സംവിധായകര്‍

ആര്‍ സുകുമാരന്‍


ടി.സി.31/810, പുള്ളി ലെയിന്‍ , പേട്ട പി.ഒ., തിരുവനന്തപുരം. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്.


ആര്‍ സുകുമാര്‍


1988- ല്‍ മോഹന്‍ലാല്‍ നായകനായ 'പാദമുദ്ര'യാണ് സംവിധാനം നിര്‍വഹിച്ച ആദ്യ ചിത്രം. 1992-ല്‍ 'രാജശില്‍പി'. രണ്ടു ചിത്രങ്ങളുടെയും രചനയും സുകുമാര്‍ തന്നെയായിരുന്നു. ഇപ്പോള്‍ ' യുഗപുരുഷന്‍ ' എന്ന പേരില്‍ ശ്രീനാരായണഗുരുവിന്റെ ജീവിതം ആസ്പദമാക്കി ബഹുഭാഷാ ചലച്ചിത്രം സംവിധാനം ചെയ്യുന്നു. പത്തനംതിട്ട ജില്ലയിലെ തെങ്ങമം ഗ്രാമത്തില്‍ കൊച്ചുരാമന്റെയും ജാനകിയുടെയും മകനായി 1940-ല്‍ ജനിച്ചു. കടമ്പനാട് ഹൈസ്കൂളില്‍ പത്താംക്ലാസ് പാസ്സായശേഷം ചിത്രകലയില്‍ ഡിപ്ലോമ എടുത്തു. ഇരുപത്തഞ്ച് വര്‍ഷത്തോളം ചിത്രകലാധ്യാപകനായിരുന്നു. ധാരാളം ചിത്രങ്ങള്‍ വരയ്ക്കുകയും പ്രതിഛായ എന്ന പേരില്‍ കേരളത്തിലെ പ്രധാന നഗരങ്ങളില്‍ വണ്‍മാന്‍ഷോ നടത്തുകയും ചെയ്തു. ജര്‍മ്മനി, ഇറ്റലി, ഫ്രാന്‍സ്, സ്വിറ്റ്സര്‍ലാന്‍റ് തുടങ്ങിയ രാജ്യങ്ങളില്‍ ചിത്രപ്രദര്‍ശനങ്ങള്‍ ഒരുക്കി. അവിവാഹിതന്‍ .


രാഘവന്‍ .എ


കന്നട ചിത്രമായ ഊരികേ മഹാസുഭയാണ് സംവിധാനംചെയ്ത ആദ്യ ചിത്രം. ആദ്യ മലയാള ചിത്രം കിളിപ്പാട്ട്. 1968ല്‍ പുറത്തിറങ്ങിയ ' കായല്‍ക്കരയില്‍ ' ആണ് അഭിനേതാവെന്ന നിലയിലെ ആദ്യ ചിത്രം. 1969-ല്‍ റിലീസായ ചൗക്കദ ദീപ (വഴിവിളക്ക്) എന്ന സിനിമയില്‍ നായകനായി. തുടര്‍ന്ന് ഉമ്മാച്ചു, അമ്മയെന്ന സ്ത്രീ, വീട്ടുമൃഗം തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങളില്‍ അഭിനയിച്ചു. ടെലിവിഷന്‍ രംഗത്ത് സജീവം. അഭയം (1970), ചെമ്പരത്തി (1972) എന്നീ ചിത്രങ്ങളിലെ അഭിനയം ശ്രദ്ധേയം.

