നടന്‍

എം.ജി.ആര്‍ ( എം.ജി.രാമചന്ദ്രന്‍ )


ആദ്യചിത്രം സതി ലീലാവതി തുടര്‍ന്ന് മായാമച്ചീന്ദ്ര, പ്രഹ്ളാദ, അശോക് കുമാര്‍ , സീതാജനനം, ജ്യോതി മലര്‍ , ഹരിശ്ചന്ദ്ര, മീര, ശ്രീമുരുകന്‍ ,രാജകുമാരി, അഭിമന്യൂ, മോഹിനി, രാജമുക്തി, രത്നകുമാര്‍ , മന്ത്രികുമാരി, മരുതനാട്ടു ഇളവരശി, മര്‍മ്മയോഗി (ഹിന്ദിയില്‍ -ഏക്ദാരാജാ എന്ന പേരില്‍ ഡബ്ബ് ചെയ്തു) , സര്‍വ്വാധികാരി, (തെലുങ്കില്‍ - ഡബ്ബ് ചെയ്തു )ജനോവ (മലയാളത്തില്‍ ഡബ്ബ് ചെയ്തു)ആലിബാബാവും നാല്പതു തിരുടങ്ങളും, തുടങ്ങി നിരവധി തമിഴ് ചിത്രങ്ങളില്‍ നായകനായി അഭിനയിച്ചു.

1917 ജനുവരി 17-ന് ജനിച്ചു. സ്വദേശം പാലക്കാട് വടവന്നൂര്‍ . യഥാര്‍ത്ഥ പേര് മരുതൂര്‍ ഗോപാല്‍ രാമചന്ദ്രന്‍ 1977 മുതല്‍ 1987 വരെ തമിഴ് നാട് മുഖ്യമന്ത്രിയായിരുന്നു . 'ഉലഗം സുറ്റും വാലിബന്‍ ' സംവിധാനം ചെയ്തു, ' നാടോടി മന്നന്‍ 'എന്ന ചിത്രത്തിന്റെ സംവിധായകനും നിര്‍മ്മാതാവും അദ്ദേഹമായിരുന്നു. 1960-ല്‍ ഇന്ത്യാ ഗവണ്‍മെന്റ് പത്മശ്രീ നല്‍കി ആദരിച്ചു എങ്കിലും അവാര്‍ഡിലെ വാക്കുകള്‍ തമിഴിലല്ല ഹിന്ദിയിലായിരുന്നു എന്ന കാരണത്താല്‍ അദ്ദേഹം ആ അവാര്‍ഡ് നിരസിച്ചു. 1972-ല്‍ റിക്ഷാക്കാരന്‍ എന്ന ചിത്രത്തിന് മികച്ച നടനുള്ള ദേശീയ അവാര്‍ഡ് ലഭിച്ചു. ഭാരതരത്ന പുരസ്കാരവും അദ്ദേഹത്തിനു ലഭിച്ചു. 1987 ഡിസംബര്‍ 24-ന് കിഡ്നിയെ ബാധിച്ച രോഗം കാരണം അദ്ദേഹം അന്തരിച്ചു. ഭാര്യ : ജാനകീ രാമചന്ദ്രന്‍ .


എം.എസ്. തൃപ്പൂണിത്തുറ


സ്വന്തമെവിടെ ബന്ധമെവിടെ, അങ്കക്കുറി, ഒരിടത്ത് തുടങ്ങി ഇരുപത്തഞ്ചോളം ചിത്രങ്ങളില്‍ അഭിനയിച്ചു. പ്രൊഫഷണല്‍ നടന്‍ . 82ല്‍ മോചനം എന്ന നാടകത്തിലെ അഭിനയത്തിന് സംസ്ഥാന അവാര്‍ഡ് ലഭിച്ചു. ഹൈസ്ക്കൂള്‍ അദ്ധ്യാപകനായിരുന്നു. അന്തരിച്ചു.


എം.ആര്‍ ഗോപകുമാര്‍


ഐശ്വര്യ, ടി.സി. 7/1126, കൊട്ടംവിള റോഡ്, വേട്ടമുക്ക്, തിരുവനന്തപുരം. ഫോണ്‍: 0471-2363200. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്.


മാക് അലി


രാധാമാധവം എന്ന ചിത്രത്തില്‍ അഭിനയിച്ചു. ബിസിനസ്സ് രംഗത്ത് പ്രവര്‍ത്തിക്കുമ്പോഴാണ് ധ്വനി എന്ന ചിത്രമെടുത്ത് സിനിമയിലെത്തിയത്. പുറപ്പാട്, ദി കിംഗ്, ഒരു അഭിഭാഷകന്റെ കേസ് ഡയറി, രാധാമാധവം തുടങ്ങി പതിനഞ്ചോളം ചിത്രങ്ങള്‍ നിര്‍മ്മിച്ചു.

