സംവിധായകര്‍

എസ് എല്‍ പുരം സദാനന്ദന്‍


'പോയ ദിനങ്ങളേ വന്നിട്ടുപോകുമോ' എന്ന ചിത്രം സംവിധാനംചെയ്തു. പക്ഷേ, ചിത്രം പൂര്‍ത്തിയാകുംമുമ്പേ സംവിധായകക്കുപ്പായം അഴിച്ചുവച്ചു. നൂറ്റി ഇരുപതോളം ചിത്രങ്ങള്‍ക്ക് തിരക്കഥ രചിച്ചു. ആദ്യം തിരക്കഥ എഴുതിയ ചിത്രം 'പ്രത്യാശ'. ഈ ചിത്രം റിലീസായില്ല. തുടര്‍ന്ന് പി എ തോമസിന്റെ ഉടമസ്ഥതയിലുള്ള എറണാകുളം ലോട്ടസ് പിക്ചേഴ്സിന്റെ ' ശ്രീകോവില്‍ 'എന്ന ചിത്രത്തിന് തിരക്കഥ എഴുതി. ഇതാണ് ആദ്യം പുറത്തിറങ്ങിയ ചിത്രം. തിരക്കഥയ്ക്ക് ദേശീയ അവാര്‍ഡ് ഏര്‍പ്പെടുത്തിയതിന്റെ തൊട്ടടുത്ത വര്‍ഷത്തെ അവാര്‍ഡ് 1967ല്‍ എസ് എല്‍ പുരത്തിന്റെ 'അഗ്നിപുത്രി'ക്ക് ലഭിച്ചു. മികച്ച തിരക്കഥസംഭാഷണ രചയിതാവിനുള്ള 1971-ലെ സംസ്ഥാന അവാര്‍ഡ് എസ് എല്‍ പുരത്തിന്റെ 'ഒരു പെണ്ണിന്റെ കഥ'യ്ക്കായിരുന്നു. യവനിക, ഒരു പെണ്ണിന്റെ കഥ, പുന്നപ്ര വയലാര്‍ , ചെമ്മീന്‍ ,കാവ്യമേള തുടങ്ങി ശ്രദ്ധേയമായ ധാരാളം ചിത്രങ്ങള്‍ക്ക് തിരക്കഥയെഴുതി.

എസ് എല്‍ പുരത്ത് നാരായണന്റെയും കാര്‍ത്ത്യായനിയുടെയും മകനായി 1926-ല്‍ ജനിച്ചു. വളവനാട് ജ്ഞാനോദയം സ്കൂളിലും ചേര്‍ത്തല ഹൈസ്കൂളിലും വിദ്യാഭ്യാസം. തുടര്‍ന്ന് രാഷ്ട്രീയനാടക പ്രവര്‍ത്തകനായി. ഇന്ത്യന്‍ പീപ്പിള്‍സ് തിയറ്റര്‍ അസോസിയേഷനിലും കെ.പി.എ.സി.യിലും പ്രവര്‍ത്തിച്ചു. സൂര്യസോമ തിയറ്റേഴ്സ് എന്ന നാടകസമിതി സ്ഥാപിച്ചു. 2005 ഒക്ടോബറില്‍ അന്തരിച്ചു. ഭാര്യ: ഓമന. സംവിധായകന്‍ ജയസൂര്യ, അസിസ്റ്റന്‍റ് ക്യാമറാമാന്‍ ജയസോമ എന്നിവര്‍ മക്കള്‍ . ആറ് സഹോദരിമാര്‍


സാജന്‍


1979-ല്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഒരുക്കിയ 'ഇഷ്ടപ്രാണ്വേരി' ആദ്യചിത്രം. ഈ ചിത്രം പരാജയമായതോടെ വീണ്ടും ശങ്കരന്‍നായര്‍ക്കൊപ്പം അഞ്ചുവര്‍ഷം പ്രവര്‍ത്തിച്ചു. തുടര്‍ന്ന് ജഗന്‍ പിക്ചേഴ്സിനുവേണ്ടി ചക്കരയുമ്മ സംവിധാനംചെയ്തു. കൂട്ടിനിളംകിളി, ഒരു നോക്കുകാണാന്‍ , തമ്മില്‍ തമ്മില്‍ , ഉപഹാരം തുടങ്ങി 23 ചിത്രങ്ങള്‍ സംവിധാനംചെയ്തു. ഒരു മുത്തം മണിമുത്തമാണ് അവസാനം സംവിധാനംചെയ്ത ചിത്രം. ഈ ചിത്രം വന്‍ പരാജയമായി. അതോടെ സിനിമാസംവിധാനം അവസാനിപ്പിച്ചു. നാവായിക്കുളത്ത് 1951-ല്‍ ജനിച്ചു. സിദ്ദിഖ് എന്നാണ് ശരിക്കുള്ള പേര്. അഞ്ചല്‍ ഈസ്റ്റ് ഹൈസ്കൂള്‍ , സെന്‍റ് ജോണ്‍സ് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ക്രോസ്ബെല്‍റ്റ് മണിയുടെ അസിസ്റ്റന്റായി സിനിമയിലെത്തി. വില്യംസ്, വിജയാനന്ദ്, കെ എം ശശിധരന്‍ . എം ശങ്കരന്‍നായര്‍ എന്നിവര്‍ക്കൊപ്പം പ്രവര്‍ത്തിച്ചു. മനോരമയ്ക്കുവേണ്ടി തപസ്യ എന്ന സീരിയല്‍ സംവിധാനംചെയ്ത് ടെലിവിഷന്‍രംഗത്ത് വന്നു. മൗനമേഘങ്ങള്‍ , മിഴിയോരം എന്നീ പരമ്പരകള്‍ നിര്‍മ്മിച്ച് സംവിധാനംചെയ്തു. ഭാര്യ: ഷീബ. മക്കള്‍ ‍: സജ്ന, ബൈജ, സിദ്ദിഖ്, ഷാനു.


