നടി

സച്ചു


അനേകം ചിത്രങ്ങളില്‍ അഭിനയിച്ചു.


സാധന


റസ്റ്റ് ഹൗസ് ആദ്യചിത്രം. മന്ത്രകോടി, ലോട്ടറി ടിക്കറ്റ് തുടങ്ങി ഇരുപതോളം ചിത്രങ്ങളില്‍ അഭിനയിച്ചു.


സജിതാ ബേട്ടി


ജമീല മന്‍സില്‍, വട്ടയില്‍ വാര്‍ഡ്, ആലപ്പി-688 002. ഫോണ്‍ : 0477-2254001, 98850 54001. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്


ശകുന്തള


അനേകം മലയാള ചിത്രങ്ങളില്‍ അഭിനയിച്ചു.


സലീമ


നഖക്ഷതങ്ങള്‍ , ഭഗവാന്‍ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു.


സംവൃതാ സുനില്‍


Samvritha Sunil

ലാല്‍ജോസ് സംവിധാനംചെയ്ത ' രസികന്‍ ' ആദ്യചിത്രം. തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. ചന്ദ്രോത്സവം, നേരറിയാന്‍ സി.ബി.ഐ., അച്ഛനുറങ്ങാത്ത വീട്, പുലിജന്മ, നോട്ടം, വാസ്തവം,മൂന്നാമതൊരാള്‍ , പോത്തന്‍വാവ, ജന്മ, ഹലോ, ,അറബിക്കഥ, റോമിയോ, ചോക്ലേറ്റ്, മിന്നാമിന്നിക്കൂട്ടം, വൈരം,ഭാഗ്യദേവത, ഇവര്‍ വിവാഹിതരായാല്‍ , റോബിന്‍ഹുഡ്, അനാമിക, നീലത്താമര, ഹാപ്പി ഹസ്ബന്റ്സ്, ചേകവര്‍ , പുണ്യം അഹം, കാല്‍ച്ചിലമ്പ്, കോക്ക്ടെയില്‍ , മാണിക്യക്കല്ല്, ത്രീകിംഗ്സ് തുടങ്ങി മുപ്പതിലധികം സിനിമകളില്‍ അഭിനയിച്ചു. കൂടാതെ തമിഴ്, തെലുങ്ക് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

2005-ല്‍ പുതുമുഖ നടിക്കുള്ള ജെ സി ദാനിയേല്‍ അവാര്‍ഡ്, സഹനടിക്കുള്ള ഫിലിം സിറ്റി അവാര്‍ഡ്, 2006-ല്‍ നവാഗത പ്രതിഭയ്ക്കുള്ള സത്യന്‍ സ്മാരക പുരസ്കാരം എന്നിവ ലഭിച്ചു. 2008-ല്‍ സഹനടിക്കുള്ള ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡ് 2010-ല്‍ സ്വഭാവനടിക്കുള്ള ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡ് എന്നിവയും ലഭിച്ചിട്ടുണ്ട്

കണ്ണൂരില്‍ കെ പി സുനിലിന്റെയും സാധനാ സുനിലിന്റെയും മകളായി 1986 - ല്‍ ജനനം. കണ്ണൂര്‍ സെന്‍റ് തെരേസസ് ഹൈസ്കൂള്‍ . എറണാകുളം സെന്‍റ് തെരേസസ് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. സഹോദരി സംയുക്ത.


സംയുക്താവര്‍മ്മ


Samyuktha Varma

തൃശൂര്‍ കേരളവര്‍മ്മ കോളേജില്‍ പ്രീഡിഗ്രിക്ക് പഠിക്കുമ്പോള്‍ സത്യന്‍ അന്തിക്കാടിന്റെ വീണ്ടും ചില വീട്ടുകാര്യങ്ങള്‍ എന്ന ചിത്രത്തില്‍ അഭിനയിച്ച് സിനിമയിലെത്തി. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള 1999ലെ സംസ്ഥാന അവാര്‍ഡും ലഭിച്ചു.

നാടന്‍ പെണ്ണും നാട്ടുപ്രമാണിയും, വാഴുന്നോര്‍, ലൈഫ് ഈസ് ബ്യൂട്ടിഫുള്‍, മഴ, മധുരനൊമ്പരക്കാറ്റ്, സ്വയംവരപ്പന്തല്‍, തെങ്കാശിപ്പട്ടണം തുടങ്ങി ഇരുപത്തഞ്ചിലധികം ചിത്രങ്ങളില്‍ അഭിനയിച്ചു. മാധവിക്കുട്ടിയുടെ നഷ്ടപ്പെട്ട നീലാംബരി എന്ന നോവലിനെ ആസ്പദമാക്കി ലെനിന്‍ രാജേന്ദ്രന്‍ എടുത്ത 'മഴ'യിലെ ഭദ്ര എന്ന കഥാപാത്രം ശ്രദ്ധേയമാണ്. ഈ ചിത്രത്തിലെ അഭിനയത്തിന് 2000ലെ മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചു. തൃശൂര്‍ ശാന്തിനഗര്‍ ഉപാസനയില്‍ രവിവര്‍മ്മയുടെയും ഉമാപ്രഭയുടെയും മകളായി 1981ല്‍ ജനിച്ചു. ഭര്‍ത്താവ് നടനായ ബിജുമേനോന്‍ . ഒരു മകള്‍. സഹോദരി: സംമിത്രാ വര്‍മ്മ. നടിയായ ഊര്‍മ്മിള ഉണ്ണി ചെറിയമ്മയാണ്


സന്ധ്യ


ഇലഞ്ഞിപ്പൂക്കള്‍ , സര്‍വ്വകലാശാല തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു.


സന്ധ്യ


ആലീസ് ഇന്‍വണ്ടര്‍ലാന്റ് എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടാണ് (ജയറാമിന്റെ സഹോദരി) സന്ധ്യ സിനിമാരംഗത്ത് എത്തിയത്. തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. കാതലന്‍ എന്ന തമിഴ് ചിത്രത്തില്‍ നായികയായതോടെ തമിഴകത്തും ഏറെ ശ്രദ്ധിക്കപ്പെട്ടു. കാതല്‍ സന്ധ്യ എന്നും അറിയപ്പെടുന്നു. ആലപ്പുഴ സ്വദേശിയാണ് സഹോദരന്‍ രാഹുല്‍ .


സംഗീത


39, ഇളങ്കോ അടികള്‍ സ്ട്രീറ്റ് , പോസ്റ്റല്‍ ആഡിറ്റ് കോളനി, സാലിഗ്രാമം, ചെന്നൈ -600 093 ഫോണ്‍ : 044-24863823. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്89 News Items found. Page 1 of 9