ഛായാഗ്രഹണം

മധു അടൂര്‍


തെക്കേക്കരപുത്തന്‍വീട്, ചൂരക്കോട്, അടൂര്‍-691 551. ഫോണ്‍ :04734-220854, 98461 10575


മങ്കട രവിവര്‍മ്മ


അവന്‍ എന്ന ചിത്രത്തിന് ഛായാഗ്രഹണം നിര്‍വഹിച്ചുകൊണ്ടാണ് മങ്കട രവിവര്‍മ്മ എന്ന എം.സി.രവിവര്‍മ്മ മലയാളചലച്ചിത്രലോകത്തേക്ക് കടന്നുവന്നത്. വിഖ്യാതചലച്ചിത്ര സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ ചിത്രങ്ങള്‍ക്കു വേണ്ടി ഒരുക്കിയ ദൃശ്യങ്ങളാണ് അദ്ദേഹത്തെ ഏറെ പ്രശസ്തനാക്കിയത്.

1926 ജൂണ്‍ 4-ന് എം.സി.കുഞ്ഞിക്കാവ് തമ്പുരാട്ടിയുടെയും എ.എം.പരമേശ്വര ഭട്ടതിരിപ്പാടിന്റെയും മകനായി മലപ്പുറം ജില്ലയില്‍ ജനിച്ചു. പൂന ഫിലിം ഇന്‍സ്റ്റിട്യൂട്ടില്‍ നിന്നും ഛായാഗ്രഹണവും ശബ്ദലേഖനവും പഠിച്ചു. ബോംബെ ഫിലിംസ് ഡിവിഷനിലും പരിശീലനം നേടി.

1970-ല്‍ ഓളവും തീരവും എന്ന ചിത്രത്തിലൂടെ ഛായാഗ്രാഹകനുള്ള സംസ്ഥാന അവാര്‍ഡ് നേടി. തുടര്‍ന്ന് 1972, 74, 81, 83, 84, 2002 എന്നീ വര്‍ഷങ്ങളിലും ഇതേ പുരസ്കാരം നേടി. സ്വയംവരം എന്ന ചിത്രത്തിലെ ഛായാഗ്രഹണത്തിന് 1973-ല്‍ ദേശീയപുരസ്കാരവും ലഭിച്ചു.

നോക്കുകുത്തി (1984), കുഞ്ഞിക്കൂനന്‍ (1989)എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തതിന് ദേശീയ അവാര്‍ഡും ചലച്ചിത്ര ജൂറിയുടെ പ്രത്യേകപരാമര്‍ശവും ലഭിച്ചിട്ടുണ്ട്. മലയാളചലച്ചിത്രരംഗത്തിന് അദ്ദേഹം നല്‍കിയ സമഗ്രസംഭാവനകളെ മാനിച്ച് കേരളസര്‍ക്കാര്‍ 2006-ലെ ജെ.സി.ദാനിയേല്‍ പുരസ്കാരം നല്‍കി അദ്ദേഹത്തെ ആദരിച്ചു. 2002-ലെ നിഴല്‍ക്കൂത്ത് ആണ് അദ്ദേഹം ഛായാഗ്രഹണം നടത്തിയ അവസാനചിത്രം.

ഏറെനാളായി അല്‍ഷിമേഴ്സ് രോഗബാധിതനായിരുന്ന അദ്ദേഹം 2010 നവംബര്‍ 22-ന് ചെന്നെയില്‍ അന്തരിച്ചു.2 News Items found. Page 1 of 1