ഗായകന്‍

എന്‍ ഗോപാലകൃഷ്ണന്‍


'കാപാലിക' എന്ന ചിത്രത്തിലെ 'കപിലവസ്തുവിലെ....' എന്ന ഗാനം എന്‍ .ഗോപാലകൃഷ്ണന്‍ പാടി.


എന്‍ .പി. ഉത്തമന്‍


ജയ് മാരുതിയുടെ കുട്ടിക്കുപ്പായം എന്ന ചിത്രത്തില്‍ ബാബുരാജിന്റെ സംഗീത സംവിധാനത്തില്‍ 'വിരുന്നു വരും വിരുന്നുവരും....' എന്ന ഗാനം പാടിക്കൊണ്ടാണ് എന്‍ .പി.ഉത്തമന്‍ സിനിമാരംഗത്തെത്തുന്നത്. തുടര്‍ന്ന് കാവ്യമേള, ഭര്‍ത്താവ് , കോട്ടയം കൊലക്കേസ്, അര്‍ത്ഥന തുടങ്ങിയ ചിത്രങ്ങളില്‍ പാടുകയും ചെയ്തു. വിവാഹിതന്‍ , ഭാര്യ ഗീത, ഉത്തമനോടൊപ്പം ചില ചിത്രങ്ങളില്‍ സംഘഗാനത്തില്‍ പങ്കെടുത്തിട്ടുണ്ട്. മകള്‍ സുഷമ, 'ഗുരുവായൂര്‍ മഹാത്മ്യം' എന്ന ചിത്രത്തില്‍ മീരാ ഭജന്‍ ആലപിച്ചിട്ടുണ്ട്. മേല്‍വിലാസം എന്‍ .പി. ഉത്തമന്‍ , മുണ്ടശ്ശേരി ഹൗസ്, ആനന്ദലോഡ്ജിനു എതിര്‍വശം, ചിറ്റൂര്‍ റോഡ്, എറണാകുളം 682 035.


എന്‍ വി. ഹരിദാസ്


1979-ല്‍ റിലീസായ കായലും കയറും എന്ന ചിത്രത്തില്‍ കെ.വി. മഹാദേവന്റെ സംഗീതത്തില്‍ പൂവച്ചല്‍ ഖാദര്‍ രചിച്ച 'രാമായണത്തിലെ ദുഃഖം....'. എന്ന ഗാനമാണ് എന്‍ .വി. ഹരിദാസിനെ പിന്നണിഗായകനാക്കിയത്.


നാണു ആശാന്‍


'ശബരിമല ശ്രീ ധര്‍മ്മശാസ്താ' എന്ന ചിത്രത്തില്‍ നാണു ആശാനും സംഘവും ഒരു ഭക്തിസംഘഗാനം പാടി. 'ഹരിശ്രീ എന്നാദ്യമായി.....'.


നയിദിന്‍


മൗനരാഗം എന്ന ചിത്രത്തിലെ 'ഗിവ് മീ യുവര്‍ ഹാന്‍ഡ് ....' എന്ന ആംഗ്ലേയ വരികള്‍ കൊണ്ട് തുടങ്ങുന്ന ഗാനം യേശുദാസിന്റെ സംഗീതത്തില്‍ നയിദിന്‍ പാടി.


നസീം


' നിറയും താരങ്ങള്‍ .... എന്ന ' അനന്തവൃത്താന്ത' ത്തിലെ ഗാനം ചിത്രയുമൊത്ത് പാടി, ചലച്ചിത്രഗായകനിരയില്‍ ചേര്‍ന്നു. രചന ജോര്‍ജ് തോമസ് , സംഗീതം - ജൂഡി. എ.എം. രാജായുടെ ശബ്ദത്തില്‍ അദ്ദേഹത്തിന്റെ ഗാനങ്ങള്‍ അരങ്ങുകളില്‍ പാടി പ്രശസ്തി നേടിയ ഗായകനാണ് നസീം. വിലാസം: നസീം എം.എസ്., മേടയില്‍ വടക്ക്,
കഴക്കൂട്ടം പി.ഒ., തിരുവനന്തപുരം


