രചന

എം.ബി. ശ്രീനിവാസന്‍


ശിവതാണ്ഡവം എന്ന ചിത്രത്തിനുവേണ്ടി 'പീതാംബരാ ഓ കൃഷ്ണ...' എന്ന ഗാനം എഴുതി പ്രസിദ്ധ ഗായകനും സംഗീത സംവിധായകനുമായ എം.ബി. ശ്രീനിവാസന്‍ ഗാനരചയിതാവുമായി . ഈ ഗാനം അദ്ദേഹത്തിന്റെ തന്നെ സംഗീതത്തില്‍ പ്രസിദ്ധഗായികായ ഉഷാ ഉതുപ്പ് പാടി. 1925-ല്‍ ആന്ധ്രപ്രദേശിലെ ചിറ്റുരില്‍ ജനിച്ചു. 1988-ല്‍ അന്തരിച്ചു.


എം.ഡി. രാജേന്ദ്രന്‍


1978-ല്‍ 'മോചനം' എന്ന ചിത്രത്തിനുവേണ്ടി 'നഗ്നസൗഗന്ധിപ്പൂ വിരിഞ്ഞു....' എന്ന ആദ്യഗാനം എഴുതിക്കൊണ്ട് ചലച്ചിത്രഗാനരംഗത്ത് പ്രവേശിച്ചു. തുടര്‍ന്ന് ' ശാലിനി എന്റെ കൂട്ടുകാരി' ക്കുവേണ്ടി ഗാനങ്ങള്‍ എഴുതി. തൃശൂര്‍ ചേര്‍പ്പില്‍ പൊന്‍കുന്നം ദാമോദരന്റെയും കുഞ്ഞിക്കുട്ടിയമ്മയുടേയും മകനായി 1952 ല്‍ ജനിച്ച എം.ഡി. രാജേന്ദ്രന്‍ ഇംഗ്ലീഷ് ഐശ്ചിക വിഷയമായെടുത്ത് എം.എ. പാസ്സായി. കവിതകളും നാടകങ്ങളും കഥകളും നോവലുകളും എഴുതാറുണ്ട്. 1978-ല്‍ ആകാശവാണിയില്‍ അനൗണ്‍സറായി.1986 ല്‍ വിവാഹിതനായി. ഭാര്യ ശൈലജ, മകന്‍ വിഷ്ണു. പതിനഞ്ചോളം ചിത്രങ്ങള്‍ക്ക് ഗാനരചന നടത്തിയിട്ടുണ്ട്. മേല്‍വിലാസം: എം.ഡി. രാജേന്ദ്രന്‍ , ആകാശവാണി, തൃശ്ശൂര്‍


എം.എന്‍ തങ്കപ്പന്‍


'അനന്തം അജ്ഞാതം' എന്ന സിനിമയുടെ ഗാനരചയിതാവാണ് എം.എന്‍ തങ്കപ്പന്‍
ആദ്യഗാനം: പ്രസ്തുതസിനിമയിലെ 'ചന്ദനപ്പടവിലെ...' എന്നു തുടങ്ങുന്ന ഗാനം.


എം.പി. ഗോപാലന്‍


'പാദസരം' എന്ന ചിത്രത്തിന് ഗാനങ്ങള്‍ എഴുതിക്കൊണ്ട് ചലച്ചിത്രഗാനരംഗത്തേയ്ക്ക് കടന്നുവന്നു. ആദ്യഗാനം 'ഉഷസ്സേ, നീ എന്നെ വിളിക്കുകില്ലെങ്കില്‍ ....'. തുടര്‍ന്ന് 'രാഗം താനം പല്ലവി', 'തീക്കടല്‍ ', 'മദ്രാസിലെ മോന്‍ ' തുടങ്ങിയ സിനിമകള്‍ക്ക് പാട്ടെഴുതി. 1972 മുതല്‍ പ്രൊഫഷണല്‍ നാടകരംഗത്ത് ഗാനരചയിതാവായി പ്രവര്‍ത്തിക്കുന്നു. 1984-ല്‍ നാടക ഗാനരചനയ്ക്കുള്ള സംസ്ഥാന അവാര്‍ഡ് നേടി. 1939-ല്‍ കായംകുളത്താണ് ഗോപാലന്‍ ജനിച്ചത്. അച്ഛന്‍ പള്ളിക്കുന്ന് ഐക്കരേത്തുവീട്ടില്‍ പത്മനാഭന്‍ . അമ്മ ഉമ്മിണി. മേല്‍വിലാസം എ.പി. ഗോപാലന്‍ പുള്ളിക്കണക്ക് പി.ഒ., കായംകുളം.


മച്ചാട്ടു വാസന്തി


ഫോണ്‍ : 98954 88382. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്


മധു ( ബിഹാര്‍ )


സിബിമലയില്‍ സംവിധാനം ചെയ്ത 'ഹിസ് ഹൈനസ് അബ്ദുള്ള' എന്ന ചിത്രത്തിലെ 'തൂ ബഡീ മാഷാ അള്ളാ..' എന്ന ഹിന്ദിഗാനരചന നടത്തിയത് മധു ആണ്. സംഗീതം രവീന്ദ്രന്‍ .


മധു ആലപ്പുഴ


'മിസ്സി'യുടെ ഗാനരചന നിര്‍വ്വഹിച്ചവരില്‍ ഒരാള്‍ മധു ആലപ്പുഴയാണ്. 'മിസ്സി'യാണ് മധുവിന്റെ ആദ്യ ചിത്രം. ആദ്യഗാനം 'അനുരാഗം അനുരാഗം...'. പിന്നീട് കൂടുതല്‍ ചിത്രങ്ങള്‍ക്ക് ഗാനരചന നടത്തി.


മധു ബാലകൃഷ്ണന്‍


0488-2706683, 98470 37083. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്


മാധുരി


12-ബി, കാംദാര്‍ നഗര്‍, നുങ്കമ്പാക്കം, ചെന്നൈ-34.ഫോണ്‍ :044-24910427
കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്


മധുസൂദനന്‍ നായര്‍


ആറ്റരികത്തു വീട്, വട്ടിയൂര്‍ക്കാവ്, തിരുവനന്തപുരം. ഫോണ്‍ : 0471-2439652, 2373609, 94473 45145. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്28 News Items found. Page 1 of 3