നടന്‍

എന്‍ എഫ് വര്‍ഗ്ഗീസ്


റാംജി റാവു സ്പീക്കിംഗ് എന്ന ചിത്രത്തിലൂടെയാണ് എന്‍ എഫ് വര്‍ഗ്ഗീസ് അഭിനേതാവായി തീര്‍ന്നത്. 1949-ല്‍ കൊച്ചിയില്‍ ജനിച്ചു. ആദ്യകാലങ്ങളില്‍ മിമിക്രിനടനായിട്ടാണ് കലാരംഗത്തേക്കുവന്നത്. പിന്നീട് ചെറിയചെറിയ വേഷങ്ങള്‍ അഭിനയിച്ച് ചലച്ചിത്ര രംഗത്ത് തന്റേതായ ഒരു വ്യക്തിത്വം വര്‍ഗ്ഗീസ് സ്ഥാപിച്ചു. തുടര്‍ന്ന് വില്ലന്‍വേഷങ്ങളില്‍ തിളങ്ങിയ എന്‍ എഫ് വര്‍ഗ്ഗീസ് മറക്കാനാവാത്ത ഒരുപിടി കഥാപാത്രങ്ങള്‍ മലയാള സിനിമയ്ക്കു സമ്മാനിച്ചു. പത്രം എന്ന ചിത്രത്തിലെ വിശ്വനാഥന്‍ എന്ന കഥാപാത്രമാണ് ഏറെ ശ്രദ്ധേയമായത്. ഒരു കൊച്ചുഭൂമികുലുക്കം, സല്ലാപം, ഗജരാജമന്ത്രം, ഇതാ ഒരു സ്നേഹഗാഥ, സ്ഫടികം, മഴയെത്തുംമുമ്പേ, ലേലം നരസിംഹം, പ്രജ തുടങ്ങി 60-ല്‍പരം സിനിമകളില്‍ അഭിനയിച്ചു.

ഡ്രൈവിംഗിനിടയിലുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്ന് 2002 ജൂണ്‍ 19-ന് അന്തരിച്ചു. ഭാര്യ റോസി.നാലു മക്കള്‍ സോഫിയ, സോണി, സുമിത, സൈറ.


എന്‍ എല്‍ ബാലകൃഷ്ണന്‍


രാജീവ് അഞ്ചല്‍ സംവിധാനംചെയ്ത അമ്മാനം കിളിയിലാണ് ആദ്യമായി അഭിനയിച്ചത്. ഈ ചിത്രം റിലീസായില്ല. ഓര്‍ക്കാപ്പുറത്ത്, പട്ടണപ്രവേശം, ആകാശക്കൊട്ടാരം, ജോക്കര്‍ തുടങ്ങിയ സിനിമകളിലും ടിവി പരമ്പരകളിലുമായി വളരെയധികം കഥാപാത്രങ്ങളെ അവതരിപ്പിച്ചു. തിരുവനന്തപുരം പൌഡിക്കോണത്ത് കെ നാരായണന്റെയും എ ലക്ഷ്മിക്കുട്ടിയുടെയും മകനായി 1943ല്‍ ജനിച്ചു. കരിയം സ്കൂള്‍, ഫൈന്‍ ആര്‍ട്സ് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. പഠിക്കുമ്പോളേ നല്ലൊരു ചിത്രകാരനായിരുന്നു. ഫോട്ടോഗ്രാഫര്‍ ആകണമെന്നതായിരുന്നു മോഹം. അങ്ങനെ 'രൂപലേഖ'യുടെ സ്ഥിരം ഫോട്ടോഗ്രാഫറായി. 1968ല്‍ കേരളകൌമുദിയില്‍ ഫോട്ടോഗ്രാഫറായി പ്രവര്‍ത്തിച്ചു.
ജി വിവേകാനന്ദന്റെ 'കള്ളിച്ചെല്ലമ്മ'യിലൂടെ സിനിമയിലെത്തി. അരവിന്ദന്റെ 11 ചിത്രങ്ങള്‍ക്കും പി പത്മരാജന്റെ ആറ് ചിത്രങ്ങള്‍ക്കും ജോണ്‍ എബ്രഹാമിന്റെ രണ്ട് ചിത്രങ്ങള്‍ക്കും സ്റ്റില്‍ ഫോട്ടോഗ്രാഫറായിരുന്നു.
ഭാര്യ: നളിനി. മക്കള്‍: ലക്ഷ്മി, മഞ്ജു, ജയകൃഷ്ണന്‍.


