സംഗീത സംവിധാനം

എസ്.ഡി. ശേഖര്‍


തമിഴ് ചലച്ചിത്ര സംഗീത സംവിധായകനായ എസ്.ഡി. ശേഖറിന്റെ ആദ്യ മലയാള സംരംഭമാണ് ' ഇവളൊരു നാടോടി '.


എസ്.ജി.കെ.പിള്ള


1954-ല്‍ പുറത്തിറക്കിയ മനസ്സാക്ഷി' എന്ന ചിത്രത്തിന്റെ സംഗീത സംവിധായകനാണ് എസ്.ജി.കെ.പിള്ള.


എസ് .എം. സുബ്ബയ്യാനായിഡു


പ്രശസ്തനായ എം.എസ്. വിശ്വനാഥന്റെ ഗുരുക്കന്മാരില്‍ ഒരാളായ നായിഡു എസ്.എന്‍ ചാമിയോടൊപ്പം ' രക്തബന്ധം' എന്ന ചിത്രത്തിനു സംഗീതം നല്‍കി. തമിഴില്‍ ധാരാളം ചിത്രങ്ങള്‍ക്കു സംഗീതസംവിധാനം ചെയ്തിട്ടുള്ളയാളാണ് എസ്.എം. സുബ്ബയ്യാനായിഡു


എസ്. എന്‍ .ചാമി


' രക്തബന്ധം' എന്ന ചിത്രത്തിനുവേണ്ടി എസ്.എം.സുബ്ബയ്യനായിഡുവിനോടൊപ്പം സംഗീത സംവിധാനത്തില്‍ സഹകരിച്ചു പ്രവര്‍ത്തിച്ചു.


എസ്.പി. വെങ്കിടേഷ്


1987- ല്‍ ' നീയല്ലെങ്കില്‍ ഞാന്‍ ' എന്ന ചിത്രത്തിനു സംഗീതസംവിധാനം ചെയ്തുകൊണ്ട് രവീന്ദ്രന്‍ , എ.റ്റി. ഉമ്മര്‍ തുടങ്ങിയവരുടെ സംഗീതസഹായിയായി പ്രവര്‍ത്തിച്ചിരുന്ന വെങ്കിടേഷ് മലയാള ചലച്ചിത്ര രംഗത്തു പ്രവേശിച്ചു. മലയാളം കൂടാതെ തമിഴ്, തെലുങ്ക് ചിത്രങ്ങള്‍ക്കുവേണ്ടിയും സംഗീതം നല്‍കി വരുന്നു. മലയാളത്തില്‍ ഇതുവരെ 13 ചിത്രങ്ങള്‍ക്കു ഈണം പകര്‍ന്നു.


സജീവ് ബാബു കെ.പി


പ്രഭു നിവാസ്, കോര്‍പ്പറേഷന്‍ ബാങ്കിന് എതിര്‍വശം, നെടുങ്കാട്, കരമന പി.ഒ, തിരുവനന്തപുരം. ഫോണ്‍ : 0471-2344941. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്


സലില്‍ ചൗധരി


മലയാള ചലച്ചിത്രരംഗത്തിന് ആദ്യത്തെ സുവര്‍ണ്ണകമല പുരസ്ക്കാരം നേടിത്തന്ന 'ചെമ്മീന്‍ ' എന്ന ചിത്രത്തിലെ ഗാനങ്ങള്‍ മലയാളികളുടെ മനസ്സില്‍ ഒരു പുതിയ ഹരം തന്നെ സൃഷ്ടിച്ചു. അതിന് കാരണക്കാരന്‍ സംഗീത സംവിധായകന്‍ സലില്‍ ചൗധരിയാണ്. അഭ്യസ്തവിദ്യനായ അദ്ദേഹം പാശ്ചാത്യസംഗീതത്തില്‍ നിപുണത നേടിയ ഒരു കലാകാരനാണ്. പാശ്ചാത്യസംഗീതവും രവിന്ദ്രസംഗീതവും കോര്‍ത്തിണക്കിയാണ് അദ്ദേഹം തന്റെ ശൈലി മെനെഞ്ഞെടുത്തത്. അനുകരണീയമായ ശൈലിയുള്ള ആ ഗാനങ്ങള്‍ നന്നേ പ്രസിദ്ധങ്ങളായി. പല ഭാഷകളിലെ ചിത്രങ്ങള്‍ക്ക് അദ്ദേഹം സംഗീതം കൈകാര്യം ചെയ്തു. ഒരു പാട്ടെങ്കിലും പ്രസിദ്ധമാക്കത്തക്ക ചിത്രങ്ങള്‍ അദ്ദേഹത്തിന്റെ ശേഖരത്തിലില്ല. കാലേകൂട്ടി ഈണം തയ്യാറാക്കുന്ന ഒരു പ്രക്രിയയാണ് അദ്ദേഹത്തിന്റെ പ്രവര്‍ത്തന രീതി. ഏത് സന്ദര്‍ഭമായാലും അദ്ദേഹം മുന്‍കൂട്ടി നെയ്തെടുത്ത ആ ചട്ടക്കൂട് ഗാനരചയിതാവിനെ കേള്‍പ്പിക്കുകയും അതില്‍ ഗാനങ്ങളെഴുതാന്‍ അദ്ദേഹത്തിനോട് ആവശ്യപ്പെടുകയും ചെയ്യുന്നു. ഈ ഗാനരചനാ പ്രക്രിയയില്‍ കല്ലുകടിയ്ക്കാതെ ഗാനങ്ങള്‍ കവിതകളാക്കി എഴുതി വിജയിപ്പിക്കുന്നവരുടെ എണ്ണം വളരെ കുറവാണെങ്കിലും ചില ഗാനങ്ങള്‍ പ്രസിദ്ധങ്ങളാവുകതന്നെ ചെയ്യുന്നു. 'പെണ്ണാളേ പെണ്ണാളേ..', 'മാനസമൈനേ വരൂ...', 'കാട് കറുത്തകാട്...', 'സാഗരമേ ശാന്തമാകൂ...', 'നീലപ്പൊന്മാനേ...', 'ശാരികേ...' മുതലായ ഗാനങ്ങളില്‍ സലില്‍ ചൗധരിയെ മലയാളികള്‍ ഓര്‍ക്കുന്നു. മുന്‍കൂട്ടി ഈണം തയ്യാറാക്കി, ആ ചട്ടക്കൂടില്‍ പാട്ടെഴുതിയ്ക്കുന്ന അദ്ദേഹത്തിനെപ്പോലുള്ളവരുടെ സംഗീതനിര്‍മ്മാണ രീതിയാണ് മലയാളത്തിലെ പുതിയ തലമുറയും സ്വീകരിച്ചുകാണുന്നത്.

