നടി

പത്മപ്രിയ


കാഴ്ച , കറുത്ത പക്ഷികള്‍ , വടക്കുംനാഥന്‍ , അശ്വാരൂഢന്‍ , ഭാര്‍ഗ്ഗവചരിതം മൂന്നാംഖണ്ഡം, യെസ് യുവര്‍ ഓണര്‍ , അഞ്ചില്‍ ഒരാള്‍ അര്‍ജ്ജുനന്‍ , വീരാളിപ്പട്ട്, പരദേശി, നാലു പെണ്ണുങ്ങള്‍ , പച്ചമരത്തണലില്‍ , ഭാര്യ സ്വന്തം സുഹൃത്ത്, കാണാകണ്‍മണി, പഴശ്ശിരാജ, കുട്ടിസ്രാങ്ക്, സീനിയേഴ്സ്, ആണ്‍പിറന്ന വീട്, അച്ഛന്റെ ആണ്‍മക്കള്‍ തുടങ്ങിയവയാണ് മലയാളത്തിലെ പ്രധാന ചിത്രങ്ങള്‍ . തമിഴ് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

ഡല്‍ഹിയില്‍ ഒരു തമിഴ് ബ്രാഹ്മണകുടുംബത്തില്‍ ജനിച്ച പത്മപ്രിയ വളര്‍ന്നത് പഞ്ചാബിലാണ്. അച്ഛന്‍ ജാനകീരാമന്‍ ഒരു സൈനിക ഉദ്യോഗസ്ഥനായിരുന്നു. ചെറുപ്പത്തില്‍തന്നെ നൃത്തം അഭ്യസിച്ച പത്മപ്രിയ നിരവധി വേദികളില്‍ നൃത്തപരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്. അഭിനയത്തോടും മോഡലിംഗിനോടുമുള്ള അഭിനിവേശമാണ് ചലച്ചിത്രലോകത്തേക്കെത്തിച്ചത്. ഒരു തെലുങ്ക് ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത് തുടര്‍ന്ന് മലയാളത്തിലാണ് ശ്രദ്ധേയയായത്. ഒരു ഹിന്ദിചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.

2009-ല്‍ പഴശ്ശിരാജയിലെ അഭിനയത്തിന് സ്പെഷ്യല്‍ ജൂറി അവാര്‍ഡ് നേടി. 2006-ലും 2009-ലും മികച്ച രണ്ടാമത്തെ നടിക്കുള്ള കേരള സംസ്ഥാന ഫിലിം അവാര്‍ഡ് നേടി 2007-ല്‍ തമിഴ് നാട് സര്‍ക്കാരിന്റെ മികച്ച നടിക്കുള്ള സ്പെഷ്യല്‍ അവാര്‍ഡ്, ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡ് തുടങ്ങി നിരവധി പുരസ്കാരങ്ങള്‍ നേടി. വിലാസം - C/o.ബ്രിഗേഡിയര്‍ വി.കെ.ജാനകിരാമന്‍ , പ്ലോട്ട് നം.122, ബാങ്ക് കോളനി, ആര്‍.കെ.പുരം, സെക്കന്തരാബാദ്-600 056


പത്മിനി


Padmini

ഉദയശങ്കറിന്റെ 'കല്‍പന'യിലൂടെയാണ് സിനിമയിലെത്തിയത്. 'പ്രസന്ന'യാണ് ആദ്യ മലയാള ചിത്രം. തമിഴ്, ഹിന്ദി, തെലുങ്ക് എന്നീ ഭാഷകളിലായി ഇരുനൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ചു. സ്നേഹസീമ, ആശാദീപം, കാഞ്ചന, ഉമ്മിണിത്തങ്ക, ശ്രീ അയ്യപ്പന്‍, അദ്ധ്യാപിക, കുമാരസംഭവം, നോക്കത്താദൂരത്ത് കണ്ണുംനട്ട് തുടങ്ങിയവ പ്രധാന ചിത്രങ്ങള്‍. തിരുവനന്തപുരത്ത് കാട്ടാക്കട ഗോപാലപിള്ളയുടെയും സരസ്വതിയുടെയും മകളായി 1934ല്‍ ജനിച്ചു. പ്രസിദ്ധരായ തിരുവിതാംകൂര്‍ സഹോദരിമാരില്‍ ഒരാളാണ്. രാഗിണിയും ലളിതയുമാണ് സഹോദരിമാര്‍. ഗുരുഗോപിനാഥിന്റെ കീഴില്‍ നൃത്തം അഭ്യസിച്ച പത്മിനി സഹോദരിമാര്‍ക്കൊപ്പം ധാരാളം വേദികളില്‍ നൃത്തം അവതരിപ്പിച്ചു.
അമേരിക്കയില്‍ സ്ഥിരതാമസം. ഭര്‍ത്താവ്: രാമചന്ദ്രന്‍. ഒരു മകന്‍.


