നിര്‍മ്മാതാക്കള്‍

എം രഞ്ജിത്


മുഖചിത്രം, മുഖമുദ്ര, പൊന്നാരന്തോട്ടത്തെ രാജാവ്, നാരായം എന്നീ ചിത്രങ്ങള്‍ നിര്‍മ്മിച്ചു. അനന്തവൃത്താന്തം എന്ന ചിത്രത്തിന്റെ നിര്‍മ്മാണ സഹായിയായിരുന്നു. ഒരു മറവത്തൂര്‍ കനവ്, സമ്മര്‍ഇന്‍ ബത്ലഹേം, കണ്ണെഴുതി പൊട്ടുംതൊട്ട്, ദേവദൂതന്‍ തുടങ്ങിയ ചിത്രങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിച്ചു. പി ഉണ്ണികൃഷ്ണന്‍നായരുടെയും എ സരോജിനിയമ്മയുടെയും മകനായി 1966-ല്‍ ജനിച്ചു. ആര്യഭാരതി ഹൈസ്കൂളിലെ വിദ്യാഭ്യാസത്തിനുശേഷം കാത്തലിക്കേറ്റ് കോളേജില്‍നിന്ന് കോളേജ് വിദ്യാഭ്യാസവും നാട്ടകം പോളിടെക്നിക്കില്‍നിന്ന് ഇലക്ട്രോണിക്സില്‍ ഡിപ്ലോമയും നേടി. വെസ്റ്റേണ്‍ ഇലക്ട്രോണിക്സില്‍ എന്‍ജിനിയറായിരുന്നു. നടി ചിപ്പിയാണ് ഭാര്യ. ഒരു മകള്‍ . സഹോദരങ്ങള്‍ ‍: എം അജിത്, ഷിനു എസ് നായര്‍


എം.ജി.ആര്‍ ( എം.ജി.രാമചന്ദ്രന്‍ )


നിര്‍മ്മാതാവെന്ന നിലയിലെ ആദ്യ ചിത്രം ' നാടോടി മന്നന്‍ 'ഇതിന്റെ സംവിധായകനും അദ്ദേഹം തന്നെ. തുടര്‍ന്ന് 'ഉലഗം സുറ്റും വാലിബന്‍ ' സംവിധാനം ചെയ്തു, 'അഭിനയിച്ച ആദ്യചിത്രം സതി ലീലാവതി തുടര്‍ന്ന് മായാമച്ചീന്ദ്ര, പ്രഹ്ളാദ, അശോക് കുമാര്‍ , സീതാജനനം, ജ്യോതി മലര്‍ , ഹരിശ്ചന്ദ്ര, മീര, ശ്രീമുരുകന്‍ ,രാജകുമാരി, അഭിമന്യൂ, മോഹിനി, രാജമുക്തി, രത്നകുമാര്‍ , മന്ത്രികുമാരി, മരുതനാട്ടു ഇളവരശി, മര്‍മ്മയോഗി (ഹിന്ദിയില്‍ -ഏക്ദാരാജാ എന്ന പേരില്‍ ഡബ്ബ് ചെയ്തു) , സര്‍വ്വാധികാരി, (തെലുങ്കില്‍ - ഡബ്ബ് ചെയ്തു )ജനോവ (മലയാളത്തില്‍ ഡബ്ബ് ചെയ്തു)ആലിബാബാവും നാല്പതു തിരുടങ്ങളും, തുടങ്ങി നിരവധി തമിഴ് ചിത്രങ്ങളില്‍ നായകനായി അഭിനയിച്ചു.

1917 ജനുവരി 17-ന് ജനിച്ചു. സ്വദേശം പാലക്കാട് വടവന്നൂര്‍ . യഥാര്‍ത്ഥ പേര് മരുതൂര്‍ ഗോപാല്‍ രാമചന്ദ്രന്‍ 1977 മുതല്‍ 1987 വരെ തമിഴ് നാട് മുഖ്യമന്ത്രിയായിരുന്നു . 1960-ല്‍ ഇന്ത്യാ ഗവണ്‍മെന്റ് പത്മശ്രീ നല്‍കി ആദരിച്ചു എങ്കിലും അവാര്‍ഡിലെ വാക്കുകള്‍ തമിഴിലല്ല ഹിന്ദിയിലായിരുന്നു എന്ന കാരണത്താല്‍ അദ്ദേഹം ആ അവാര്‍ഡ് നിരസിച്ചു. 1972-ല്‍ റിക്ഷാക്കാരന്‍ എന്ന ചിത്രത്തിന് മികച്ച നടനുള്ള ദേശീയ അവാര്‍ഡ് ലഭിച്ചു. ഭാരതരത്ന പുരസ്കാരവും അദ്ദേഹത്തിനു ലഭിച്ചു. 1987 ഡിസംബര്‍ 24-ന് കിഡ്നിയെ ബാധിച്ച രോഗം കാരണം അദ്ദേഹം അന്തരിച്ചു. ഭാര്യ : ജാനകീ രാമചന്ദ്രന്‍ .