അമരം, പൊന്തന്‍മാട, മഹാനഗരം, ഇലവങ്കോട് ദേശം, ആയിരപ്പറ തുടങ്ങി 16 ചിത്രങ്ങള്‍ റിലീസ് ചെയ്തു. മലപ്പുറം പെരിന്തല്‍മണ്ണയില്‍ മുഹമ്മദിന്റെയും ഐഷയുടെയും മകനായി 1955ല്‍ ജനിച്ചു. പെരിന്തല്‍മണ്ണ ഗവണ്‍മെന്റ് ഹൈസ്കൂളില്‍നിന്ന് സ്കൂള്‍ വിദ്യാഭ്യാസവും എം ഇ എസ് കോളേജില്‍നിന്ന് കോളേജ് വിദ്യാഭ്യാസവും പൂര്‍ത്തിയാക്കി. വിദേശത്ത് ഒരു ബ്രിട്ടീഷ് കമ്പനിയില്‍ ജോലി ലഭിച്ചു. ലണ്ടനിലെത്തി എസിഎ കോഴ്സ് പഠിച്ചു. ഇപ്പോള്‍ ബിസിനസ്സ് ചെയ്യുന്നു.


മച്ചാന്‍ വര്‍ഗ്ഗീസ്


ആദ്യചിത്രം കാബൂളിവാല തുടര്‍ന്ന് മാന്നാര്‍മത്തായി സ്പീക്കിംഗ്, ഹിറ്റ്ലര്‍, പഞ്ചാബി ഹൗസ്, തെങ്കാശിപ്പട്ടണം, മീശമാധവന്‍, പട്ടാളം, തിളക്കം, സി.ഐ.ഡി മൂസ, ഹരിഹരന്‍പിള്ള ഹാപ്പിയാണ്, സത്യം ശിവം സുന്ദരം, പച്ചക്കുതിര, ഒറ്റക്കൈയ്യന്‍,ഓറഞ്ച് തുടങ്ങി 100 ലേറെ സിനിമകളില്‍ അഭിനയിച്ചു. 1960-ല്‍ കൊച്ചിയിലെ
ഇളമക്കരയില്‍ ജനിച്ചു. തന്റേതായ അഭിനയശൈലിയിലൂടെ നല്ലൌരു അഭിനേതാവായി ശ്രദ്ധനേടി. മീശമാധവനിലെ ലൈന്‍മാന്‍ ലോനപ്പന്‍ വളരെയേറെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രമാണ്. അര്‍ബുദത്തെ തുടര്‍ന്ന് 2011 ഫെബ്രുവരി 2-ന് അന്തരിച്ചു. അവസാനചിത്രം ബോംബെ മുട്ടായി. വിലാസം മടക്കരപ്പിള്ളി ഹൗസ്, പേരാണ്ടൂര്‍,
എളമക്കര, കൊച്ചി - 26. ഫോണ്‍: 0484-2536160, 9349254882


മാധവന്‍ . ഒ


പുതിയ ആകാശം, പുതിയ ഭൂമി തുടങ്ങി ഏതാനും ചിത്രങ്ങളില്‍ അഭിനയിച്ചു. നാടകനടന്‍ . നടന്‍ മുകേഷിന്റെ പിതാവ്.


മാധവന്‍ ടി.പി.


കാമം ക്രോധം മോഹം, തീക്കനല്‍ , താറാവ്, തുറമുഖം തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. ആന എന്ന ചിത്രം നിര്‍മ്മിച്ചു. തിരുവനന്തപുരം സ്വദേശി.


