഉദയനാണ് താരം, സ്റ്റോപ് വയലന്‍സ് തുടങ്ങിയ ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചിട്ടുമുണ്ട്.

2009 ജൂണ്‍ 28-ന് രാവിലെ 10-50-ന് ഹൃദയാഘാതത്തെതുടര്‍ന്ന് എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ അന്തരിച്ചു. ഭാര്യ : സിന്ധു. മക്കള്‍ ‍: ഹരികൃഷ്ണന്‍ വിജയ്ശങ്കര്‍ , മൂന്ന് സഹോദരങ്ങള്‍ .



3 News Items found. Page 1 of 1