എന്‍ എന്‍ പിള്ള


N.N. Pillai

1991ല്‍ സിദ്ദിഖ്ലാലിന്റെ ഗോഡ്ഫാദര്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചു. തുടര്‍ന്ന് തമ്പി കമ്പികണ്ണന്താനത്തിന്റെ നാടോടിയിലും അഭിനയിച്ചു. ഗോഡ് ഫാദറിലെ അഞ്ഞൂറാന്‍ എന്ന കഥാപാത്രത്തെ അനശ്വരമാക്കി. വൈക്കം ഉള്ളിലക്കിരുപറമ്പില്‍ നാരായണപിള്ളയുടെയും വൈക്കം തെക്കതില്‍ പാറുക്കുട്ടി അമ്മയുടെയും മകനായി 1918ല്‍ ജനിച്ചു. ഇന്റര്‍മീഡിയറ്റ് പാസ്സായശേഷം എസ്റ്റേറ്റ് മാനേജരായി മലയായിലേക്ക് പോയി. 1914ല്‍ ജപ്പാന്‍-മലയാ യുദ്ധകാലത്ത് ഐഎന്‍എയില്‍ ചേര്‍ന്നു. ഈ കാലയളവില്‍ 'താന്തിയാതോപ്പി' എന്ന ആദ്യ നാടകമെഴുതി. നാലുവര്‍ഷത്തിനുശേഷം നാട്ടിലെത്തി മുറപ്പെണ്ണായ ചിന്നമ്മയെ വിവാഹം കഴിച്ചു. 1947ല്‍ ഭാര്യയും മക്കളുമൊത്ത് വീണ്ടും മലയായിലേക്ക് പോയി. '51ല്‍ നാട്ടില്‍ തിരിച്ചെത്തി ഹോട്ടല്‍, സാമില്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ ആരംഭിച്ചു. 'വിശ്വകേരളം' എന്ന പേരില്‍ പത്രം തുടങ്ങി. അതിനുശേഷം 'വിശ്വകേരള കലാസമിതി' എന്ന പേരില്‍ നാടകസമിതി രൂപീകരിച്ചു. 1953 ഡിസംബറില്‍ സമിതിയുടെ ആദ്യ നാടകം 'മനുഷ്യന്‍' അരങ്ങിലെത്തി. തുടര്‍ന്ന് പുതിയ വെളിച്ചം, അസ്സാം മാലിക തുടങ്ങിയ നാടകങ്ങള്‍ അവതരിപ്പിച്ചു. അസ്സാം മാലികയിലാണ് ഭാര്യയും സഹോദരിയും രംഗത്തുവന്നത്. തുടര്‍ന്ന് എല്ലാ വര്‍ഷവും സമിതി പുതിയ നാടകങ്ങള്‍ അവതരിപ്പിച്ചു. നാടകലക്ഷണ ഗ്രന്ഥങ്ങളും 'ഞാന്‍' എന്ന ആത്മകഥയും പ്രസിദ്ധീകരിച്ചു.

