സംവിധായകര്‍

എന്‍ സി സേനന്‍


രാമമംഗലം, എഞ്ചിനീയറിംഗ് കോളേജ് പി.ഒ., തിരുവനന്തപുരം-695 016. കൂടുതല്‍ വിവരങ്ങള്‍
പിന്നീട് ചേര്‍ക്കുന്നതാണ്.


എന്‍ എന്‍ പിഷാരഡി


മലയാളത്തിലെ ആദ്യകാല സിനിമയായ നിണമണിഞ്ഞ കാല്‍പ്പാടുകള്‍ ഉള്‍പ്പെടെ നൂറോളം ചിത്രങ്ങള്‍ സംവിധാനം ചെയ്തയാളാണ് എന്‍ എന്‍ പിഷാരടി (കാഞ്ഞൂര്‍ പാറപ്പുറത്ത് നാരായണപിഷാരടി). 2008 ആഗസ്റ്റ് 30-ന് എണ്‍പത്തിരണ്ടാം വയസ്സില്‍ അന്തരിച്ചു.


നാഗവള്ളി ആര്‍ എസ് കുറുപ്പ്


സാക്ഷരതാ ക്യാമ്പിനുവേണ്ടിയുള്ള പി എന്‍ പണിക്കരുടെ 'വെളിച്ചമേ നയിച്ചാലും' എന്ന ഡോക്യുമെന്ററി സംവിധാനംചെയ്തു. നാഗവള്ളിയുടെ ആണും പെണ്ണും എന്ന നോവല്‍ 'രണ്ടുലോകം' എന്ന പേരില്‍ സിനിമയാക്കിയപ്പോള്‍ അതിന് തിരക്കഥ എഴുതി സംവിധാനംചെയ്തു. ആലപ്പുഴ ഉദയാ സ്റ്റുഡിയോയുടെ ബാനറില്‍ എന്‍ പി ചെല്ലപ്പന്‍നായര്‍ നിര്‍മ്മിച്ച 'ശശിധരന്‍ ' എന്ന ചിത്രത്തില്‍ അഭിനയിച്ച് സിനിമയിലെത്തി. ഈ ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നതിലും ആര്‍ എസ് കുറുപ്പ് പങ്കുവഹിച്ചു. പ്രശസ്ത സിനിമാപ്രവര്‍ത്തകനായ രവികുമാറിന്റെ അച്ഛന്‍ മാധവന്‍കുട്ടിമേനോന്‍ സംവിധാനംചെയ്ത 'ചന്ദ്രിക'യാണ് രണ്ടാമത്തെ ചിത്രം. ഈ ചിത്രത്തിന് തിരക്കഥ എഴുതിയതും അതില്‍ കുഞ്ചുക്കുറുപ്പ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതും നാഗവള്ളിയാണ്. മലയാളത്തിലെ ആദ്യത്തെ റിയലിസ്റ്റിക് ചിത്രമായ ' ന്യൂസ്പേപ്പര്‍ ബോയ് 'യുടെ തിരക്കഥയെഴുതി അഭിനയിച്ചു. അതോടെ അഭിനയം മതിയാക്കി. അമ്പതോളം ചിത്രങ്ങള്‍ക്ക് തിരക്കഥ എഴുതി. കുമാരസംഭവം, ഗുരുവായൂരപ്പന്‍ , ജഗദ്ഗുരു ആദിശങ്കരന്‍ തുടങ്ങിയവ പ്രധാന ചിത്രങ്ങള്‍ . ഭക്തഹനുമാന്‍ എന്ന ചിത്രത്തിനാണ് അവസാനമായി തിരക്കഥ എഴുതിയത്.

