തിരക്കഥാകൃത്ത്

പി കേശവദേവ്


1930-കളില്‍ മലയാള കഥാസാഹിത്യത്തിന് നേതൃത്വം നല്‍കിയ പി കേശവദേവിന്റെ ആദ്യ നോവല്‍ 'ഓടയില്‍നിന്ന്' ആയിരുന്നു. എണ്‍പതോളം കൃതികള്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. അയല്‍ക്കാര്‍ 1964ലെ സാഹിത്യ അക്കാദമി അവാര്‍ഡും '70ലെ സോവിയറ്റ് ലാന്‍ഡ് നെഹ്റു അവാര്‍ഡും നേടി. കേരള സാഹിത്യ അക്കാദമിയുടെയും സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തിന്റെയും പ്രസിഡന്റായിരുന്നു. കുറച്ചുകാലം ആകാശവാണിയില്‍ പ്രൊഡ്യൂസറായി ജോലിനോക്കി. കേരള സാഹിത്യ അക്കാദമി ഫെലോഷിപ്പ് ലഭിച്ചിട്ടുണ്ട്.

1905ല്‍ ജനിച്ച കേശവദേവിന്റെ യഥാര്‍ത്ഥ പേര് കേശവപിള്ള എന്നായിരുന്നു. പണ്ഡിറ്റ് ഖുശിറാമിന്റെ ചിന്തകളില്‍ ആകൃഷ്ടനായി ആര്യസമാജത്തില്‍ ചേര്‍ന്ന് കേശവദേവ് എന്ന പേര് സ്വീകരിച്ചു. യുക്തിവാദി പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകനായി രാഷ്ട്രീയത്തില്‍ പ്രവേശിച്ചു. തൊഴിലാളി പ്രസ്ഥാനങ്ങള്‍ക്ക് നേതൃത്വം നല്‍കി. സ്വദേശാഭിമാനി, രാജഭാരതം, പ്രതിദിനം, മഹാത്മാ എന്നീ ആനുകാലികങ്ങില്‍ പത്രാധിപരായിരുന്നു. 1983 ജൂലൈ ഒന്നിന് അന്തരിച്ചു. ഭാര്യ: സീതാലക്ഷ്മി. മകന്‍: ഡോ. ജ്യോതിദേവ്.


പള്ളാശ്ശേരി ജെ


പ്രതീക്ഷ, മുട്ടം.പി.ഒ., ആലുവ-6. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്


പാറപ്പുറത്ത്


പട്ടാളക്കഥകളുടെ മാര്‍ഗദര്‍ശിയായിരുന്ന പാറപ്പുറത്ത് അരനാഴികനേരം, പണിതീരാത്ത വീട് തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് സിനിമാരംഗത്ത് സജീവമായത്.

മാവേലിക്കരയില്‍ 1924-ലാണ് പാറപ്പുറത്തിന്റെ ജനനം. 21 വര്‍ഷത്തോളം പട്ടാളത്തില്‍ സേവനമനുഷ്ഠിച്ചു. സാഹിത്യപ്രവര്‍ത്തക സഹകരണസംഘം ഡയറക്ടറായിരുന്നു. കേരള സാഹിത്യ അക്കാദമി അവാര്‍ഡ് രണ്ടുതവണ ലഭിച്ചു. എം പി പോള്‍ അവാര്‍ഡ്, സാഹിത്യപ്രവര്‍ത്തക അവാര്‍ഡ് എന്നിവയും നേടി. 1981 ഡിസംബര്‍ 30ന് അന്തരിച്ചു.


പ്രദീപ് നായര്‍


മണി മന്ദിര്‍, കുമാരനല്ലുര്‍, കോട്ടയം-686 016 . കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്


പ്രിയദര്‍ശന്‍


1983-ല്‍ 'കുയിലിനെത്തേടി' എന്ന ചിത്രത്തിന് തിരക്കഥയും സംഭാഷണവും എഴുതി. 1984-ല്‍ 'ഓടരുതമ്മാവാ ആളറിയാം' എന്ന ചിത്രം സംവിധാനംചെയ്തു. അമ്പലപ്പുഴയില്‍ കെ സോമന്‍നായരുടെയും കെ രാജമ്മയുടെയും മകനായി 1957-ല്‍ ജനിച്ചു. തിരുവനന്തപുരം മോഡല്‍ സ്കൂള്‍ , എം ജി കോളേജ്, യൂണിവേഴ്സിറ്റി കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ബി എ സൈക്കോളജിക്കുശേഷം എം എക്ക് ചേര്‍ന്നെങ്കിലും പൂര്‍ത്തിയാക്കിയില്ല. ആകാശവാണിയില്‍ ഇംഗ്ലീഷ് പരിപാടികളുടെ പ്രൊഡ്യൂസറായിരുന്നു. അപ്പച്ചന്റെ നവോദയയില്‍ 'പടയോട്ടം' എന്ന ചിത്രവുമായി ബന്ധപ്പെട്ടാണ് സിനിമയില്‍ പ്രവേശിച്ചത്.

