സ്മൃതി

എന്‍.ഗോപാലകൃഷ്ണന്‍


പ്രിയദര്‍ശന്റെ സ്ഥിരം ചിത്രസംയോജകനും, തേന്മാവിന്‍കൊമ്പത്തിന്റെ നിര്‍മ്മാതാവുമായിരുന്ന എന്‍.ഗോപാലകൃഷ്ണന്‍ (75) 2008 മാര്‍ച്ച് 9 ഹൃദയാഘാതംമൂലം അന്തരിച്ചു


എന്‍.എന്‍.പിഷാരടി


മലയാളത്തിലെ ആദ്യകാല സിനിമയായ നിണമണിഞ്ഞ കാല്‍പ്പാടുകള്‍ ഉള്‍പ്പെടെ നൂറോളം സിനിമകള്‍ സംവിധാനം ചെയ്ത എന്‍.എന്‍.പിഷാരടി (കാഞ്ഞൂര്‍ പാറപ്പുറത്ത് നാരായണപിഷാരടി) (82) 2008 ആഗസ്റ്റ് 30ന് അന്തരിച്ചു.


നെയ്യാറ്റിന്‍കര വാസുദേവന്‍


സിനിമാ പിന്നണിഗായകനും കര്‍ണാടകസംഗീതജ്ഞനുമായ നെയ്യാറ്റിന്‍കര വാസുദേവന്‍ (68) 2008 മെയ് 13ന് അന്തരിച്ചു

' ഏണിപ്പടികള്‍ ' എന്ന ചിത്രത്തിനുവേണ്ടി ദേവരാജന്‍ മേല്‍നോട്ടം വഹിച്ച 'സാരസസുവദന....' എന്ന സ്വാതിതിരുനാള്‍ കൃതി എം.ജി. രാധാകൃഷ്ണനോടൊപ്പം ആലപിച്ചുകൊണ്ട് സിനിമാവേദിയിലെത്തി. കര്‍ണ്ണാടക സംഗീതത്തില്‍ കേരളീയരായ ഇന്നത്തെ അമരക്കാരില്‍ ഒരാളാണ് നെയ്യാറ്റിന്‍കര വാസുദേവന്‍ . വിദേശരാജ്യങ്ങളടക്കം ധാരാളം സ്ഥലങ്ങളില്‍ സംഗീതക്കച്ചേരികള്‍ നടത്തിയിട്ടുള്ള വാസുദേവന്‍ തൃപ്പുണിത്തുറ സംഗീതകോളേജിലെ സംഗീതാദ്ധ്യാപകനായിരുന്നു. അതിനുശേഷം തിരുവനന്തപുരം ആകാശവാണിയിലെ ശാസ്ത്രീയ സംഗീതവിഭാഗത്തില്‍ പ്രവേശിച്ചു. സ്വാതിതിരുനാള്‍ , ചിത്രം തുടങ്ങിയ ചിത്രങ്ങളില്‍ പാടിയിട്ടുണ്ട്.3 News Items found. Page 1 of 1