നടന്‍

രാധാകൃഷ്ണന്‍ പി.ജെ


ടി.സി.നം.12/734, വരമ്പശ്ശേരി റോഡ്, കുന്നുകുഴി പി.ഒ., തിരുവനന്തപുരം. ഫോണ്‍‍‍‍: 0471-3952198, 9387745869 കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്.


രാഘവന്‍


1968ല്‍ പുറത്തിറങ്ങിയ 'കായല്‍ക്കരയില്‍' ആദ്യ ചിത്രം. 1969ല്‍ റിലീസായ ചൌക്കദ ദീപ (വഴിവിളക്ക്) എന്ന സിനിമയില്‍ നായകനായി. തുടര്‍ന്ന് ഉമ്മാച്ചു, അമ്മയെന്ന സ്ത്രീ, വീട്ടുമൃഗം തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങളില്‍ അഭിനയിച്ചു. ടെലിവിഷന്‍ രംഗത്ത് സജീവം. കന്നട ചിത്രമായ ഊരികേ മഹാസുഭയാണ് സംവിധാനംചെയ്ത ആദ്യ ചിത്രം. ആദ്യ മലയാള ചിത്രം കിളിപ്പാട്ട്. അഭയം (1970), ചെമ്പരത്തി (1972) എന്നീ ചിത്രങ്ങളിലെ അഭിനയം ശ്രദ്ധേയം.തളിപ്പറമ്പില്‍ പൂക്കോത്ത് തെരുവില്‍ ആലിങ്കല്‍ ചാത്തുക്കുട്ടിയുടെയും കല്യാണിയുടെയും മകനായി 1941ല്‍ ജനിച്ചു. തളിപ്പറമ്പ് മീത്തേടത്ത് ഹൈസ്കൂള്‍, കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജ്, മധുര ഗാന്ധിഗ്രാമം എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. പ്രീയൂണിവേഴ്സിറ്റിക്കുശേഷം രണ്ടുവര്‍ഷം ടാഗോര്‍ സ്മാരക നാടക കലാസമിതിയില്‍ പ്രവര്‍ത്തിച്ചു.
മംഗലാപുരം, കുര്‍ഗ്, വിരാജ്പേട്ട, മര്‍ക്കാല തുടങ്ങിയ അതിര്‍ത്തി നഗരങ്ങളിലായിരുന്നു നാടകസമിതിയുടെ പ്രവര്‍ത്തനം. പിന്നീട് ഗാന്ധിഗ്രാമില്‍ ചേര്‍ന്ന് റൂറല്‍ എഡ്യൂക്കേഷനില്‍ ബിഎ പാസ്സായി. ഡല്‍ഹിയിലെ നാഷണല്‍ സ്കൂള്‍ ഓഫ് ഡ്രാമയില്‍നിന്ന് ഡിപ്ളോമ നേടി.
നിര്‍മ്മാതാവും സംവിധായകനുമായ ജി വി അയ്യാറിന്റെ അസോസിയേറ്റായി. ഭാര്യ: ശോഭ. നടന്‍ ജിഷ്ണു മകനാണ്. മകള്‍: ജ്യോത്സ്ന.


രാഘവന്‍ പുറക്കാട്


പുഴക്കര ഹൗസ്, നോര്‍ത്ത് ബേപ്പൂര്‍. ഫോണ്‍‍‍‍: 0495-2416330, 2360274, 94472 76534
കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്.


രഘൂത്തമന്‍


ഉഷസ്സ്, പ്ലോട്ട് നം.34, ഇന്ദിരനഗര്‍, പേരൂര്‍ക്കട, തിരുവനന്തപുരം. ഫോണ്‍‍‍‍‍: 0471-2435442
കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്.


റഹ്മാന്‍


1983 - ല്‍ കൂടെവിടെ എന്ന ചിത്രത്തില്‍ അഭിനയിച്ചു കൊണ്ട് സിനിമയിലെത്തി തുടര്‍ന്ന് ഈ തണലില്‍ ഇത്തിരി നേരം, ഒന്നാം പ്രതി ഒളിവില്‍ , വാര്‍ത്ത, കരിയിലക്കാറ്റുപോലെ , ഉപഹാരം, ഒരിക്കല്‍ ഒരിടത്ത്, തമ്മില്‍ തമ്മില്‍ , കഥ ഇതുവരെ, എന്റെ കാണാക്കുയില്‍ , പപ്പന്‍ പ്രിയപ്പെട്ട പപ്പന്‍ , കണ്ടു കണ്ടറിഞ്ഞു, കൂടും തേടി, ചിലമ്പ്, ഡ്രീംസ്, ബ്ലാക്ക്, രാജമാണിക്യം, മഹാസമുദ്രം, എബ്രഹാം ആന്റ് ലിങ്കണ്‍ , ഗോള്‍ , റോക്ക് ആന്റ് റോള്‍ , വെറുതേ ഒരു ഭാര്യ , ഭാര്യ ഒന്ന് മക്കള്‍ മൂന്ന് തുടങ്ങി നിരവധി ചിത്രങ്ങളില്‍ നായകനായും ഉപനായകനായും അഭിനയിച്ചു.

