നടന്‍

പി ജി വിശ്വംഭരന്‍


നാലു ചിത്രങ്ങളില്‍ അഭിനയിച്ചു. 1974ല്‍ ഒഴുക്കിനെതിരെ എന്ന ചിത്രം ഒരുക്കി സ്വതന്ത്ര സംവിധായകനായി. ഇതാ ഒരു തീരം, നീ എന്റെ ലഹരി, ഈ ലോകം ഇവിടെ കുറെ മനുഷ്യര്‍, സംഘര്‍ഷം, ഗജകേസരിയോഗം തുടങ്ങി അറുപതോളം ചിത്രങ്ങള്‍ സംവിധാനംചെയ്തു. കാനത്തിന്റെ കഥയെ ആസ്പദമാക്കി കടത്ത് എന്ന ചിത്രത്തിന് തിരക്കഥയും സംഭാഷണവും രചിച്ച് സംവിധാനംചെയ്തു. തിരുവനന്തപുരം കരിച്ചല്‍ പ്ളാന്തോംവീട്ടില്‍ ഗംഗാധരപ്പണിക്കരുടെയും പൊന്നിയമ്മയുടെയും മകനായി 1947ല്‍ ജനിച്ചു. കരിച്ചല്‍ പ്രൈമറി സ്കൂളിലും നെല്ലിക്കാക്കുഴി ഗവണ്‍മെന്റ് സ്കൂളിലും പഠനം പൂര്‍ത്തിയാക്കിയശേഷം മദ്രാസില്‍ പ്രൈവറ്റായി പ്രീഡിഗ്രി പാസ്സായി.
നടന്‍ സത്യന്‍മാഷാണ് വിശ്വംഭരനെ സിനിമയിലെത്തിച്ചത്. നെല്ലിക്കാക്കുഴി സ്കൂളില്‍ പഠിക്കുമ്പോള്‍ തൊട്ടടുത്ത് സ്വകാര്യ സ്കൂളിലെ സ്റ്റേഡിയം ഉദ്ഘാടനം ചെയ്യാനെത്തിയ സത്യനെ വിശ്വംഭരന്‍ പരിചയപ്പെട്ടു.എസ്എസ്എല്‍സി കഴിഞ്ഞ് വിശ്വംഭരന്‍ മദ്രാസിലെത്തി സത്യനെ കണ്ടു. അദ്ദേഹം മേക്കപ്പ് പഠിക്കാന്‍ അയച്ചു. തുടര്‍ന്ന് ഒരു വര്‍ഷം ഛായാഗ്രഹണവും പഠിച്ചു. അതിനുശേഷം ചെമ്മീനിന്റെ എഡിറ്റര്‍ കെ സി ജോര്‍ജ്ജിനൊപ്പം എഡിറ്റിങ്ങും മതിവാണന്‍ എന്ന തമിഴ് സംവിധായകന്റെ കീഴില്‍ സംവിധാനവും അഭ്യസിച്ചു. പി ബി ഉണ്ണി, പി ഭാസ്ക്കരന്‍, ശശികുമാര്‍ തുടങ്ങിയവരുടെ സഹായിയായി. ശശികുമാര്‍ ചിത്രങ്ങളിലാണ് കൂടുതല്‍ പ്രവര്‍ത്തിച്ചിട്ടുള്ളത്.
ഭാര്യ: മീന. മക്കള്‍: വിമി, വിനോദ്. എട്ട് സഹോദരങ്ങള്‍.


പി.ജെ. ചെറിയാന്‍


സ്നേഹസീമ , നിര്‍മ്മല എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. 1948-ല്‍ കേരള ടാക്കീസിന്റെ ബാനറില്‍ മലയാളത്തിലെ നാലാമത്തെ ചിത്രമായ 'നിര്‍മ്മല' നിര്‍മ്മിച്ചുകൊണ്ടാണ് പി ജെ ചെറിയാന്‍ സിനിമാരംഗത്തെത്തിയത്. സ്വദേശം ഞാറയ്ക്കല്‍ . നാടകനടന്‍ , രവിവര്‍മ്മ സ്കൂളില്‍ അദ്ധ്യാപകന്‍ . 'മിശിഹാ ചരിത്രപ്രധാന' നാടകത്തിലെ അഭിനയത്തിന് ഷെവലിയര്‍ സ്ഥാനം ലഭിച്ചു. ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന നാടകസമിതിയാണ് റോയല്‍ സിനേമാ ആന്റ് ഡ്രമാറ്റിക് കമ്പനിയായി മാറിയത്. അഭിനേതാവ്, നിര്‍മ്മാതാവ് എന്നീ നിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച പി ജെ ചെറിയാന്‍ എറണാകുളം ജില്ലയില്‍ 1891-ലാണ് ജനിച്ചത്. 1981-ല്‍ അന്തരിച്ചു.