തളിപ്പറമ്പില്‍ പൂക്കോത്ത് തെരുവില്‍ ആലിങ്കല്‍ ചാത്തുക്കുട്ടിയുടെയും കല്യാണിയുടെയും മകനായി 1941-ല്‍ ജനിച്ചു. തളിപ്പറമ്പ് മീത്തേടത്ത് ഹൈസ്കൂള്‍ , കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജ്, മധുര ഗാന്ധിഗ്രാമം എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. പ്രീയൂണിവേഴ്സിറ്റിക്കുശേഷം രണ്ടുവര്‍ഷം ടാഗോര്‍ സ്മാരക നാടക കലാസമിതിയില്‍ പ്രവര്‍ത്തിച്ചു. മംഗലാപുരം, കുര്‍ഗ്, വിരാജ്പേട്ട, മര്‍ക്കാല തുടങ്ങിയ അതിര്‍ത്തി നഗരങ്ങളിലായിരുന്നു നാടകസമിതിയുടെ പ്രവര്‍ത്തനം. പിന്നീട് ഗാന്ധിഗ്രാമില്‍ ചേര്‍ന്ന് റൂറല്‍ എഡ്യൂക്കേഷനില്‍ ബിഎ പാസ്സായി. ഡല്‍ഹിയിലെ നാഷണല്‍ സ്കൂള്‍ ഓഫ് ഡ്രാമയില്‍നിന്ന് ഡിപ്ലോമ നേടി. നിര്‍മ്മാതാവും സംവിധായകനുമായ ജി വി അയ്യാറിന്റെ അസോസിയേറ്റായി. ഭാര്യ: ശോഭ. നടന്‍ ജിഷ്ണു മകനാണ്. മകള്‍ ജ്യോത്സ്ന.


രാജ ജി ബാബു


കെ.സി.ജിമ്മി, കാരോട്ട് ഹൗസ്, തിരുവാന്‍കുളം - 682 305


രാജന്‍ കിരിയത്ത്


ആതിര, കോണ്‍വെന്റ് റോഡ്, വഞ്ചിയൂര്‍, തിരുവനന്തപുരം. ഫോണ്‍ : 695 005. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്


രാജന്‍ പി ദേവ്


1998-ല്‍ ' അച്ചാമ്മക്കുട്ടിയുടെ അച്ചായന്‍ ' എന്ന ചിത്രത്തിലൂടെ സംവിധായകനായി. എണ്‍പതുകളുടെ തുടക്കത്തില്‍ സഞ്ചാരി എന്ന ചിത്രത്തില്‍ അഭിനയിച്ചു. 'ഇന്ദ്രജാല'ത്തിലൂടെ ശ്രദ്ധേയനായി. പ്രതിനായകസ്പര്‍ശമുള്ള വേഷങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു. ജാക്ക്പോട്ട്, മാന്ത്രികം, ക്രൈംഫയല്‍ , അച്ചാമ്മക്കുട്ടിയുടെ അച്ചായന്‍ , ദി കിംഗ്, എഴുപുന്ന തരകന്‍ , രക്തസാക്ഷികള്‍ സിന്ദാബാദ്, ഗുരുശിഷ്യന്‍ തുടങ്ങിയവ പ്രധാന ചിത്രങ്ങള്‍ . ഉദയായിലെ ഫിലിം റെപ്രസന്‍റേറ്റീവ്, ഗായകന്‍ , നടന്‍ ,സംവിധായകന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ചേര്‍ത്തല ജൂബിലി തിയറ്റേഴ്സ് എന്ന പേരില്‍ സ്വന്തമായൊരു നാടക ട്രൂപ്പുമുണ്ട്.

1984, 1986 വര്‍ഷങ്ങളിലെ ഏറ്റവും നല്ല നാടകനടനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചു. 'കാട്ടുകുതിര'യിലെ കൊച്ചുവാവയാണ് നാടകത്തിലെ മികച്ച വേഷം.തിരുവല്ലയില്‍ എസ് ജെ ദേവിന്റെയും കുട്ടിയമ്മയുടെയും മകനായി 1954-ല്‍ ജനനം. ചേര്‍ത്തല ഗവ. ബോയ്സ് ഹൈസ്കൂള്‍ ,ചേര്‍ത്തല സെന്‍റ് മൈക്കിള്‍സ് കോളേജ്, എസ് എന്‍ കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ഭാര്യ: ശാന്തമ്മ. മക്കള്‍ : ആഷമ്മ, ജുബില്‍രാജ് ( കണ്ണന്‍ ). സഹോദരി : റാണിയമ്മ.


