തിരക്കഥാകൃത്ത്

എം ടി വാസുദേവന്‍നായര്‍


സാഹിത്യലോകത്ത് ചിരപ്രതിഷ്ഠ നേടിയ എം.ടി 1965-ല്‍ 'മുറപ്പെണ്ണ്' എന്ന ചിത്രത്തിന് തിരക്കഥയെഴുതിയാണ് സിനിമയിലെത്തിയത്. ഇരുട്ടിന്റെ ആത്മാവ്, നഗരമേ നന്ദി, ഓളവും തീരവും, പഞ്ചാഗ്നി, വടക്കന്‍ വീരഗാഥ തുടങ്ങി ഇരുപതോളം ചിത്രങ്ങള്‍ക്ക് തിരക്കഥയെഴുതി. 1974-ല്‍ നിര്‍മ്മാല്യം എന്ന ചിത്രം സംവിധാനംചെയ്തു. തുടര്‍ന്ന് ബന്ധം, വാരിക്കുഴി, മഞ്ഞ്, കടവ് എന്നീ ചിത്രങ്ങള്‍ തിരക്കഥയെഴുതി സംവിധാനംചെയ്തു.
1996-ല്‍ ജ്ഞാനപീഠം അവാര്‍ഡ് നേടി. വടക്കന്‍ വീരഥാഗ (1989), കടവ് (1991), സദയം (1992), പരിണയം (1994) എന്നിവ തിരക്കഥയ്ക്കുള്ള ദേശീയ അവാര്‍ഡ് നേടി. 1973-ല്‍ എം ടി സംവിധാനംചെയ്ത നിര്‍മ്മാല്യത്തിന് ദേശീയ തലത്തില്‍ സ്വര്‍ണ്ണകമലവും 1991-ല്‍ കടവിന് മികച്ച മലയാള സംവിധായകനുള്ള കേന്ദ്രസര്‍ക്കാരിന്റെ രജത കമലവും ലഭിച്ചു.

നിര്‍മ്മാല്യം (1973), ബന്ധം (1978), കടവ് (1991) എന്നീ ചിത്രങ്ങള്‍ക്ക് സംസ്ഥാന അവാര്‍ഡ് ലഭിച്ചു. 1973-ല്‍ മികച്ച സംവിധായകനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ബഹുമതി എം ടി വാസുദേവന്‍നായര്‍ക്കായിരുന്നു. ആരൂഢം (1983), അനുബന്ധം (1985), സുകൃതം (1994) എന്നീ ചിത്രങ്ങള്‍ക്ക് മികച്ച കഥയ്ക്കുള്ള സംസ്ഥാന അവാര്‍ഡും 1970, 73, 80, 81, 86, 87, 89, 90, 91, 94, 89 വര്‍ഷങ്ങളില്‍ മികച്ച തിരക്കഥ, സംഭാഷണ രചയിതാവിനുള്ള അവാര്‍ഡും എം ടിക്ക് ലഭിച്ചു.

ടി നാരായണന്‍നായരുടെയും ടി അമ്മാളുവമ്മയുടെയും മകനായി 1933-ലാണ് എം.ടി ജനിച്ചത്. മലമക്കാവ് എലിമെന്ററി സ്കൂള്‍ , കുമാരനല്ലൂര്‍ ഹൈസ്കൂള്‍ , പാലക്കാട് ഗവണ്‍മെന്റ് വിക്ടോറിയ കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയശേഷം അദ്ധ്യാപകനായി ജോലിയില്‍ പ്രവേശിച്ചു. പതിനഞ്ചാമത്തെ വയസ്സില്‍ ആദ്യ സാഹിത്യസൃഷ്ടി പ്രസിദ്ധീകരിച്ചു. 1956 മുതല്‍ 68 വരെ മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ സഹപത്രാധിപരായും തുടര്‍ന്ന് പത്രാധിപരായും ജോലിചെയ്തു. ആദ്യ ഭാര്യ: പ്രമീള. രണ്ടാം ഭാര്യ: നൃത്താദ്ധ്യാപികയായ സരസ്വതി. മക്കള്‍ ‍: സിതാര, അശ്വതി വി നായര്‍ .


മാടമ്പു കുഞ്ഞിക്കുട്ടന്‍


കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്


മധു മുട്ടം


കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്


മലയാറ്റൂര്‍ രാമകൃഷ്ണന്‍


ലക്ഷപ്രഭുവാണ് മലയാറ്റൂര്‍ രാമകൃഷ്ണന്‍ തിരക്കഥയെഴുതിയ ആദ്യ ചിത്രം. യക്ഷി മറ്റൊരു പ്രധാന ചിത്രം. ഏഴുവര്‍ഷക്കാലം ലളിതകലാ അക്കാദമി ചെയര്‍മാനായിരുന്നു. വേരുകള്‍ എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. വയലാര്‍ അവാര്‍ഡും സാഹിത്യപ്രവര്‍ത്തക അവാര്‍ഡും നേടിയ യന്ത്രം, നെട്ടൂര്‍ മഠം, പൊന്നി, യക്ഷി, ദ്വന്ദയുദ്ധം എന്നിവയാണ് പ്രധാന നോവലുകള്‍ . അമൃതംതേടി എന്ന നോവലിന് കെ വി ഫൗണ്ടേഷന്‍ അവാര്‍ഡ് ലഭിച്ചു. കാര്‍ട്ടൂണിസ്റ്റ്, ചിത്രകാരന്‍ എന്നീ നിലകളിലും പ്രശസ്തനായിരുന്നു.

പാലക്കാട് പുതിയ കല്‍പ്പാത്തിയില്‍ 1927-ലായിരുന്നു മലയാറ്റൂരിന്റെ ജനനം. ആലുവ യു സി കോളേജ്, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ്, ലോ കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ഒന്നാം റാങ്കോടെ എല്‍എല്‍ബി പാസ്സായി. 1955-ല്‍ മജിസ്ട്രേട്ടായി.

1958-ല്‍ ഐ എ എസ് നേടി. സബ് കലക്ടര്‍ , കലക്ടര്‍ , വകുപ്പുമേധാവി, ഗവണ്‍മെന്റ് സെക്രട്ടറി, പൊതുമേഖലാ സ്ഥാപനങ്ങളില്‍ എംഡി, റെവന്യൂ ബോര്‍ഡ് മെമ്പര്‍ എന്നീ നിലകളില്‍ ജോലിനോക്കി. 1981-ല്‍ ഐഎസ്സില്‍നിന്ന് രാജിവച്ചു. 1997-ല്‍ അന്തരിച്ചു. ഭാര്യ: പരേതയായ കൃഷ്ണവേണി. മക്കള്‍ : വിശ്വനാഥന്‍ , ശോഭ.


മണി ഷൊര്‍ണൂര്‍


ഡി-3, ടെലിഫോണ്‍ ഓഫീസേഴ്സ് ക്വാര്‍ട്ടേഴ്സ്, ഗാന്ധി നഗര്‍, എറണാകുളം . കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്


മങ്കൊമ്പ് ഗോപാലകൃഷ്ണന്‍


കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്


മീരാ സാഹിബ് എ


11/189, പഴയവീട്ടില്‍, പത്തനംതിട്ട . കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്7 News Items found. Page 1 of 1