നടി

മാധവി


ലാവ ആദ്യചിത്രം. പൂച്ചസന്യാസി, വളര്‍ത്തുമൃഗങ്ങള്‍ , ഒരു കഥ ഒരു നുണക്കഥ, ഓര്‍മ്മയ്ക്കായി , ഗര്‍ജ്ജനം, കുറുക്കന്റെ കല്ല്യാണം, സിന്ദൂരസന്ധ്യക്കു മൗനം, ജോണ്‍ ജാഫര്‍ ജനാര്‍ദ്ദനന്‍ , ഹലോ മദ്രാസ് ഗേള്‍ , പ്രേംനസീറിനെ കാണ്മാനില്ല, അദ്ധ്യായം ഒന്നു മുതല്‍ , നൊമ്പരത്തിപ്പൂവ്, ഒരു വടക്കന്‍ വീരഗാഥ, ആകാശദൂത് , ഗാന്ധാരി, സുധിനം, അക്ഷരം, ചൈതന്യം തുടങ്ങി നിരവധി മലയാള ചിത്രങ്ങളിലും തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷാചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട് . 1981-ലും ( വളര്‍ത്തുമൃഗങ്ങള്‍ ) 1982-ലും (ഓര്‍മ്മയ്ക്കായ് ) മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് , 1993 -ല്‍ ആകാശദൂതിന് രണ്ടാമത്തെ മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് നേടി.

1962-ല്‍ അന്ധ്രാപ്രദേശിലെ ഹൈദരാബാദില്‍ ഗോവിന്ദസ്വാമിയുടെയും ശശിരേഖയുടെയും മകളായി ജനിച്ചു. ഭര്‍ത്താവ് ബിസിനസ്സുകാരനായ റാല്‍ഫ് ശര്‍മ്മ മൂന്നു മക്കള്‍ . താമസം അമേരിക്കയിലെ ന്യൂ ജേഴ്സിയില്‍ .


മധുബാല


ഐ.വി.ശശിയുടെ നീലഗിരിയിലൂടെയാണ് മധുബാല മലയാള സിനിമയിലേക്കെത്തുന്നത്. സോമന്‍ ശ്രീവിദ്യ ദമ്പതികളുടെ മകളുടെ വേഷത്തില്‍ മമ്മൂട്ടിയുടെ നായികയായി. തുടര്‍ന്ന് എന്നോടിഷ്ടം കൂടാമോ, ഒറ്റയാള്‍ പട്ടാളം, യോദ്ധ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു. പിന്നീട് മലയാളത്തില്‍ അഭിനയിച്ചില്ല തമിഴിലേക്ക് നീങ്ങിയ റോജ മണിരത്നത്തിന്റെ റോജ എന്ന ചിത്രത്തില്‍ നായികയായി അതോടെ ഇന്ത്യമുഴുവനും ശ്രദ്ധിക്കപ്പെടുന്ന അഭിനേത്രിയായി. തുടര്‍ന്ന് ജന്റില്‍മാന്‍ , പാഞ്ചാലകുറിശ്ശി തുടങ്ങിയ തമിഴ് ചിത്രങ്ങളില്‍ അഭിനയിച്ചു. പിന്നീട് ബോളിവുഡിലേക്ക് ശ്രദ്ധതിരിച്ച മധുബാല അവിടെ ചില ചിത്രങ്ങളില്‍ അഭിനയിച്ചു. മലയാളം തമിഴ്, ഹിന്ദി, കന്നട തുടങ്ങിയ ഭാഷകളിലായി ഏകദേശം നാല്‍പ്പതോളം ചിത്രങ്ങളില്‍ അഭിനയിച്ചു. 1999 ഫെബ്രുവരിയില്‍ വിവാഹിതയായി . ഭര്‍ത്താവ് ആനന്ദ് ഷാ. രണ്ടുപെണ്‍കുട്ടികള്‍ അമേയ, കേയ.


മാധുരി


പാവം ക്രൂരന്‍ , ഭഗവാന്‍ , നുള്ളി നോവിക്കാതെ തുടങ്ങി ഏതാനും ചിത്രങ്ങളില്‍ അഭിനയിച്ചു.


മഹാലക്ഷ്മി


വിളിച്ചു വിളികേട്ടു, അങ്ങാടിക്കപ്പുറത്ത്, രംഗം തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു.


മഹിമ


കടശ്ശേരി ഹൗസ്, കോരട്ടി ഈസ്റ്റ് പി.ഒ, ചിറങ്കര, തൃശൂര്‍-680 308. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്


മാലതി


ആദ്യചിത്രം വേട്ട. ആന്ധ്ര സ്വദേശിനി. യഥാര്‍ത്ഥ പേര് മഹേശ്വരി.


