നടി

നദിയാമൊയ്തു


നോക്കത്താദൂരത്ത് കണ്ണും നട്ട് എന്ന ചിത്രത്തിലൂടെ രംഗത്തെത്തി. കൂടുംതേടി, ശ്യാമ, കണ്ടുകണ്ടറിഞ്ഞു, പഞ്ചാഗ്നി തുടങ്ങി പതിനഞ്ചോളം മലയാള ചിത്രങ്ങളിലും പൂവേ പൂച്ചുടവാ തുടങ്ങി പത്തോളം തമിഴ് ചിത്രങ്ങളിലും അഭിനയിച്ചു. വിവാഹത്തിനുശേഷം അഭിനയം നിര്‍ത്തി ഭര്‍ത്താവും കുട്ടികളുമായി വിദേശത്തായിരുന്നു. 10 വര്‍ഷത്തെ ഒരിടവേളക്കുശേഷം 2004-ല്‍ എം.കുമരന്‍ സണ്‍ ഓഫ് മഹാലക്ഷ്മി എന്ന തമിഴ് ചിത്രത്തിലൂടെ സിനിമാരംഗത്തേക്ക് തിരിച്ചുവന്നു. 2011-ല്‍ ഡബിള്‍സ് , സെവന്‍സ് എന്നീ ചിത്രങ്ങളിലൂടെ മലയാളത്തിലേക്കും തിരിച്ചെത്തി.


നളിനി


ഇടവേള, ലേഖയുടെ മരണം ഒരു ഫ്ളാഷ് ബാക്ക്, വാര്‍ത്ത, ഒരു യുഗസന്ധ്യ തുടങ്ങിയ ചിത്രങ്ങളിലും നിരവധി തമിഴ് ചിത്രങ്ങളിലും അഭിനയിച്ചു. നര്‍ത്തകന്‍ വൈക്കം മൂര്‍ത്തിയുടെ മകള്‍ . വിവാഹിത.


നന്ദ പാലാട്ട്


എന്‍-2, ഗാലക്സി വിന്റ്സര്‍, സെന്റ്.സെബാസ്റ്റ്യന്‍ റോഡ്, വൈറ്റില, കൊച്ചി-682 019
ഫോണ്‍ : 98958 5461 / 98462 74361. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്


നന്ദിനി


Nandini

ബാലചന്ദ്രമേനോന്റെ 'ഏപ്രില്‍ 19' ആദ്യ ചിത്രം. ലേലം, നാറാണത്ത് തമ്പുരാന്‍, കരുമാടിക്കുട്ടന്‍, കണ്ണിനും കണ്ണാടിക്കും, വജ്രം തുടങ്ങിയവ മലയാളത്തിലെ പ്രധാന ചിത്രങ്ങള്‍. തമിഴിലും മലയാളത്തിലുമായി ഇരുപത്തഞ്ചിലധികം ചിത്രങ്ങളില്‍ അഭിനയിച്ചു.

ശിവശങ്കറിന്റെയും പൂര്‍ണ്ണിമയുടെയും മകളായി 1979ല്‍ ജനിച്ചു. ബാംഗ്ളൂര്‍ സോഫിയ സ്കൂളില്‍ വിദ്യാഭ്യാസം. നര്‍ത്തകിയും മോഡലിംഗുമായിരുന്നു. അയാള്‍ കഥയെഴുതുകയാണ് എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയായി അഭിനയിച്ചു. സഹോദരന്‍: ഷണ്‍മുഖം.


നന്ദിതാബോസ്


ആദ്യചിത്രം പണിതീരാത്ത വീട്. സ്വപ്നം, ചഞ്ചല, തുടക്കം, രക്തം, വേലിയേറ്റം തുടങ്ങിയ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.


