സംഗീത സംവിധാനം

ആര്‍ .കെ. ശേഖര്‍


' പഴശ്ശിരാജ' എന്ന ചിത്രത്തിലെ 'ചൊട്ടമുതല്‍ ചുടലവരെ...' എന്ന ഗാനം കേള്‍ക്കാത്തവരായി ഒരു കേരളീയനും ഉണ്ടാവാനിടയില്ല. ഈ ചിത്രത്തിന്റെ സംഗീതസംവിധായകനായാണ് ആര്‍ കെ.ശേഖര്‍ സംവിധാനലോകത്തേക്ക് കടന്നത്. തമിഴ്നാട് സര്‍ക്കാരില്‍ സാധാരണ ഇലക്ട്രീഷ്യനായതിനുശേഷം പടിപടിയായി ഉയര്‍ന്നു ചലച്ചിത്ര സംഗീതരംഗത്തു പ്രവേശിക്കുകയും മലയാള ചലച്ചിത്ര സംഗീത സംവിധായകരില്‍ പലര്‍ക്കം സഹായിയായി പ്രവര്‍ത്തിക്കുകയും ചെയ്ത പാരമ്പര്യവുമായാണ് 'പഴശ്ശിരാജാ'യ്ക്ക് സംഗീതം പകര്‍ന്നത്. തുടര്‍ന്ന് പല ചിത്രങ്ങളിലും സംഗീത സംവിധായകനായി. മുഴുവന്‍ ജീവിതവും തീരുന്നതിനുമുമ്പ് ഒരു മാരകരോഗം അദ്ദേഹത്തിനെ ആക്രമിച്ചു. അന്തരിച്ചു. ഭാര്യ: മക്കള്‍ നാലുപേര്‍ മകനായ ദിലീപ് ഇപ്പോള്‍ സംഗീത രംഗത്ത് വിദഗ്ദനായി പ്രവര്‍ത്തിക്കുന്നു.


രഘുനാഥ് സേഠ്


'ആരണ്യകം' എന്ന ചിത്രത്തില്‍ ഒ.എന്‍ .വി. കുറുപ്പ് രചിച്ച ഗാനങ്ങള്‍ക്ക് സംഗീതമേകി കൊണ്ടാണ് ഹിന്ദുസ്ഥാനി ശാസ്ത്രീയസംഗീതത്തില്‍ ഫ്ളൂട്ട് വിദഗ്ധനും ഹിന്ദി ചലച്ചിത്ര സംവിധായകനുമായ രഘുനാഥ് സേഠ് മലയാള സിനിമാലോകത്തെത്തിയത്.


രാജ്കമല്‍


ഹിന്ദി ചലച്ചിത്രരംഗത്തെ പ്രഗത്ഭ സംഗീത സംവിധായകനായ രാജ്കമല്‍ മലയാളത്തില്‍ ആദ്യമായി സംഗീതസംവിധാനം നിര്‍വ്വഹിക്കുന്നത് 'ആഴി' എന്ന ചിത്രത്തിനു വേണ്ടിയാണ്. ഡല്‍ഹി ദൂരദര്‍ശന്‍ സംപ്രേക്ഷണം ചെയ്ത 'മഹാഭാരതം' എന്ന പരമ്പരയുടെ സംഗീതസംവിധാനം നിര്‍വ്വഹിച്ചത് രാജ്കമല്‍ ആണ്.


രാജാമണി


ആദ്യകാല മലയാള സിനിമാസംഗീത സംവിധായകരില്‍ ഒരാളായിരുന്ന ചിദംബരനാഥിന്റെ മകനായ രാജാമണി 'നുള്ളി നോവിക്കാതെ' എന്ന ചിത്രത്തിലൂടെ സംഗീത സംവിധായകനായി. തുടര്‍ന്ന് സ്വാഗതം, താളവട്ടം എന്നിങ്ങനെ പത്തു ചിത്രങ്ങള്‍ക്ക് സംഗീതം നല്‍കി.


രാജന്‍ ആന്റണി


കൊച്ചിന്‍ സാക്സ്, കൊച്ചാള്‍, കൂനമ്മാവ്-683 518 ഫോണ്‍ : 0484-2512598, 98461 80114
കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്