നെടുമുടി വേണു


'സ്നേഹപൂര്‍വ്വം മീര' എന്ന ചിത്രത്തില്‍ 'കണ്ണു കാണുന്നവര്‍ .....' എന്ന നീലംപേരൂര്‍ മധുസൂദനന്‍നായരുടെ രചന എം.ജി. രാധാകൃഷ്ണന്റെ സംഗീതത്തില്‍ നെടുമുടി വേണു പാടി. നെടുമുടി വേണുവിനെ അറിയുന്നത് ഒരു വെറും നടനായല്ല, സംഗീതാഭിരുചിയുള്ള കഴിവുറ്റ നടനായിട്ടാണ്. വിലാസം: നെടുമുടി വേണു, തമ്പ്, വട്ടിയൂര്‍ക്കാവ്, തിരുവനന്തപുരം


നെയ്യാറ്റിന്‍കര വാസുദേവന്‍


' ഏണിപ്പടികള്‍ ' എന്ന ചിത്രത്തിനുവേണ്ടി ദേവരാജന്‍ മേല്‍നോട്ടം വഹിച്ച 'സാരസസുവദന....' എന്ന സ്വാതിതിരുനാള്‍ കൃതി എം.ജി. രാധാകൃഷ്ണനോടൊപ്പം ആലപിച്ചുകൊണ്ട് സിനിമാവേദിയിലെത്തി. കര്‍ണ്ണാടക സംഗീതത്തില്‍ കേരളീയരായ ഇന്നത്തെ അമരക്കാരില്‍ ഒരാളാണ് നെയ്യാറ്റിന്‍കര വാസുദേവന്‍ . വിദേശരാജ്യങ്ങളടക്കം ധാരാളം സ്ഥലങ്ങളില്‍ സംഗീതക്കച്ചേരികള്‍ നടത്തിയിട്ടുള്ള വാസുദേവന്‍ തൃപ്പുണിത്തുറ സംഗീതകോളേജിലെ സംഗീതാദ്ധ്യാപകനായിരുന്നു. അതിനുശേഷം തിരുവനന്തപുരം ആകാശവാണിയിലെ ശാസ്ത്രീയ സംഗീതവിഭാഗത്തില്‍ പ്രവേശിച്ചു. സ്വാതിതിരുനാള്‍ , ചിത്രം തുടങ്ങിയ ചിത്രങ്ങളില്‍ പാടിയിട്ടുണ്ട്. മേല്‍വിലാസം നെയ്യാറ്റിന്‍കര വാസുദേവന്‍ , റ്റി.സി. 16/160, കുക്കിലിയാര്‍ ലെയിന്‍ , ജഗതി, തിരുവനന്തപുരം 14.


നിഖില്‍


'ദുബായ്' എന്ന ചിത്രത്തില്‍ പാടിയാണ് സിനിമയിലെത്തിയത്. ദൈവത്തിന്റെ മകന്‍ ‍, കാക്കക്കുയില്‍ രാവണപ്രഭു, കഥയിലെ രാജകുമാരന്‍ , സിംഫണി, നിറങ്ങള്‍ എന്നീ ചിത്രങ്ങളില്‍ പാടി. മോഹന്‍ലാല്‍ നായകനായ ഹരിഹരന്‍പിള്ള ഹാപ്പിയാണ് എന്ന ചിത്രത്തില്‍ ആദ്യമായി അഭിനയിച്ചു. ബോംബെയില്‍ കൃഷ്ണകുമാറിന്റെ (ആരാന്റെ മുല്ല
കൊച്ചുമുല്ല എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവ്)യും നയനയുടെയും മകനായി 1978-ല്‍ ജനനം. രാജഗിരി ഹൈസ്കൂള്‍ , സെന്‍റ് പീറ്റേഴ്സ് ഹൈസ്കൂള്‍ , എറണാകുളം മഹാരാജാസ് കോളേജ്, ബാംഗ്ലൂര്‍ നാഷണല്‍ കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ഭാര്യ: രമ്യ. സഹോദരി: ദിവ്യ.


നിലമ്പൂര്‍ കാര്‍ത്തികേയന്‍


കാര്‍ത്തികേയന്‍ ആദ്യമായി പാടുന്ന ഗാനമാണ് 'തളിരൊടു തളിരിടും....' എന്നത്. 'കേണലും കളക്ടറും' എന്ന ചിത്രത്തിലുള്ള ഈ ഗാനത്തിന്റെ രചന വയലാറും സംഗീതം ജി. ദേവരാജനുമാണ്. ഈ ചിത്രം 1976-ല്‍ പുറത്തിറങ്ങി. തുടര്‍ന്നും ചില ചിത്രങ്ങളില്‍ കാര്‍ത്തികേയന്‍ പാടി. ഇപ്പോള്‍ കുടുംബത്തോടൊപ്പം അമേരിക്കയില്‍ താമസിക്കുന്നു.14 News Items found. Page 1 of 2