എന്‍ എന്‍ പിള്ളയുടെ ഓരോ നാടകത്തിലും രൂക്ഷമായ വിമര്‍ശനങ്ങളും ജീവിതത്തിന്റെ പരുക്കന്‍ ഭാവങ്ങളും പ്രേക്ഷകര്‍ കണ്ടു. സമൂഹം പിള്ളയ്ക്കുനേരെ തിരിഞ്ഞിട്ടും കുലുങ്ങിയില്ല. പകരം അതും നാടകമാക്കി. നര്‍മ്മവും നിര്‍മ്മലവും നിര്‍ദ്ദയവും എന്നതിനുപുറമെ സദാചാരത്തിന്റെ മറ വലിച്ചുകീറിയ രചനാശൈലിയായിരുന്നു പിള്ള സ്വീകരിച്ചത്.
1987ല്‍ ബാംഗ്ളൂരില്‍ നാടകം അവതരിപ്പിക്കുന്ന സമയത്ത് അസുഖമായ പിള്ളയോട് അഭിനയം മതിയാക്കാന്‍ ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടു. അങ്ങനെ കോട്ടയത്തെ വീട്ടില്‍ വിശ്രമിക്കുന്ന സമയത്താണ് ഗോഡ് ഫാദറില്‍ അഭിനയിക്കുന്നത്. 1995 നവംബര്‍ 14ന് അന്തരിച്ചു. സിനിമാനടന്‍ വിജയരാഘവന്‍ ഏക മകന്‍.


നാദിര്‍ഷാ


മിമിക്രിയിലൂടെയും പാരഡി ഗാനങ്ങളിലൂടെയും ഏറെ ശ്രദ്ധേയനായ നാദിര്‍ഷാ 1994-ല്‍ ഭീഷ്മാചാര്യ എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. തുടര്‍ന്ന് മാനത്തെ കൊട്ടാരം, ആലഞ്ചേരി തമ്പ്രാക്കള്‍ , ദില്‍വാല രാജകുമാരന്‍ , ദി ഗുഡ് ബോയ്സ്, ന്യൂസ് പേപ്പര്‍ ബോയ്, രണ്ടാം ഭാവം, ഷാര്‍ജ ടു ഷാര്‍ജ , ദേശം, ബാംബൂ ബോയ്സ്, വസന്തമാളിക തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു.

ടെലിവിഷന്‍ റിയാലിറ്റി ഷോകളില്‍ ജഡ്ജായി ടെലിവിഷന്‍ രംഗത്ത് സജീവം. വിലാസം-ഫ്ലാറ്റ് നം.1-സി, സ്വിസ്സ് ഹൗസ്, വാഴക്കാല പി.ഒ., തുരുത്തേപ്പറമ്പു റോഡ്, കൊച്ചി-21