സാജന്‍ എ കെ


വയലന്‍സ്, ലങ്ക എന്നീ ചിത്രങ്ങള്‍ സംവിധാനംചെയ്തു. 1985-ല്‍ പുറത്തിറങ്ങിയ ഒരുനോക്കു കാണാന്‍ എന്ന ചിത്രത്തിലൂടെ തിരക്കഥാകൃത്തായി. ആശാമാത്യു എന്ന പേരിലാണ് ഈ ചിത്രത്തിന് കഥ എഴുതിയത്. ധ്രുവം, ബട്ടര്‍ഫ്ളൈസ്, കാശ്മീരം, ക്രൈം ഫയല്‍ , ജനാധിപത്യം, ചിന്താമണി കൊലക്കേസ് തുടങ്ങി ധാരാളം ചിത്രങ്ങള്‍ക്ക് കഥയും തിരക്കഥയുമെഴുതി. പെരിന്തല്‍മണ്ണയില്‍ ഡോ. കുട്ടികൃഷ്ണമേനോന്റെയും അമ്മണി മാത്യുവിന്റെയും മകനായി 1964-ല്‍ ജനിച്ചു. പെരിന്തല്‍മണ്ണ, തൃശൂര്‍ ,കൊച്ചി, തേഞ്ഞിപ്പാലം എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ഭാര്യ : ഷെമി മുഹമ്മദ്. മകന്‍ ‍: സച്ചിന്‍ .


സജി ടി.എസ്


ടി.സി.17/704, സാഗാസ്, പൂജപ്പുര, തിരുവനന്തപുരം-695 012. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്


സലാം എസ്.എ


നം.39/3, സര്‍ക്കുലര്‍ റോഡ്, യുണൈറ്റഡ് ഇന്ത്യാ കോളനി, ചെന്നൈ-600 024. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്.


സനല്‍


'പ്രിയം' ആദ്യം സംവിധാനംചെയ്ത ചിത്രം. തുടര്‍ന്ന് ടൂവീലര്‍ സംവിധാനംചെയ്തു. തിരുവനന്തപുരത്ത് രാഘവക്കുറുപ്പിന്റെയും സരസമ്മയുടെയും മകനായി 1966-ല്‍ ജനിച്ചു. ഒറ്റൂര്‍ സ്കൂള്‍ , തൈക്കാട് സ്കൂള്‍ , വര്‍ക്കല എസ്.എന്‍ കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. തൃശൂര്‍ സ്കൂള്‍ ഓഫ് ഡ്രാമയില്‍നിന്ന് സംവിധാനത്തില്‍ ഡിപ്ലോമ നേടി. തുടര്‍ന്ന് നാടക സംവിധായകനായി. നൂറോളം നാടകങ്ങള്‍ സംവിധാനംചെയ്തു. ഇദ്ദേഹത്തിന്റെ 'വര്‍ണ്ണക്കോലങ്ങള്‍ ' 2002-ലെ ഏറ്റവും മികച്ച നാടകമായിരുന്നു. വിജിതമ്പിയുടെ 'തിരുത്തല്‍വാദി'യില്‍ സഹസംവിധായകനായി സിനിമയിലെത്തി. ആറ് സഹോദരങ്ങള്‍ .


സന്ധ്യമോഹന്‍


വിലാസം : 37/1239 ഇ-1, യൂണിഡെക് എന്‍ക്ലേവ്, സെന്റ് സെബാസ്ട്യന്‍ റോഡ്, പാലത്തുരുത്തി, വൈറ്റില പി.ഒ., കടവന്ത്ര, കൊച്ചി-682 019. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്.


സംഗീത് ശിവന്‍


വ്യൂഹം എന്ന ചിത്രത്തിലൂടെയാണ് സംഗീത് ശിവന്‍ സിനിമാ സംവിധാനരംഗത്തേക്ക് കടന്നത്. തുടര്‍ന്ന് ഡാഡി, യോദ്ധ, ഗാന്ധര്‍വ്വം, ജോണി, ശില്പി, നിര്‍ണ്ണയം, സ്നേഹപൂര്‍വ്വം അന്ന തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്തു.

