സംവിധായകര്‍

എം.എസ് മണി


പ്രശസ്തസംവിധായകന്‍ ഹരിഹരന്റെ അസിസ്റ്റന്റായാണ് എം.എസ്.മണി സിനിമാലോകത്ത് എത്തിയത്. ഡോക്ടര്‍ ,
സത്യഭാമ, സുബൈദ, തളിരുകള്‍ , വിലക്കപ്പെട്ട ബന്ധങ്ങള്‍ , ജലകന്യക എന്നിവയാണ് അദ്ദേഹം സ്വന്തമായി സംവിധാനം നിര്‍വഹിച്ച ചിത്രങ്ങള്‍ .

മുന്നൂറോളം ചിത്രങ്ങള്‍ക്ക് എഡിറ്റിംഗ് നടത്തിയിട്ടുണ്ട്. കഥാപുരുഷന്‍ , വിധേയന്‍ , സര്‍ഗ്ഗം, ഒരുവടക്കന്‍വീരഗാഥ, അനന്തരം, അമൃതംഗമയ തുടങ്ങിയചിത്രങ്ങളുടെ എഡിറ്റിംഗ് ദേശീയനിലയില്‍ അദ്ദേഹത്തെ ശ്രദ്ധേയനാക്കി . കൂടാതെ തമിഴ്. ഹിന്ദി ചിത്രങ്ങളിലും അദ്ദേഹം എഡിറ്റിംഗ് നിര്‍വഹിച്ചിട്ടുണ്ട്.

നഖക്ഷതങ്ങള്‍ , അയ്യര്‍ ദി ഗ്രേറ്റ് എന്നീ ചിത്രങ്ങളിലെ എഡിറ്റിംഗിന് ദേശീയ അവാര്‍ഡ് നേടിയിട്ടുണ്ട്. ഹരിഹരന്റെ പ്രേംപൂജാരിയാണ് എഡിറ്റര്‍ എന്ന നിലയിലെ അവസാനത്തെ ചിത്രം.

ഹൃദയസംബന്ധമായ അസുഖം കാരണം 2008 മാര്‍ച്ച് 8-ന് ചെന്നെയിലെ രാമചന്ദ്രഹോസ്പിറ്റിലില്‍ അന്തരിച്ചു. 81 വയസ്സായിരുന്നു. ഭാര്യ സീതാമണി ഒരു മകന്‍ കാര്‍ത്തിക്.


എം.ജി.ആര്‍ ( എം.ജി.രാമചന്ദ്രന്‍ )


'ഉലഗം സുറ്റും വാലിബന്‍ ' സംവിധാനം ചെയ്തു, ' നാടോടി മന്നന്‍ 'എന്ന ചിത്രത്തിന്റെ സംവിധായകനും നിര്‍മ്മാതാവും അദ്ദേഹമായിരുന്നു. അഭിനയിച്ച ആദ്യചിത്രം സതി ലീലാവതി തുടര്‍ന്ന് മായാമച്ചീന്ദ്ര, പ്രഹ്ളാദ, അശോക് കുമാര്‍ , സീതാജനനം, ജ്യോതി മലര്‍ , ഹരിശ്ചന്ദ്ര, മീര, ശ്രീമുരുകന്‍ ,രാജകുമാരി, അഭിമന്യൂ, മോഹിനി, രാജമുക്തി, രത്നകുമാര്‍ , മന്ത്രികുമാരി, മരുതനാട്ടു ഇളവരശി, മര്‍മ്മയോഗി (ഹിന്ദിയില്‍ - ഏക്ദാരാജാ എന്ന പേരില്‍ ഡബ്ബ് ചെയ്തു) , സര്‍വ്വാധികാരി, (തെലുങ്കില്‍ - ഡബ്ബ് ചെയ്തു )ജനോവ (മലയാളത്തില്‍ ഡബ്ബ് ചെയ്തു)ആലിബാബാവും നാല്പതു തിരുടങ്ങളും, തുടങ്ങി നിരവധി തമിഴ് ചിത്രങ്ങളില്‍ നായകനായി അഭിനയിച്ചു.

