നിര്‍മ്മാതാക്കള്‍

പി വി ഗംഗാധരന്‍


ഗൃഹലക്ഷ്മിയുടെ ബാനറില്‍ പി.വി.ഗംഗാധരന്‍ നിര്‍മ്മിച്ച ആദ്യ ചിത്രം 'സുജാത'. ഹരിഹരനെ കൊണ്ട് 'സംഗമം' എന്ന ചിത്രം സംവിധാനം ചെയ്യിച്ചു. തുടര്‍ന്ന് ഗൃഹലക്ഷ്മി എന്ന പേരില്‍ സ്വന്തമായി നിര്‍മ്മാണ കമ്പനി തുടങ്ങി. കേരള ഫിലിം ചേംബര്‍ ഓഫ് കൊമേഴ്സ് പ്രസിഡന്റായി പത്തുവര്‍ഷം സേവനമനുഷ്ഠിച്ചു. സൗത്ത് ഇന്ത്യന്‍ ഫിലിം ചേംബര്‍ ഓഫ് കൊമേഴ്സ് പ്രസിഡന്റ്, ഫിലിം ഫെഡറേഷന്‍ ഓഫ് ഇന്ത്യ വൈസ് പ്രസിഡന്റ്, ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചു. കെ.എസ്.എഫ്. ഡി. സി ഡയറക്ടറായും അഞ്ചുവര്‍ഷം പ്രവര്‍ത്തിച്ചു. 1971-ല്‍ സിനിമാരംഗത്തെത്തി. റോട്ടറി ക്ലബിലെ സുഹൃത്തുക്കളുമായി ചേര്‍ന്ന് സഹൃദയാ ഫിലിംസ് എന്ന സിനിമാ നിര്‍മ്മാണ കമ്പനി തുടങ്ങി. ഗൃഹലക്ഷ്മിയുടെ ചിത്രങ്ങള്‍ ‍: സുജാത, മനസാ വാചാ കര്‍മ്മണ, അങ്ങാടി, അഹിംസ, ചിരിയോ ചിരി, കാറ്റത്തെ കിളിക്കൂട്, ഇത്തിരിപ്പൂവേ ചുവന്ന പൂവേ, ഒഴിവുകാലം, ഒരു വടക്കന്‍ വീരഗാഥ, എന്നും നന്മകള്‍ ‍, അദ്വൈതം, ഏകലവ്യന്‍ , തൂവല്‍ക്കൊട്ടാരം, കാണാക്കിനാവ്, എന്ന് സ്വന്തം ജാനകിക്കുട്ടി, വീണ്ടും ചില വീട്ടുകാര്യങ്ങള്‍ , കൊച്ചു കൊച്ചു സന്തോഷങ്ങള്‍ , ശാന്തം.

ഇ വി സ്വാമിയുടെയും മാധവിയുടെയും മകനായി 1945-ല്‍ ജനിച്ചു. ആഴ്ചവട്ടം സ്കൂളിലും ചാലപ്പുറം ഗണപതി ഹൈസ്കൂളിലും പഠിച്ചശേഷം മദ്രാസിലെ സ്വകാര്യ കോളേജില്‍നിന്ന് ഓട്ടോമൊബൈല്‍ ആന്റ് ബിസിനസ്സ് മാനേജ്മെന്റില്‍ ഡിപ്ലോമ നേടി. 1965-ല്‍ മദ്രാസില്‍നിന്ന് മടങ്ങിവന്ന് കേരള റോഡ് ലൈന്‍സ് ട്രാന്‍സ്പോര്‍ട്ട് എന്ന പേരില്‍ ഒരു ട്രാന്‍സ്പോര്‍ട്ട് കമ്പനി തുടങ്ങി. തുടര്‍ന്ന് അച്ഛന്റെയും ജ്യേഷ്ഠന്റെയും ഉടമസ്ഥതയിലുള്ള കെ.ടി.ഡി.സി.യില്‍ പങ്കാളിയായി. ഭാര്യ: ഷെറിന്‍ , മക്കള്‍ ‍: ഷെന്ത്രാഗ് ജയ് തിലക്, ഷെഗിന വിജില്‍ , ഷെര്‍ജ ജയ് തിലക്. മാതൃഭൂമി മാനേജിംഗ് ഡയറക്ടര്‍ പി വി ചന്ദ്രന്‍ സഹോദരനും കുമാരി കമലം സഹോദരിയുമാണ്.


