നടി

രാധ


ഉമാനിലയം, ഇരകള്‍ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു. തമിഴ് നടി അംബികയുടെ സഹോദരി. സ്റ്റുഡിയോ പാര്‍ട്നര്‍ .


രാധാദേവി


സ്ത്രീ, അവകാശി, ഹരിശ്ചന്ദ്ര, ബാല്യസഖി, സി.ഐ.ഡി. എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. ഗായിക. ആകാശവാണിയില്‍ ആര്‍ട്ടിസ്റ്റ്. തിരുവനന്തപുരം സ്വദേശിനി.


രാധാമണി ടി.പി.


സിന്ദൂരച്ചെപ്പ് മുതല്‍ ഒരിടത്ത് വരെ ഏതാനും ചിത്രങ്ങളില്‍ അഭിനയിച്ചു.


രാധിക


കൈകേയി,കൂടുംതേടി, മകന്‍ എന്റെ മകന്‍, ആരാധന തുടങ്ങിയ മലയാളചിത്രങ്ങളില്‍ അഭിനയിച്ചു. അന്തരിച്ച തമിഴ് നടന്‍ എം.ആര്‍ .രാധയുടെ മകള്‍ . 1978-ല്‍ കിഴക്കേപോകും റെയില്‍ എന്ന തമിഴ് ചിത്രത്തിലൂടെയാണ് സിനിമാരംഗത്തേക്കു പ്രവേശിച്ചത്. തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി തുടങ്ങി മറ്റു ഭാഷകളിലും അഭിനയിച്ചു. തമിഴ് സിനിമാ-ടെലിവിഷന്‍ രംഗത്ത് സജീവം. രാധാന്‍ മീഡിയ വര്‍ക്സ് എന്ന ബാനറില്‍ തമിഴ് സീരിയലുകള്‍ നിര്‍മ്മിച്ചു നിര്‍മ്മാതാവ് എന്ന നിലയിലും അറിയപ്പെട്ടു. പ്രശസ്ത തമിഴ്നടന്‍ ശരത്കുമാറിന്റെ ഭാര്യ. രണ്ടുമക്കള്‍. മകന്‍ രാഹുല്‍, മകള്‍ റയന്നേ ഹാര്‍ഡി.


രാധിക


പ്രിയനന്ദിനി, സി.എം.സി.23, ചേര്‍ത്തല-688 524. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്


രാഗിണി


Ragini

ഉദയാശങ്കിറിന്റെ 'കല്‍പന'യിലൂടെ സിനിമയിലെത്തി. 'പ്രസന്ന' ആദ്യ മലയാള ചിത്രം. പി ഭാസ്ക്കരന്റെ നായരുപിടിച്ച പുലിവാലില്‍ സത്യന്റെ നായികയായി. തമിഴിലും ഹിന്ദിയിലുമായി ധാരാളം ചിത്രങ്ങളില്‍ അഭിനയിച്ചു. തസ്കരവീരന്‍, ഉമ്മിണിത്തങ്ക, ശ്രീ അയ്യപ്പന്‍, കൃഷ്ണകുചേല, പുതിയ ആകാശം പുതിയ ഭൂമി, വിയര്‍പ്പിന്റെ വില, നിത്യകന്യക, മണവാട്ടി, തുറക്കാത്ത വാതില്‍, വേലുത്തമ്പി ദളവ, ആരോമലുണ്ണി, ഭാര്യ തുടങ്ങി ഒട്ടേറെ ചിത്രങ്ങളില്‍ അഭിനയിച്ചു. തിരുവനന്തപുരം കാട്ടാക്കട ഗോപാലപിള്ളയുടെയും മലയാകോട്ടേജ് സരസ്വതിയമ്മയുടെയും മകളായി 1937ല്‍ ജനനം. തിരുവിതാംകൂര്‍ സഹോദരിമാരില്‍ ഏറ്റവും ഇളയവള്‍. ലളിത പത്മിനി, ചന്ദ്രന്‍ എന്നിവര്‍ സഹോദരങ്ങള്‍. സ്കൂള്‍ വിദ്യാഭ്യാസത്തിനുശേഷം ഗുരുഗോപിനാഥിന്റെ മേല്‍നോട്ടത്തില്‍ നൃത്തം അഭ്യസിച്ചു.

നല്ലൊരു ഗായിക കൂടിയായിരുന്നു. ഭാര്യ, ഉണ്ണിയാര്‍ച്ച എന്നീ ചിത്രങ്ങളിലെ അഭിനയം ശ്രദ്ധേയം. ഐ വി ശശിയുടെ 'ആലിംഗനത്തി'ലായിരുന്നു അവസാനം അഭിനയിച്ചത്. 1976ല്‍ ഡിസംബര്‍ 30ന് അന്തരിച്ചു. ഭര്‍ത്താവ്: മാധവന്‍തമ്പി. മക്കള്‍: ലക്ഷ്മി, പ്രിയ.


രാഗിണി


സംസ്കാരം ആദ്യചിത്രം. വാരിക്കുഴി, അസ്തി, വരന്മാരെ ആവശ്യമുണ്ട്, ആഗ്രഹം തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു. തെലുങ്ക് തമിഴ് നടി. സ്വദേശം ആന്ധ്രയിലെ കൃഷ്ണ ജില്ല.


രാജാസുലോചന


മനഃസാക്ഷി എന്ന ചിത്രം. തമിഴ് തെലുങ്ക് നടി. സ്വദേശം വിജയഗാഡ.


രാജകോകില


പെണ്‍പട, പെണ്‍പുലി, പട്ടാളം ജാനകി തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു. തമിഴ് തെലുങ്ക് നടി. ക്രോസ്ബല്‍റ്റ് മണിയുടെ ഭാര്യ. രംഗം വിട്ടു.


രാജലക്ഷ്മി


തൃഷ്ണ, അമൃതംഗമയ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു. തെലുങ്ക് നടി. മദ്രാസില്‍ താമസം.43 News Items found. Page 1 of 5