1984-ല്‍ പുറത്തിറങ്ങിയ പ്രിയദര്‍ശന്‍മോഹന്‍ലാല്‍ കൂട്ടുകെട്ടിലെ ആദ്യ ചിത്രമായ 'പൂച്ചയ്ക്കൊരു മൂക്കുത്തി ' ഹിറ്റായതോടെ ശ്രദ്ധേയനായി. കിലുക്കത്തിന്റെ റീമേക്കറായ മുസ്കുരാത്താണ് ആദ്യ ഹിന്ദി ചിത്രം. ജാക്കി ഷെറോഫിനെ നായകനാക്കി ഗര്‍ദ്ദിഷ്, വിരാസത്, കഭി ന കഭി, കാലാപാനി, ഡോളി സജാകെ രഖ്നാ, ഹീരാഫേരി, കശ്മകശ്, യേ തേരാ ഘര്‍ യേ മേരാ ഘര്‍ തുടങ്ങിയവയാണ് മറ്റ് ഹിന്ദി ചിത്രങ്ങള്‍ . 'രാക്കിളിപ്പാട്ട്' എന്ന ചിത്രത്തിന്റെ കന്നട പതിപ്പും ഒരുക്കി.

പുന്നാരം ചൊല്ലി ചൊല്ലി, ഒന്നാനാം കുന്നില്‍ ഓരടി കുന്നില്‍ , അരം+അരം=കിന്നരം, പറയാനും വയ്യ പറയാതിരിക്കാനും വയ്യ, ബോയിംഗ് ബോയിംഗ്, മഴപെയ്യുന്നു മദ്ദളം കൊട്ടുന്നു, രാക്കുയിലിന്‍ രാഗസദസ്സില്‍ , ഹലോ മൈഡിയര്‍ റോംഗ് നമ്പര്‍ , താളവട്ടം, വെള്ളാനകളുടെ നാട്, ചെപ്പ്, ആര്യന്‍ , മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു, ചിത്രം, കടത്തനാടന്‍ അമ്പാടി, ഒരു മുത്തശ്ശിക്കഥ, ധിംതരികിട തോം, അയല്‍വാസി ഒരു ദരിദ്രവാസി, അക്കരെയക്കരെയക്കരെ, കിലുക്കം, അഭിമന്യു, അദ്വൈതം, മിഥുനം, തേന്‍മാവിന്‍ കൊമ്പത്ത്, മിന്നാരം, കാലാപാനി, ചന്ദ്രലേഖ, മേഘം, രാക്കിളിപ്പാട്ട്, കാക്കക്കുയില്‍ , കിളിച്ചുണ്ടന്‍ മാമ്പഴം, വെട്ടം തുടങ്ങിയവ മലയാള ചിത്രങ്ങള്‍ .

1995-ല്‍ സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ ചിത്രമായി 'കാലാപാനി' തെരഞ്ഞെടുത്തു. ദേശീയതലത്തില്‍ കാലാപാനി മികച്ച ക്യാമറാമാനും ശബ്ദലേഖകനുമുള്ള അവാര്‍ഡുകള്‍ നേടി. തേന്മാവിന്‍ കൊമ്പത്ത് 1994-ലെ ജനപ്രീതിയും കലാമേന്മയുമുള്ള ചിത്രമായി തെരഞ്ഞെടുത്തു. താളവട്ടവും ചെപ്പും പനോരമ സെലക്ഷന്‍ നേടി. ഗോപുരവാസലിലേ, കാലാപാനി, സ്നേഹിതയേ എന്നിവ തമിഴിലും നിര്‍ണ്ണയം, ഗാണ്ഡീവം, രാക്കിളിപ്പാട്ട് എന്നിവ തെലുങ്കിലും സംവിധാനംചെയ്തു. ഭാര്യ: ലിസ്സി. മക്കള്‍ ‍: കല്യാണി, സിദ്ധാര്‍ത്ഥ്.5 News Items found. Page 1 of 1