പി സുബ്രഹ്മണ്യം


പല ഭാഷകളിലായി നാല്‍പ്പത്തഞ്ചിലധികം ചിത്രങ്ങളും നിരവധി ഹ്രസ്വചിത്രങ്ങളും നിര്‍മ്മിച്ചു. ഇതില്‍ പലതും അദ്ദേഹംതന്നെ സംവിധാനം ചെയ്തവയാണ്. 1951-ല്‍ തിരുവനന്തപുരത്ത് മെരിലാന്‍ഡ് സ്റ്റുഡിയോ സ്ഥാപിച്ചു. അഞ്ച് ചിത്രങ്ങള്‍ക്ക് നാഷണല്‍ അവാര്‍ഡ് ലഭിച്ചു. 1969-ല്‍ കേരള സംസ്ഥാന അവാര്‍ഡ് ഏര്‍പ്പെടുത്തിയപ്പോള്‍ മികച്ച ചലച്ചിത്രത്തിനുള്ള അവാര്‍ഡ് ഈസ്റ്റുമാന്‍ കളറില്‍ നിര്‍മ്മിച്ച കുമാരസംഭവത്തിന് ലഭിച്ചു. ഈ ചിത്രം തമിഴ്, തെലുങ്ക്, മറാഠി, ബംഗാളി ഭാഷകളില്‍ മൊഴിമാറ്റംചെയ്തു. 1975ല്‍ 'സ്വാമി അയ്യപ്പന്‍ ' ജനപ്രീതിയും കലാമേന്മയുമുള്ള ചിത്രത്തിനുള്ള അവാര്‍ഡ് നേടി.

നാഗര്‍കോവിലില്‍ പത്മനാഭപിള്ളയുടെ മകനായി 1910-ല്‍ ജനനം. ഇന്റര്‍മീഡിയറ്റിനുശേഷം ഇരുപത്തൊന്നാമത്തെ വയസ്സില്‍ തിരുവനന്തപുരം വാട്ടര്‍ വര്‍ക്സില്‍ ക്ലര്‍ക്കായി ജോലിയില്‍ പ്രവേശിച്ചു. സെക്രട്ടറിയറ്റിലെ യുഡി ക്ലര്‍ക്കായി സ്ഥാനക്കയറ്റം ലഭിച്ചു. രണ്ടുവര്‍ഷത്തിനുശേഷം ജോലി രാജിവച്ച് മോട്ടോര്‍ വ്യവസായം ആരംഭിച്ചു. 1930-ല്‍ ന്യൂ തിയറ്റര്‍ , 1938-ല്‍ ശ്രീ പത്മനാഭ, 1941-ല്‍ പേട്ട കാര്‍ത്തികേയ, 1947-ല്‍ ശ്രീകുമാര്‍ എന്നീ തിയറ്ററുകള്‍ സ്ഥാപിച്ചു. 1968-ല്‍ ന്യൂ തിയറ്റര്‍ 70 എംഎം ആക്കി പരിഷ്ക്കരിച്ചു. 1942-ലും 1943-ലും തിരുവനന്തപുരം മേയറായി തെരഞ്ഞെടുക്കപ്പെട്ടു.

നിര്‍മ്മാതാവ്, സംവിധായകന്‍ എന്നീ നിലകളില്‍ പ്രശസ്തനായ ഇദ്ദേഹം മലയാള സിനിമയ്ക്ക് നിരവധി സംഭാവനകള്‍ നല്‍കിയ അതുല്യ പ്രതിഭയാണ്. 1978 ഒക്ടോബര്‍ നാലിന് അന്തരിച്ചു. ഭാര്യ: മീനാക്ഷിയമ്മ. ആറു മക്കള്‍ .