പി ജെ ആന്റണി


P.J. Antony

'രണ്ടിടങ്ങഴി' ആദ്യ ചിത്രം. നിര്‍മ്മാല്യത്തിലെ വെളിച്ചപ്പാടിനെ അവതരിപ്പിച്ച് ശ്രദ്ധേയനായി. പെരിയാര്‍ എന്ന ചിത്രത്തിന് തിരക്കഥയും ഗാനരചനയും സംവിധാനവും നിര്‍വ്വഹിച്ചു. ആ സിനിമയില്‍ അഭിനയിക്കുകയും ചെയ്തു. 1952ല്‍ 'സുഹൃത്ത്' എന്ന ചിത്രത്തിന് ഗാനങ്ങളെഴുതി. 1966ല്‍ കൂട്ടുകാര്‍, വിരുന്നുകാരി എന്നീ ചിത്രങ്ങള്‍ക്ക് സംഭാഷണമെഴുതി. 1970ല്‍ പുറത്തിറങ്ങിയ ചെകുത്താന്റെ കോട്ട, ഡിക്ടറ്റീവ് 909 കേരളത്തില്‍ എന്നീ ചിത്രങ്ങളുടെ കഥ പി ജെ ആന്റണിയുടേതാണ്.

അഭിനയിച്ച ചിത്രങ്ങള്‍: 1958- രണ്ടിടങ്ങഴി, 1961- മുടിയനായ പുത്രന്‍, 1962- കാല്‍പ്പാടുകള്‍, 1963, നിണമണിഞ്ഞ കാല്‍പ്പാടുകള്‍, അമ്മയെക്കാണാന്‍, 1964- തച്ചോളി ഒതേനന്‍, ആദ്യകിരണങ്ങള്‍, ഭാര്‍ഗ്ഗവീനിലയം, കളഞ്ഞുകിട്ടിയ തങ്കം, 1965- റോസി, രാജമല്ലി, മുറപ്പെണ്ണ്, 1966- തറവാട്ടമ്മ, കുഞ്ഞാലി മരയ്ക്കാര്‍, 1967- ഇരുട്ടിന്റെ ആത്മാവ്, ശീലാവതി, ബാല്യകാലസഖി, അന്വേഷിച്ചു കണ്ടെത്തിയില്ല, അശ്വമേധം, നഗരമേ നന്ദി, പരീക്ഷ, കാവാലം ചുണ്ടന്‍, ചെകുത്താന്റെ കോട്ട, മുള്‍ക്കിരീടം, 1968: കറുത്ത പൌര്‍ണ്ണമി, മനസ്വിനി, അസുരവിത്ത്, പുന്നപ്ര വയലാര്‍, ലക്ഷപ്രഭു, കായല്‍ക്കരയില്‍, 1969- അനാച്ഛാദനം, വീട്ടുമൃഗം, ആല്‍മരം, കാട്ടുകുരങ്ങ്, സൂസി, വിരുന്നുകാരി, 1970- പേള്‍ വ്യൂ, കുരുക്ഷേത്രം, ക്രോസ്ബെല്‍റ്റ്, കാക്കത്തമ്പുരാട്ടി, അമ്പലപ്രാവ്, 1971- സിഐഡി നസീര്‍, 1972- മനുഷ്യബന്ധങ്ങള്‍, 1973- നദി, മാസപ്പടി മാതുപിള്ള, നിര്‍മ്മാല്യം, ധര്‍മ്മയുദ്ധം, 1974- അതിഥി,1975- ഓടക്കുഴല്‍, പ്രിയമുള്ള സോഫിയ, 1976- മുത്തു, നുരയും പതയും, 1978- പാദസ്വരം, ആനയും അമ്പാരിയും, 1979- മണ്ണിന്റെ മാറില്‍.

1923ല്‍ എറണാകുളത്ത് ജനിച്ചു. രണ്ടാം ലോകമഹായുദ്ധത്തിനുശേഷമുള്ള കാലഘട്ടത്തില്‍ തൊണ്ണൂറിലധികം നാടകങ്ങള്‍ രചിച്ച് അഭിനയിച്ചു. എന്‍ കൃഷ്ണപിള്ളയുടെ 'ഭഗ്നഭവനം' നാടകത്തില്‍ അഭിനയിച്ചു. ഇന്ത്യന്‍ പീപ്പിള്‍സ് തിയറ്റര്‍ അസോസിയേഷനുമായി ചേര്‍ന്ന് എറണാകുളത്ത് പ്രതിഭ ആര്‍ട്സ് ക്ളബ് തുടങ്ങി.
സിനിമയില്‍ വില്ലന്‍ഷേങ്ങളായിരുന്നു കൂടുതല്‍ അവതരിപ്പിച്ചത്. നിര്‍മ്മാല്യത്തിലെ അഭിനയത്തിന് ഭരത് അവാര്‍ഡ്. "മണ്ണിന്റെ മാറില്‍'' എന്ന ചിത്രത്തിന്റെ നിര്‍മ്മാണഘട്ടത്തില്‍ മദിരാശിയില്‍ അന്തരിച്ചു.