1917 ജനുവരി 17-ന് ജനിച്ചു. സ്വദേശം പാലക്കാട് വടവന്നൂര്‍ . യഥാര്‍ത്ഥ പേര് മരുതൂര്‍ ഗോപാല്‍ രാമചന്ദ്രന്‍ 1977 മുതല്‍ 1987 വരെ തമിഴ് നാട് മുഖ്യമന്ത്രിയായിരുന്നു . 1960-ല്‍ ഇന്ത്യാ ഗവണ്‍മെന്റ് പത്മശ്രീ നല്‍കി ആദരിച്ചു എങ്കിലും അവാര്‍ഡിലെ വാക്കുകള്‍ തമിഴിലല്ല ഹിന്ദിയിലായിരുന്നു എന്ന കാരണത്താല്‍ അദ്ദേഹം ആ അവാര്‍ഡ് നിരസിച്ചു. 1972-ല്‍ റിക്ഷാക്കാരന്‍ എന്ന ചിത്രത്തിന് മികച്ച നടനുള്ള ദേശീയ അവാര്‍ഡ് ലഭിച്ചു. ഭാരതരത്ന പുരസ്കാരവും അദ്ദേഹത്തിനു ലഭിച്ചു. 1987 ഡിസംബര്‍ 24-ന് കിഡ്നിയെ ബാധിച്ച രോഗം കാരണം അദ്ദേഹം അന്തരിച്ചു. ഭാര്യ : ജാനകീ രാമചന്ദ്രന്‍ .


എം കൃഷ്ണന്‍നായര്‍


'വിയര്‍പ്പിന്റെ വില' എന്ന ചിത്രം ആദ്യമായി സംവിധാനംചെയ്തു . കാട്ടുമൈന, കുട്ടിക്കുപ്പായം, അഗ്നിപുത്രി, കാര്‍ത്തിക, വിവാഹിത തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ്. തമിഴ്, തെലുങ്ക്, മലയാളം എന്നീ ഭാഷകളിലായി എണ്‍പതോളം ചിത്രങ്ങള്‍ ഒരുക്കി. 2000-ല്‍ ജെ സി ഡാനിയേല്‍ അവാര്‍ഡ് ലഭിച്ചു. തിരുവനന്തപുരം മണ്ണന്തല അയ്യര്‍ത്തലവീട്ടില്‍ ആര്‍ മാധവന്‍പിള്ളയുടെയും ചെല്ലമ്മപ്പിള്ളയുടെയും മകനായി 1927-ല്‍ ജനിച്ചു. 1944-ല്‍ മദ്രാസില്‍ ന്യൂട്രോണ്‍ സ്റ്റുഡിയോയില്‍ ക്യാമറ അസിസ്റ്റന്‍റായി. 1951-ല്‍ പി സുബ്രഹ്മണ്യത്തിന്റെ സംവിധാന സഹായിയായി. എം ജി ആര്‍ , എന്‍ ടി ആര്‍ ജയലളിത എന്നീ മൂന്ന് മുന്‍ മുഖ്യമന്ത്രിമാരെ വച്ച് സിനിമചെയ്ത ഏക സംവിധായകന്‍ . 2001 മേയ് 16ന് അന്തരിച്ചു. ഭാര്യ: സുലോചന. മക്കള്‍ ‍: ജയകുമാര്‍ , ഹരി, ശ്രീക്കുട്ടന്‍ .