നവ്യാനായര്‍


Navya Nair

2001-ല്‍ സിബിമലയില്‍ സംവിധാനംചെയ്ത 'ഇഷ്ടം' എന്ന ചിത്രത്തില്‍ അഞ്ജന എന്ന നായിക കഥാപാത്രത്തെ അവതരിപ്പിച്ച് സിനിമാരംഗത്തെത്തിയ ധന്യനായര്‍ നവ്യാനായര്‍ എന്ന പേരില്‍ അറിയപ്പെട്ടു. പതിനഞ്ചിലധികം ചിത്രങ്ങളില്‍ അഭിനയിച്ചു. 2003-ല്‍ ' എല്ലാമെന്‍ ഡ്രാമതാന്‍ ' എന്ന തമിഴ് ചിത്രത്തിലും നായികയായി. നന്ദനത്തിലെ അഭിനയത്തിന് 2002-ലെ മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ്, ഫിലിം ക്രിട്ടിക്സ് അവാര്‍ഡ്, ഫിലിം ഫെയര്‍ അവാര്‍ഡ്, മാതൃഭൂമി മെഡിമിക്സ് അവാര്‍ഡ്, ഏഷ്യാനെറ്റ്ലക്സ് അവാര്‍ഡ്, സിറ്റിസണ്‍ ഫോറം അവാര്‍ഡ് എന്നിവ ലഭിച്ചു.

ചിത്രങ്ങള്‍ ‍: ഇഷ്ടം, മഴത്തുള്ളിക്കിലുക്കം, നന്ദനം, കുഞ്ഞിക്കൂനന്‍ , കല്യാണരാമന്‍ , വെള്ളിത്തിര, അമ്മക്കിളിക്കൂട്, ദീപങ്ങള്‍ സാക്ഷി, പട്ടണത്തില്‍ സുന്ദരന്‍ , സേതുരാമയ്യര്‍ സിബിഐ, ചതിക്കാത്ത ചന്തു, ജലോത്സവം. ഇമ്മിണി നല്ലൊരാള്‍ , ഗ്രാമഫോണ്‍ , പറയാം, പാണ്ടിപ്പട, സര്‍ക്കാര്‍ദാദ, കണ്ണേമടങ്ങുക, സൈറ, ഇവര്‍ വിവാഹിതരായാല്‍ , കലണ്ടര്‍ , കേരള കഫേ, പൈലറ്റ്, സദ്ഗമയ, ദ്രോണ, യുഗപുരുഷന്‍

ആലപ്പുഴ ചേപ്പാട് പ്രശാന്തിയില്‍ ടെലികോം സബ്ഡിവിഷണല്‍ ഓഫീസര്‍ രാജുവിന്റെയും അധ്യാപിക വീണയുടെയും മകളായി 1986-ല്‍ ജനിച്ചു. യഥാര്‍ത്ഥ പേര് ധന്യ. നങ്ങ്യാര്‍കുളങ്ങര ബാലികാമഠം, ചേപ്പാട് ബഥനി സ്കൂള്‍ , കായംകുളം ഹയര്‍സെക്കന്‍ഡറി സ്കൂള്‍ എന്നിവിടങ്ങളില്‍ സ്കൂള്‍ വിദ്യാഭ്യാസം. സംസ്ഥാന സ്കൂള്‍ യുവജനോത്സവങ്ങളില്‍ തിളങ്ങി. സഹോദരന്‍ രാഹുല്‍ ( കണ്ണന്‍ ). 2010 ജനുവരി 21 ഒക്ടോബറില്‍ ബിസിനസ്സുകാരനായ സന്തോഷ് മേനോനെ വിവാഹം കഴിച്ചു സിനിമാരംഗത്തുനിന്നും വിടവാങ്ങി. ഒരു മകന്‍ സായികൃഷ്ണ. ബോസ് എന്ന കന്നട ചിത്രത്തിലാണ് (2010)അവസാനമായി അഭിനയിച്ചത്.


നയന്‍താര


രാപ്പകല്‍ എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായിഅഭിനയിച്ചു. സത്യന്‍ അന്തിക്കാടിന്റെ മനസ്സിനക്കരെ എന്ന ചിത്രത്തില്‍ ജയറാമിന്റെ നായികയായാണ് ചലച്ചിത്രരംഗത്തേക്ക് എത്തിയത്. തുടര്‍ന്ന് വിസ്മയത്തുമ്പത്ത്, നാട്ടുരാജാവ് തുടങ്ങിയ ചിത്രങ്ങളില്‍ മോഹന്‍ലാലിന്റെ നായികയായി, പിന്നീട് രാപ്പകല്‍ , തസ്കരന്‍ എന്നീ ചിത്രങ്ങളില്‍ മമ്മൂട്ടിയുടെ നായികയായി. തുടര്‍ന്ന് ട്വന്റി ട്വന്റി, ബോര്‍ഡി ഗാര്‍ഡ്, ഇലക്ട്ര, തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു.

