ഛായാഗ്രഹണം

സാബു ജെയിംസ്


കുരീക്കാട്ടു കുന്നേല്‍ , പയസ് മൗണ്ട് പി.ഒ., മോനിപ്പള്ളി, കോട്ടയം-686 636


സാജന്‍ കെ. ജോസ്


കളത്തില്‍ ഹൗസ്, മെട്രോപൊളിറ്റന്‍ ചര്‍ച്ച് വ്യൂ, ചങ്ങനാശ്ശേരി-686 101


സാലൂ ജോര്‍ജ്ജ്


34/2207, കരിപ്പറമ്പില്‍, പാലാരിവട്ടം, കൊച്ചി-682 025. ഫോണ്‍ : 0484-2344543, 94472 66696


സഞ്ജീവ് ശങ്കര്‍


കൊച്ചഴിക്കകത്തു ഹൗസ്, ഹരിപ്പാട് പി.ഒ., ആലപ്പുഴ ഫോണ്‍ : 2412394, 2413101


സന്തോഷ് ശിവന്‍


'നിധിയുടെ കഥ' ആദ്യം ഛായാഗ്രഹണം നിര്‍വ്വഹിച്ച ചിത്രം. അഹം, കാലാപാനി, മണിരത്നത്തിന്റെ ഇരുവര്‍ , ദില്‍സേ എന്നീ ചിത്രങ്ങള്‍ക്ക് ഛായാഗ്രഹണം നിര്‍വ്വഹിച്ചു. 1990, 1997, 1998 എന്നീ വര്‍ഷങ്ങളില്‍ മികച്ച ഛായാഗ്രാഹകനുള്ള ദേശീയ ബഹുമതിയും 1992-ലും 1995-ലും സംസ്ഥാന അവാര്‍ഡും കരസ്ഥമാക്കി. സന്തോഷ് സംവിധാനംചെയ്ത 'മല്ല' എന്ന തമിഴ് ചിത്രം 1998-ലെ മികച്ച പരിസ്ഥിതി ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു. കെയ്റോ ഫിലിം ഫെസ്റ്റിവലില്‍ മികച്ച ചിത്രത്തിനുള്ള പുരസ്കാരങ്ങള്‍ ഉള്‍പ്പെടെ നിരവധി അന്താരാഷ്ട്ര ബഹുമതികള്‍ ഇദ്ദേഹം സംവിധാനംചെയ്ത 'ടെററിസ്റ്റ്' നേടി.

മലയാളത്തില്‍ അനന്തഭദ്രം എന്ന ചിത്രം സംവിധാനംചെയ്തു. ഈ ചിത്രവും നിരവധി പുരസ്കാരങ്ങള്‍ നേടി. ഛായാഗ്രാഹകനും സംവിധായകനുമായ ശിവശങ്കരന്‍നായരുടെയും ചന്ദ്രമണിയമ്മയുടെയും മകനായി 1961-ല്‍ ജനനം. തിരുവനന്തപുരം ലയോള സ്കൂള്‍ , മാര്‍ ഇവാനിയോസ് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ചെറുപ്പത്തിലേ അച്ഛനില്‍നിന്ന് ഫോട്ടോഗ്രാഫി പഠിച്ച സന്തോഷ് പൂനാ ഫിലിം ഇന്‍സ്റ്റിട്യൂട്ടില്‍നിന്ന് സിനിമാട്ടോഗ്രാഫി പഠിച്ചു. ഭാര്യ : ദീപ. സഹോദരങ്ങള്‍ ‍: സംഗീത് ശിവന്‍ , സജ്ജീവ് ശിവന്‍ , സരിത.


സരോജ്പതി സി.എച്ച്


നം.32, വി.വി.ഗിരി സ്ട്രീറ്റ്, സത്യഗാര്‍ഡന്‍ , സാലിഗ്രാമം, ചെന്നൈ-600 093. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്.