രാജന്‍ ശങ്കരാടി


സോമഗിരി, എടത്തല നോര്‍ത്ത്, ആലുവ. ഫോണ്‍ : 0484-2838555. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്


രാജസേനന്‍


1984-ല്‍ മേനക അഭിനയിച്ച 'ആഗ്രഹം' സംവിധാനം ചെയ്ത് സ്വതന്ത്ര സംവിധായകനായി. പാവം ക്രൂരന്‍ , സൗന്ദര്യപ്പിണക്കം, ശാന്തം ഭീകരം, കണികാണുംനേരം എന്നീ ചിത്രങ്ങള്‍ സംവിധാനംചെയ്തു. 1991-ല്‍ പുറത്തിറങ്ങിയ കടിഞ്ഞൂല്‍ കല്യാണത്തിലൂടെ ശ്രദ്ധേയനായി.അയലത്തെ അദ്ദേഹം (1992), മേലേപ്പറമ്പില്‍ ആണ്‍വീട് (1993) എന്നീ ചിത്രങ്ങള്‍ ഒരുക്കിയതുവഴി ഹിറ്റ് മേക്കറായി ജനഹൃദയങ്ങളില്‍ സ്ഥാനമുറപ്പിച്ചു. ശ്രീദേവി എന്ന പേരില്‍ ചിത്രങ്ങള്‍ക്ക് കഥയും രചിച്ചിട്ടുണ്ട്. സ്വപ്നലോകത്തെ ബാലഭാസ്കരന്‍ , ദില്ലിവാലാ രാജകുമാരന്‍ , കൊട്ടാരംവീട്ടിലെ അപ്പൂട്ടന്‍ , നാടന്‍ പെണ്ണും നാട്ടുപ്രമാണിയും, ഞങ്ങള്‍ സന്തുഷ്ടരാണ്, മേഘസന്ദേശം, നക്ഷത്രക്കണ്ണുള്ള രാജകുമാരന്‍ അവനുണ്ടൊരു രാജകുമാരി, സ്വപ്നംകൊണ്ട് തുലാഭാരം തുടങ്ങി ഇരുപതിലേറെ ചിത്രങ്ങള്‍ സംവിധാനം ചെയ്തു.

ഡാന്‍സ് മാസ്റ്റര്‍ മരുതൂര്‍ അപ്പുക്കുട്ടന്‍നായരുടെയും രാധാമണിയമ്മയുടെയും മകനായി തിരുവനന്തപുരത്ത് 1958-ല്‍ ജനനം. ആറ്റിങ്ങല്‍ ഗവണ്‍മെന്റ് ഹൈസ്കൂളില്‍ സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. പ്രൈവറ്റായി പ്രീഡിഗ്രി പാസ്സായി. പഠിക്കുമ്പോള്‍ത്തന്നെ കലാരംഗത്ത് സജീവമായിരുന്നു. സ്വന്തം ട്രൂപ്പിന്റെ ബാലെകളില്‍ അഭിനയിച്ചിരുന്നു. പി കെ ജോസഫിന്റെ സഹായിയായാണ് സിനിമയില്‍ പ്രവേശിച്ചത്. ഭാര്യ : ലത. ഒരു മകള്‍ . സഹോദരങ്ങള്‍ ‍: ജയചന്ദ്രന്‍ ശ്രീകല, കണ്ണന്‍ , റാണി, അനീസിയ, റാണി അപ്സര.


രാജീവ് അഞ്ചല്‍


ഗോകുലം അനക്സ്, കോലിയക്കോട് പി.ഒ., വെഞ്ഞാറമ്മൂട്, തിരുവനന്തപുരം. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്


രാജീവ് കുമാര്‍ ടി.കെ


ടി.സി.36/1056, കാര്‍ത്തിക, ഈഞ്ചക്കല്‍ ജംഗ്ഷന്‍, വള്ളക്കടവ്, തിരുവനന്തപുരം -695 008 . കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്21 News Items found. Page 1 of 3