നടന്‍

ഓച്ചിറ ചെല്ലപ്പന്‍പ്പിള്ള


ജ്ഞാനാംബിക . ഓച്ചിറ സ്വദേശി. ദരിദ്രനായി ആലപ്പുഴയില്‍ അന്തരിച്ചു.


ഒടിയന്‍ ലാല്‍


ടി.സി. 7/1983, ശ്രീകൃഷ്ണ നിവാസ്, ശ്രീചിത്രനഗര്‍, പാങ്ങോട്, തിരുമല പി.ഒ., തിരുവനന്തപുരം.
ഫോണ്‍‍‍‍: 0471-2351168, 9846040832. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്.


ഒടുവില്‍ ഉണ്ണിക്കൃഷ്ണന്‍


Oduvil Unnikrishnan

എ വിന്‍സന്റ് സംവിധാനംചെയ്ത 'ചെണ്ട'യിലൂടെ സിനിമയിലെത്തി. അടൂരിന്റെ കഥാപുരുഷന്‍, സത്യന്‍ അന്തിക്കാടിന്റെ തൂവല്‍ക്കൊട്ടാരം എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് സംസ്ഥാന സര്‍ക്കാരിന്റെ മികച്ച സഹനടനുള്ള അവാര്‍ഡ് ലഭിച്ചു. അടൂരിന്റെ നിഴല്‍ക്കുത്തിലെ അഭിനയത്തിന് 2002ലെ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് നേടി. ദേവാസുരം, അരയന്നങ്ങളുടെ വീട്, നരസിംഹം തുടങ്ങി നൂറിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചു. രസതന്ത്രമാണ് അവസാനം അഭിനയിച്ച ചിത്രം. വടക്കാഞ്ചേരി എങ്കക്കാട് ഒടുവില്‍വീട്ടില്‍ കൃഷ്ണമേനോന്റെയും പാറക്കുട്ടി അമ്മയുടെയും മകനായി 1944ല്‍ ജനിച്ചു. വടക്കാഞ്ചേരി സ്കൂളിലായിരുന്നു വിദ്യാഭ്യാസം. കേരള കലാലയത്തില്‍ തബല അഭ്യസിച്ചു. ചെറുപ്പത്തിലേ സംഗീതത്തിലും അഭിനയത്തിലും തല്‍പ്പരനായിരുന്നു. കേരള കലാവേദിയുടെ നാടകങ്ങളില്‍ അഭിനയിച്ചുതുടങ്ങി. തുടര്‍ന്ന് കെപിഎസി നാടകവേദിയില്‍ നാലുവര്‍ഷം പ്രവര്‍ത്തിച്ചു.
2006 ല്‍ അന്തരിച്ചു. ഭാര്യ: പത്മജ. രണ്ട് പെണ്‍മക്കള്‍.


ഔസേപ്പച്ചന്‍


ആരവം എന്ന ചിത്രത്തില്‍ അഭിനയിച്ചു. ആദ്യമായി 'ഈണം' എന്ന ചിത്രത്തിന് പശ്ചാത്തലസംഗീതം ഒരുക്കിക്കൊണ്ട് സംഗീത സംവിധാന രംഗത്തേക്ക് കടന്നുവന്നു. ഭരതന്റെ 'കാതോടു കാതോരം' ആയിരുന്നു ആദ്യത്തെ സ്വതന്ത്രസംഗീതസംവിധാന ചിത്രം. 1985-ല്‍ ആ ചിത്രം പുറത്തുവന്നു.'ഉണ്ണികളേ ഒരു കഥപറയാം' എന്ന ചിത്രത്തിലെ സംഗീതസംവിധാനത്തിന് 1988- ലെ കേരള സംസ്ഥാന പുരസ്ക്കാരം നേടി. 'കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍ താടികള്‍ ', 'ജനുവരി ഒരു ഓര്‍മ്മ' തുടങ്ങി നിരവധി ചിത്രങ്ങള്‍ക്ക് സംഗീതം നല്‍കി. സ്വന്തം സംഗീതസംവിധാനത്തില്‍ മൃത്യുഞ്ജയം എന്ന ചിത്രത്തിനുവേണ്ടി പ്രിയതേ.... എന്നു തുടങ്ങുന്ന ഗാനം ആലപിച്ചു.

തൃശൂര്‍ ജില്ലയിലെ ഒല്ലൂരില്‍ മേച്ചേരി ലൂയിസിന്റെയും മാത്തിരിയുടേയും മകനായി 1955 സെപ്റ്റംബര്‍ 13ന് ജനിച്ചു. തൃശൂര്‍ സെന്റ് തോമസ് കോളേജില്‍ നിന്നും ബി.കോം. ബിരുദം നേടി. ചെറുപ്പം മുതലേ സംഗീതത്തോടും സംഗീതോപകരണങ്ങളോടും താല്‍പര്യമായിരുന്നു. വയലിനാണ് ഏറ്റവും ഇഷ്ടപ്പെട്ട സംഗീതോപകരണം. കുറേക്കാലം വോയ്സ് ഓഫ് തൃശൂര്‍ വാദ്യവൃന്ദത്തിനുവേണ്ടി പ്രവര്‍ത്തിച്ചു. ആയിടയ്ക്ക് പി. മാധുരിയുടെ ഗാനമേളകളില്‍ പങ്കെടുക്കുവാന്‍ അവസരം ലഭിയ്ക്കുകയും തുടര്‍ന്ന് ജി. ദേവരാജന്റെ സഹായത്തോടെ മദ്രാസില്‍ വയലിനിസ്റ്റായി പ്രവര്‍ത്തനം തുടങ്ങുകയും ചെയ്തു. ഭാര്യ മറിയ, കുട്ടികള്‍ കിരണ്‍ , അരുണ്‍ . വിലാസം : ഔസേപ്പച്ചന്‍ , നമ്പര്‍ 8, രാജേന്ദ്രന്‍ കോളനി, സാലിഗ്രാമം, മദ്രാസ് 93



4 News Items found. Page 1 of 1