കുട്ടനാട് രാമങ്കരി നാഗവള്ളി തറവാട്ടില്‍ പ്രശസ്ത അഭിഭാഷകന്‍ പി എം രാമക്കുറുപ്പിന്റെയും കുട്ടിയമ്മയുടെയും മകനായി 1919-ല്‍ ജനിച്ചു. ആലപ്പുഴ സനാതന ധര്‍മ്മ വിദ്യാശാലയിലും ചങ്ങനാശ്ശേരി എസ് ബി കോളേജിലും എറണാകുളം മഹാരാജാസ് കോളേജിലും വിദ്യാഭ്യാസം. കൊല്ലത്തെ ഇന്ത്യന്‍ ബാങ്കില്‍ ക്ലര്‍ക്കായി. കൊല്ലത്ത് മലയാളരാജ്യം വാരികയില്‍ ലേഖനങ്ങള്‍ എഴുതിത്തുടങ്ങി. ഒരുവര്‍ഷം തികയുംമുമ്പേ ഉദ്യോഗം രാജിവച്ചു. തുടര്‍ന്ന് 9 വര്‍ഷം അദ്ധ്യാപകനായി ജോലിനോക്കി. രണ്ടുവര്‍ഷം സൈക്കോളജി ലക്ചററായും പ്രവര്‍ത്തിച്ചു. 1957 മുതല്‍ 20 വര്‍ഷക്കാലം ആകാശവാണിയില്‍ ഉദ്യോഗസ്ഥനായി. 2003 ഡിസംബറില്‍ അന്തരിച്ചു. ഭാര്യ: രാജമ്മ. മക്കള്‍ ‍: രാമചന്ദ്രന്‍ , വസുന്ധര, വേണു (നടനും സംവിധായകനും തിരക്കഥാകൃത്തുമായ വേണു നാഗവള്ളി), ലളിതാംബിക . സഹോദരങ്ങള്‍ ‍: അഡ്വ. ആര്‍ ജി കുറുപ്പ്, ആര്‍ പി കുറുപ്പ് ( റിട്ട. ഹെഡ്മാസ്റ്റര്‍ ), കെ രത്നമ്മ


നഹാസ് ആറ്റിന്‍കര


സംവിധായകന്‍ , കിഴക്കേവിളാകം, വെട്ടുറോഡ്, കണിയാപുരം പി.ഒ., തിരുവനന്തപുരം. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്.


നസീര്‍ എം


39, അരുണഗിരി സ്ട്രീറ്റ്, കാമകോടി നഗര്‍, വലസാരവക്കം, ചെന്നൈ-600 087.
കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്


നേമം പുഷ്പരാജ്


പി എ ബക്കറിന്റെ 'സഖാവ്' എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തിയത്. ഈ ചിത്രം റിലീസായില്ല. രാജസേനന്റെ 'അയലത്തെ അദ്ദേഹം' സിനിമയാണ് ആദ്യം പുറത്തുവന്നത്. പൈതൃകം, സോപാനം, ഗൗരീശങ്കരം, ബനാറസ് തുടങ്ങിയവയാണ് മറ്റു ചിത്രങ്ങള്‍ .
തിരുവനന്തപുരം നേമത്ത് കുട്ടന്‍പണിക്കരുടെയും സോമലതയുടെയും മകനായി 1961-ല്‍ ജനനം. നേമം വിക്ടറി ഹൈസ്കൂള്‍ , തിരുവനന്തപുരം സംസ്കൃത കോളേജ് എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിനുശേഷം കോളേജ് ഓഫ് ഫൈന്‍ ആര്‍ട്സില്‍നിന്ന് പെയിന്‍റിംഗില്‍ ഒന്നാംറാങ്കോടെ പാസ്സായി. ഫ്രീലാന്‍സ് ആര്‍ട്ടിസ്റ്റായി വാരികകളില്‍ ജോലിനോക്കി. എന്‍സൈക്ലോപീഡിയയിലും പ്രവര്‍ത്തിക്കുന്നു.


നിലമ്പൂര്‍ ബാലന്‍


അന്യരുടെ ഭൂമി എന്ന ചിത്രം സംവിധാനം ചെയ്തു. നൂറോളം ചിത്രങ്ങളില്‍ അഭിനയിച്ചു. നാടകനടന്‍


നിഷാദ് എം.എ


കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്


നിസാര്‍


പുലിക്കോട്ടുപടി, തൃക്കൊടിത്താനം പി.ഒ., ചങ്ങനാശ്ശേരി. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്9 News Items found. Page 1 of 1