നിര്‍മ്മാതാക്കള്‍

നമ്പ്യാര്‍ ടി.കെ.കെ.


കരിപുരണ്ട ജീവിതങ്ങള്‍ , ഉരുക്കുമനുഷ്യന്‍ തുടങ്ങിയ ചിത്രങ്ങള്‍ നിര്‍മ്മിച്ചു. രാരിച്ചന്‍ എന്ന പൗരന്‍ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു. നിരവധി ചിത്രങ്ങള്‍ക്ക് പ്രൊഡക്ഷന്‍ മാനേജര്‍ . സ്വദേശം കണ്ണൂര്‍ .


നവോദയ അപ്പച്ചന്‍


ശിവാജിഗണേശനും പ്രേംനസീറും ഉള്‍പ്പെടെ ഒട്ടേറെ പ്രമുഖ താരങ്ങള്‍ അണിനിരന്ന ദക്ഷിണേന്ത്യയിലെ ആദ്യത്തെ സിനിമാസ്കോപ്പ് ചിത്രമായ തച്ചോളി അമ്പുവും പ്രേംനസീറും മമ്മൂട്ടിയും മോഹന്‍ലാലുമൊക്കെ അഭിനയിച്ച 70 എംഎം ചിത്രമായ പടയോട്ടവും ഇന്ത്യയിലെ ആദ്യത്തെ ത്രീഡി ചിത്രമായ മൈഡിയര്‍ കുട്ടിച്ചാത്തനും നിര്‍മ്മിച്ചത് നവോദയയുടെ ബാനറില്‍ അപ്പച്ചനാണ്. മഞ്ഞില്‍വിരിഞ്ഞ പൂക്കള്‍ , എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക്, ചാണക്യന്‍ തുടങ്ങിയവയാണ് നവോദയയുടെ മറ്റു പ്രധാന ചിത്രങ്ങള്‍ . അപ്പച്ചന്റെ മൂത്തമകന്‍ ജിജോയാണ് മൈഡിയര്‍ കുട്ടിച്ചാത്തന്‍ സംവിധാനംചെയ്തത്. ജ്യേഷ്ഠസഹോദരനും അപ്പച്ചനും ചേര്‍ന്ന് ഉദയാ സ്റ്റുഡിയോ സ്ഥാപിച്ച് നിരവധി ചിത്രങ്ങള്‍ ചിത്രീകരിച്ചു. നസീര്‍ഷീല കൂട്ടുകെട്ടില്‍ ഏറ്റുമധികം വടക്കന്‍ പാട്ടുകള്‍ എടുത്ത ഉദയായുടെ വളര്‍ച്ചയില്‍ അപ്പച്ചന്റെ പങ്ക് നിസ്തുലമാണ്. കുഞ്ചാക്കോയുടെ മരണശേഷം 1975-ല്‍ അപ്പച്ചന്‍ നവോദയ സ്റ്റുഡിയോ ആരംഭിച്ചു. പ്രമുഖ സംവിധായകരുടെയും താരങ്ങളുടെയും തുടക്കം നവോദയ ചിത്രങ്ങളിലൂടെയായിരുന്നു.

മാണിചാക്കോയുടെയും ഏലിയാമ്മയുടെയും മകനായി 1925-ല്‍ ജനിച്ചു. ശരിക്കുള്ള പേര് എം സി പുന്നൂസ്. ഇന്ത്യയിലെ ആദ്യത്തെ വാട്ടര്‍ തീം പാര്‍ക്കായ ചെന്നൈയിലെ കിഷ്ക്കിന്ധയുടെ സ്ഥാപകനും അപ്പച്ചനാണ്. 1991-ല്‍ സൗത്ത് ഇന്ത്യന്‍ ഫിലിം ചേംബര്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ആറുവര്‍ഷക്കാലം കേരള ഫിലിം ചേംബര്‍ പ്രസിഡന്റായി പ്രവര്‍ത്തിച്ചു. മലയാളസിനിമയിലെ സമഗ്രസംഭാവനയ്ക്കുള്ള ജെ.സി.ഡാനിയേല്‍ പുരസ്കാരം 2010-ല്‍ നവോദയ അപ്പച്ചന് ലഭിച്ചു .


നസീര്‍ എം.എസ്


ആഫ്ര ആര്‍ട്സ്, എസ്.പി.16/477, ജംഗ്ഷന്‍ വ്യൂ കോംപ്ലക്സ്, ശ്രീകാര്യം, തിരുവനന്തപുരം-17. ഫോണ്‍: 0471-2597506 (ഓഫീസ്), 94470 44491 . കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്.3 News Items found. Page 1 of 1