ഗായകന്‍

ഔസേപ്പച്ചന്‍


സംഗീത സംവിധായകന്‍ ഔസേപ്പച്ചന്‍ സ്വന്തം സംഗീതത്തില്‍ പൂവച്ചല്‍ ഖാദറിന്റെ രചനയായ 'പ്രിയതേ.....' എന്നു തുടങ്ങുന്ന ഗാനം മൃത്യുഞ്ജയം എന്ന ചിത്രത്തിനുവേണ്ടി ആലപിച്ചു. ആദ്യമായി 'ഈണം' എന്ന ചിത്രത്തിന് പശ്ചാത്തലസംഗീതം ഒരുക്കിക്കൊണ്ട് സംഗീത സംവിധാന രംഗത്തേക്ക് കടന്നുവന്നു. ഭരതന്റെ 'കാതോടു കാതോരം' ആയിരുന്നു ആദ്യത്തെ സ്വതന്ത്രസംഗീതസംവിധാന ചിത്രം. 1985-ല്‍ ആ ചിത്രം പുറത്തുവന്നു.'ഉണ്ണികളേ ഒരു കഥപറയാം' എന്ന ചിത്രത്തിലെ സംഗീതസംവിധാനത്തിന് 1988- ലെ കേരള സംസ്ഥാന പുരസ്ക്കാരം നേടി. 'കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍ താടികള്‍ ', 'ജനുവരി ഒരു ഓര്‍മ്മ' തുടങ്ങി അനേകം ചിത്രങ്ങള്‍ക്ക് സംഗീതം നല്‍കി.

തൃശൂര്‍ ജില്ലയിലെ ഒല്ലൂരില്‍ മേച്ചേരി ലൂയിസിന്റെയും മാത്തിരിയുടേയും മകനായി 1955 സെപ്റ്റംബര്‍ 13ന് ജനിച്ചു. തൃശൂര്‍ സെന്റ് തോമസ് കോളേജില്‍ നിന്നും ബി.കോം. ബിരുദം നേടി. ചെറുപ്പം മുതലേ സംഗീതത്തോടും സംഗീതോപകരണങ്ങളോടും താല്‍പര്യമായിരുന്നു. വയലിനാണ് ഏറ്റവും ഇഷ്ടപ്പെട്ട സംഗീതോപകരണം. കുറേക്കാലം വോയ്സ് ഓഫ് തൃശൂര്‍ വാദ്യവൃന്ദത്തിനുവേണ്ടി പ്രവര്‍ത്തിച്ചു. ആയിടയ്ക്ക് പി. മാധുരിയുടെ ഗാനമേളകളില്‍ പങ്കെടുക്കുവാന്‍ അവസരം ലഭിയ്ക്കുകയും തുടര്‍ന്ന് ജി. ദേവരാജന്റെ സഹായത്തോടെ മദ്രാസില്‍ വയലിനിസ്റ്റായി പ്രവര്‍ത്തനം തുടങ്ങുകയും ചെയ്തു. ആരവം എന്ന ചിത്രത്തില്‍ അഭിനയിച്ചു. ഭാര്യ മറിയ, കുട്ടികള്‍ കിരണ്‍ , അരുണ്‍ . വിലാസം : ഔസേപ്പച്ചന്‍ , നമ്പര്‍ 8, രാജേന്ദ്രന്‍ കോളനി, സാലിഗ്രാമം, മദ്രാസ് 93
1 News Items found. Page 1 of 1