രചന

എന്‍ .എന്‍ പിള്ള


വിവാദപരമായ നാടകങ്ങളുടെ കര്‍ത്താവായ എന്‍ .എന്‍ .പിള്ള തന്റെ നാടകമായ 'കാപാലിക' ചലച്ചിത്രമാക്കിയപ്പോള്‍ 'കപിലവസ്തുവിലെ' എന്ന ഗാനം അതിനുവേണ്ടി എഴുതി. മേല്‍വിലാസം : എന്‍ എന്‍ പിള്ള, ഒളശ്ശ, കോട്ടയം


എന്‍ .എന്‍ .പിഷാരടി


എന്‍ .എന്‍ .പിഷാരടി എന്നറിയപ്പെടുന്ന എന്‍ .നാരായണ പിഷാരടി 1954-ല്‍ 'സന്ദേഹി' എന്ന സിനിമയ്ക്കുവേണ്ടി രണ്ടുഗാനങ്ങള്‍ എഴുതി. ആദ്യഗാനം 'ജയമാതാ കല്യാണീശ്രീശാരദേ....'എന്നതായിരുന്നു . 1929-ല്‍ പെരുമ്പാവൂര്‍ കല്ലില്‍ എന്ന സ്ഥലത്ത് നാരായണപിഷാരടിയുടേയും കുഞ്ചിപിഷാരസ്യാരുടെയും മകനായി ജനിച്ചു. കോളേജ് വിദ്യാഭ്യാസം കല്‍ക്കട്ടയില്‍ . തൃശൂര്‍ കോ-ഓപ്പറേറ്റീവ് മാര്‍ക്കറ്റിംഗ് സൊസൈറ്റിയില്‍ ജോലിനോക്കി. സേലം രത്നാസ്റ്റുഡിയോവില്‍ അഭിനയിക്കാനായി പോയെങ്കിലും 'രക്തബന്ധം' എന്ന സിനിമയില്‍ വേലുസ്വാമി കവി എന്ന സംവിധായകന്റെ അസിസ്റ്റന്റായി ചേര്‍ന്നു. മദ്രാസില്‍ എഫ്. നാഗൂറിന്റെ ന്യൂട്ടോണ്‍ സ്റ്റുഡിയോവില്‍ അസിസ്റ്റന്റായ പിഷാരടി 'നാടോടികളു'ടെ അസിസ്റ്റന്റും സംഭാഷണരചയിതാവും ആയിരുന്നു. 'നിണമണിഞ്ഞ കാല്പാടുകള്‍ ' ആണ് ആദ്യമായി സംവിധാനം ചെയ്ത സ്വതന്ത്രചിത്രം. പ്രാദേശിക ചിത്രങ്ങള്‍ക്കുള്ള 1964-ലെ പ്രസിഡന്റിന്റെ വെളളിമെഡലും, സംവിധായകനും , സഹനടനുമുള്ള അവാര്‍ഡുകളും നേടി. മേല്‍വിലാസം : എന്‍ .എന്‍ . പിഷാരടി, 'ശ്രീവത്സം', പഴുവില്‍ വെസ്റ്റ്, തൃശൂര്‍ 680 564


എന്‍ .പി. ഗോപിനാഥ്


'വാടകവീട്ടിലെ അതിഥി' എന്ന സിനിമയുടെ ഒരു ഗാനരചയിതാവ് എന്‍ പി. ഗോപിനാഥ് ആണ്. ഗാനം: 'കുങ്കുമതീര്‍ത്ഥത്തിന്..... '. മറ്റൊരു ഗാനം ശശികലാമേനോനാണ് എഴുതിയത്.


എന്‍ .എക്സ്. കുര്യന്‍


'അല്‍ഫോണ്‍സ' എന്ന ചിത്രത്തിന്റെ ഗാനരചയിതാവ് എന്‍ .എക്സ്. കുര്യനാണ്.
അതിലെ 'വരുമോ, വരുമോ.....'എന്നതാണ് ആദ്യഗാനം.


നാദിര്‍ഷാ


ഫോണ്‍ : 0484-2428866, 94470 00799. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്


നമ്പിയത്ത്


സ്വന്തം ചിത്രമായ 'കാല്പാടുകള്‍ 'ക്കുവേണ്ടി ഗാനരചന നടത്തിയത് നമ്പിയത്ത് ആണ്. ഗാനഗന്ധര്‍വനായ യേശുദാസ് ഈ ചിത്രത്തിനാണ് ആദ്യമായി പാടുന്നത്. ഗാനം 'തേയവാഴിത്തമ്പുരാന്‍ ...'. അതിനുവേണ്ടി ശുപാര്‍ശ ചെയ്തത് നമ്പിയത്തും ചിത്രത്തിന്റെ സംവിധായകനായ കെ.എസ്.ആന്റണിയും അവരുടെ സുഹൃത്തും ഗായകനുമായ വൈക്കം ചന്ദ്രനുമാണ്.


നാരായണന്‍ കുട്ടി


'സ്വര്‍ണ്ണഗോപുരം' എന്ന സിനിമയുടെ ഗാനരചയിതാക്കളില്‍ ഒരാളാണ് നാരായണന്‍കുട്ടി. ഈ ചിത്രത്തിലെ 'അഭയമേകൂ....' എന്ന ഗാനമാണ് അദ്ദേഹം രചിച്ചത്.


നാട്ടകം ശിവറാം


'ഭ്രഷ്ട്' എന്ന സിനിമയുടെ ഗാനരചയിതാവാണ് നാട്ടകം ശിവറാം.


നസീം.എം.എസ്


വെട്ടുറോഡ്, കഴക്കൂട്ടം, തിരുവനന്തപുരം. ഫോണ്‍ :0471-2416469, 9447041646. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്


നെല്‍സണ്‍


'രാജാങ്കണം' എന്ന ചിത്രത്തിന്റെ ഗാനരചയിതാവാണ് നെല്‍സണ്‍ . ആദ്യഗാനം 'ഓര്‍സലേമിന്‍ ....'.13 News Items found. Page 1 of 2