1967 മെയ് 23 ന് അബുദാബിയില്‍ ജനിച്ചു. നിലമ്പൂര്‍ സ്വദേശി. ബാള്‍ഡ്വിന്‍ ബോയ്സ് ഹൈസ്കൂള്‍ ( ബാംഗ്ലൂര്‍ ), സെന്റ് ജോസഫ് സ്കൂള്‍ (അബുദാബി) റെക്സ് ഹയര്‍സെക്കന്റഡറി സ്കൂള്‍ (ഊട്ടി) എം.ഇ.എസ് മമ്പാട് കോളേജ് ( നിലമ്പൂര്‍ )എന്നിവടങ്ങിളിലായിരുന്നു വിദ്യാഭ്യാസം. നിരവധി തമിഴ് , തെലുങ്ക് ചിത്രങ്ങളിലും അഭിനയിച്ചു. ഭാര്യ മെഹ്റുന്നീസ മക്കള്‍ രുഷ്ദ, അലീഷ . ഭാര്യ മെഹ്റുന്നീസയുടെ സഹോദരീ ഭര്‍ത്താവാണ് പ്രശസ്ത സംഗീതസംവിധായകന്‍ ഏ.ആര്‍ റഹ്മാന്‍ .


രാഹുല്‍


മോഹന്‍സ്, കാഞ്ഞിരക്കോട്, കുണ്ടറ പി.ഒ., കൊല്ലം. ഫോണ്‍‍‍‍: 0474-2522769, 9847282651
കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്.


രാഹുല്‍ മോഹന്‍


കോട്ടയം. ഫോണ്‍‍‍‍: 0481-2700500, 9387836004. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്.


രാജ്കുമാര്‍


പൂച്ചസന്യാസി, തൃഷ്ണ, അതിര്‍ത്തികള്‍ എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. തമിഴ് നടന്‍ . ബിരുദധാരി.


രാജഗോപാല്‍


ടി.സി. 11/1275(1), ക്ലിഫ് ഹൗസ് റോഡ്, നന്ദന്‍കോട്, തിരുവനന്തപുരം. ഫോണ്‍‍‍‍: 0471-2317934, 9349939115. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്.


രാജന്‍ പി ദേവ്


Rajan P. Dev

എണ്‍പതുകളുടെ തുടക്കത്തില്‍ സഞ്ചാരി എന്ന ചിത്രത്തില്‍ അഭിനയിച്ചു. 'ഇന്ദ്രജാല'ത്തിലൂടെ ശ്രദ്ധേയനായി. പ്രതിനായകസ്പര്‍ശമുള്ള വേഷങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു.

ജാക്ക്പോട്ട്, മാന്ത്രികം, ക്രൈംഫയല്‍, അച്ചാമ്മക്കുട്ടിയുടെ അച്ചായന്‍, ദി കിംഗ്, എഴുപുന്ന തരകന്‍, രക്തസാക്ഷികള്‍ സിന്ദാബാദ്, ഗുരുശിഷ്യന്‍ തുടങ്ങിയവ പ്രധാന ചിത്രങ്ങള്‍. ഉദയായിലെ ഫിലിം റെപ്രസന്റേറ്റീവ്, ഗായകന്‍, നടന്‍, സംവിധായകന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ചേര്‍ത്തല ജൂബിലി തിയറ്റേഴ്സ് എന്ന പേരില്‍ സ്വന്തമായൊരു നാടക ട്രൂപ്പുമുണ്ട്. 1998ല്‍ 'അച്ചാമ്മക്കുട്ടിയുടെ അച്ചായന്‍' എന്ന ചിത്രത്തിലൂടെ സംവിധായകനായി.
1984, 1986 വര്‍ഷങ്ങളിലെ ഏറ്റവും നല്ല നാടകനടനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ച. 'കാട്ടുകുതിര'യിലെ കൊച്ചുവാവയാണ് നാടകത്തിലെ മികച്ച വേഷം.തിരുവല്ലയില്‍ എസ് ജെ ദേവിന്റെയും കുട്ടിയമ്മയുടെയും മകനായി 1954ല്‍ ജനനം. ചേര്‍ത്തല ഗവ. ബോയ്സ് ഹൈസ്കൂള്‍, ചേര്‍ത്തല സെന്റ് മൈക്കിള്‍സ് കോളേജ്, എസ് എന്‍ കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം.

2009 ജൂലൈ 29ന് 55വയസ്സില്‍ കരള്‍സംബന്ധമായ അസുഖത്താല്‍ അന്തരിച്ചു. ഭാര്യ: ശാന്തമ്മ. മക്കള്‍. ആഷമ്മ, ജുബില്‍രാജ് (കണ്ണന്‍). സഹോദരി: റാണിയമ്മ.40 News Items found. Page 1 of 4