നാഗവള്ളി ആര്‍ എസ് കുറുപ്പ്


ആലപ്പുഴ ഉദയാ സ്റ്റുഡിയോയുടെ ബാനറില്‍ എന്‍ പി ചെല്ലപ്പന്‍നായര്‍ നിര്‍മ്മിച്ച 'ശശിധരന്‍' എന്ന ചിത്രത്തില്‍ അഭിനയിച്ച് സിനിമയിലെത്തി. ഈ ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നതിലും ആര്‍ എസ് കുറുപ്പ് പങ്കുവഹിച്ചു. പ്രശസ്ത സിനിമാപ്രവര്‍ത്തകനായ രവികുമാറിന്റെ അച്ഛന്‍ മാധവന്‍കുട്ടിമേനോന്‍ സംവിധാനംചെയ്ത 'ചന്ദ്രിക'യാണ് രണ്ടാമത്തെ ചിത്രം. ഈ ചിത്രത്തിന് തിരക്കഥ എഴുതിയതും അതില്‍ കുഞ്ചുക്കുറുപ്പ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതും നാഗവള്ളിയാണ്. മലയാളത്തിലെ ആദ്യത്തെ റിയലിസ്റ്റിക് ചിത്രമായ 'ന്യൂസ്പേപ്പര്‍ ബോയ്'യുടെ തിരക്കഥയെഴുതി അഭിനയിച്ചു. അതോടെ അഭിനയം മതിയാക്കി. അമ്പതോളം ചിത്രങ്ങള്‍ക്ക് തിരക്കഥ എഴുതി. കുമാരസംഭവം, ഗുരുവായൂരപ്പന്‍, ജഗദ്ഗുരു ആദിശങ്കരന്‍ തുടങ്ങിയവ പ്രധാന ചിത്രങ്ങള്‍. സാക്ഷരതാ ക്യാമ്പിനുവേണ്ടിയുള്ള പി എന്‍ പണിക്കരുടെ 'വെളിച്ചമേ നയിച്ചാലും' എന്ന ഡോക്യുമെന്ററി സംവിധാനംചെയ്തു. നാഗവള്ളിയുടെ ആണും പെണ്ണും എന്ന നോവല്‍ 'രണ്ടുലോകം' എന്ന പേരില്‍ സിനിമയാക്കിയപ്പോള്‍ അതിന് തിരക്കഥ എഴുതി സംവിധാനംചെയ്തു. ഭക്തഹനുമാന്‍ എന്ന ചിത്രത്തിനാണ് അവസാനമായി തിരക്കഥ എഴുതിയത്. കുട്ടനാട് രാമങ്കരി നാഗവള്ളി തറവാട്ടില്‍ പ്രശസ്ത അഭിഭാഷകന്‍ പി എം രാമക്കുറുപ്പിന്റെയും കുട്ടിയമ്മയുടെയും മകനായി 1919ല്‍ ജനിച്ചു. ആലപ്പുഴ സനാതന ധര്‍മ്മ വിദ്യാശാലയിലും ചങ്ങനാശ്ശേരി എസ് ബി കോളേജിലും എറണാകുളം മഹാരാജാസ് കോളേജിലും വിദ്യാഭ്യാസം. കൊല്ലത്തെ ഇന്ത്യന്‍ ബാങ്കില്‍ ക്ളര്‍ക്കായി. കൊല്ലത്ത് മലയാളരാജ്യം വാരികയില്‍ ലേഖനങ്ങള്‍ എഴുതുത്തുടങ്ങി. ഒരുവര്‍ഷം തികയുംമുമ്പേ ഉദ്യോഗം രാജിവച്ചു. തുടര്‍ന്ന് 9 വര്‍ഷം അദ്ധ്യാപകനായി ജോലിനോക്കി. രണ്ടുവര്‍ഷം സൈക്കോളജി ലക്ചററായും പ്രവര്‍ത്തിച്ചു. 1957 മുതല്‍ 20 വര്‍ഷക്കാലം ആകാശവാണിയില്‍ ഉദ്യോഗസ്ഥനായി. 2003 ഡിസംബറില്‍ അന്തരിച്ചു.

ഭാര്യ: രാജമ്മ. മക്കള്‍: രാമചന്ദ്രന്‍, വസുന്ധര, വേണു (നടനും സംവിധായകനും തിരക്കഥാകൃത്തുമായ വേണു നാഗവള്ളി), ലളിതാംബി. സഹോദരങ്ങള്‍: അഡ്വ. ആര്‍ ജി കുറുപ്പ്, ആര്‍ പി കുറുപ്പ് (റിട്ട. ഹെഡ്മാസ്റ്റര്‍), കെ രത്നമ്മ


നാഗേഷ്


വളര്‍ത്തുമൃഗങ്ങള്‍ , ശ്രീമാന്‍ ശ്രീമതി തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു. തമിഴ് നടന്‍ . അന്തരിച്ചു.


നഹാസ്


എന്റെ ഉപാസന, ഇത്തിരപ്പൂവേ ചുവന്നപൂവേ, തൊഴില്‍ അല്ലെങ്കില്‍ ജയില്‍ തുടങ്ങി പത്തോളം ചിത്രങ്ങളില്‍ അഭിനയിച്ചു.


നായര്‍ ജി.എസ്.


ഒന്നാം പ്രതി ഒളിവില്‍ , അര്‍ദ്ധരാത്രി തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു. സ്വദേശം കടമ്പനാട്.


നായര്‍ ആര്‍ . കെ.


അഗ്നി, കനലാട്ടം, നഖക്ഷതങ്ങള്‍ , അമൃതംഗമയ, സുജാത തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. നാടകനടന്‍ . കോഴിക്കോട് സ്വദേശി. പരസ്യക്കമ്പനി നടത്തിയിരുന്നു.


നജീം ഫിഫാ


യാസ്മിന്‍ വില്ല, മെഡിക്കല്‍കോളേജ് പി.ഒ., തിരുവനന്തപുരം. ഫോണ്‍‍‍: 0471-2555765, 2447630, 9847130785. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്35 News Items found. Page 1 of 4