എം ടി വാസുദേവന്‍നായര്‍


1974-ല്‍ 'നിര്‍മ്മാല്യം' എന്ന ചിത്രം സംവിധാനംചെയ്തു. തുടര്‍ന്ന് ബന്ധം, വാരിക്കുഴി, മഞ്ഞ്, കടവ് എന്നീ ചിത്രങ്ങള്‍ തിരക്കഥയെഴുതി സംവിധാനംചെയ്തു. 1965ല്‍ 'മുറപ്പെണ്ണ്' എന്ന ചിത്രത്തിന് തിരക്കഥയെഴുതി സിനിമയിലെത്തി. ഇരുട്ടിന്റെ ആത്മാവ്, നഗരമേ നന്ദി, ഓളവും തീരവും, പഞ്ചാഗ്നി, വടക്കന്‍ വീരഗാഥ തുടങ്ങി ഇരുപതോളം ചിത്രങ്ങള്‍ക്ക് തിരക്കഥയെഴുതി. 1996-ല്‍ ജ്ഞാനപീഠം അവാര്‍ഡ് നേടി. വടക്കന്‍ വീരഥാഗ (1989), കടവ് (1991), സദയം (1992), പരിണയം (1994) എന്നിവ തിരക്കഥയ്ക്കുള്ള ദേശീയ അവാര്‍ഡ് നേടി. 1973-ല്‍ എം ടി സംവിധാനംചെയ്ത നിര്‍മ്മാല്യത്തിന് ദേശീയ തലത്തില്‍ സ്വര്‍ണ്ണകമലവും 1999-ല്‍ കടവിന് മികച്ച മലയാള സംവിധായകനുള്ള കേന്ദ്രസര്‍ക്കാരിന്റെ രജത കമലവും ലഭിച്ചു. നിര്‍മ്മാല്യം (1973), ബന്ധം (1978), കടവ് (1991) എന്നീ ചിത്രങ്ങള്‍ക്കു സംസ്ഥാന അവാര്‍ഡ് ലഭിച്ചു. 1973ല്‍ മികച്ച സംവിധായകനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ബഹുമതി എം ടി വാസുദേവന്‍നായര്‍ക്കായിരുന്നു. ആരൂഢം (1983), അനുബന്ധം (1985), സുകൃതം (1994) എന്നീ ചിത്രങ്ങക്ക് മികച്ച കഥയ്ക്കുള്ള സംസ്ഥാന അവാര്‍ഡും 1970, 73, 80, 81, 86, 87, 89, 90, 91, 94, 89 വര്‍ഷങ്ങളില്‍ മികച്ച തിരക്കഥ, സംഭാഷണ രചയിതാവിനുള്ള അവാര്‍ഡും എം ടിക്ക് ലഭിച്ചു.

ടി. നാരായണന്‍നായരുടെയും ടി. അമ്മാളുവമ്മയുടെയും മകനായി 1933-ല്‍ ജനിച്ചു. മലമക്കാവ് എലിമെന്ററി സ്കൂള്‍ , കുമാരനല്ലൂര്‍ ഹൈസ്കൂള്‍ , പാലക്കാട് ഗവണ്‍മെന്‍റ് വിക്ടോറിയ കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയശേഷം അദ്ധ്യാപകനായി ജോലിയില്‍ പ്രവേശിച്ചു. പതിനഞ്ചാം വയസ്സില്‍ ആദ്യ സാഹിത്യസൃഷ്ടി പ്രസിദ്ധീകരിച്ചു. 1956 മുതല്‍ 68 വരെ മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ സഹപത്രാധിപരായും തുടര്‍ന്ന് പത്രാധിപരായും ജോലിചെയ്തു. ആദ്യ ഭാര്യ : പ്രമീള. രണ്ടാം ഭാര്യ : നൃത്താദ്ധ്യാപികയായ സരസ്വതി. മക്കള്‍ : സിതാര, അശ്വതി വി നായര്‍ .