പി ജെ ചെറിയാന്‍


1948ല്‍ കേരള ടാക്കീസിന്റെ ബാനറില്‍ മലയാളത്തിലെ നാലാമത്തെ ചിത്രമായ 'നിര്‍മ്മല' നിര്‍മ്മിച്ചുകൊണ്ടാണ് പി ജെ ചെറിയാന്‍ സിനിമാരംഗത്തെത്തിയത്. ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന റോയല്‍ ഡ്രമാറ്റിക് കമ്പനിയായി മാറിയത്. നിര്‍മ്മല, സ്നേഹസീമ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഇദ്ദേഹത്തെ ആറട്ടിസ്റ്റ് ഷെവലിയാര്‍ പദവി നല്‍കി ആദരിക്കുകയും ചെയ്തു.
അഭിനേതാവ്, നിര്‍മ്മാതാവ് എന്നീ നിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച പി ജെ ചെറിയാന്‍ എറണാകുളം ജില്ലയില്‍ 1891ലാണ് ജനിച്ചത്.


പി.കെ.ആര്‍ പിള്ളൈ


ഷിര്‍ദ്ദിസായ് ക്രിയേഷന്‍സ്, സായി നിവാസ്, എം.സി.റോഡ്, കൂത്താട്ടുകുളം. ഫോണ്‍: 0485-2252311. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്.


പ്രകാശ് തിരുവല്ല


പ്രസാദം, മുടവന്മുകള്‍, പൂജപ്പുര.പി.ഒ., തിരുവനന്തപുരം-12 ഫോണ്‍ : 0471-2340877, 2324485. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്


പ്രതാപചന്ദ്രന്‍


കോടതി, ഇവിടെയിങ്ങനെ, കാട്ടുതീ എന്നിവ നിര്‍മ്മിച്ചു. മുത്തോടുമുത്ത്, ആവനാഴി, വാര്‍ത്ത, ഈനാട്, ഇത്രയും കാലം, അവളുടെ രാവുകള്‍ , പഞ്ചാഗ്നി, ഇനിയെങ്കിലും, അറബിക്കടല്‍ പാസ്പോര്‍ട്ട് തുടങ്ങി മുന്നൂറോളം ചിത്രങ്ങളില്‍ അഭിനയിച്ചു. സ്വദേശം ഓമല്ലൂര്‍ . നാടകനടന്‍ , വിവാഹിതന്‍ .


പ്രേംനവാസ്


നീതി, കെണി, അഗ്നിപുത്രി എന്നീ ചിത്രങ്ങള്‍ നിര്‍മ്മിച്ചു. കൂടപ്പിറപ്പ്, ശ്രീ രാമപട്ടാഭിഷേകം, ഭക്തകുചേല, കന്യാകുമാരി തുടങ്ങി മറ്റു പതിനഞ്ചോളം ചിത്രങ്ങളിലും അഭിനയിച്ചു. പ്രേംനസീറിന്റെ സഹോദരന്‍ .


പ്രേംപ്രകാശ്


പെരുവഴിയമ്പലം, കൂടെവിടെ, പറന്ന് പറന്ന്, ഈറന്‍സന്ധ്യ , എന്റെ വീട് അപ്പൂന്റേം തുടങ്ങിയ ചിത്രങ്ങള്‍ നിര്‍മ്മിച്ചു. ടെലിവിഷന്‍ സീരിയല്‍ നിര്‍മ്മാതാവാണ്.

പണിതീരാത്ത വീട്, ഒരിടത്തൊരു ഫയല്‍വാന്‍ , അരനാഴിക നേരം, ആകാശദൂത്, നിറം, എന്റെ വീട്
അപ്പൂന്റേം, കുസൃതി, ക്യാമ്പസ്, അപഹാരം, രാഷ്ട്രം, കോര്‍പ്പറേറ്റ്, നോട്ട്ബുക്ക്, ഡിറ്റക്ടീവ്, തുടങ്ങി
അനേകം ചിത്രങ്ങളില്‍ അഭിനയിച്ചു. നിരവധി പരമ്പരകളില്‍ അഭിനയിച്ചിട്ടുമുണ്ട്.

പ്രശസ്തനടന്‍ ജോസ് പ്രകാശിന്റെ സഹോദരന്‍ . മക്കള്‍ - തിരക്കഥാകൃത്തുക്കളായ ബോബി-സഞ്ജയ് .8 News Items found. Page 1 of 1