പടന്നയില്‍ കെ.ടി.എസ്


കൊച്ചുപടന്നയില്‍ ഹൗസ്, തെക്കുംഭാഗം, തൃപ്പൂണിത്തറ, കൊച്ചി ഫോണ്‍‍‍‍:0484-2777387
കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്.


പത്മനാഭന്‍


ആദ്യ ചിത്രം രാരിച്ചന്‍ എന്ന പൗരന്‍ . കേന്ദ്ര ഗവണ്‍മെന്‍റ് ഉദ്യോഗസ്ഥനായിരുന്നു.


പള്ളം എസ്. മേനോന്‍


മിന്നാമിനുങ്ങ് എന്ന ചിത്രത്തില്‍ അഭിനയിച്ചു. നാടകനടന്‍ . എറണാകുളം സ്വദേശി.


പാണ്ഡ്യരാജന്‍


ന്യൂ നം.21, ശിവശൈലം സ്ട്രീറ്റ്, ടി.നഗര്‍, ചെന്നൈ - 600 017. ഫോണ്‍‍‍‍:044-28344254
കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്.


പണിക്കര്‍ ജി.എസ്.


ആദ്യചിത്രം 'ഞാറ്റടി'. തുടര്‍ന്ന് ഒന്നാം പ്രതി ഒളിവില്‍ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു. സ്വദേശം അയിരൂര്‍ .


പാപ്പുക്കുട്ടി ഭാഗവതര്‍


1950-ല്‍ 'പ്രസന്ന' എന്ന ചിത്രത്തില്‍ അഭിനയിക്കുകയും അതിലെ 'വിധിയുടെ ലീലാവിനോദങ്ങള്‍ ....' എന്ന ഗാനത്തിന്റെ പിന്നണിപാടുകയും ചെയ്തുകൊണ്ട് പാപ്പുക്കുട്ടി ഭാഗവതര്‍ സിനിമാവേദിയില്‍ അരങ്ങേറി . ഓച്ചന്‍തുരുത്ത് ചക്കാലയ്ക്കല്‍ മിഖായേലിന്റെയും അന്നാമ്മയുടെയും പുത്രനായി 1913-ല്‍ എറണാകുളം ജില്ലയിലെ വൈപ്പിന്‍കരയില്‍ പാപ്പുക്കുട്ടി ഭാഗവതര്‍ ജനിച്ചു. ഏഴാം ക്ലാസ്സുവരെ വിദ്യാഭ്യാസം ചെയ്തതിനുശേഷം പതിനാറാമത്തെ വയസ്സില്‍ ആര്‍ട്ടിസ്റ്റ് പി.ജെ.ചെറിയാന്റെ 'മിശ്രിഹാചരിത്രം' എന്ന പ്രസിദ്ധനാടകത്തില്‍ അഭിനയിച്ചുകൊണ്ട് ഭാഗവതര്‍ കലാലോകത്തേയ്ക്കു കടന്നു. പിന്നീട് ശ്രീ. തിക്കുറിശ്ശി സുകുമാരന്‍നായരുടെ 'സ്ത്രീ' ഉള്‍പ്പെടെ, ധാരാളം നാടകങ്ങളില്‍ പാടുകയും അഭിനയിക്കുകയും ചെയ്തു. സൈഗാളിന്റെ ഹിന്ദി ഗാനങ്ങള്‍ അതീവ മധുരമായി ആലപിച്ചിരുന്ന പാപ്പുക്കുട്ടിയ്ക്ക് ' കേരളസൈഗാള്‍ ' എന്ന അപരനാമവും ഗായകരുടെയും ആസ്വാദകരുടെയും വകയായി ലഭിയ്ക്കുകയുണ്ടായിട്ടുണ്ട്. ഇന്ന്, അറിയപ്പെടുന്ന പിന്നണിഗായികയും, പ്രശസ്ത ചലച്ചിത്ര സംവിധായകനായ കെ.ജി. ജോര്‍ജ്ജിന്റെ ഭാര്യയുമായ 'സെല്‍മ' പാപ്പുക്കുട്ടി ഭാഗവതരുടെ മകളാണ്.


പരമേശ്വരന്‍ പിള്ള സി.ഐ.


നീലാ പ്രൊഡക്ഷന്‍സിന്റെ പൊന്‍കതിര്‍ എന്ന ഏക ചിത്രത്തിലഭിനയിച്ചു. പ്രമുഖ നാടക നടന്‍. അന്തരിച്ചു.43 News Items found. Page 1 of 5