ഗായകന്‍

എസ്.പി. ബാലസുബ്രഹ്മണ്യം


1966-ല്‍ 'കടല്‍പ്പാലം' എന്ന ചിത്രത്തില്‍ വയലാര്‍ രചിച്ച് ദേവരാജന്‍ ഈണം പകര്‍ന്ന 'ഈ കടലും മറുകടലും....' എന്ന ഗാനം പാടികൊണ്ട് മലയാളത്തില്‍ തുടക്കം കുറിച്ചു. 1946 ജൂണില്‍ ഇന്നത്തെ തമിഴ് നാട്ടില്‍പ്പെട്ട കൊനതാംപെട്ട് എന്ന സ്ഥലത്ത് എസ്.ബി. ബാലസുബ്രഹ്മണ്യം ജനിച്ചു. അച്ഛന്‍ നല്ലൊരു സംഗീതജ്ഞനും ഹരികഥാ കാലക്ഷേപനിപുണനും ആയിരുന്നു. ജന്മസിദ്ധമായ സംഗീതവാസനയുണ്ടായിരുന്ന എസ്.പി. കുട്ടിക്കാലത്തുതന്നെ നല്ലതുപോലെ പാടുമായിരുന്നു. 1966-ല്‍ 'ശ്രീ മര്യാദരാമണ്ണ' എന്ന ചിത്രത്തിലായിരുന്ന ആദ്യത്തെ അവസരം കിട്ടിയത്. അവിടുന്നങ്ങോട്ട് വിജയത്തിന്റെ സോപാനങ്ങള്‍ കയറി. ഇന്നോളം ഇരുപതിനായിരത്തിലധികം പാട്ടുകള്‍ രചിച്ച് വിവിധ ഭാഷകളിലായി മുന്‍പന്തിയില്‍ നില്‍ക്കുന്നു. കൂടാതെ പല ഭാഷകളിലായി വിവിധ ചിത്രങ്ങളില്‍ അദ്ദേഹം തന്റെ അഭിനയശേഷി പ്രകടിപ്പിക്കുകയുണ്ടായി. 'ശങ്കരാഭരണ'ത്തിലും (1979) ഏക് ദുജേ കേലിയേ (1981) സാഗരസംഗമം (1983) തുടങ്ങിയ ചിത്രങ്ങളിലും ഗായകനുള്ള ദേശീയ അവാര്‍ഡ് ലഭിക്കുകയുണ്ടായി. ഗായിക എസ്.പി.ശൈലജ ഇദ്ദേഹത്തിന്റെ സഹോദരിയാണ്. വിവാഹിതന്‍ . കുട്ടികള്‍ .


സാദ് റാവു


മാലാഖ എന്ന ചിത്രത്തില്‍ പി.എസ്. ദിവാകറിന്റെ സംഗീതത്തില്‍ 'ഭൂമിമേല്‍ .....' എന്നു തുടങ്ങുന്ന ഗാനം ആലപിച്ചു.


സദാനന്ദന്‍


'ടാക്സികാര്‍ ' എന്ന ചിത്രത്തില്‍ 'കല്പനകള്‍ തന്‍ കല്പകത്തോപ്പില്‍ .....' എന്ന ഗാനം സുധാവര്‍മ്മയോടൊപ്പം സദാനന്ദന്‍ പാടി.


സഹദേവന്‍


'ബിന്ദു' എന്ന ചിത്രത്തില്‍ ഭരണിക്കാവ് ശിവകുമാറിന്റെ രചനയായ 'ജീവിതബന്ധങ്ങള്‍ ....' എന്ന ഗാനം പീറ്റര്‍ റൂബന്റെ സംഗീതത്തില്‍ സഹദേവന്‍ ആലപിച്ചു.


സലിം


പൂവച്ചല്‍ ഖാദര്‍ എഴുതിയ 'ഓ മൈ ഡാര്‍ലിംഗ്....' എന്ന ഗാനം എ.ടി. ഉമ്മറിന്റെ സംഗീതത്തില്‍ 'പാലം' എന്ന ചിത്രത്തില്‍ സലിം ആലപിച്ചു.


സന്തോഷ്


പൂരം എന്ന ചിത്രത്തില്‍ ' കാടിനീ കാടത്തം....' എന്ന ഗാനം അരുന്ധതിയോടൊപ്പം എം.ജി. രാധാകൃഷ്ണന്റെ സംഗീതത്തില്‍ സന്തോഷ് പാടി.


സന്തോഷ് കേശവ്


ശ്രീ വില്ല, അര്‍ച്ചന കോളനി, അകത്തേത്തറ പി.ഒ., പാലക്കാട് - 678 008


ശശിധരന്‍ എസ്.ടി


'വീണ്ടും പ്രഭാതം' എന്ന ചിത്രത്തില്‍ 'എന്റെ വീടിനു ചുമരുകളില്ല....' എന്ന ഗാനം പാടികൊണ്ട് എസ്.ടി. ശശിധരന്‍ സിനിമാപിന്നണിഗായകനായി.


സതീഷ് ബാബു


1982-ല്‍ റിലീസായ 'ധീര' എന്ന ചിത്രത്തില്‍ ജാനകിയോടൊപ്പം പാടിയ 'മെല്ലെ മെല്ലെ....' എന്ന ഗാനം സതീഷ് ബാബുവിനെ പിന്നണിഗായകനാക്കി. സതീഷ്ബാബു പ്രസിദ്ധനായത് നല്ല ഗാനമേളകളിലൂടെയാണ്. സ്വന്തം നാട്ടുകാരനായ സംഗീതസംവിധായകന്‍ രഘുകുമാറാണ് സതീഷ് ബാബുവിന് ആദ്യ അവസരം കൊടുത്തത്.


സെബാസ്റ്റ്യന്‍ ജോസഫ്


സംഗീതം അഭ്യസിച്ചിട്ടുള്ള അദ്ദേഹം ' മരുമകള്‍ ' എന്ന ചിത്രത്തില്‍ രേവമ്മയുമൊത്ത് 'മായരുതേയീ....' എന്ന ഗാനം പാടിയാണ് ചലച്ചിത്രരംഗത്തെത്തിയത്. ഇരിങ്ങാലക്കുട സ്വദേശിയാണ് സെബാസ്റ്റ്യന്‍ ജോസഫ്. പരേതനായ അദ്ദേഹം നാടകരംഗത്തെ ശക്തനായ ഗായകനും നടനുമായിരുന്നു.26 News Items found. Page 1 of 3