രാജസേനന്‍


'സൗന്ദര്യപ്പിണക്കം എന്ന ചിത്രത്തിനാണ് രാജസേനന്‍ ആദ്യമായി സംഗീതം നല്‍കിയത്. അതിന്റെ സംവിധായകനും അദ്ദേഹം തന്നെ. തുടര്‍ന്ന് പാവം ക്രൂരന്‍ , ഒന്ന് രണ്ട് മൂന്ന് എന്നീ ചിത്രങ്ങളുടെ സംവിധാനവും സംഗീതവും നിര്‍വ്വഹിക്കുകയുണ്ടായി. 1958 ആഗസ്റ്റ് 20 ന് വാമനപുരത്ത് ഡാന്‍സര്‍ അപ്പുക്കുട്ടന്‍ നായരുടേയും രാധാമണിയുടേയും പുത്രനായി രാജസേനന്‍ ജനിച്ചു. എട്ടാമത്തെ വയസ്സില്‍ അച്ഛനില്‍ നിന്ന് നൃത്തം അഭ്യസിച്ചു. പന്ത്രണ്ടാം വയസ്സില്‍ ഗുരു വേളാവൂര്‍ കുഞ്ഞുകൃഷ്ണപിള്ള ഭാഗവതരുടെ കീഴില്‍ സംഗീതം പഠിച്ചു. പഠിക്കുന്ന കാലത്തുതന്നെ ലളിതഗാനങ്ങള്‍ക്കും ശായ സംഗീതത്തിനും അനേകം സമ്മാനങ്ങള്‍ നേടി. പ്രൊഫഷണല്‍ നാടകങ്ങളില്‍ അഭിനയിക്കുകയും പാടുകയും ചെയ്തു. പി കെ ജോസഫിന്റെ സഹായിയായാണ് സിനിമയില്‍ പ്രവേശിച്ചത്. 1984-ല്‍ മേനക അഭിനയിച്ച 'ആഗ്രഹം' സംവിധാനം ചെയ്ത് സ്വതന്ത്ര സംവിധായകനായി. 1991-ല്‍ പുറത്തിറങ്ങിയ കടിഞ്ഞൂല്‍ കല്യാണത്തിലൂടെ ശ്രദ്ധേയനായി.അയലത്തെ അദ്ദേഹം (1992), മേലേപ്പറമ്പില്‍ ആണ്‍വീട് (1993) എന്നീ ചിത്രങ്ങള്‍ ഒരുക്കിയതുവഴി ഹിറ്റ് മേക്കറായി ജനഹൃദയങ്ങളില്‍ സ്ഥാനമുറപ്പിച്ചു.

ശ്രീദേവി എന്ന പേരില്‍ ചിത്രങ്ങള്‍ക്ക് കഥയും രചിച്ചിട്ടുണ്ട്. സ്വപ്നലോകത്തെ ബാലഭാസ്കരന്‍ , ദില്ലിവാലാ രാജകുമാരന്‍ , കൊട്ടാരംവീട്ടിലെ അപ്പൂട്ടന്‍ , നാടന്‍ പെണ്ണും നാട്ടുപ്രമാണിയും, ഞങ്ങള്‍ സന്തുഷ്ടരാണ്, മേഘസന്ദേശം, നക്ഷത്രക്കണ്ണുള്ള രാജകുമാരന്‍ അവനുണ്ടൊരു രാജകുമാരി, സ്വപ്നംകൊണ്ട് തുലാഭാരം തുടങ്ങി ഇരുപതിലേറെ ചിത്രങ്ങള്‍ സംവിധാനം ചെയ്തു.
വിവാഹിതന്‍ : ഭാര്യ ശ്രീലത, മകള്‍ ദേവിക. സഹോദരങ്ങള്‍ ‍: ജയചന്ദ്രന്‍ ശ്രീകല, കണ്ണന്‍ , റാണി, അനീസിയ, അപ്സര. വിലാസം : രാജസേനന്‍ ,അപ്സരാ നിവാസ്, പീരപ്പന്‍കോട്, തിരുവനന്തപുരം.


രാമറാവു


ദക്ഷിണാമൂര്‍ത്തിയോടൊപ്പം നല്ലതങ്കയ്ക്കുവേണ്ടി സംഗീതസംവിധാനം നിര്‍വഹിച്ചു.


രാമചന്ദ്രന്‍


' ഡാലിയാപൂക്കള്‍ ' എന്ന ചിത്രത്തിന് ആദ്യമായി സംഗീതസംവിധാനം നിര്‍വ്വഹിച്ചുകൊണ്ടു രംഗത്തുവന്നു.


രമേശ് നാരായണന്‍


ജസ്രാങ്, ടി.സി.19/1142, തെക്കേടം ലെയിന്‍, തമലം, പൂജപ്പുര പി.ഒ., തിരുവനന്തപുരം- 695 012 ഫോണ്‍ : 0471-2349975/309. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്


രംഗനാഥന്‍


കേരളീയരായ സംഗീത സ്നേഹികള്‍ക്ക് പ്രിയങ്കരിയായിത്തീര്‍ന്ന എസ്. ജാനകിയെ മലയാളചലച്ചിത്രത്തിന് പരിചയപ്പെടുത്തിക്കൊണ്ട്, രംഗനാഥന്‍ തന്റെ ഏക മലയാള ചിത്രമായ 'മിന്നല്‍ പടയാളികള്‍ 'ക്കു 1959-ല്‍ സംഗീതമേകി16 News Items found. Page 1 of 2