നിര്‍മ്മാതാക്കള്‍

എസ് കുമാര്‍വേനലില്‍ ഒരു മഴ, പുതിയ വെളിച്ചം, ഭക്തഹനുമാന്‍ , അമ്മേ ഭഗവതി, ശ്രീ അയ്യപ്പന്‍ തുടങ്ങിയ ചിത്രങ്ങള്‍ നിര്‍മ്മിച്ച എസ് കുമാര്‍ ഇപ്പോള്‍ വിതരണരംഗത്തും ടെലിവിഷന്‍ പരമ്പര നിര്‍മ്മാണരംഗത്തും സജീവമാണ്. 1951-ല്‍ അസിസ്റ്റന്‍റ് പ്രൊഡക്ഷന്‍ മാനേജരായി മെരിലാന്‍ഡില്‍ ജോലിയില്‍ പ്രവേശിച്ച് സിനിമാരംഗത്തെത്തിയ എസ് കുമാര്‍ മെരിലാന്‍ഡ് സ്റ്റുഡിയോ ഉടമ പി സുബ്രഹ്മണ്യത്തിന്റെയും മീനാക്ഷിയുടെയും മകനാണ്. 1930-ല്‍ തിരുവനന്തപുരത്ത് ജനിച്ച അദ്ദേഹം മോഡല്‍ സ്കൂള്‍ , ഇന്‍റര്‍മീഡിയറ്റ് കോളേജ്, എം ജി കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ബികോം ബിരുദധാരിയാണ്.

ദീര്‍ഘകാലം മെരിലാന്റ് സ്റ്റുഡിയോ മാനേജരായിരുന്നു. അതിനുശേഷം ചലച്ചിത്ര വിതരണ സ്ഥാപനമായ കുമാരസ്വാമി ആന്റ് കമ്പനിയുടെ പാര്‍ട്ണറായും ക്രിട്ടിക്സ് സിനിമാ വാരികയുടെ പത്രാധിപരായും പ്രവര്‍ത്തിച്ചു. ഭാര്യ : ഡോ. കോമളം. മക്കള്‍ : മീര, ഉമ, മീന, സുബ്രഹ്മണ്യം, ഡോ.പത്മകുമാര്‍ . അഞ്ച് സഹോദരങ്ങള്‍ .


സാബു ചെറിയാന്‍


കേരള പിക്ച്ചേഴ്സ്, വെമ്പ്രക്കാട്ട്, 57/1748, ചിറ്റൂര്‍ റോഡ്, കൊച്ചി-11. ഫോണ്‍: 0484-3945840, 0485-3090257. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്.


സാജന്‍ വര്‍ഗ്ഗീസ്


ഐശ്വര്യ പ്രൊഡക്ഷന്‍സ്, ദറുശ്ശലേം ഡി.നം.41/243, ബി-1, ചിറ്റൂര്‍ റോഡ്, വൈ.എം.സി.എ.ഇന്റര്‍നാഷണല്‍, കൊച്ചി-35. ഫോണ്‍: 0484-2380077, 3250955. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്.


സജി നന്തിയാട്ട്


നന്തിയാട്ടു ഫിലിംസ്, പബ്ളിക് കോളേജ് ബില്‍ഡിംഗ്, മാമ്മന്‍ മാപ്പിള ഹാളിനു പുറകുവശം, കോട്ടയം-1. 94471 12303, 0481-2501865, 2304886. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്.


സലിം പടിയത്ത്


രസികര്‍ ഫിലിംസ്, റ്റി.കെ.എസ് പുരം, കൊടുങ്ങല്ലൂര്‍. ഫോണ്‍: 0487-2340154. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്.


സമദ് മങ്കട


സ്വാഗത് ഫിലിംസ്, മങ്കട പി.ഒ., മലപ്പുറം -679 324. ഫോണ്‍: 0471-2390045, 0433-239068, 94470 77612. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്.


സാമിനാഥന്‍ പി.എസ്


പിരമിഡ് സായിമിറ പ്രൊഡക്ഷന്‍സ് ലിമിറ്റഡ്, സി-1, സെക്കന്റ് ഫ്ലോര്‍, ടെമ്പിള്‍ ടവര്‍, 672, അണ്ണാ സാലൈ, നന്ദനം, ചെന്നൈ-35 കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്.


ശങ്കര്‍


സിബിമലയില്‍ സംവിധാനംചെയ്ത ചേക്കേറാനൊരു ചില്ല എന്ന ചിത്രം നിര്‍മ്മിച്ചു. ടി.രാജേന്ദ്രന്റെ ഒരുതലൈ രാഗത്തില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചതിനെ തുടര്‍ന്ന് മഞ്ഞില്‍വിരിഞ്ഞ പൂക്കളിലേക്ക് ക്ഷണം വന്നു. പുതുമുഖങ്ങളെ അണിനിരത്തി ഫാസില്‍ ഒരുക്കിയ ഈ ചിത്രം വന്‍ വിജയമായിരുന്നു. അതോടെ ധാരാളം അവസരങ്ങള്‍ ശങ്കറിനെത്തേടിയെത്തി. എങ്ങനെ നീ മറക്കും, ഊതിക്കാച്ചിയ പൊന്ന്, എന്റെ മോഹങ്ങള്‍ പൂവണിഞ്ഞു തുടങ്ങിയ മലയാളചിത്രങ്ങളടക്കം വിവിധ ഭാഷകളിലായി നൂറ്റിമുപ്പതിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചു. വൈറസ് എന്ന ചിത്രം സംവിധാനം ചെയ്തു. ഏഷ്യാനെറ്റിലെ മഞ്ഞുപോലെ എന്ന സീരിയലില്‍ അഭിനയിച്ച് ടെലിവിഷന്‍രംഗത്ത് വന്നു. തുടര്‍ന്ന് സ്വരരാഗം, പരസ്പരം തുടങ്ങിയ സീരിയലുകളില്‍ അഭിനയിച്ചു. ഒരുതലൈ രാഗത്തിന് തമിഴ്നാട് സര്‍ക്കാരിന്റെ പ്രത്യേക അവാര്‍ഡ് ലഭിച്ചു.

