ഗായകന്‍

രാജഗോപാല്‍


1978-ല്‍ റിലീസായ 'പോക്കറ്റടിക്കാരി' എന്ന ചിത്രത്തില്‍ മങ്കൊമ്പിന്റെ രചനയായ 'ആശാനാശിച്ച.....' എന്നഗാനം എ.ടി. ഉമ്മറിന്റെ സംഗീതത്തില്‍ രാജഗോപാല്‍ പാടി.


രാജാമണി


'കൊടുങ്ങല്ലൂര്‍ ഭഗവതി' എന്ന ചിത്രത്തില്‍ ' ജഗദംബികേ....' എന്ന ഗാനം രാജാമണി പാടി.


രാജന്‍


1981-ല്‍ പുറത്തിറങ്ങിയ കൊടുമുടികള്‍ എന്ന ചിത്രത്തില്‍ രാജന്‍ , ഗീതയോടൊപ്പം 'എങ്ങോ നിന്നൊരു....' എന്ന ഗാനം പാടി. ചിറയിന്‍കീഴ് രാമകൃഷ്ണന്‍ നായര്‍ രചന. എം.കെ. അര്‍ജ്ജുനന്‍ സംഗീതം.


രാജശേഖരന്‍


'ഉണ്ണികളേ ഒരു കഥ പറയാം' എന്ന ചിത്രത്തിലെ 'പുഞ്ചിരിയുടെ....' എന്നു തുടങ്ങുന്ന ഗാനം യേശുദാസ്, അമ്പിളി, എന്നിവരോടൊപ്പം രാജശേഖരന്‍ പാടി. രചന ബിച്ചുതിരുമല, സംഗീതം ഔസേപ്പച്ചന്‍ .


രാജ്കുമാര്‍ (പ്രാക്കുളം)


1979-ല്‍ പുറത്തിറങ്ങിയ 'രാജവീഥി' എന്ന ചിത്രത്തിനുവേണ്ടി ബിച്ചുതിരുമല എഴുതിയ 'പശ്ചിമാംബരത്തിന്റെ...' എന്ന ഗാനം എ.ടി. ഉമ്മറിന്റെ സംഗീതത്തില്‍ രാജ്കുമാര്‍ പ്രാക്കുളം പാടി.


രാജു ഫെലിക്സ്


'തൊട്ടാവാടി' എന്ന ചിത്രത്തില്‍ പി.സുശീലയോടൊപ്പം 'വീണേ വീണേ....' എന്ന ഗാനം ആലപിച്ചുകൊണ്ട് രാജു ഫെലിക്സ് പിന്നണി ഗായകനായി.


രാമചന്ദ്രന്‍


മലയാളത്തിലെ ആദ്യത്തെ റിയലിസ്റ്റിക് ചിത്രമാണ് ' ന്യൂസ് പേപ്പര്‍ ബോയ് ' അതിന്റെ സംഗീത സംവിധായകരില്‍ ഒരാളാണ് രാമചന്ദ്രന്‍ . രാമചന്ദ്രനും ലക്ഷ്മിയും ചേര്‍ന്നുപാടിയ 'തെക്കന്‍കാറ്റേ....' എന്ന ഒരൊറ്റ ഗാനമേ ചിത്രത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളൂ.


രാമചന്ദ്രന്‍ കാഞ്ഞങ്ങാട്


'പത്മതീര്‍ത്ഥം' എന്ന ചിത്രത്തില്‍ കെ.വി. മഹാദേവന്റെ സംഗീതത്തില്‍ 'കാറും കറുത്ത വാവും....' എന്ന ഗാനം രാമചന്ദ്രന്‍ പാടി. ഗാനഭൂഷണം പാസ്സായ അദ്ദേഹം സംഗീത കച്ചേരി അരങ്ങുകളില്‍ വളരെ ശോഭിയ്ക്കുന്നയാളാണ്. എന്തുകൊണ്ടോ ചലച്ചിത്ര ഗാനരംഗത്തുതുടര്‍ന്നില്ല.


രംഗരാജന്‍


'വിമോചനസമരം' എന്ന ചിത്രത്തില്‍ എസ്. ജാനകിയോടൊപ്പം 'നീലനിലാവില്‍ എന്നു തുടങ്ങുന്ന ഗാനം രംഗരാജന്‍ പാടി.


രവീന്ദ്രന്‍


പ്രശസ്ത സംഗീതസംവിധായകനായ രവീന്ദ്രന്‍ ഗായകനായിട്ടാണ് സിനിമാവേദിയിലേക്ക് കടന്നത്. 1969-ല്‍ പുറത്തുവന്ന 'വെള്ളിയാഴ്ച' എന്ന ചിത്രത്തിനുവേണ്ടി യശശ്ശരീരനായ എം.എസ്. ബാബുരാജ് ഈണം നല്‍കിയ 'പാര്‍വ്വണരജനീ....' എന്നാരംഭിക്കുന്ന ഗാനം എസ്. ജാനകിയോടൊപ്പം രവീന്ദ്രന്‍ പാടി. 1979-ല്‍ 'ചൂള' എന്ന ചിത്രത്തിനുവേണ്ടി ആദ്യമായി സംഗീതസംവിധാനം ചെയ്തു. 59 ചിത്രങ്ങള്‍ക്ക് രവീന്ദ്രന്‍ സംഗീതം നിര്‍വ്വഹിച്ചിട്ടുണ്ട്. വളരെയധികം ഹിറ്റ് ഗാനങ്ങള്‍ അദ്ദേഹത്തിന്റേതായിട്ടുണ്ട്. ശാസ്ത്രീയ സംഗീത അടിസ്ഥാനമുള്ളതാണ് പലതും. 1943 നവംബര്‍ 9ന് കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴ എന്ന ഗ്രാമത്തില്‍ ജനിച്ചു. പിതാവ് മാധവനും മാതാവ് ലക്ഷ്മിയും അവരുടെ ഏഴാമത്തെ മകനാണ് രവീന്ദ്രന്‍ . പ്രാഥമിക സ്ക്കൂള്‍ വിദ്യാഭ്യാസത്തിനുശേഷം തിരുവനന്തപുരം സ്വാതിതിരുനാള്‍ മ്യൂസിക് കോളേജില്‍ ചേര്‍ന്നു. 1966-ല്‍ മദിരാശിയില്‍ എത്തിയ രവീന്ദ്രന്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ ശോഭന, മൂന്നു മക്കള്‍ .11 News Items found. Page 1 of 2