മാലതി എം.എസ്.


രക്തബന്ധം ആദ്യമായി അഭിനയിച്ച ചിത്രം. തിരമാല എന്ന ചിത്രത്തിനുവേണ്ടി പാടിയിട്ടുണ്ട്. ചേര്‍ത്തല സരസ്വതി എം.എസി.ന്റെ സഹോദരി. കലാരംഗം വിട്ടു


മല്ലിക


ആദ്യ ചിത്രം ഉത്തരായണം തുടര്‍ന്ന് കന്യാകുമാരി, അഞ്ജലി മേഘസന്ദേശം, അമ്മക്കിളിക്കൂട്, ചോട്ടാ മുംബൈ, തിരക്കഥ, കലണ്ടര്‍ , ഇവര്‍ വിവാഹിതരായാല്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു . 1975 ല്‍ സംസ്ഥാന അവാര്‍ഡ്. കൈനിക്കര മാധവന്‍പിള്ളയുടെ മകള്‍ . ജഗതി ശ്രീകുമാറിനെ വിവാഹം കഴിച്ചെങ്കിലും വിവാഹമോചനം നേടി . പിന്നീട് നടന്‍ സുകുമാരന്റെ ഭാര്യയായി .ഭര്‍ത്താവിന്റെ മരണശേഷം സിനിമാരംഗത്തേക്കു തിരിച്ചുവന്നു. ടെലിവിഷന്‍ രംഗത്ത് സജീവം. മക്കള്‍ : നടന്‍മാരായ ഇന്ദ്രജിത്ത്, പ്രിഥ്വിരാജ് മരുമകള്‍ : പൂര്‍ണ്ണിമ ഇന്ദ്രജിത്ത്.


മംമ്ത മോഹന്‍ദാസ്


2005-ല്‍ ഹരിഹരന്‍ സംവിധാനം ചെയ്ത മയൂഖം എന്ന ചിത്രത്തിലാണ് മംമ്ത ആദ്യമായി മലയാളത്തില്‍ അഭിനയിച്ചത്. ഈ ചിത്രം ഒരു വിജയമായിരുന്നില്ല എങ്കിലും മംമ്തയുടെ അഭിനയം ശ്രദ്ധിക്കപ്പെട്ടു. പിന്നീട് മമ്മൂട്ടി നായകനായി അഭിനയിച്ച ബസ് കണ്ടക്ടറില്‍ അഭിനയിച്ചു. തുടര്‍ന്ന് സുരേഷ് ഗോപി നായകനായ അത്ഭുതം, ലങ്ക എന്നീ ചിത്രങ്ങളിലും മധുചന്ദ്രലേഖ, ബാബകല്യാണി, ബിഗ്ബി, പാസഞ്ചര്‍ , കഥതുടരുന്നു, നിറകാഴ്ച, അന്‍വര്‍ , റേസ്, ലീല, നായിക, മതിലുകള്‍ക്കപ്പുറം . ശിങ്കാരവേലന്‍ തുടങ്ങി നിരവധി ചിത്രങ്ങളിലും അഭിനയിച്ചു. ഇതുകൂടാതെ ചില തമിഴ് -തെലുങ്ക് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

ഹിന്ദുസ്ഥാനി, കര്‍ണാടിക് സംഗീതം പഠിച്ചിട്ടുള്ള മംമ്ത തെലുങ്ക് തമിഴ് ചിത്രങ്ങളില്‍ പാടി പിന്നണി ഗായികയായും അറിയപ്പെടുന്നു.

മംമ്ത ഒരു മലയാളിയാണെങ്കിലും ജനിച്ചതും വളര്‍ന്നതും പ്രാഥമികവിദ്യാഭ്യാസം ചെയ്തതും ബഹ്റൈനിലാണ്. ബാംഗ്ലൂരിലെ മൗണ്ട് കാര്‍മല്‍ കോളജില്‍നിന്നും ബിരുദം നേടി .

ഇടയ്ക്ക് ക്യാന്‍സര്‍ എന്ന മാരകരോഗത്തിനടിമപ്പെട്ടെങ്കിലും അവരുടെ ആത്മവിശ്വാസവും, മനധൈര്യവും കൊണ്ട് അതില്‍നിന്നും മോചനം നേടി. ഇപ്പോള്‍ അഭിനയരംഗത്ത് സജീവം.


മണിമാല


അനേകം ചിത്രങ്ങളില്‍ അഭിനയിച്ചു. തമിഴ് തെലുങ്ക് നടി.36 News Items found. Page 1 of 4