നിര്‍മ്മാതാക്കള്‍

ആര്‍ എസ് പ്രഭു


1950 ജൂലായ് 14- തീയതിയാണ് ആര്‍ എസ് പ്രഭു സിനിമയുമായി ബന്ധപ്പെട്ടത്. രക്തബന്ധം എന്ന ചിത്രത്തിന്റെ പ്രൊഡക്ഷന്‍ മാനേജരായിട്ടായിരുന്നു തുടക്കം. മൂന്നുവര്‍ഷം ചലച്ചിത്ര വിതരണരംഗത്ത് പ്രവര്‍ത്തിച്ചു. തുടര്‍ന്ന് ചന്ദ്രതാര പ്രൊഡക്ഷന്‍സില്‍ പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവായി. ത്രിവേണി എന്ന ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായി. അതിനുശേഷം 13 ചിത്രങ്ങള്‍ നിര്‍മ്മിച്ചു. എ വിന്‍സന്റ് സംവിധാനംചെയ്ത ആഭിജാത്യം ആണ് ആദ്യം നിര്‍മ്മിച്ച ചിത്രം. രക്തബന്ധം, മൂടുപടം, അസുരവിത്ത് എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

മലയാള സിനിമാ ചലച്ചിത്ര പരിഷത്തിന്റെ ആദ്യകാല ട്രഷറര്‍ ആയിരുന്നു. ഇപ്പോള്‍ വൈസ്പ്രസിഡന്റായി സേവനമനുഷ്ഠിക്കുന്നു. മലയാളം ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ ചെന്നൈയുടെ ആദ്യകാല സെക്രട്ടറിയായും 4 വര്‍ഷം പ്രസിഡന്റായും സേവനമനുഷ്ഠിച്ചു. കേരള ചലച്ചിത്ര വികസന കോര്‍പ്പറേഷനില്‍ ഡയറക്ടറായി '77-'79 കാലഘട്ടത്തില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ചെന്നൈയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ സിനിമയുടെ 75- വാര്‍ഷികാഘോഷ വേളയില്‍ തിരഞ്ഞെടുക്കപ്പെട്ട 75 ചലച്ചിത്രപ്രവര്‍ത്തകരില്‍ ഒരാളാണ്.
കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷന്റെ ചലച്ചിത്ര പ്രതഭ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. വയലാര്‍ സ്മാരക സാംസ്കാരിക അവാര്‍ഡ് 1997ല്‍ അദ്ദേഹത്തിന് ലഭിച്ചു. സൌത്ത് ഇന്ത്യന്‍ ഫിലിം ചേംബര്‍ ഓഫ് കോമേഴ്സ് ചെന്നൈയിലെ എക്സിക്യൂട്ടീക് കമ്മിറ്റി അംഗമാണ്.

1930 മെയ് അഞ്ചാം തീയതി രാമചന്ദ്രപ്രഭുവിന്റെയും യശോദാഭായിയുടെയും മകനായി എറണാകുളത്ത് ജനിച്ചു. രാമചന്ദ്ര ശ്രീനിവാസപ്രഭു എന്നാണ് യഥാര്‍ത്ഥ പേര്. നോര്‍ത്ത് പറവൂരിലെ ഗവണ്‍മെന്റ് ഹൈസ്കൂളില്‍നിന്ന് സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. തുടര്‍ന്ന് കുടുംബ ബിസിനസ്സില്‍ പങ്കാളിയായി. ശാരദയാണ് ഭാര്യ. രണ്ടുമക്കള്‍: മൂത്ത മകന്‍ എസ് രാജഗോപാല്‍ കനറാബാങ്കിലെ സീനിയര്‍ മാനേജരാണ്. രണ്ടാമത്തെ മകന്‍ എസ് രമേഷ് അമേരിക്കയില്‍ കമ്പ്യൂട്ടര്‍ എന്‍ജിനീയര്‍.


രാജന്‍ എം


ഹൊറൈസണ്‍ എന്റര്‍ടെയ്ന്‍മെന്റ്സ്, 37/3026, പൊന്നൊത്ത് റോഡ്, കലൂര്‍, കൊച്ചി-17
ഫോണ്‍: 9387434712, 9388435357, 9995445155. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്.


രാജീവ് നാഥ്


ഛായാ ഫിലിംസ്, തണല്‍, പുന്നയ്ക്കാമുഗള്‍, ആറാമട പി.ഒ., തിരുവനന്തപുരം. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്.


രാജു (പ്രേംചന്ദ്) സി.എം


അനുഗ്രഹ ആര്‍ട്സ്, 28/1413, അനുഗ്രഹ, കെ.പി.വള്ളുവന്‍ റോഡ്, കടവന്ത്ര, കൊച്ചി-20
ഫോണ്‍: 98479527267, 94461 13000. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്.


