ഗായിക

ആര്‍ ഉഷ


ആലിപ്പഴങ്ങള്‍ എന്ന ചിത്രത്തില്‍ ദര്‍ശന്‍ രാമന്‍ സംഗീതം നല്‍കിയ 'സ്വരമേഴും ഉതിരുകയായ്...' എന്ന ഗാനമാണ് ആര്‍ ഉഷയെ പിന്നണിഗായികയാക്കിയത്.വിവാഹിതയായ ഉഷയുടെ ഭര്‍ത്താവ് മലയാളത്തിലെ പ്രഥമപിന്നണിഗായകനും
ശാസ്ത്രീയ സംഗീതചക്രവര്‍ത്തിയുമായ ഗോവിന്ദറാവുവിന്റെ മകനായ ജി.രാജപ്പയാണ്. മദ്രാസില്‍ താമസം. വിലാസം ആര്‍ .ഉഷ, ഗാനമന്ദിര്‍ , നം. 17 11 ക്രോസ് സ്ട്രീറ്റ്, മദ്രാസ്.


രാധാവിശ്വനാഥ്


1976-ല്‍ പുറത്തിറങ്ങിയ 'മുത്ത്' എന്ന ചിത്രത്തില്‍ പ്രദീപ് സിംഗിന്റെ സംഗീതത്തില്‍ കെ.എസ്. നമ്പൂതിരി എഴുതിയ 'വിമൂകശോകസ്മൃതികളുണര്‍ത്തി....' എന്ന ഗാനം രാധാവിശ്വനാഥ് പാടി. ഈ ചിത്രത്തില്‍ തന്നെ രാധ മറ്റൊരു ഗാനം കൂടി ആലപിച്ചു.


രാധിക


'പറയാനും വയ്യ പറയാതിരിയ്ക്കാനും വയ്യ' എന്ന ചിത്രത്തില്‍ എം.ജി. രാധാകൃഷ്ണന്റെ സംഗീതത്തില്‍ ചുനക്കര രാമന്‍കുട്ടി എഴുതിയ'അങ്ങേ കുന്ന് ഇങ്ങേ കുന്ന്...'എന്ന് തുടങ്ങുന്ന ഗാനം എം.ജി. ശ്രീകുമാര്‍ , വേണുഗോപാല്‍ എന്നിവരോടൊപ്പം പാടി രാധിക പിന്നണി ഗായികയായി. ആറന്മുള പൊന്നമ്മയുടെ പൗത്രിയും നടന്‍ സുരേഷ്ഗോപിയുടെ ഭാര്യയും ആണ് ഗായികയായ രാധിക.


രാജലക്ഷ്മി (കൊല്ലം)


'വീരഭദ്രനി'ലെ 'പ്രേമാഞ്ജനക്കുറി.....' എന്ന ഗാനം പാടിയത് കൊല്ലം രാജലക്ഷ്മി. ഈ ചിത്രത്തിന്റെ ഗാനരചയിതാവും നിര്‍മ്മാതാവുമായ എല്‍ .എന്‍ .പോറ്റി രാജലക്ഷ്മിയുടെ അച്ഛനാണ്. കൊല്ലം സൂര്യകുമാര്‍ സഹോദരനും. വിലാസം: എല്‍ രാജലക്ഷ്മി, കേന്ദ്രീയ വിദ്യാലയ, നമ്പര്‍ -1 ജലഹള്ളി, ബാംഗ്ളൂര്‍ ‍15


രാജേഷ് ബ്രഹ്മാനന്ദന്‍


ഫോണ്‍ : 9388890010. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്


രാജി


1979-ല്‍ റിലീസായ 'ലില്ലിപ്പൂക്കള്‍ ....' എന്ന ചിത്രത്തില്‍ പൂവച്ചല്‍ ഖാദറിന്റെ ഗാനമായ 'അത്യുന്നതങ്ങളില്‍ ...' എന്ന ഗാനം കോട്ടയം ജോയിയുടെ സംഗീതത്തില്‍ യേശുദാസ്, കാര്‍ത്തികേയന്‍മാരോടൊപ്പം രാജി എന്ന ഗായികയും പാടി.


രമണി


'പ്രേമലേഖ' എന്ന ചിത്രത്തിലെ ' അനുരാഗപ്പൂനിലാവില്‍ ....' എന്ന ഗാനം രമണിയും ഗായികയായ എന്‍ .എല്‍ .ഗാനസരസ്വതിയുമായി ചേര്‍ന്നുപാടിയതാണ്.


റംല


എം.എസ്. വിശ്വാനാഥന്റെ സംഗീതത്തില്‍ ബിച്ചു തിരുമലയുടെ രചനയായ 'വെല്‍ക്കം ലേഡീസ്....' എന്ന ഗാനം റംല 'കോളിളക്കം' എന്ന ചിത്രത്തിനുവേണ്ടി പാടി. 1981 ല്‍ ഈ ചിത്രം റിലീസായി.


രഞ്ജിനീ മേനോന്‍


ഉണ്ണിമേനോനോടൊപ്പം 'സാരംഗി മാറിലണിയും....' എന്ന ഗാനം രഞ്ജിനീ മേനോന്‍ 'പാവക്കൂത്ത്' എന്ന ചിത്രത്തിനുവേണ്ടി പാടി. രചന കെ. ജയകുമാര്‍ , സംഗീതം ജോണ്‍സണ്‍ . വിലാസം: രഞ്ജിനീ മേനോന്‍ , 27/797, ഹോളി ഏഞ്ചല്‍സ് കോണ്‍വെന്റിനു എതിര്‍വശം, തിരുവനന്തപുരം


രേണുക


1958-ല്‍ പുറത്തിറങ്ങിയ 'ലില്ലി' എന്ന ചിത്രത്തില്‍ പി.ഭാസ്കരന്‍ രചിച്ച് എം.എസ്. വിശ്വനാഥന്‍ ഈണം നല്‍കിയ 'കന്യാമറിയമേ' എന്ന ഗാനം കുമരേശന്‍ , ശാന്താ പി.നായര്‍ എന്നിവരോടൊപ്പം പാടിക്കൊണ്ട് ചലിച്ചിത്രരംഗത്ത് പ്രവേശിച്ചു. കുട്ടികള്‍ക്കുവേണ്ടി ധാരാളം ചിത്രങ്ങളില്‍ പാടി. 'ഭാര്യ' എന്ന ചിത്രത്തിലെ 'പഞ്ചാരപ്പാലുമിഠായി .....' എന്ന ഗാനം യേശുദാസും പി.ലീലയും രേണുകയും ചേര്‍ന്നാണ് പാടിയത്. ഇപ്പോള്‍ ഈ രംഗം വിട്ട് വിവാഹിതയായി ബാംഗ്ലൂരില്‍ സ്ഥിരതാമസമാക്കിയിരിക്കുന്നു.11 News Items found. Page 1 of 2