മധു


Madhu

രാമുകാര്യാട്ടിന്റെ മൂടുപടത്തിലൂടെ സിനിമയിലെത്തി. ആദ്യം പ്രദര്‍ശനത്തിനെത്തിയ സിനിമ കെ എന്‍ പിഷാരടിയുടെ നിണമണിഞ്ഞ കാല്‍പ്പാടുകള്‍. തകഴിയുടെ ചെമ്മീനിലൂടെ സമര്‍ത്ഥനായ അഭിനേതാവ് എന്ന അംഗീകാരം നേടി. ഇതിലെ പരീക്കുട്ടിയെ അനശ്വരനാക്കി മലയാള സിനിമയില്‍ അനിഷേധ്യ സ്ഥാനമുറപ്പിച്ചു. ഭാര്‍ഗ്ഗവീനിലയം, മുറപ്പെണ്ണ്, ആഭിജാത്യം, ഞാന്‍ ഞാന്‍ മാത്രം, കൊടുങ്കാറ്റ്, ആരംഭം, വെള്ളം, സ്വയംവരം, അശ്വമേധം, തുലാഭാരം, അദ്ധ്യാപിക, ജന്മഭൂമി, ഓളവും തീരവും, തുറക്കാത്ത വാതില്‍, പ്രിയ, ഉമ്മാച്ചു, പട്ടുതൂവാല, കരുണ, ഉദ്യോഗസ്ഥ, അധ്യാപിക, നദി, മലപ്പുറം ഹാജി മഹാനായ ജോജി, ചമ്പക്കുളം തച്ചന്‍ ,വര്‍ണ്ണപ്പകിട്ട്
തസ്കരവീരന്‍ , നരന്‍ , ബെന്‍ജോണ്‍സണ്‍ , രാവണന്‍ , രാഷ്ട്രം., ഹലോ, ട്വന്റി ട്വന്റി, കാര്യസ്ഥന്‍ , ആഗസ്റ്റ് 15, ഉമ്മ തുടങ്ങി അഞ്ഞൂറോളം ചിത്രങ്ങളില്‍ അഭിനയിച്ചു. സത്യനും നസീറിനുമൊപ്പം മധുവും മലയാളത്തിന്റെ നായകന്മാരില്‍ തിളങ്ങിനിന്നു. കെ എ അബ്ബാസിന്റെ സാഥ് ഹിന്ദുസ്ഥാനി എന്ന ഹിന്ദി ചിത്രത്തിലും വേഷമിട്ടു.

പ്രിയ, സതി , സിന്ദൂരച്ചെപ്പ്, മാന്യശ്രീ വിശ്വാമിത്രന്‍ തുടങ്ങി പന്ത്രണ്ടോളം ചിത്രങ്ങള്‍ സംവിധാനംചെയ്തു. പതിനാലോളം ചിത്രങ്ങള്‍ നിര്‍മ്മിച്ചു. ഇതില്‍ പ്രിയ (1970), സിന്ദൂരച്ചെപ്പ് (1971) എന്നീ ചിത്രങ്ങള്‍ മികച്ച രണ്ടാമത്തെ ചിത്രങ്ങള്‍ക്കുള്ള സംസ്ഥാന അവാര്‍ഡ് നേടി.

തിരുവനന്തപുരം മേയറായിരുന്ന ആര്‍ പരമേശ്വരന്‍പിള്ളയുടെയും തങ്കമ്മ (കമലമ്മ)യുടെയും മകനായി 1933ല്‍ ജനനം. യഥാര്‍ത്ഥ പേര് മാധവന്‍നായര്‍. ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയില്‍നിന്ന് ബിരുദം നേടി. തിരുവനന്തപുരം എം ജി കോളേജില്‍ ഹിന്ദി ലക്ചററായി. ജോലി രാജിവച്ച് നാഷണല്‍ സ്കൂള്‍ ഓഫ് ഡ്രാമയില്‍ ചേര്‍ന്ന് അഭിനയത്തില്‍ ബിരുദം നേടി. 1980 ല്‍ കേരള സര്‍ക്കാരിന്റെ പ്രത്യേക അവാര്‍ഡ്.

മകളുടെ പേരില്‍ വള്ളക്കടവില്‍ ഒരു സ്റ്റുഡിയോ സ്ഥാപിച്ചെങ്കിലും പിന്നീട്ചില സാങ്കേതികകാരണങ്ങളാല്‍ പ്രവര്‍ത്തനം മുന്നോട്ടുകൊണ്ടുപോവാന്‍ കഴിയാതെ സ്റ്റുഡിയോ വില്‍ക്കേണ്ടിവന്നു. വൈകിയാണെങ്കിലും 2004-ല്‍ ജെ.സി.ഡാനിയേല്‍ അവാര്‍ഡ് ലഭിച്ചു. യുദ്ധകാണ്ഢം, ഇതാ ഇവിടെ വരെ, ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് കേരളഫിലിം ക്രിട്ടിക്സ് അവാര്‍ഡ് ലഭിച്ചു. ഭാര്യ: ജയലക്ഷ്മി (തങ്കം). മകള്‍: ഉമ. നാലു സഹോദരിമാര്‍.


മധു ആറ്റുകാല്‍


അര്‍ദ്ധരാത്രി. അജന്ത തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു. പോലീസ് വകുപ്പില്‍ ഉദ്യോഗം.


മധു മേനോന്‍


കെ.ഇ.ആര്‍.എ-60, വിജയ് ഭവന്‍, കാഞ്ഞിരംപ്പാറ, തിരുവനന്തപുരം-30. ഫോണ്‍ : 9447717615, 9387830893, 93497 88077. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്64 News Items found. Page 1 of 7