ഷാജി


'ഉത്തമ'നാണ് സ്വതന്ത്ര ഛായാഗ്രഹണം നിര്‍വ്വഹിച്ച ആദ്യ ചിത്രം. തുടര്‍ന്ന് നാലു ചിത്രങ്ങള്‍ക്ക് വിപിന്‍മോഹന്റെ അസോസിയേറ്റായി. പകല്‍പ്പൂരം, കണ്‍മഷി, വാല്‍ക്കണ്ണാടി, സല്‍പേര് രാമന്‍കുട്ടി, അമ്മക്കിളിക്കൂട്, പട്ടണത്തില്‍ സുന്ദരന്‍ , വെള്ളിനക്ഷത്രം ഇവയാണ് ചിത്രങ്ങള്‍ .അനിരുദ്ധന്റെയും സരോജിനിയുടെയും മകനായി 1972-ല്‍ ജനനം. പെരുമ്പാവൂര്‍ ഗവണ്‍മെന്‍റ് ബോയ്സ് ഹൈസ്കൂള്‍ ,ഐരാപുരം ശ്രീശങ്കര വിദ്യാപീഠം എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ഛായാഗ്രാഹകന്‍ അഴകപ്പനൊപ്പം ഒരു ടെലിഫിലിമില്‍ പ്രവര്‍ത്തിച്ചാണ് തുടക്കം. തലയണമന്ത്രത്തില്‍ വിപിന്‍മോഹന്റെ അസിസ്റ്റന്‍റായി. ഭാര്യ: സ്മിത. മകള്‍ ‍: ആര്യ സഹോദരി : ഷീല.


ഷാജി എ രുദ്ധന്‍


വിലാസം : സരോവരം, ശാസ്തമംഗലം റോഡ്, കടുവല്‍ , പെരുമ്പാവൂര്‍ - 683 542. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്.


ഷാജി എന്‍ കരുണ്‍


അരവിന്ദന്റെ കാഞ്ചനസീതയിലൂടെ സ്വതന്ത്ര ഛായാഗ്രാഹകനായ ഷാജി, അരവിന്ദന്റെയും എം ടി വാസുദേവന്‍നായരുടെയും ധാരാളം ചിത്രങ്ങള്‍ക്കുവേണ്ടി ക്യാമറ ചലിപ്പിച്ചിട്ടുണ്ട്. അശോക് കുമാറിന്റെ അസിസ്റ്റന്റായി സിനിമയിലെത്തി. മധു അമ്പാട്ട്, അസീസ് എന്നിവരുടെകൂടെ പ്രവര്‍ത്തിച്ചു.

കെ ജി ജോര്‍ജ്ജിന്റെ ലേഖയുടെ മരണം ഒരു ഫ്ളാഷ്ബാക്ക്, ഹരിഹരന്റെ പഞ്ചാഗ്നി, നഖക്ഷതങ്ങള്‍ എന്നീ ചിത്രങ്ങള്‍ ശ്രദ്ധേയം. അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധിക്കപ്പെട്ട 'പിറവി' എന്ന ചിത്രത്തിലൂടെ സംവിധായകനായി. 1988-ല്‍ പുറത്തിറങ്ങിയ ഈ ചിത്രം നാല്‍പ്പതോളം അവാര്‍ഡുകള്‍ നേടി. പ്രേംജി ആയിരുന്നു ഇതിലെ നായകന്‍. സ്വം (1994), വാനപ്രസ്ഥം (1999) എന്നീ ചിത്രങ്ങളും സംവിധാനംചെയ്തു. നിഷാദ് എന്ന പേരില്‍ ഹിന്ദിയില്‍ ഒരുക്കിയ ചിത്രം പനോരമയില്‍ പ്രദര്‍ശിപ്പിച്ചു. ഇത് റിലീസായിട്ടില്ല. പിറവിയുടെ ഛായാഗ്രഹണത്തിന് ഈസ്റ്റ്മാന്‍ കോടാക്ക് അവാര്‍ഡ് ലഭിച്ചു. ആദ്യമായാണ് ഒരു ഇന്ത്യന്‍ ഛായാഗ്രാഹകന് ഈ അവാര്‍ഡ് ലഭിക്കുന്നത്. ഒരു ഛായാഗ്രാഹകന്‍ സംവിധായകന്‍ ആയതിനുള്ള അവാര്‍ഡാണിത്. സ്വം എന്ന ചിത്രത്തിലൂടെ മികച്ച സംവിധായകനുള്ള കേന്ദ്രസര്‍ക്കാരിന്റെയും കേരള സര്‍ക്കാരിന്റെയും നിരവധി പുരസ്കാരങ്ങള്‍ നേടി. വാനപ്രസ്ഥം ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെട്ടു. കേന്ദ്രസര്‍ക്കാരിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും നിരവധി പുരസ്കാരങ്ങള്‍ ഈ ചിത്രത്തിന് ലഭിച്ചു.