എം ഒ ജോസഫ്


ടി ഇ വാസുദേവന്റെ അസോസിയേറ്റഡ് പ്രൊഡക്ഷനില്‍ എക്സിക്യൂട്ടീവായി സിനിമാരംഗത്ത് പ്രവേശിച്ച എം ഒ ജോസഫ് 1967ല്‍ നവജീവന്‍ ഫിലിംസ് ആരംഭിച്ചു. നാടന്‍പെണ്ണ്, തോക്കുകള്‍ കഥ പറയുന്നു തുടങ്ങിയ ചിത്രങ്ങള്‍ ഈ ബാനറില്‍ നിര്‍മ്മിച്ചു. 1968ല്‍ 'മഞ്ഞിലാസ്' എന്ന ബാനര്‍ ആരംഭിച്ചു. യക്ഷി, അടിമകള്‍, കടല്‍പ്പാലം, വാഴ്വേമായം, അരനാഴികനേരം എന്നിവ മഞ്ഞിലാസിന്റെ ബാനറില്‍ നിര്‍മ്മിച്ചു.
തൃശൂരില്‍ ജോസഫ് മഞ്ഞില-മേരി ജോസഫ് ദമ്പതികളുടെ മകനായി 1929ല്‍ ജനിച്ചു. എറണാകുളം സേക്രട്ട് ഹാര്‍ട്ട് കോളേജില്‍നിന്ന് ബികോം പാസായി. ഭാര്യ: കുഞ്ഞമ്മ. അഞ്ച് മക്കള്‍.


മാക് അലി


ധ്വനി എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവായാണ് ബിസിനസ്സ് രംഗത്ത് നിന്നും മാക് അലി സിനിമയിലെത്തിയത്. പുറപ്പാട്, ദി കിംഗ്, ഒരു അഭിഭാഷകന്റെ കേസ് ഡയറി, രാധാമാധവം തുടങ്ങി പതിനഞ്ചോളം ചിത്രങ്ങള്‍ നിര്‍മ്മിച്ചു. അമരം, പൊന്തന്‍മാട, മഹാനഗരം, ഇലവങ്കോട് ദേശം, ആയിരപ്പറ തുടങ്ങി 16 ചിത്രങ്ങള്‍ റിലീസ് ചെയ്തു. രാധാമാധവം എന്ന ചിത്രത്തില്‍ അഭിനയിച്ചു. മലപ്പുറം പെരിന്തല്‍മണ്ണയില്‍ മുഹമ്മദിന്റെയും ഐഷയുടെയും മകനായി 1955-ല്‍ ജനിച്ചു. പെരിന്തല്‍മണ്ണ ഗവണ്‍മെന്‍റ് ഹൈസ്കൂളില്‍നിന്ന് സ്കൂള്‍ വിദ്യാഭ്യാസവും എം ഇ എസ് കോളേജില്‍നിന്ന് കോളേജ് വിദ്യാഭ്യാസവും പൂര്‍ത്തിയാക്കി. വിദേശത്ത് ഒരു ബ്രിട്ടീഷ് കമ്പനിയില്‍ ജോലി ലഭിച്ചു. ലണ്ടനിലെത്തി എ.സി.എ കോഴ്സ് പഠിച്ചു. ഇപ്പോള്‍ ബിസിനസ്സ് ചെയ്യുന്നു.


മധു.കെ


കൃഷ്ണകൃപ, ടി.സി.5/1883(2), വൃന്ദാവന്‍ ലൈന്‍, അമ്പലമുക്ക്, പേരൂര്‍ക്കട, തിരുവനന്തപുരം. ഫോണ്‍: 0471-2436365. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്.


മാനി ജോസഫ്


നിര്‍മ്മാതാവ് എന്ന നിലയിലെ ഏക ചിത്രം അനന്തം അജ്ഞാതം.


മണിയന്‍പിള്ള രാജു


ഏയ് ഓട്ടോ, വെള്ളാനകളുടെ നാട്, അനശ്വരം എന്നീ ചിത്രങ്ങള്‍ നിര്‍മ്മിച്ചു. 'മോഹിനിയാട്ട'മാണ് അഭിനയിച്ച ആദ്യ ചിത്രം. മണിയന്‍പിള്ള അഥവാ മണിയന്‍പിള്ള, ധിം തരികിടതോം, കുറുക്കന്‍ രാജാവായി, താളവട്ടം, നായര്‍സാബ്, കൗരവര്‍ , ഏയ് ഓട്ടോ, ചിത്രം, കട്ടുറുമ്പിനും കാതുകുത്ത് എന്നിവ പ്രധാന ചിത്രങ്ങള്‍ . സീരിയലുകളില്‍ സജീവം. തിരുവനന്തപുരത്ത് ശേഖരന്‍നായരുടെയും സരസ്വതിയമ്മയുടെയും മകനായി 1955-ല്‍ ജനിച്ചു. ശരിക്കുള്ള പേര് സുധീര്‍കുമാര്‍ . ഭാര്യ : ഇന്ദിര. മകന്‍ : സച്ചിന്‍ നാല് സഹോദരങ്ങള്‍ .


മഞ്ചേരി ചന്ദ്രന്‍


ശാന്തം ഭീകരം എന്ന ചിത്രം നിര്‍മ്മിച്ചു. ഏതാനും ചിത്രങ്ങളില്‍ അഭിനയിച്ചു. സ്വദേശം മഞ്ചേരി.


മനോഹരന്‍ കെ


ജയതാര, ഹരിശ്രീ, നം.37/3026, പോനത്ത് റോഡ്, കലൂര്‍, കൊച്ചി-17. ഫോണ്‍: 2337722, 94474 07753. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്.


മോഹന്‍


ബന്ധം എന്ന ചിത്രം നിര്‍മ്മിച്ചു. തെലുങ്ക് നിര്‍മ്മാതാവ്. പണിമുടക്ക്, ചട്ടക്കാരി തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു. നടി ലക്ഷ്മിയെ വിവാഹം കഴിച്ചു. വിവാഹബന്ധം വേര്‍പെടുത്തി. പാലക്കാട് സ്വദേശി.15 News Items found. Page 1 of 2