മധു


പ്രിയ, സതി , സിന്ദൂരച്ചെപ്പ്, മാന്യശ്രീ വിശ്വാമിത്രന്‍ തുടങ്ങി ഒട്ടേറെ ചിത്രങ്ങള്‍ സംവിധാനംചെയ്തു. ഇതില്‍ പ്രിയ (1970), സിന്ദൂരച്ചെപ്പ് (1971) എന്നീ ചിത്രങ്ങള്‍ മികച്ച രണ്ടാമത്തെ ചിത്രങ്ങള്‍ക്കുള്ള സംസ്ഥാന അവാര്‍ഡ് നേടി. രാമുകാര്യാട്ടിന്റെ മൂടുപടത്തിലൂടെ സിനിമയിലെത്തി. ആദ്യം പ്രദര്‍ശനത്തിനെത്തിയ സിനിമ കെ എന്‍ പിഷാരടിയുടെ നിണമണിഞ്ഞ കാല്‍പ്പാടുകള്‍ . തകഴിയുടെ ചെമ്മീനിലൂടെ സമര്‍ത്ഥനായ അഭിനേതാവ് എന്ന അംഗീകാരം നേടി. ഇതിലെ പരീക്കുട്ടിയെ അനശ്വരനാക്കി മലയാള സിനിമയില്‍ അനിഷേധ്യ സ്ഥാനമുറപ്പിച്ചു. ഭാര്‍ഗ്ഗവീനിലയം, മുറപ്പെണ്ണ്, ആഭിജാത്യം, ഞാന്‍ ഞാന്‍ മാത്രം, കൊടുങ്കാറ്റ്, ആരംഭം, വെള്ളം, സ്വയംവരം ,അശ്വമേധം, തുലാഭാരം, അദ്ധ്യാപിക, ജന്മഭൂമി, ഓളവും തീരവും, തുറക്കാത്ത വാതില്‍ , പ്രിയ, ഉമ്മാച്ചു തുടങ്ങി അഞ്ഞൂറോളം ചിത്രങ്ങളില്‍ അഭിനയിച്ചു. കെ എ അബ്ബാസിന്റെ സാഥ് ഹിന്ദുസ്ഥാനി എന്ന ഹിന്ദി ചിത്രത്തിലും വേഷമിട്ടു.

തിരുവനന്തപുരം മേയറായിരുന്ന ആര്‍ പരമ്വേരന്‍പിള്ളയുടെയും തങ്കമ്മ(കമലമ്മ)യുടെയും മകനായി 1933-ല്‍ ജനനം. യഥാര്‍ത്ഥ പേര് മാധവന്‍നായര്‍ . ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയില്‍നിന്ന് ബിരുദം നേടി. തിരുവനന്തപുരം എം ജി കോളേജില്‍ ഹിന്ദി ലക്ചററായി. ജോലി രാജിവച്ച് നാഷണല്‍ സ്കൂള്‍ ഓഫ് ഡ്രാമയില്‍ ചേര്‍ന്ന് അഭിനയത്തില്‍ ബിരുദം നേടി. 1980 ല്‍ കേരള സര്‍ക്കാരിന്റെ പ്രത്യേക അവാര്‍ഡ്. മകളുടെ പേരില്‍ വള്ളക്കടവില്‍ ഒരു സ്റ്റുഡിയോ സ്ഥാപിച്ചെങ്കിലും പിന്നീട് പൂട്ടി. ഭാര്യ: ജയലക്ഷ്മി (തങ്കം). മകള്‍ : ഉമ. നാലു സഹോദരിമാര്‍ .


മധു ഏറവന്‍കര


മേഘ്ന, എറവന്‍കര പി.ഒ. മാവേലിക്കര -690 108. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്


മധു കെ.ബി


ഫോണ്‍ : 0480-2845618, 94471 25556. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്


മധു കൈതപ്രം


2006-ല്‍ പുറത്തിറങ്ങിയ ഏകാന്തമാണ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം. ആ ചിത്രത്തിന് 2006-ലെ മികച്ച പുതുമുഖ സംവിധായകനുള്ള ദേശീയ ചലച്ചിത്രപുരസ്കാരം ലഭിച്ചു. തുടര്‍ന്ന് 2009-ല്‍ മദ്ധ്യവേനല്‍ എന്ന ചിത്രം സംവിധാനം ചെയ്തു. 2011-ല്‍ ദിലീപിനെ നായകനാക്കി ഓര്‍മ്മമാത്രം എന്ന ചിത്രം സംവിധാനം ചെയ്തു. കണ്ണൂരിലെ കൈതപ്രം സ്വദേശി.


മഹേന്ദ്രന്‍ കവലയൂര്‍


വിലാസം : അഷ്ടമി, കുളമുട്ടം പി.ഒ., മൂങ്ങോട്, തിരുവനന്തപുരം-695 144. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്.


മഹേഷ് സോമന്‍


വിലാസം : പാണാട്ട ഹൗസ്, കൈപ്പമംഗലം പി.ഒ., തൃശൂര്‍ - 680 681. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്26 News Items found. Page 1 of 3