1988ലും 1990ലും ദേശീയ ചലച്ചിത്രോത്സവത്തിന്റെ ജൂറി അംഗമായിരുന്നു. 1990 മുതല്‍ 1993 വരെ സെന്‍സര്‍ ബോര്‍ഡ് അംഗമായിരുന്നു. കേരള ലളിതകലാ അക്കാദമിയുടെ വൈസ് ചെയര്‍മാന്‍ , കേരള ചലച്ചിത്ര അക്കാദമിയുടെ ചെയര്‍മാന്‍ തുടങ്ങി നിരവധി ഉന്നത സ്ഥാനങ്ങള്‍ വഹിച്ചു. ഫ്രഞ്ച് സര്‍ക്കാര്‍ ഷെവലിയര്‍ പട്ടം നല്‍കി ആദരിച്ചു. മമ്മുട്ടി നായകനായ കുട്ടിസ്രാങ്കാണ് ഏറ്റവും പുതിയ ചിത്രം. എകെജിയെ കുറിച്ച് ഡോക്യൂമെന്ററി സംവിധാനം ചെയ്തു. കൊല്ലം ജില്ലയിലെ പെരിനാട്ട് എന്‍ കരുണാകരന്റെയും എസ് എസ് ചന്ദ്രമതിയുടെയും മകനായി 1952-ല്‍ ജനിച്ചു. തിരുവനന്തപുരം പാല്‍ക്കുളങ്ങര എന്‍എസ്എസ് സ്കൂളില്‍ സ്കൂള്‍ വിദ്യാഭ്യാസവും മാര്‍ ഇവാനിയോസ് കോളേജില്‍ പ്രീഡിഗ്രിയും യൂണിവേഴ്സിറ്റി കോളേജില്‍നിന്ന് രസതന്ത്രത്തില്‍ ബിരുദവും നേടി. പൂന ഫിലിം ഇന്‍സ്റ്റിട്യൂട്ടില്‍ ചേര്‍ന്ന് സിനിമാട്ടോഗ്രഫിയില്‍ ഡിപ്ലോമ എടുത്തു. ഐഎസ്ആര്‍ഒയില്‍ ക്യാമറാമാനായും കുറച്ചുകാലം ഫ്രീലാന്‍സായും പ്രവര്‍ത്തിച്ചു. 1976-ല്‍ കെഎസ്എഫ്ഡിസിയല്‍ ജോലി ലഭിച്ചു. പിന്നീട് രാജി വച്ചു ഭാര്യ: അനസൂയ. മക്കള്‍ ‍: അനില്‍ ഷാജി, അപ്പു ഷാജി.


ശ്രീകുമാര്‍ ടി.ജി


പള്ളിക്കാവു വടക്കേമഠം, വടുതല പി.ഒ., കൊച്ചി 682 023. ഫോണ്‍ : 0484-2400332, 98460 2288419 News Items found. Page 1 of 2