സ്മൃതി

ശാന്ത പി.നായര്‍


ആദ്യകാല പിന്നണിഗായിക ശാന്ത പി.നായര്‍ 2008 ജൂലായ് 26ന് അന്തരിച്ചു.

തൃശൂര്‍ സ്വദേശിയായ ശാന്താ പൊതുവാള്‍ 'തിരമാല' എന്ന ചിത്രത്തില്‍ വിമല്‍കുമാറിന്റെ സംഗീതത്തില്‍ പി. ഭാസ്കരന്റെ 'കുരുവികളായ് ഉയരാം' എന്ന ഗാനം ആലപിച്ചു കൊണ്ടാണ് തുടക്കം കുറിച്ചത്. ഈ ചിത്രം 1953-ല്‍ പുറത്തിറങ്ങി. അതിനുശേഷം ധാരാളം ചിത്രങ്ങളില്‍ അവര്‍ പാടി. ബിരുദധാരിണിയായ ശാന്ത ആള്‍ ഇന്ത്യാ റേഡിയോയില്‍ അനൗണ്‍സറായും ജോലി നോക്കിയിട്ടുണ്ട്. ആ കാലത്ത് എ.ഐ.ആറില്‍ തന്നെ പ്രോഗ്രാം എക്സിക്യൂട്ടീവ് പദവിലിയുണ്ടായിരുന്ന കെ.പത്മനാഭന്‍ നായരെ വിവാഹം കഴിച്ചതോടുകൂടി ശാന്താ പൊതുവാള്‍ ശാന്താ പി.നായരായി. ഇവരുടെ ഏകസന്താനമാണ് ഗായികയായ ലതാരാജു. 'നീലക്കുയി'ലിലെ 'ഉണരുണരു ഉണ്ണിക്കണ്ണാ...', 'രാരിച്ചന്‍ എന്ന പൗരനി' ലെ 'നാഴിയൂരിപ്പാലുകൊണ്ട് .....', ' ചതുരംഗത്തില്‍ ' കെ.എസ്. ജോര്‍ജ്ജുമായി പാടിയ 'വസന്ത രാവിന്റെ വാതില്‍ ' എന്നീ ഗാനങ്ങള്‍ സ്മരണയില്‍ നില്‍ക്കുന്നു.


കുടുംബ ബന്ധങ്ങളുടെ കഥാകാരന്‍ - ഷാഹിദ്


Scriptwriter TA Shahid

കുടുംബബന്ധങ്ങളുടെ കഥാകാരന്‍ അരങ്ങൊഴിഞ്ഞു. ബാലേട്ടന്‍, നാട്ടുരാജാവ്, അലിഭായ്, ബെന്‍ജോണ്‍സണ്‍, പച്ചക്കുതിര, താന്തോന്നി, രാജമാണിക്യം ഇവയെല്ലാം ഷാഹിദിലെ പ്രതിഭയെ അടയാളപ്പെടുത്തുന്നതായിരുന്നു.

വി.എം വിനുവിന്റെ ബാലേട്ടനിലൂടെ മോഹന്‍ലാലിന്റെ കരിയറിലെ മികച്ച ഒരു കഥാപാത്രത്തെയാണ് ഷാഹിദ് വെള്ളിത്തിരയിലെത്തിച്ചത്. ഇന്നത്തെ ന്യജന്‍ സിനിമക്ക് അന്യമായ അച്ഛനും ചേട്ടനും അമ്മയുമുള്ള കുടുംബങ്ങളായിരുന്നു ഷാഹിദിലെ പ്രതിഭയുടെ അക്ഷരപച്ചകള്‍.

മമ്മൂട്ടിക്ക് കോമഡിയും നന്നായി വഴങ്ങുമെന്ന് തെളിയിച്ച രാജമാണിക്യവും ഈ തൂലികയുടേതായിരുന്നു. തിരുവനന്തപുരം ഭാഷപ്രയോഗങ്ങളും മമ്മൂട്ടിയുടെ ന്യൂലുക്കുമായി എത്തിയ ചിത്രവും സൂപ്പര്‍ഹിറ്റായിരുന്നു. അന്‍വര്‍റഷീദിനെ മലയാളസിനിമയില്‍ അടയാളപ്പെടുത്തിയ ചിത്രമായിരുന്നു ഇത്.

മാമ്പഴക്കാലം പ്രവാസത്തിന്റെ നോവും കഥ പറഞ്ഞപ്പോള്‍ പിന്നാലെയെത്തിയ പച്ചക്കുതിരയും ബെന്‍ജോണ്‍സണും മത്സരവും വേണ്ടത്ര വിജയം നേടിയില്ല. പ്യഥ്വിരാജിനെ നായകനാക്കി ഒരുക്കിയ താന്തോന്നിയും അച്ചായന്‍ രീതിയില്‍ കഥ പറഞ്ഞ കുടുബചിത്രം തന്നെയായിരുന്നു. സ്വന്തമായി ഒരു ചിത്രം സംവിധാനം ചെയ്യാനുള്ള തയ്യാറെടുപ്പുകള്‍ക്കിടയിലാണ് കട്ടും ആക്ഷനുമില്ലാത്ത ലോകത്തേക്ക് ഷാഹിദ് മഴ നനഞ്ഞിറങ്ങിപ്പോയത്.