2004-ല്‍ അയ്യാ എന്ന തമിഴ് ചിത്രത്തിലൂടെ തമിഴകത്തെത്തിയ നയന്‍താര പിന്നീട് അധികവും തമിഴ് ചിത്രങ്ങളിലാണ് അഭിനയിച്ചത്. തെലുങ്ക്, കന്നട ഭാഷാചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. അംഗലാവണ്യം ആകര്‍ഷകമായി ഉപയോഗിച്ച് നായകനേക്കാള്‍ പ്രാധാന്യം നേടാനും പ്രേക്ഷകന്റെ ശ്രദ്ധ പിടിച്ചുപറ്റാനും ഈ നടിക്ക് സാധിച്ചു. അതാണ് ഇന്ത്യന്‍ ഭാഷകളിലെ മികച്ച ചിത്രങ്ങളില്‍ അഭിനയിക്കാനുള്ള കരാറുകള്‍ ഈ നടിക്ക് ലഭിക്കുന്നതും. ഗജിനി, വല്ലഭന്‍ , ബില്ല, ശിവാജി ദി ബോസ്, വില്ല്, ആദവന്‍ , ഗോവ തുടങ്ങിയവയാണ് പ്രധാന തമിഴ് ചിത്രങ്ങള്‍

പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിലുള്ള ഒരു ക്രിസ്ത്യന്‍ സിറിയന്‍ ഓര്‍ത്തഡോക്സ് കുടുംബത്തിലാണ് നയന്‍താര ജനിച്ചത് . ഡയാന മറിയം കുര്യന്‍ എന്നാണ് യഥാര്‍ത്ഥ പേര്. അച്ഛന്‍ ഇന്ത്യന്‍ എയര്‍ഫോഴ്സില്‍ ഉദ്യോഗസ്ഥനായിരുന്ന കുര്യന്‍ കൊടിയത്ത്. അമ്മ ഓമന കുര്യന്‍ . ബാംഗ്ലൂരിലായിരുന്നു ജനനം. അച്ഛന്റെ റിട്ടയര്‍മെന്റിനുശേഷം തിരുവല്ലയില്‍ സ്ഥിരതാമസമാക്കി. തിരുവല്ല കേന്ദ്രീയവിദ്യാലയം, മാര്‍ത്തോമകോളേജ്
എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. ഇംഗ്ലീഷ് ലിറ്ററേച്ചര്‍ ബിരുദധാരി. ഒരു സഹോദരന്‍ ലനോ. വിലാസം - കൊടിയാട്ടു ഹൗസ്, പുഷ്പഗിരി ഹോസ്പിറ്റലിനു സമീപം തിരുവല്ല.


നീനകുറുപ്പ്


കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്


നെയ്യാറ്റിന്‍കര കോമളം


ആദ്യചിത്രം വനമാല തുടര്‍ന്ന് മരുമകള്‍ , ന്യൂസ്പേപ്പര്‍ ബോയ് തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു. നാടകനടി. പ്രേംനസീറിന്റെ ആദ്യചിത്രത്തിലെ നായിക. ചലച്ചിത്രം രംഗം വിട്ടു.


നിലമ്പൂര്‍ അയിഷ


കുട്ടിക്കുപ്പായം, കാത്തിരുന്ന നിക്കാഹ്, അച്ഛനും ബാപ്പയും, അന്യരുടെ ഭൂമി, മാന്യ മഹാജനങ്ങളേ തുടങ്ങി ഏതാനും ചിത്രങ്ങളില്‍ അഭിനയിച്ചു, നാടകനടി. സ്വദേശം നിലമ്പൂര്‍16 News Items found. Page 1 of 2