പത്മിനി പ്രിയദര്‍ശിനി


ആദ്യചിത്രം ചതുരംഗം. തമിഴ് നടി. സുദര്‍ശന്‍ കമ്പനിയില്‍ ഉദ്യോഗസ്ഥയായിരുന്നു.


പല്ലവി


പ്ലോട്ട് നം.7, സ്പര്‍ത്ഥന്‍ നഗര്‍, മുഗപ്പിര്‍, ചെന്നൈ-600 050. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്


പല്ലവി ജോഷി


ഏക മലയാള ചിത്രം തീര്‍ത്ഥം. ബോംബെ ദൂരദര്‍ശനിലെ ആര്‍ട്ടിസ്റ്റ്. മറാഠി നാടക നടി. ബോംബെ മാഹിം എന്ന സ്ഥലത്തു താമസം.


പണ്ഡരീഭായി


ശ്രീകോവില്‍ എന്ന ചിത്രം. തമിഴ്, കന്നട, തെലുങ്ക്, ഹിന്ദി നടി. നിര്‍മ്മാതാവ് എന്ന നിലയിലും അറിയപ്പെട്ടു. സ്വദേശം പടിക്കല്‍ എന്ന ഗ്രാമം.


പങ്കജവല്ലി


അവകാശി, പൊന്‍കതിര്‍ , നവലോകം, വിശപ്പിന്റെ വിളി, ജീവിതനൗക, വെള്ളിനക്ഷത്രം, പാലാട്ടു കോമന്‍ തുടങ്ങി അനേകം ചിത്രങ്ങള്‍ . നാടകനടി. ഭര്‍ത്താവ് നാണുക്കുട്ടന്‍ (അന്തരിച്ചു).


പാര്‍വ്വതി


കേരള കേസരി, അമ്മ, ദാഹം തുടങ്ങി ഇരുപത്തഞ്ചിലേറെ മലയാള ചിത്രങ്ങളിലും തമിഴിലും അഭിനയിച്ചു. സ്വദേശം എറണാകുളം. രംഗം വിട്ടു.


പാര്‍വ്വതി


ബാലചന്ദ്രമേനോന്റെ വിവാഹിതരേ ഇതിലേ ഇതിലേ എന്ന ചിത്രത്തിലൂടെ സിനിമാരംഗത്തെത്തി . തുടര്‍ന്ന് അമൃതംഗമയ, എഴുതാപ്പുറങ്ങള്‍ , ജാലകം, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, തൂവാനതുമ്പികള്‍ തനിയാവര്‍ത്തനം, അബ്കാരി, ആരണ്യകം, ദിനരാത്രങ്ങള്‍ , വൈശാലി, വിറ്റ്നസ്, 1921, അപരന്‍ , പൊന്മുട്ടയിടുന്ന താറാവ്, അശോകന്റെ അശ്വതിക്കുട്ടിക്ക്, ഉത്സവപിറ്റേന്ന്, മൃത്യുഞ്ജയം, കുടുംബപുരാണം, സംഘം, തലയണമന്ത്രം, അഥര്‍വ്വം, അര്‍ത്ഥം, ദൗത്യം, ജാഗ്രത, കിരീടം, സ്വാഗതം, വടക്കുനോക്കിയന്ത്രം, വ്യൂഹം, അഭയം, ഒരു നീണ്ടയാത്ര തുടങ്ങി നിരവധി ചിത്രങ്ങളില്‍ നായികയായി അഭിനയിച്ചു.

തിരുവല്ലയിലെ കവിയൂര്‍ സ്വദേശി, യഥാര്‍ത്ഥ പേര് അശ്വതി കുറുപ്പ് . നടന്‍ ജയറാമിനെ കല്ല്യാണം കഴിച്ചതോടെ സിനിമാരംഗത്തോടു വിടപറഞ്ഞു. രണ്ടുമക്കള്‍ ബാലനടനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ കാളിദാസനും മകള്‍ മാളവികയും. ചെന്നൈയില്‍ സ്ഥിരതാമസം.


പവിത്ര


ശ്രീകൃഷ്ണപ്പരുന്ത്, ഒരുകഥ നുണക്കഥ എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. അലഹബാദ് സ്വദേശിനി. തമിഴ് തെലുങ്ക് നടി. മദ്രാസില്‍ താമസം25 News Items found. Page 1 of 3