സുജാത


പ്രശസ്ത തെന്നിന്ത്യന്‍ ചലച്ചിത്രനടി സുജാത (58) ഹൃദയസംബന്ധമായ അസുഖത്തെതുടര്‍ന്ന് 2011 ഏപ്രില്‍ 6ന് ചെന്നൈയില്‍ അന്തരിച്ചു. എഴുപതുകളില്‍ മലയാളസിനിമയില്‍ നിറഞ്ഞുനിന്ന നടിയായിരുന്നു സുജാത. എറണാകുളം ജംഗ്ഷന്‍ , ഭ്ഷ്ട്, സുജാത, തപസ്വിനി, ഒരു വിളിപ്പാടകലെ, അച്ചാണി, അവള്‍ ഒരു തുടര്‍ക്കഥ, ഉദയം കിഴക്കുതന്നെ, അന്നക്കിളി, അനുബന്ധം, മങ്കമ്മ ശപഥം, വിധി, അഹങ്കാരി തുടങ്ങിയവയാണ് മലയാളത്തിലെ ശ്രദ്ധേയ ചിത്രങ്ങള്‍ . കൂടാതെ തമിഴ്, ഹിന്ദി, തെലുങ്ക് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

എറണാകുളം മരട് സ്വദേശിയായ സുജാത 1952 ഡിസംബര്‍ 10-ന് ശ്രീലങ്കയിലാണ് ജനിച്ചത്. മലയാളിയാണെങ്കിലും കൂടുതലും തമിഴ് ചിത്രങ്ങളിലാണ് അവര്‍ അഭിനയിച്ചത്. എം.ജി.ആര്‍ , ശിവാജി ഗണേശന്‍ , മോഹന്‍ലാല്‍ , കൃഷ്ണ, ശോഭന്‍ ബാബു, കൃഷ്ണംരാജു, രജനീകാന്ത് തുടങ്ങി ദക്ഷിണേന്ത്യയിലെ പ്രമുഖ താരങ്ങള്‍ക്കൊപ്പം വേഷമിട്ട സുജാത ഏറ്റവും കൂടുതല്‍ അഭിനയിച്ചത് കമലാഹാസനോടൊപ്പമാണ്.

ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് സിനിമയില്‍ നിന്നും മാറിനിന്ന സുജാത വലിയൊരു ഇടവേളക്കു ശേഷം അമ്മ വേഷങ്ങളിലൂടെ തിരിച്ചുവന്നു. മലയാളത്തില്‍ ജലോത്സവം, ചന്ദ്രോത്സവം, മയൂഖം തുടങ്ങിയ സിനിമകളിലൂടെ വീണ്ടും ശ്രദ്ധേയയായി. നാഗാര്‍ജ്ജുനയുടെ രാമദാസു എന്ന തെലുങ്കു ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്.

പെല്ലി എന്ന ചിത്രത്തിലെ അഭിനയത്തിന് 1997ലെ നന്ദി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. തമിഴ് നാട് സര്‍ക്കാരിന്റെ കലൈമാമണി പുരസ്കാരവും നേടിയിട്ടുണ്ട്. വിവാഹിത ഭര്‍ത്താവ് ജയകര്‍ മകന്‍ സജിത് മകള്‍ ദിവ്യ.


സുകുമാരി


Sukumari

പ്രധാനമായും മലയാളം, തമിഴ് എന്നീ ഭാഷകളില്‍ അഭിനയിച്ചിരുന്ന ഒരു തെന്നിന്ത്യന്‍ ചലച്ചിത്ര നടിയായിരുന്നു സുകുമാരി (1940 ഒക്ടോബർ 62013 മാർച്ച് 26). ചലച്ചിത്രരംഗത്ത്, 60 വർഷത്തിലേറെ അഭിനയിച്ച അപൂർവ്വം ചില അഭിനേത്രികളില്‍ ഒരാളായിരുന്നു അവര്‍. പത്താമത്തെ വയസ്സുമുതല്‍ സുകുമാരി സിനിമയിൽ അഭിനയിച്ചുതുടങ്ങി. തെന്നിന്ത്യൻ ഭാഷകളില്‍ 2000ത്തിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ചലചിത്രങ്ങൾ കൂടാതെ നാടകങ്ങളിലും ടെലിവിഷൻ സീരിയലുകളിലും അഭിനയിച്ചിരുന്ന സുകുമാരിക്ക് രാഷ്ട്രപതിയിൽ നിന്ന് പത്മശ്രീ പുരസ്കാരവും ഒട്ടേറെ സംസ്ഥാന പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. 2013 മാർച്ച് 26 ന്, ഹൃദയാഘാതത്തെ തുടര്‍ന്ന് എഴുപത്തി രണ്ടാമത്തെ വയസ്സിൽ ചെന്നൈയിലെ ആശുപത്രിയില്‍ വെച്ച് അന്തരിച്ചു.4 News Items found. Page 1 of 1