തൃശൂര്‍ കേച്ചേരിയില്‍ തെക്കേവീട്ടില്‍ എന്‍ പി പണിക്കരുടെയും സുലോചനാ പണിക്കരുടെയും മകനായി 1960-ല്‍ ജനിച്ചു. അച്ഛന്‍ ഐ.ഡി.പി.എല്ലി-ല്‍ സീനിയര്‍ പേഴ്സണല്‍ മാനേജരായിരുന്നു. മദ്രാസ് സെന്‍റ് ബീറ്റ്സ് ഹൈസ്കൂളില്‍ സ്കൂള്‍ വിദ്യാഭ്യാസം. ഋഷികേശിലെ ഗുഡുവാള്‍ യൂണിവേഴ്സിറ്റിയില്‍നിന്ന് സാഹിത്യത്തില്‍ ബിരുദം. സൗത്ത് ഇന്ത്യന്‍ ഫിലിം ചേംബേഴ്സ് സ്കൂള്‍ ഓഫ് ആക്ടിംഗില്‍നിന്ന് അഭിനയത്തില്‍ ബിരുദം നേടി. തിരുവനന്തപുരത്ത് താമസം. ഭാര്യ : രൂപലേഖ. സഹോദരങ്ങള്‍ : കൃഷ്ണകുമാര്‍ , ഇന്ദ്ര .


ശാന്തമുരളി


ഗൗരീശങ്കരം എന്ന ചിത്രത്തിലൂടെയാണ് ശാന്തമുരളി നിര്‍മ്മാതാവായത്. ഐ.എസ് ആര്‍ ഒ-യിലെ ജോലി രാജിവച്ച് ദുബായില്‍ സ്വന്തമായി കമ്പനി നടത്തിയിരുന്ന മുരളി-ശാന്ത ദമ്പതിമാര്‍ അനേകം സാമൂഹ്യപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായിരുന്നു. മലയാളി സംഘടനകളുടെ പ്രസിഡന്റ് എന്ന നിലയില്‍ വര്‍ഷംതോറും നാട്ടില്‍ സമൂഹവിവാഹങ്ങള്‍ നടത്താറുണ്ടായിരുന്നു. അങ്ങനെ സമൂഹവിവാഹം നടത്താന്‍ സ്പോണ്‍സര്‍മാരെ തിരയുന്നതിനിടയിലാണ് ഒരു സുഹൃത്തിന്റെ നിര്‍ദ്ദേശം വരുന്നത് "സിനിമയെടുത്താല്‍ ധാരാളം രൂപ കിട്ടും പിന്നെ ഇങ്ങനെ സ്പോണ്‍സര്‍മാരെ അന്വേഷിച്ച് നടക്കേണ്ടിവരില്ല . ആ നിര്‍ദ്ദേശത്തില്‍ നിന്നാണ് ഗൗരീശങ്കരം പിറക്കുന്നത്. അത് കലാമേന്മയുള്ള ചിത്രമായിരുന്നു. എങ്കിലും ബോക്സോഫീസില്‍ തീര്‍ത്തും പരാജയമായിരുന്നു. ആ പരാജയത്തിനുശേഷം പലരും നിരുത്സാഹപ്പെടുത്തി. എന്നാല്‍ മൂത്തമകന്‍ നല്‍കിയ ആത്മധൈര്യത്തില്‍ മുന്നോട്ടുപോയി പൃഥ്വിരാജിനെ നായകനാക്കി രണ്ടാമതിറങ്ങിയ ക്ലാസ്സ്മേറ്റ്സ് സൂപ്പര്‍ഹിറ്റായി തുടര്‍ന്ന് പൃഥ്വിരാജിനെതന്നെ നായകനാക്കി റോബിന്‍ഹുഡ്, ചോക്ലേറ്റ്, തേജാഭായി ആന്റ് ഫാമിലി എന്നീചിത്രങ്ങള്‍ നിര്‍മ്മിച്ചു.

തിരുവനന്തപുരത്ത് ശ്രീകാര്യത്ത് താമസിക്കുന്ന പി.കെ.മുരളീധരന്‍ - ശാന്താമുരളി ദമ്പതികള്‍ക്ക് മൂന്നു മക്കളാണ്. മൂത്തയാള്‍ മനു മുരളി അമേരിക്കയില്‍ എന്‍ജിനീയര്‍ രണ്ടാമത്തെയാള്‍ അബു മുരളി എം.ടെക് ആണ്. മൂന്നാമത്തെയാള്‍ അബിതാ മുരളി ബയോടെക്നോളജിയില്‍ പി.എച്ച് ഡി ചെയ്യുന്നു. മരുമക്കള്‍ രണ്ടുപേര്‍ ഡോക്ടര്‍മാരാണ് .


ശശി അയ്യന്‍ചിറ


ശ്രീ ഉതൃട്ടാതി ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡ്, ശ്രീ നിവാസ്, സി.ആര്‍.ആര്‍.എ-12 ഈസ്റ്റ്, ചെറുപ്പിള്ളി റോഡ്, ആസാദ് റോഡ്, കലൂര്‍, കൊച്ചി-17. ഫോണ്‍: 0484-237
797, 3292857. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്.27 News Items found. Page 1 of 3