രാജു മാലിയത്ത്


യാവണ്‍ എന്റര്‍ടെയ്ന്‍മെന്റ് കമ്പനി, 44/356, എ5, ലിബര്‍ട്ടി ടവേഴ്സ്, മണപ്പട്ടിപറമ്പു റോഡ്, കലൂര്‍, കൊച്ചി-17. ഫോണ്‍: 2400882, 94467 5601. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്.


രംഭ


ത്രീറോസസ് എന്ന തമിഴ് ചിത്രം നിര്‍മ്മിച്ചു. ആന്ധ്രപ്രദേശിലെ വിജയവാഡയില്‍ എം വെങ്കിടേശ്വരറാവുവിന്റെയും ഉഷാറാണിയുടെയും മകളായി 1977-ല്‍ ജനിച്ചു. ശരിക്കുള്ള പേര് അമൃത. മദ്രാസ് പാര്‍ക്ക് മോണ്ടിസോറി ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ വിദ്യാഭ്യാസം. ഹരിഹരന്റെ സര്‍ഗ്ഗം എന്ന ചിത്രത്തില്‍ നായികയായി. അതിനുശേഷം കമലിന്റെ ചമ്പക്കുളം തച്ചനിലും നായികയായി അഭിനയിച്ചു. തമിഴില്‍ അവസരം ലഭിച്ചതോടെ പേര് രംഭ എന്നാക്കി.
ഉള്ളത്തെ അള്ളിത്താ എന്ന ചിത്രത്തിലൂടെ സി സുന്ദറാണ് രംഭയെ തമിഴില്‍ പരിചയപ്പെടുത്തിയത്. ഈ ചിത്രത്തിന്റെ വിജയം രംഭയെ ശ്രദ്ധേയയാക്കി. സുന്ദരപുരുഷന്‍ എന്ന ചിത്രം പരാജയപ്പെട്ടെങ്കിലും 'രാസി'ക്കുശേഷം മോഡേണ്‍ വേഷങ്ങളില്‍ ശ്രദ്ധിക്കപ്പെട്ടു. രജനീകാന്തിനൊപ്പം അരുണാചലവും കമലഹാസനൊപ്പം കാതലാ കാതലാ എന്നീ ചിത്രങ്ങളിലെ അഭിനയം വഴിത്തിരിവായി. സിമ്രാന്‍ , പ്രഭുദേവ, അബ്ബാസ് എന്നിവര്‍ക്കൊപ്പം അഭിനയിച്ച 'വിഐപി'യിലെ നൃത്തരംഗത്തോടെ ഗ്ലാമര്‍ താരമായി. ഹിന്ദി, തെലുങ്ക് ഭാഷകളിലും അഭിനയിച്ചു. മമ്മൂട്ടിയുടെ നായികയായി സിദ്ധാര്‍ത്ഥയിലും ക്രോണിക് ബാച്ചിലറിലും വേഷമിട്ടു. തുടര്‍ന്ന് മയിലാട്ടം എന്ന ചിത്രത്തിലും അഭിനയിച്ചു.


രാമു കാര്യാട്ട്


പി ഭാസ്ക്കരന്‍ സംവിധാനംചെയ്ത നീലക്കുയില്‍ എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സിനിമാ നിര്‍മ്മാണത്തിന് തുടക്കംകുറിച്ചു. മലയാളത്തിലെ ഏക്കാലത്തെയും ഹിറ്റ് ചിത്രമായ ' ചെമ്മീന്‍ ' രാമുകാര്യാട്ടിനെ ഓര്‍മ്മിക്കാന്‍ മലയാളിക്ക് എന്നും വകനല്‍കി. 1965-ല്‍ പുറത്തിറങ്ങിയ ഈ ചിത്രം ദേശീയ അവാര്‍ഡ് കരസ്ഥമാക്കി. ഇത് ഹിന്ദിയില്‍ ' ലഹരേന്‍ ' എന്ന പേരില്‍ ഡബ്ബ് ചെയ്തിരുന്നു. പി ലക്ഷ്മണന്റെ കണ്ണമ്മ എന്ന തമിഴ് ചിത്രം നിര്‍മ്മിച്ചു. പി ഭാസ്ക്കരന്റെ 'രാരിച്ചന്‍ എന്ന പൗരനി'ല്‍ അഭിനയിച്ചു. മലയാള സിനിമയിലെ ആദ്യകാല സംവിധായകരില്‍ പ്രമുഖന്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ കഥയും കവിതയും എഴുതിയിരുന്നു. തുടര്‍ന്ന് വിമല്‍കുമാറിന്റെയും പി ആര്‍ എസ് പിള്ളയുടെയും സഹായിയായി. 1953-ല്‍ തിരമാല എന്ന ചിത്രത്തില്‍ പ്രവര്‍ത്തിച്ചു. കെപിഎസിയില്‍ പ്രവര്‍ത്തിച്ചിരുന്നു. കേരളത്തിലെ മത്സ്യത്തൊഴിലാളികളുടെയും ഗ്രാമങ്ങളുടെയും കഥകള്‍ അതീവ ഹൃദ്യമായി പ്രേക്ഷകര്‍ക്കുമുമ്പില്‍ അവതരിപ്പിച്ച് മലയാള സിനിമയ്ക്ക് പുതിയ രൂപവും ഭാവവും നല്‍കി.

