നടന്‍

സായികുമാര്‍


വിടരുന്ന മൊട്ടുകള്‍ എന്ന ചിത്രത്തിലൂടെ ബാലതാരമായി സിനിമയിലെത്തി. വിദ്യാഭ്യാസത്തിനു ശേഷം നാടകങ്ങളില്‍ സജീവമായി പങ്കെടുത്തു. 1989-ല്‍ സിദ്ദിഖ് ലാല്‍ സംവിധാനംചെയ്ത റാംജിറാവു സ്പീക്കിംഗിലൂടെ നായകനായി. തുടര്‍ന്ന് വില്ലനും നായകനും സ്വഭാവനടനുമായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.

പ്രശസ്ത നടന്‍ കൊട്ടാരക്കര ശ്രീധരന്‍നായരുടെയും വിജയലക്ഷ്മിയുടെയും മകനായി കൊട്ടാരക്കരയില്‍ 1963-മെയ് 19-ന് ജനിച്ചു. സിനിമാ-സിരീയല്‍ -നാടക നടിയായ ശോഭ മോഹന്‍ ഉള്‍പ്പെടെ ഏഴു സഹോദരങ്ങള്‍ . അച്ഛന്റെ അഭിനയപാരമ്പര്യത്തിന് കോട്ടം തട്ടാതെ സായികുമാര്‍ ഇപ്പോഴും സിനിമാരംഗത്ത് സജീവം. യുവനടന്‍ വിനുമോഹന്‍ സഹോദരിയുടെ മകനാണ്. നാടകരംഗത്ത് ഒപ്പമുണ്ടായിരുന്ന പ്രസന്നകുമാരിയെ വിവാഹം കഴിച്ചെങ്കിലും 2009-ല്‍ വിവാഹമോചനത്തിന് കേസ് ഫയല്‍ ചെയ്തു. ഒരു മകള്‍ .


സൈഗാള്‍ ജോസഫ്


തുടിപ്പറമ്പില്‍ ഹൗസ്, പമ്പൈമൂല ഇടകൊച്ചി, കൊച്ചി-6, ഫോണ്‍‍‍‍‍: 98467 . കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്.


സൈജു കുറുപ്പ്


മീനാക്ഷി, പൂച്ചക്കല്‍ ഹൗസ്, ചേര്‍ത്തല- 688 526. ഫോണ്‍‍‍‍‍:0478-2523629, 99954 27027
കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്.


സലിം കുമാര്‍ കെ.ജി


മിമിക്രിയിലൂടെ കലാരംഗത്ത് സജീവമായ സലിംകുമാര്‍ 1996-ല്‍ സിദ്ധിക് ഷമീര്‍ സംവിധാനം ചെയ്ത ഇഷ്ടമാണ് നൂറുവട്ടം എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. തുടര്‍ന്ന് ന്യൂസ് പേപ്പര്‍ബോയ്, സുവര്‍ണ്ണസിംഹാസനം എന്നീ ചിത്രങ്ങളില്‍ തുടങ്ങി ഇതുവരെ നിരവധി ചിത്രങ്ങളില്‍ ഹാസ്യകഥാപാത്രങ്ങളെ അവതരിപ്പിച്ച് ഏറെ ശ്രദ്ധേയനായി. 2005-ല്‍ ലാല്‍ജോസിന്റെ അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലെ നായകകഥാപാത്രം സലിംകുമാറിന്റെ അഭിനയശേഷി വിളിച്ചോതുന്നതായിരുന്നു. ഗ്രാമഫോണ്‍ , പെരുമഴക്കാലം തുടങ്ങിയ ചിത്രങ്ങളിലൂടെ സ്വഭാവനടനായി.

അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച രണ്ടാമത്തെ നടനുള്ള കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചു. 2008-ല്‍ അണ്ണന്‍തമ്പി എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച ഹാസ്യതാരത്തിനുള്ള ഏഷ്യാനെറ്റ് അവാര്‍ഡും, 2010-ല്‍ ആദാമിന്റെ മകന്‍ അബു എന്ന ചിത്രത്തിലെ അഭിനയത്തിന് 2010-ലെ മികച്ച നടനുള്ള ദേശീയപുരസ്കാരവും, മികച്ച നടനുള്ള സംസ്ഥാനചലച്ചിത്ര പുരസ്കാരവും ലഭിച്ചു.

എറണാകുളംജില്ലയിലെ വടക്കന്‍പരവൂരില്‍ 1968 ജൂണ്‍ 10-ന് ജനിച്ചു. വടക്കേപരവൂറിലെ ഗവ.ലോവര്‍ പ്രൈമറിസ്കൂള്‍ , ബോയ്സ് ഹൈസ്കൂള്‍ എന്നിവടങ്ങില്‍ സ്കൂള്‍വിദ്യാഭ്യാസം. എറണാകുളം മഹാരാജാസ് കോളേജില്‍നിന്നും ബിരുദം നേടി. മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി യുവജനോത്സവത്തില്‍ മൂന്നുതവണ വിജയിയായിട്ടുണ്ട്. കൊച്ചിന്‍കലാഭവനിലൂടെയായിരുന്നു മിമിക്രിജീവിതത്തിന്റെ തുടക്കം പിന്നീട് കൊച്ചി സാഗര്‍ മിമിക്സ് ഗ്രൂപ്പില്‍ പ്രവര്‍ത്തിച്ചു, നാലുവര്‍ഷത്തോളം കൊച്ചി ആരതി തിയേറ്റേഴ്സിന്റെ നാടകങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

'ഈശ്വരാ വഴക്കില്ലല്ലോ' എന്ന പേരില്‍ തന്റെ ജീവചരിത്രം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭാര്യ സുനിത. രണ്ടുമക്കള്‍ ചന്തു, ആരോമല്‍ . വിലാസം - കൂവപറമ്പില്‍ , ചിറ്റാറ്റുകര, വടക്കേക്കര.


സാലു കുട്ടനാട്


കുഴികണ്ടത്തില്‍ ഹൗസ്, അങ്ങാടി, പാലക്കാട് - 679 552 ഫോണ്‍‍‍‍‍:04662-276266. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്.


സാംബശിവന്‍


പല്ലാങ്കുഴി എന്ന ചിത്രത്തില്‍ അഭിനയിച്ചു. കഥാപ്രാസംഗികനായിരുന്നു. അന്തരിച്ചു.


ശങ്കര്‍ ഗുരുവായൂര്‍


അനേകം ചിത്രങ്ങളില്‍ അഭിനയിച്ചു. ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ്. ഗുരുവായൂര്‍ സ്വദേശി. വിവാഹിതന്‍ .


ശങ്കര്‍ മോഹന്‍


മഞ്ഞ്, മൗനരാഗം തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു. പി.ആര്‍ .എസ് പിള്ളയുടെ മകന്‍ .


സന്തോഷ്


ഇത് ഞങ്ങളുടെ കഥ, ശത്രു തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.


സന്തോഷ് ജോഗി


ഓരയംപുറത്തു ഹൗസ്, ഇരവിമംഗലം, തൃശൂര്‍. ഫോണ്‍‍‍‍‍‍: 0487-2306109, 9847805247
കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്.60 News Items found. Page 1 of 6