ഇടതുപക്ഷ പ്രസ്ഥാനവുമായും ഇന്ത്യന്‍ പീപ്പിള്‍സ് തിയേറ്റര്‍ അസ്സോസിയേഷനുമായും ബന്ധപ്പെട്ട അദ്ദേഹത്തിന്റെ ആദ്യ ചിത്രം 'ബല്‍രാജ് സാഹ്നി' റിക്ഷാക്കാരനായി അഭിനയിച്ച 'ദോ ഭിഗാസമീന്‍ ' ആയിരുന്നു. രണ്ടാമത്തെ ചിത്രമായ 'മധുമതി'യിലെ ഗാനങ്ങള്‍ ഇന്ത്യയിലാകെ ഒരു കോളിളക്കം തന്നെ സൃഷ്ടിച്ചു. വ്യത്യസ്ത ശൈലിയിലുള്ള ആ ഗാനങ്ങളില്‍ തുടങ്ങി ഇവിടംവരെയുള്ള അദ്ദേഹത്തിന്റെ സംഗീതയാത്ര ഒരു വിജയം തന്നെയാണ്.
ചിത്രകാരിയായ ആദ്യഭാര്യയുമായുള്ള ബന്ധം വേര്‍പെട്ടുപോയതിനു ശേഷം ഗായികയായ സബിതാ ചൗധുരിയെ വിവാഹം കഴിച്ചു. ഒരു മകള്‍ .


ശങ്കര്‍ ഗണേഷ്


തമിഴില്‍ ധാരാളം ചിത്രങ്ങള്‍ ചെയ്തിട്ടുള്ള അവരുടെ ആദ്യ മലയാള ചിത്രമാണ് 'അയലത്തെ സുന്ദരി'. യേശുദാസ് ആലപിച്ച മലയാളത്തിലെ നല്ല ഗാനങ്ങളില്‍ ഒന്നായ 'ലക്ഷാര്‍ച്ചന കണ്ടു മടങ്ങുമ്പോള്‍ ...' എന്ന മങ്കൊമ്പിന്റെ വരികള്‍ക്ക് ഈണം പകര്‍ന്നത് സംഗീത സംവിധായകരായ ശങ്കര്‍ ഗണേഷ് ആണ്. എം.എസ്. വിശ്വനാഥന്റെ വാദ്യോപകരണവൃന്ദത്തില്‍ വളരെ നാള്‍ പ്രവര്‍ത്തിച്ച പാരമ്പര്യം അവര്‍ക്കുണ്ട്. 'ചക്രവാകം' എന്ന ചിത്രത്തില്‍ പി. സുശീല പാടിയ 'പമ്പാനദിയിലെ പൊന്നിനുപോകും...' എന്ന ഗാനവും പ്രസിദ്ധമായി. മലയാളത്തില്‍ ആകെ 31 ചിത്രങ്ങള്‍ക്ക് ശങ്കര്‍ ഗണേഷ് സംഗീതം പകര്‍ന്നു.


ശശി ( ശിവന്‍ ‍)


1978-ല്‍ പുറത്തിറങ്ങിയ ' തീരങ്ങള്‍ ' എന്ന ചിത്രത്തില്‍ പി.കെ. വാസുവുമൊത്ത് സംഗീതസംവിധാനം നിര്‍വ്വഹിച്ച വ്യക്തിയാണ് ശിവന്‍ .


സത്യം


തെലുങ്കു സംഗീത സംവിധായകനായ സത്യം 'ചുവന്നപുഷ്പം' എന്ന ചിത്രത്തിനുവേണ്ടി സംഗീതം പകര്‍ന്ന് മലയാളത്തില്‍ കടന്നു. വീണ്ടും മറ്റൊരു ചിത്രത്തിനുകൂടി സംഗീതസംവിധാനം നിര്‍വ്വഹിക്കുകയുണ്ടായി.21 News Items found. Page 1 of 3