സോര്‍ , സന്ധ്യ, ചുരാലിയാ ഹേ തുംനേ, ക്യാ കൂള്‍ ഹേ ഹം, അപ്നാ സപ്നാ മണി മണി, ഏക് ദി പവര്‍ ഓഫ് ഒണ്‍ , ക്ലിക്ക് തുടങ്ങിയ ഹിന്ദിചിത്രങ്ങളും സംവിധാനം ചെയ്തു.

സംവിധായകന്‍ എന്ന നിലയില്‍മാത്രമല്ല എഴുത്തുകാരനെന്ന നിലയിലും അദ്ദേഹം പ്രശസ്തനാണ്. ഛായാഗ്രാഹകനും സംവിധായകനുമായ ശിവശങ്കരന്‍നായരുടെയും ചന്ദ്രമണിയമ്മയുടെയും മകനായി ജനിച്ചു. പ്രശസ്ത ക്യാമറാമാന്‍ സംഗീത് ശിവന്‍ സഹോദരനാണ്. വിലാസം - എസ്, എഫ്-2, മോഡേണ്‍ ടവേഴ്സ്, പൈപ്പ് ലൈന്‍ റോഡ്, അമ്പലമുക്ക്, തിരുവനന്തപുരം.


ശങ്കര്‍


വൈറസ് എന്ന ചിത്രം സംവിധാനം ചെയ്തു. ടി.രാജേന്ദ്രന്റെ ഒരുതലൈ രാഗത്തില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചു തുടര്‍ന്ന് മഞ്ഞില്‍വിരിഞ്ഞ പൂക്കളിലേക്ക് ക്ഷണം വന്നു. പുതുമുഖങ്ങളെ അണിനിരത്തി ഫാസില്‍ ഒരുക്കിയ ഈ ചിത്രം വന്‍ വിജയമായിരുന്നു. അതോടെ ധാരാളം അവസരങ്ങള്‍ ശങ്കറിനെത്തേടിയെത്തി. എങ്ങനെ നീ മറക്കും, ഊതിക്കാച്ചിയ പൊന്ന്, എന്റെ മോഹങ്ങള്‍ പൂവണിഞ്ഞു തുടങ്ങിയ മലയാളചിത്രങ്ങളടക്കം വിവിധ ഭാഷകളിലായി നൂറ്റിമുപ്പതിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചു.

സിബിമലയില്‍ സംവിധാനംചെയ്ത ചേക്കേറാനൊരു ചില്ല എന്ന ചിത്രം നിര്‍മ്മിച്ചു. ഏഷ്യാനെറ്റിലെ മഞ്ഞുപോലെ എന്ന സീരിയലില്‍ അഭിനയിച്ച് ടെലിവിഷന്‍രംഗത്ത് വന്നു. തുടര്‍ന്ന് സ്വരരാഗം, പരസ്പരം തുടങ്ങിയ സീരിയലുകളില്‍ അഭിനയിച്ചു. ഒരുതലൈ രാഗത്തിന് തമിഴ്നാട് സര്‍ക്കാരിന്റെ പ്രത്യേക അവാര്‍ഡ് ലഭിച്ചു.

തൃശൂര്‍ കേച്ചേരിയില്‍ തെക്കേവീട്ടില്‍ എന്‍ പി പണിക്കരുടെയും സുലോചനാ പണിക്കരുടെയും മകനായി 1960-ല്‍ ജനിച്ചു. അച്ഛന്‍ ഐ.ഡി.പി.എല്ലി-ല്‍ സീനിയര്‍ പേഴ്സണല്‍ മാനേജരായിരുന്നു. മദ്രാസ് സെന്‍റ് ബീറ്റ്സ് ഹൈസ്കൂളില്‍ സ്കൂള്‍ വിദ്യാഭ്യാസം. ഋഷികേശിലെ ഗുഡുവാള്‍ യൂണിവേഴ്സിറ്റിയില്‍നിന്ന് സാഹിത്യത്തില്‍ ബിരുദം. സൗത്ത് ഇന്ത്യന്‍ ഫിലിം ചേംബേഴ്സ് സ്കൂള്‍ ഓഫ് ആക്ടിംഗില്‍നിന്ന് അഭിനയത്തില്‍ ബിരുദം നേടി. തിരുവനന്തപുരത്ത് താമസം. ഭാര്യ : രൂപലേഖ. സഹോദരങ്ങള്‍ : കൃഷ്ണകുമാര്‍ , ഇന്ദ്ര .


ശാന്തിവിള ദിനേശ്


അക്ഷര, ശാന്തിവിള, നേമം.പി.ഒ., തിരുവനന്തപുരം-695 020. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്46 News Items found. Page 1 of 5