തൃശൂര്‍ ജില്ലയില്‍ എങ്ങണ്ടിയൂരിലെ കര്‍ഷക കുടുംബത്തില്‍ 1927-ല്‍ ജനനം. മുടിയനായ പുത്രന്‍ , മൂടുപടം, ഏഴുരാത്രികള്‍ , മായ, നെല്ല്, ദ്വീപ് തുടങ്ങിയവ അദ്ദേഹം സംവിധാനംചെയ്ത സിനിമകളില്‍ ചിലതാണ്. തെലുങ്കില്‍ കോണ്ടഗലി എന്ന ചിത്രം സംവിധാനം ചെയ്തെങ്കിലും റിലീസായില്ല. 1979-ല്‍ തുടങ്ങിവച്ച കരിമ്പ് പൂര്‍ത്തിയാക്കാന്‍ കഴിയാത്തതിനാല്‍ കെ.വിജയന്‍ ഈ ചിത്രം പൂര്‍ത്തിയാക്കി. 1984-ല്‍ ചിത്രം റിലീസ്ചെയ്തു. 1979-ല്‍ അന്തരിച്ചു.


റീന


1981-ല്‍ വി.ഐ.സി കമ്പൈന്‍സിന്റെ ബാനറില്‍ നിര്‍മ്മിച്ച ധ്രുവസംഗമമായിരുന്നു നിര്‍മ്മാതാവായ ആദ്യ ചിത്രം . തുടര്‍ന്ന് പി കെ ജോസഫ് സംവിധാനംചെയ്ത എന്റെ കഥ നിര്‍മ്മിച്ചു. രണ്ടും ഭേദപ്പെട്ട വിജയങ്ങളായിരുന്നു. അതോടെ നിര്‍മ്മാണവും അഭിനയവും നിര്‍ത്തി. പതിനാലാം വയസ്സില്‍ ഷീലയുടെ മകളായി ചുക്ക് എന്ന ചിത്രത്തില്‍ അഭിനയിച്ചായിരുന്നു തുടക്കം. ചട്ടക്കാരി, ലൗലെറ്റര്‍ , ചന്ദനച്ചോല, തമ്പുരാട്ടി, ഇത്തിക്കരപ്പക്കി, കായംകുളം കൊച്ചുണ്ണി തുടങ്ങി തമിഴിലും മലയാളത്തിലുമായി നൂറിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചു. കെ ബാലചന്ദറിന്റെ ചിത്രത്തിലൂടെയാണ് തമിഴിലെത്തിയത്.

1994-ല്‍ പ്രിയദര്‍ശന്റെ മിന്നാരത്തിലൂടെ സിനിമയില്‍ തിരിച്ചെത്തി. പേയിംഗ് ഗസ്റ്റാണ് ആദ്യ ടെലിവിഷന്‍ പരമ്പര. മാംഗ്ലൂരിയനായ പീറ്റര്‍ റസ്ക്യൂനയുടെയും ജെസിയുടെയും മകളായി 1958-ല്‍ ജനനം. മദ്രാസ് പ്രസന്‍റേഷന്‍ കോളേജ് (സെന്‍റ് ജോസഫ്) പെരുമ്പൂരിലായിരുന്നു വിദ്യാഭ്യാസം.
മഞ്ഞിലാസ് ഉടമ എം ഒ ജോസഫിന്റെ കുടുംബവുമായുള്ള സൗഹൃദമാണ് റീനയെ സിനിമയിലെത്തിച്ചത്. അവിവാഹിതയാണ്. സഹോദരന്‍ : ഐവാന്‍ .


രഘുനാഥ് പി.കെ


ഗാര്‍ഗ് സിനിമ, വേഗ അപ്പാര്‍ട്ടുമെന്റ്സ്, ഫ്ലാറ്റ് നം.ജി-6, ചുള്ളിയോടു റോഡ്, സിവില്‍ സ്റ്റേഷന്‍ പി.ഒ., കോഴിക്കോട്. ഫോണ്‍: 99615 11115. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്.


രഞ്ജി പണിക്കര്‍


വോയിസ് തോട്ട്സ്, നം.9, അമ്പാടി റിട്രീറ്റ്, ചിലവന്നൂര്‍ റോഡ്, കടവന്ത്ര, കൊച്ചി-20. ഫോണ്‍: 0484-2323131, 98470 62900. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്.10 News Items found. Page 1 of 1